ടൈഫോയ്ഡ് വാക്സീന് കാരുണ്യ ഫാര്‍മസി വഴി വിതരണം ചെയ്യും: വീണാ ജോർജ്
തിരുവനന്തപുരം∙ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന് നിര്‍ബന്ധമാക്കിയതോടെ മെഡിക്കല്‍ ഷോപ്പുകളുടെ മരുന്നുകൊളളയില് ഇടപെടലുമായി സര്‍ക്കാര്‍. ടൈഫോയിഡ് വാക്സീന് സര്‍ക്കാര്‍ കാരുണ്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന് ലഭ്യമാക്കാന്‍

തിരുവനന്തപുരം∙ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന് നിര്‍ബന്ധമാക്കിയതോടെ മെഡിക്കല്‍ ഷോപ്പുകളുടെ മരുന്നുകൊളളയില് ഇടപെടലുമായി സര്‍ക്കാര്‍. ടൈഫോയിഡ് വാക്സീന് സര്‍ക്കാര്‍ കാരുണ്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന് ലഭ്യമാക്കാന്‍ കെഎംഎസ്സിഎല്ലിനു ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
200 രൂപയില്‍ താഴെ വിലയുള്ള വാക്സീന് വിപണിയില്‍ ലഭ്യമായിരിക്കെ 2000 രൂപയുടെ വാക്സീനാണു വില്പനയ്ക്ക് എത്തിച്ചത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിനു വന്‍തുക ഈടാക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്കു ഭാരിച്ച ബാധ്യതയാകുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാര്‍മസികളിലും വാക്സീന് ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്.
ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്സിന് 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്സിന് എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിന് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Typhoid vaccine will be distributed through Karunya Pharmacy