പ്രഭാകരൻ എൽടിടിഇയെക്കുറിച്ചുള്ള സുപ്രധാന പല തീരുമാനങ്ങളുമെടുത്തതു തന്നെ നെടുമാരന്റെ മധുരയിലെ വീട്ടിൽ വച്ചാണ്. ശ്രീലങ്കൻ തമിഴർ അനുഭവിക്കുന്ന ദുരിതം ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി. നെടുമാരൻ. അതോടൊപ്പം ഇന്ത്യയിൽ നിന്ന് പണം അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നതിനും എൽടിടിഇ അനുകൂല ആശയപ്രചാരണം നടത്തുന്നതിനും മുന്നിൽ നിന്നു. പ്രഭാകരനും എൽടിടിഇക്കും ഇന്ത്യയിൽ ഏറ്റവും വിശ്വാസമുള്ള നേതാവ് ഒരു പക്ഷേ നെടുമാരനായിരിക്കും. അത്രമേൽ ഈ മുൻ കോൺഗ്രസ് നേതാവുമായി വേലുപ്പിള്ള പ്രഭാകരന് അടുപ്പമുണ്ടായതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്. 1980 കാലഘട്ടത്തിൽ എൽടിടിഇക്കുള്ളിൽ നടന്ന അധികാരത്തർക്കത്തിന്റെ കഥ. അതിന്റെ തുടർച്ചയായിരുന്ന എൽടിടിഇയുടെ വാഴ്ചയുടെയും വീഴചയുടെയും കഥയും.

പ്രഭാകരൻ എൽടിടിഇയെക്കുറിച്ചുള്ള സുപ്രധാന പല തീരുമാനങ്ങളുമെടുത്തതു തന്നെ നെടുമാരന്റെ മധുരയിലെ വീട്ടിൽ വച്ചാണ്. ശ്രീലങ്കൻ തമിഴർ അനുഭവിക്കുന്ന ദുരിതം ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി. നെടുമാരൻ. അതോടൊപ്പം ഇന്ത്യയിൽ നിന്ന് പണം അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നതിനും എൽടിടിഇ അനുകൂല ആശയപ്രചാരണം നടത്തുന്നതിനും മുന്നിൽ നിന്നു. പ്രഭാകരനും എൽടിടിഇക്കും ഇന്ത്യയിൽ ഏറ്റവും വിശ്വാസമുള്ള നേതാവ് ഒരു പക്ഷേ നെടുമാരനായിരിക്കും. അത്രമേൽ ഈ മുൻ കോൺഗ്രസ് നേതാവുമായി വേലുപ്പിള്ള പ്രഭാകരന് അടുപ്പമുണ്ടായതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്. 1980 കാലഘട്ടത്തിൽ എൽടിടിഇക്കുള്ളിൽ നടന്ന അധികാരത്തർക്കത്തിന്റെ കഥ. അതിന്റെ തുടർച്ചയായിരുന്ന എൽടിടിഇയുടെ വാഴ്ചയുടെയും വീഴചയുടെയും കഥയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാകരൻ എൽടിടിഇയെക്കുറിച്ചുള്ള സുപ്രധാന പല തീരുമാനങ്ങളുമെടുത്തതു തന്നെ നെടുമാരന്റെ മധുരയിലെ വീട്ടിൽ വച്ചാണ്. ശ്രീലങ്കൻ തമിഴർ അനുഭവിക്കുന്ന ദുരിതം ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി. നെടുമാരൻ. അതോടൊപ്പം ഇന്ത്യയിൽ നിന്ന് പണം അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നതിനും എൽടിടിഇ അനുകൂല ആശയപ്രചാരണം നടത്തുന്നതിനും മുന്നിൽ നിന്നു. പ്രഭാകരനും എൽടിടിഇക്കും ഇന്ത്യയിൽ ഏറ്റവും വിശ്വാസമുള്ള നേതാവ് ഒരു പക്ഷേ നെടുമാരനായിരിക്കും. അത്രമേൽ ഈ മുൻ കോൺഗ്രസ് നേതാവുമായി വേലുപ്പിള്ള പ്രഭാകരന് അടുപ്പമുണ്ടായതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്. 1980 കാലഘട്ടത്തിൽ എൽടിടിഇക്കുള്ളിൽ നടന്ന അധികാരത്തർക്കത്തിന്റെ കഥ. അതിന്റെ തുടർച്ചയായിരുന്ന എൽടിടിഇയുടെ വാഴ്ചയുടെയും വീഴചയുടെയും കഥയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല ഇപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നു’ –വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ നേതാവും തമിഴ്നാട് മുൻ എംഎൽഎയുമായ പി.നെടുമാരന്റെ ഇന്നലത്തെ ഈ വെളിപ്പെടുത്തൽ, ഇന്ത്യ മാത്രമല്ല, ലോകം തന്നെ ഞെട്ടലോടെയായിരിക്കും കേട്ടത്. കാരണം സാധാരണ രാഷ്ട്രീയ നേതാക്കളെപ്പോലെ വാർത്തയിൽ നിറയാൻ എന്തെങ്കിലും വിളിച്ചുപറയുന്നയാളല്ല എഐസിസി പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജിന്റെ പ്രിയപ്പെട്ട ശിഷ്യൻ പി. നെടുമാരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം കടുത്ത പ്രതിസന്ധികൾ ഉണ്ടായപ്പോഴും എൽടിടിഇ എന്ന സംഘടനയേയും ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തെയും തള്ളിപ്പറയാത്ത വിരലിൽ എണ്ണാവുന്ന തമിഴ് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. രാജീവ് ഗാന്ധി വധത്തെത്തുടർന്ന് ഇന്ത്യ എൽടിടിഇയെ നിരോധിച്ച ശേഷവും അദ്ദേഹം നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.

പ്രഭാകരൻ എൽടിടിഇയെക്കുറിച്ചുള്ള സുപ്രധാന പല തീരുമാനങ്ങളുമെടുത്തതു തന്നെ നെടുമാരന്റെ മധുരയിലെ വീട്ടിൽ വച്ചാണ്. ശ്രീലങ്കൻ തമിഴർ അനുഭവിക്കുന്ന ദുരിതം ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി. നെടുമാരൻ. അതോടൊപ്പം ഇന്ത്യയിൽ നിന്ന് പണം അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നതിനും എൽടിടിഇ അനുകൂല ആശയപ്രചാരണം നടത്തുന്നതിനും മുന്നിൽ നിന്നു. പ്രഭാകരനും എൽടിടിഇക്കും ഇന്ത്യയിൽ ഏറ്റവും വിശ്വാസമുള്ള നേതാവ് ഒരു പക്ഷേ നെടുമാരനായിരിക്കും. അത്രമേൽ ഈ മുൻ കോൺഗ്രസ് നേതാവുമായി വേലുപ്പിള്ള പ്രഭാകരന് അടുപ്പമുണ്ടായതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്. 1980 കാലഘട്ടത്തിൽ എൽടിടിഇക്കുള്ളിൽ നടന്ന അധികാരത്തർക്കത്തിന്റെ കഥ. അതിന്റെ തുടർച്ചയായിരുന്ന എൽടിടിഇയുടെ വാഴ്ചയുടെയും വീഴചയുടെയും കഥയും. 

ADVERTISEMENT

∙ ഒരു ‘അവിഹിത’ തർക്കം

പി. നെടുമാരൻ.

എൽടിടിഇയുടെ തുടക്കകാലത്ത് പ്രഭാകരനെക്കൂടാതെ സംഘടനയിലെ പ്രധാന സ്ഥാനം വഹിച്ചിരുന്ന നേതാവായിരുന്നു ഉമാമഹേശ്വരൻ. എൽടിടിഇ സെൻട്രൽ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഉമ. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിൽ നിന്ന് ആയുധ പരിശീലനം നേടാനായി ലബനനിലേക്ക് എൽടിടിഇ അംഗങ്ങൾ പോയതും ഉമാ മഹേശ്വരന്റെ നേതൃത്വത്തിലായിരുന്നു. എൽടിടിഇ ശ്രീലങ്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലുകൾ തുടങ്ങിയ കാലം; ഒളിത്താവളങ്ങളിലിരുന്നത് പ്രഭാകരനും ഉമാമഹേശ്വരനും ഒരുമിച്ചായിരുന്നു ഇവ നിയന്ത്രിച്ചിരുന്നത്. എങ്കിലും ഇവർക്കിടയിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. മാർക്സിസ്റ്റ് അനുഭാവിയായ ഉമാമഹേശ്വരൻ വിമോചന പോരാട്ടത്തിനു ജനങ്ങളെ അണിനിരത്തണമെന്ന് വാദിച്ചപ്പോൾ ദേശീയവാദിയായ പ്രഭാകരൻ അതിന് എതിരായിരുന്നു.

നേതാക്കൾ ധൈര്യപൂർവം പോരാട്ടം നടത്തുമ്പോൾ ജനം തനിയെ പിന്നാലെ വരുമെന്നായിരുന്നു പ്രഭാകരന്റെ വാദം. പ്രഭാകരൻ ഏകാധിപത്യ നിലപാടുകൾ സ്വീകരിക്കുന്നുവെന്നതായിരുന്നു ഉമയുടെ പ്രധാന പരാതി. ഇവർ തമ്മിലുള്ള ആശയ സംഘർഷം രൂക്ഷമാകുന്നതിനിടെ ശ്രീലങ്കൻ പ്രതിപക്ഷ നേതാവും തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (ടുൾഫ്) നേതാവുമായ അമൃതലിംഗത്തിന്റെ കൊളംബോയിലെ ഓഫിസിൽ ജോലി ചെയ്യുന്ന ഊർമിള എന്ന യുവതിയുമായി ഉമാമഹേശ്വരന് അവിഹിത ബന്ധമുണ്ടെന്ന വിവരം പ്രഭാകരന് ലഭിച്ചു. എൽടിടിഇയുടെ എഴുത്തുകൾ ടൈപ്പ് ചെയ്തു നൽകിയിരുന്നത് ഊർമിളയായിരുന്നു. എൽടിടിഇ അംഗങ്ങൾ കല്യാണം കഴിക്കുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യരുതെന്നത് സംഘടനയുടെ ഭരണഘടനയിൽ തന്നെ പ്രഭാകരൻ എഴുതിവച്ചിരുന്നു. ഉമാ മഹേശ്വരൻ ഇത് ലംഘിച്ചത് പ്രഭാകരന് അംഗീകരിക്കാൻ കഴിഞ്ഞില്ല. സെൻട്രൽ കമ്മിറ്റി വിളിച്ചുകൂട്ടി ഒന്നുകിൽ ഊർമിളയെ വിവാഹം കഴിച്ച് സംഘടന വിടണമെന്നും അല്ലെങ്കിൽ ചെയർമാൻ സ്ഥാനം രാജി വയ്ക്കണമെന്നും പ്രഭാകരൻ ആവശ്യപ്പെട്ടു.

ഉമാ മഹേശ്വരൻ.

എന്നാൽ, ഉമാമഹേശ്വരൻ ഇത് രണ്ടും അംഗീകരിച്ചില്ല. അതോടെ അദ്ദേഹത്തെയും അനുകൂലിച്ച മൂന്നു പേരെയും പ്രഭാകരൻ സംഘടനയിൽ നിന്ന് പുറത്താക്കി. ഇതോടെ പല തമിഴ് നേതാക്കളും ഇടപെട്ട് ചർച്ച നടത്തി. എന്നാൽ, ‘കേഡർമാരെ സെക്സിനായി ഉപയോഗിക്കുന്ന സംഘത്തിലേക്ക് എങ്ങനെ പെൺകുട്ടികൾ കടന്നു വരും’ എന്നായിരുന്നു പ്രഭാകരന്റെ ചോദ്യം. ഇതോടെ മധ്യസ്ഥർ പിൻവാങ്ങി. സംഘടന വിട്ട ഉമഹാ മഹേശ്വരനും ഒപ്പമുള്ളവരും യഥാർഥ എൽടിടിഇ തങ്ങളാണെന്നു വാദിച്ചു. ഒളിത്താവളങ്ങളിൽ നിന്ന് ആയുധം കടത്താനും ശ്രമിച്ചു. ഇതോടെ ഇരുവരും കടുത്ത ശത്രുതയിലായി. പ്രഭാകരനെ കൊന്ന് എൽടിടിഇ നേതൃത്വം പിടിച്ചെടുക്കാൻ ഉമയും അയാളെ ഇല്ലാതാക്കാൻ പ്രഭാകരനും തക്കം പാർത്തിരുന്നു.

ADVERTISEMENT

∙ പ്രഭാകരൻ– ഉമ ഏറ്റുമുട്ടൽ

ഒരു ബാങ്ക് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഉമാമഹേശ്വരനായി ശ്രീലങ്കൻ പട്ടാളം തിരച്ചിൽ ആരംഭിച്ചതോടെ അയാൾ ഒപ്പമുള്ള 3 അനുയായികളെ കൂട്ടി ബോട്ടിൽ തമിഴ്നാട്ടിലക്ക് കടന്നു. ഇതേസമയം മധുരയിൽ പരിശീലന ക്യാംപിനായി പ്രഭാകരനും തമിഴ്നാട്ടിൽ എത്തി. കൂടെയുള്ളവരെ ക്യാംപിലാക്കിയശേഷം പ്രഭാകരൻ ചെന്നൈയിലെത്തി വാടക വീടെടുത്ത് താമസം തുടങ്ങി. 1982 മേയ് 19ന് ചെന്നൈയിലെ പോണ്ടിബസാറിൽ നിന്ന് ഒരു ഇംഗ്ലിഷ് സിനിമ കണ്ട് പുറത്തിറങ്ങിയതായിരുന്നു പ്രഭാകരനും സംഘാംഗമായ രാഘവനും. തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് മസാല ദോശ കഴിക്കാനായി ഇരുവരും കയറുമ്പോൾ എതിർവശത്തായി റോഡിൽ ബൈക്കിലിരുന്ന രണ്ടുപേരുടെ കണ്ണിൽ ഇവർ പെട്ടു. ഉമാമഹേശ്വരനും സഹായി കണ്ണനുമായിരുന്നു അത്. പ്രഭാകരനാണ് മുന്നിലെന്ന് മനസ്സിലായ നിമിഷം വേഗം പാന്റിന്റെ പോക്കറ്റിൽ നിന്ന് ഉമ തോക്കെടുക്കാൻ ശ്രമിച്ചു. എന്നാൽ, കൃത്യസമയത്ത് ഉമയെ തിരിച്ചറിഞ്ഞ പ്രഭാകരൻ ഞൊടിയിടയിൽ അരയിൽ നിന്ന് തോക്കെടുത്ത് വെടിയുതിർത്തു.

വേലുപ്പിള്ള പ്രഭാകരൻ വനിതാ പോരാളികൾക്കൊപ്പം.

ഉമ വേഗം ബൈക്ക് മുന്നോട്ടെടുത്തു എന്നാൽ, പിന്നാലെ ഓടിയ പ്രഭാകരൻ അഞ്ചു തവണ വെടിയുതിർത്തു. പിന്നിലിരുന്ന കണ്ണന്റെ കാലിൽ വെടിയുണ്ട തറച്ചു, അയാൾ ബൈക്കിൽ നിന്ന് നിലത്തു വീണെങ്കിലും ഉമാമഹേശ്വരൻ രക്ഷപ്പെട്ടു. ആളുകൾ ഓടിക്കൂടി. ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ സ്റ്റേഷനിലെ പൊലീസുകാർ ഇവരെ അറസ്റ്റു ചെയ്തു. രണ്ട് ദിവസത്തിനുശേഷം ഉമയും പൊലീസ് പിടിയിലായി. രണ്ടുപേരും പേര് മാറ്റിയാണ് പറഞ്ഞത്. അന്ന് ഇത്ര പ്രശസ്തരല്ലായിരുന്നതിനാൽ ഇരുവരെയും തിരിച്ചറിയാൻ തമിഴ്നാട് പൊലീസിനും കഴിഞ്ഞില്ല. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ കള്ളക്കളി പൊളിഞ്ഞു. ശ്രീലങ്കയിൽ സൈന്യവും പൊലീസും തിരയുന്ന തീവ്രവാദികളാണ് പിടിയിലായതെന്ന് പുറം ലോകം അറിഞ്ഞു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട ശ്രീലങ്ക ഇന്ത്യയോട് ഇരുവരെയും വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. ഇവരെപ്പറ്റി വിവരം നൽകുന്നവർക്ക് നൽകാൻ തീരുമാനിച്ചിരുന്ന 10 ലക്ഷം രൂപ തമിഴ്നാട് പൊലീസിനു നൽകാൻ ശ്രീലങ്ക തീരുമാനിച്ചു. 18 കൊലപാതകങ്ങളും 2 ബാങ്ക് കൊള്ളയുമായിരുന്നു പ്രഭാകരന് എതിരെ അന്ന് ശ്രീലങ്കയിൽ ചാർജ് ചെയ്തിരുന്നത്.

9 കൊലപാതകവും ഒരു ബാങ്ക് കൊള്ളയുമായിരുന്നു ഉമയുടെ പേരിൽ ഉണ്ടായിരുന്നത്. ഇരുവരേയും വിട്ടുകിട്ടാൻ ശ്രീലങ്ക ഒരു ഐജിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലേക്കും മറ്റൊരു സംഘത്തെ ഡൽഹിയിലേക്കും അയച്ചു. എന്നാൽ, തമിഴ്നാട് പൊലീസ് മേധാവി കെ. മോഹൻദാസിനെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി എംജിആർ വിഷയത്തിൽ മയപ്പെട്ട സമീപനം മതിയെന്ന് നിർദേശിച്ചു. ഇതോടെ ശ്രീലങ്ക പ്രഖ്യാപിച്ച തുക വാങ്ങില്ലെന്നും കേസ് ഒരു ക്രമസമാധാന പ്രശ്നം മാത്രമാണെന്നും തമിഴ്നാട് പൊലീസ് പ്രഖ്യാപിച്ചു. ഇതിനെതിരെ ശ്രീലങ്ക ശക്തമായി പ്രതികരിച്ചു. അന്ന് കോൺഗ്രസുമായി സഖ്യത്തിലായിരുന്ന ഡിഎംകെ നേതാവ് കരുണാനിധി ഇരുവരെയും ശ്രീലങ്കയ്ക്കു വിട്ടു നൽകിയാൽ അവർ കൊന്നു കളയുമെന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തന്റെ പാർട്ടിയിലെ എംപിമാരോട് ആവശ്യപ്പെട്ടു. മധുര ക്യാംപിൽ ഉണ്ടായിരുന്ന മൂന്ന് എൽടിടിഇ അംഗങ്ങൾ ചെന്നൈയിലെത്തി പ്രഭാകരനെ വിട്ടുകിട്ടിയില്ലെങ്കിൽ പരസ്യമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കാൻ തീരുമാനിച്ചു. എന്നാൽ, മുതിർന്ന നേതാവായ ബേബി സുബ്രഹ്മണ്യം ഇത് എതിർത്തു. തമിഴരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വിവിധ മേഖലകളിൽ ഉള്ളവരെ ഒന്നിച്ചുകൂട്ടി സമ്മർദമുണ്ടാക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. അതിൽ പ്രധാനിയായിരുന്നു തമിഴ്നാട് കാമരാജ് കോൺഗ്രസിന്റെ നേതാവും മധുര സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പി. നെടുമാരൻ‍.

ADVERTISEMENT

∙ ജാമ്യവും ‘റോ’ ഇടപെടലും

വേലുപ്പിള്ള പ്രഭാകരൻ.

ജയിലിൽ കിടക്കുന്ന പ്രഭാകരനെ പുറത്തിറക്കാൻ പി. നെടുമാരൻ പ്രത്യേകം താൽപര്യമെടുക്കാനുള്ള കാരണം ശ്രീലങ്കയിലെ അയാളുടെ പ്രവർത്തനങ്ങളോട് നെടുമാരനുണ്ടായിരുന്ന മതിപ്പായിരുന്നു. ജയിലിലെത്തി പ്രഭാകരനെ നേരിൽ കണ്ടപ്പോൾ നെടുമാരൻ അമ്പരന്നുപോയി. നാളുകൾക്ക് മുൻപ് ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നങ്ങൾ പഠിക്കാൻ അവിടം സന്ദർശിച്ചപ്പോൾ താൻ സംസാരിച്ച അതേ ചെറുപ്പക്കാരനാണ് മുന്നിൽ. ആ കാര്യം ചോദിച്ചപ്പോൾ പ്രഭാകരൻ അത് താൻ തന്നെയായിരുന്നുവെന്ന് സമ്മതിച്ചു. എന്നാൽ അന്ന് താനാരെന്ന് വെളിപ്പെടുത്തുന്നതിന് പരിമിതിയുണ്ടായിരുന്നെന്നും വ്യക്തമാക്കി. ഇതര നേതാക്കളിൽ നിന്ന് വ്യത്യസ്തമായി തീവ്രമായ ലക്ഷ്യബോധത്തോടെ പ്രഭാകരൻ നടത്തുന്ന രഹസ്യപ്രവർത്തനങ്ങളെക്കുറിച്ച് നെടുമാരന് അതോടെ മതിപ്പായി. ജാമ്യത്തിൽ പുറത്തിറക്കാം എന്ന് വാക്ക് നൽകി നെടുമാരൻ മടങ്ങി. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗം ഉമാമഹേശ്വരനെയും പ്രഭാകരനെയും ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ തമിഴ്നാട് സർക്കാർ അനുവദിക്കരുതെന്നും ശ്രീലങ്കൻ തമിഴരുടെ വിമോചനപോരാട്ടത്തെക്കുറിച്ച് വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു.

ഓഗസ്റ്റ് 6ന് തമിഴ്നാട് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. കർശന ഉപാധികളോടെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. വിചാരണ തീരുന്നത് വരെ പ്രഭാകരനും ഉമയും തമിഴ്നാട്ടിലെ രണ്ട് ജില്ലകളിലായി താമസിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതനുസരിച്ച് പ്രഭാകരൻ മധുരയിലെ നെടുമാരന്റെ വീട്ടിലേക്കും ഉമാമഹേശ്വരൻ തമിഴ് കവി പെരുംചിത്തിരനാറിന്റെ ചെന്നൈയിലെ വീട്ടിലേക്കും പോയി. രണ്ടു സ്ഥലത്തും ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തി. ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് രണ്ട് ദിവസം മുൻപ് രണ്ട് ഉദ്യോഗസ്ഥർ പ്രഭാകരനെ കാണാനായി ജയിലിൽ എത്തി. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥരായിരുന്നു അവർ. എൽടിടിഇയെപ്പറ്റിയും പ്രഭാകരന്റെ പ്രവർത്തനങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞ അവർ ശ്രീലങ്കയിലെ തമിഴരുടെ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കാന‍് ഇന്ത്യയ്ക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചു. ശ്രീലങ്കയിലെ ട്രിങ്കോമാലി തുറമുഖം ഇന്ത്യയ്ക്ക് തുറന്നുകിട്ടുന്നതിനെപ്പറ്റിയും അവർ ആരാഞ്ഞു. ഇന്ത്യയുടെ ആവശ്യത്തിനു വിരുദ്ധമായി ട്രിങ്കോമാലി തുറമുഖം അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് തുറന്നു കൊടുത്ത ശ്രീലങ്കൻ തീരുമാനം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതും ഇരുവരെയും ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാതിരിക്കുന്നതിന് കാരണമായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ ഘട്ടത്തിലാണ് ശ്രീലങ്കയിലെ തമിഴരുടെ പോരാട്ടത്തിൽ ഇന്ത്യ നേരിട്ട് ഇടപെട്ട് തുടങ്ങിയത്.

∙ പ്രഭാകരൻ നെടുമാരന്റെ കുടുംബത്തിലേക്ക്

വേലുപ്പിള്ള പ്രഭാകരൻ (കുടുംബചിത്രം).

മധുരയിൽ പി. നെടുമാരനൊപ്പമുള്ള പ്രഭാകരന്റെ താമസ സമയത്താണ് പിന്നീടുള്ള എൽടിടിഇ പോരാട്ടങ്ങളുടെയെല്ലാം ദിശ നിർണയിക്കപ്പെട്ടത്. അവിടെ വളരെ ശാന്തനായി വായനയും നെടുമാരനൊപ്പമുള്ള ചർച്ചകളുമായി സ്വന്തം കുടുംബത്തിൽ എന്നപോലെയാണ് പ്രഭാകരൻ കഴിഞ്ഞത്. വീട്ടിലെത്തുന്ന രാഷ്ട്രീയ നേതാക്കൾ നെടുമാരനുമായി ചർച്ചകൾ നടത്തുമ്പോൾ ഒരക്ഷരം പോലും മിണ്ടാതെ പ്രഭാകരൻ മാറിയിരുന്നു. എന്നാൽ, എല്ലാവരും പോയിക്കഴിയുമ്പോൾ നെടുമാരനുമായി ശ്രീലങ്കയിലെ പ്രശ്നങ്ങളെക്കുറിച്ച് ഇടതടവില്ലാതെ ചർച്ച ചെയ്തു. എഴുത്തുകാരൻ കൂടിയായിരുന്ന നെടുമാരന്റെ വീട്ടിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവ ആവേശത്തോടെ പ്രഭാകരൻ വായിച്ചുകൂട്ടി. സുബാഷ് ചന്ദ്രബോസ്, ചേഗവാര, ഫിഡൽകാസ്ട്രോ എന്നിവരെക്കറിച്ചുള്ളതും അവർ എഴുതിയതുമായ പുസ്തകങ്ങളായിരുന്നു പ്രഭാകരന് കൂടുതൽ താൽപര്യം. എൽടിടിഇയുടെ പതാക, യൂണിഫോം, വിവരങ്ങൾ കൈമാറാനുള്ള കോഡ് ഭാഷ തുടങ്ങിയ പ്രഭാകരൻ രൂപപ്പെടുത്തിയത് മധുരയിലെ താമസത്തിനിടെയായിരുന്നു. ശിരുമലൈ, പൊള്ളാച്ചി, മേട്ടൂർ എന്നിവിടങ്ങളിൽ എൽടിടിഇയുടെ പരിശീലന ക്യാംപും ആരംഭിച്ചു. 

കരുണാനിധി, എംജിആർ.

ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ഓഫിസർമാർ ആണ് ഇവിടെ ഷൂട്ടിങ് പരിശീലനം നൽകിയിരുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ‘റോ’ ആണെന്ന് കരുതപ്പെടുന്നു. ഇതിനിടെ ഉമാമഹേശ്വരനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രീലങ്കയിലെ തമിഴ് നേതാവ് അമൃതലിംഗം തമിഴ്നാട്ടിലെത്തി. ഇനിയൊരിക്കലും എൽടിടിഇ പ്രവർത്തകൻ എന്ന് ഉമ അവകാശപ്പെടാതിരുന്നാൽ അയാളെ കൊല്ലാതിരിക്കാമെന്ന് പ്രഭാകരൻ സമ്മതിച്ചു. ഏഴു മാസങ്ങൾക്കു ശേഷം പോരാട്ടത്തിനുള്ള സന്നാഹങ്ങൾ ഒരുക്കി കഴിഞ്ഞപ്പോൾ താൻ തിരിച്ച് ശ്രീലങ്കയ്ക്ക് പൊയ്ക്കോട്ടെയെന്ന് പ്രഭാകരൻ നെടുമാരനോട് ചോദിച്ചു. അദ്ദേഹം സമ്മതിച്ചുതോടെ പ്രഭാകരൻ ജാഫ്നയിലേക്ക് ഒരു ബോട്ടിൽ രക്ഷപ്പെട്ടു. ഈ കാര്യം പൊലീസിന് അറിയാമായിരുന്നെങ്കിലും അവർ പ്രഭാകരനായി ബെംഗളൂരുവിലും പോണ്ടിച്ചേരിയിലും അന്വേഷണം നടത്തി അയാൾ രക്ഷപ്പെട്ടെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി. പിന്നീട് പല തവണ ചെന്നൈയിൽ എത്തിയ പ്രഭാകരൻ പി. നെടുമാരനൊപ്പം എംഎൽഎ ഹോസ്റ്റലിലായിരുന്നു തങ്ങിയിരുന്നത്.

∙ എൽടിടിഇ ശക്തി പ്രാപിക്കുന്നു

ചാൾസ് ആന്റണി.

ശ്രീലങ്കയിലെ തമിഴ് പോരാട്ടത്തിന് ഇന്ത്യ പിന്തുണ നൽകിയതോടെ എൽടിടിഇയുടെ പോരാട്ടം ശക്തിപ്രാപിച്ചു. എൽടിടിഇ, ടെലോ, പ്ലോട്ട് തുടങ്ങിയ തമിഴ് വിമോചന പോരാട്ട സംഘടനകൾക്ക് ‘റോ’ ഇടപെട്ട് ഇന്ത്യയിൽ പരിശീലനം നൽകിത്തുടങ്ങി. എന്നാൽ, റോയുടെ ആജ്ഞാനുവർത്തിയാകാതിരിക്കാൻ ശ്രദ്ധിച്ച പ്രഭാകരൻ ഏറ്റവും അവസാനമാണ് എൽടിടിഇയുടെ പ്രവർത്തകരെ പരിശീലനത്തിന് എത്തിച്ചത്. പരിശീലനം പൂർത്തിയാക്കിയശേഷം നൽകിയ ആയുധങ്ങൾ ആധുനികമല്ലെന്ന് കണ്ടതോടെ പുതിയ ആയുധത്തിനും കൂടുതൽ ആളുകളെ ചേർക്കുന്നതിനുമായി പ്രഭാകരൻ ശ്രമം തുടങ്ങി. പരസ്പരം പോരാടി നിന്നിരുന്ന തമിഴ് നേതാക്കളായ കരുണാനിധിയും എംജിആറും തമിഴ്പുലികളെ സഹായിക്കാൻ മൽസരിച്ചു. ഇതിന്റെ ഭാഗമായി സ്വന്തം സമ്പാദ്യത്തിൽ നിന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഏതാണ്ട് 7 കോടി രൂപ പ്രഭാകരനും എൽടിടിഇ ഉപദേഷ്ടാവായ ആന്റൺ ബാലസിങ്കത്തിനുമായി നൽകി. ഈ പണം ഉപയോഗിച്ച് ലബനനിൽ നിന്നുള്ള ആയുധക്കടത്ത് സംഘങ്ങളിൽ നിന്ന് പ്രഭാകരൻ എകെ 47 തോക്കുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്, റൈഫിൾ, സ്ഫോടക വസ്തുക്കൾ, വാർത്താവിനിമയ ഉപകരണങ്ങൾ തുടങ്ങി ആധുനിക യുദ്ധ സംവിധാനങ്ങളെല്ലാം വാങ്ങിക്കൂട്ടി. ആയുധങ്ങളുമായി 1984 മേയിൽ ചെന്നൈ തുറമുഖത്ത് എത്തിയ കണ്ടെയ്നറുകൾ വിട്ടുകിട്ടാൻ തടസ്സമുണ്ടായപ്പോഴും എംജിആർ നേരിട്ട് ഇടപെട്ടാണ് അവ ശരിയാക്കിയത്.

ക്രമേണ ശ്രീലങ്കയുടെ വടക്കുകിഴക്കൻ ഭാഗത്തെ 15000 കിലോമീറ്റർ സ്ഥലം എൽടിടിഇ സ്വന്തം അധീനതയിലാക്കി സമാന്തര ഭരണം ആരംഭിച്ചു. എൽടിടിഇക്ക് സ്വന്തമായി നേവിയും എയർഫോഴ്സും ഉണ്ടായി. ശ്രീലങ്കൻ നേവിയുടെ കപ്പലുകളെയും ബോട്ടുകളെയും സീ ടൈഗേഴ്സ് എന്ന എൽടിടിഇ നേവി നിരന്തരം ആക്രമിച്ചു. എയർ ടൈഗേഴ്സിനാകട്ടെ സ്വന്തമായി 5 ചെറു വിമാനങ്ങളും ഉണ്ടായിരുന്നു. ശത്രുവിന്റെ വിവരങ്ങൾ ചോർത്താനായി പൊട്ടു അമ്മന്റെ നേതൃത്വത്തിൽ ടൈഗർ ഇന്റലിജന്റ്സും പ്രവർത്തിച്ചിരുന്നു. ഇതോടെ ശക്തികൊണ്ടും നിഷ്ഠൂരമായ ആക്രമണങ്ങൾ കൊണ്ടും ലോകമെങ്ങും ശ്രദ്ധിക്കുന്ന ഗറില്ലാ സംഘമായി എൽടിടിഇയും ശ്രീലങ്കയിലെ തമിഴരുടെ ഏകനേതാവായി പ്രഭാകരനും മാറി.

∙ പരിഹാര ശ്രമങ്ങൾ തേടി ഇന്ത്യ

കേണൽ കരുണ.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ശ്രീലങ്കൻ വിഷയത്തിൽ രാഷ്ട്രീയമായ പരിഹാരം തേടാനാണ് ശ്രമം നടത്തിയത്. പലതവണ ചർച്ചകൾക്കൊടുവിൽ സമാധാന നടപടികൾക്ക് ഇന്ത്യ ശ്രമം തുടങ്ങി. പ്രത്യേക തമിഴ് രാഷ്ട്രം എന്ന വാദം ഉപേക്ഷിക്കണമെന്നും വെടിനിർത്തി ഇന്ത്യയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾക്ക് തയാറാകണമെന്നും ‘റോ’ മേധാവി ഗിരീഷ് ചന്ദ്ര സക്സേന ആവശ്യപ്പെട്ടതായി എൽടിടിഇ ഉപദേഷ്ടാവ് ആന്റൺ ബാലസിങ്കം തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പുതിയ നയത്തിൽ പ്രഭാകരൻ കടുത്തനിരാശനായി. എന്നാൽ സമാധാന ചർച്ച എന്ന മറവിൽ ശ്രീലങ്കൻ സൈന്യം തമിഴർക്കുമേൽ കടന്നാക്രമണം നടത്തുകയായിരുന്നു. എൽടിടിഇ തിരിച്ചടിക്കാനും തുടങ്ങിയതോടെ ഇരുപക്ഷത്തും നിരപരാധികൾ ഉൾപ്പെടെ മരിച്ചുവീണുകൊണ്ടിരുന്നു. ഒടുവിൽ പലനാളത്തെ ശ്രമങ്ങൾക്കൊടുവിൽ ശ്രീലങ്കയുമായി ധാരണയിലെത്താൻ ഇന്ത്യ തയാറായി. പ്രവിശ്യാ കൗൺസിലുകൾ രൂപീകരിക്കുമെന്നും പ്രാദേശിക കേന്ദ്രങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്നും അടക്കമുള്ള ഈ നിർദേശങ്ങൾ പക്ഷേ എൽടിടിഇ തള്ളിക്കളഞ്ഞു. ചെന്നൈയിൽ പത്രസമ്മേളനം നടത്തി ബാലസിങ്കം തന്നെയാണ് ഇത് വ്യക്തമാക്കിയത്. എല്ലാ സമാധാന ശ്രമങ്ങളും തടയുന്ന ബാലസിങ്കത്തെ ഇതോടെ പൊലീസ് പിടികൂടി ലണ്ടനിലേക്ക് നാടുകടത്തി. 

തമിഴ്നാട്ടിലും ശ്രീലങ്കയിലും ബാലസിങ്കത്തെ നാടുകടത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ ശ്രീലങ്കയിലെ ആറ് തമിഴ് ഗ്രൂപ്പുകളുടെ നേതാക്കൻമാരെ രാജീവ് ഗാന്ധി ഡൽഹിയിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചു. ടുൾഫ്, പ്ലോട്ട് എന്നീ സംഘടനകളുടെ പ്രതിനിധികൾ എത്തിയെങ്കിലും എൽടിടിഇ ഉൾപ്പെടെ ബഹിഷ്കരിച്ചു. മാത്രമല്ല, ചർച്ചയുടെ പിറ്റേന്ന് ടുൾഫ് നേതാക്കളും ശ്രീലങ്കൻ എംപിമാരുമായ അലാല സുന്ദരം, ധർമലിംഗം എന്നിവർ കൊല്ലപ്പെട്ടു. എൽടിടിഇ ആണ് ഇതിനു പിന്നിലെന്നും തമിഴരെ തന്നെ അവർ കൊല്ലുന്നു എന്നും പ്രചാരണം നടത്തിയ ശ്രീലങ്കൻ സർക്കാർ ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണാപത്രം നടപ്പാക്കാൻ കഴിയില്ലെന്ന് അറിയിച്ചു.

നളിനി

ഇത് ഇന്ത്യയും തമിഴ് സംഘടനകളും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചു. വീണ്ടും പലവട്ടം ചർച്ചകൾ നടന്നെങ്കിലും പരിഹാരമുണ്ടായില്ല. സർക്കാരും പുലികളും തമ്മിലുള്ള ഏറ്റുമുട്ടൽ വർധിച്ചതോടെ ശ്രീലങ്ക ചോരക്കളമായി മാറി. ഒടുവിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രീലങ്കൻ സർക്കാർ ഇന്ത്യയുടെ സഹായം തേടി. 1987 ജൂലൈയിൽ ഇന്ത്യ സമാധാന സേനയെ ശ്രീലങ്കയിലേക്ക് അയച്ചു. ഇന്ത്യൻ സൈന്യത്തിന്റെ വരവ് തമിഴരിൽ ആദ്യം സന്തോഷമാണ് ഉണ്ടാക്കിയതെങ്കിൽ പുലികൾക്കെതിരെ നടപടി തുടങ്ങിയതോടെ അവർ പൂർണമായും എതിരായി. കൂടാതെ പ്രഭാകരനെ പിടികൂടാൻ കൊളംബോ യൂണിവേഴ്സിറ്റിക്ക് അടുത്ത് പ്രത്യേക ഓപ്പറേഷൻ നടത്തിയ സൈന്യത്തിനെതിരെ എൽടിടിയുടെ ഷാർപ് ഷൂട്ടർമാർ നടത്തിയ വെടിവയ്പിൽ ഇന്ത്യൻ സൈനികർ ഉൾപ്പെടെ 296 പേർ മരിച്ചു വീണു. ഇതോടെ പുലികളെ ശത്രുക്കളായി കണ്ട് സൈന്യവും നടപടി തുടങ്ങി. 1989 സെപ്റ്റംബറിൽ സമാധാന സേനയെ ശ്രീലങ്കയുടെ ആവശ്യപ്രകാരം ഇന്ത്യ പിൻവലിച്ചു. അധികാരത്തിൽ നിന്ന് പുറത്തായ രാജീവ് ഗാന്ധിയും കോൺഗ്രസും 1991ലെ തിരഞ്ഞെടുപ്പിൽ തിരികെ അധികാരത്തിൽ വരുമെന്ന പ്രവചനങ്ങൾ ഞെട്ടലോടെയാണ് പ്രഭാകരൻ കേട്ടത്. 

രണ്ട് ദൂതൻമാരെ അയച്ച് രാജീവുമായി സംസാരിച്ചെങ്കിലും ശ്രീലങ്കയിൽ പ്രത്യേക രാഷ്ട്രം എന്ന ആവശ്യം നടപ്പാകില്ലെന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാനുമായിരുന്നു രാജീവ് ഗാന്ധിയുടെ നിർദേശം. ഇതോടെ അദ്ദേഹത്തെ ശത്രുവായി പ്രഖ്യാപിച്ച പ്രഭാകരൻ രാജീവിനെ കൊല്ലാൻ ഉത്തരവ് നൽകി. 1991 മേയ് 21ന് രാത്രി 8.30ന് ശ്രീപെരുമ്പത്തൂരിൽ എൽടിടിഇയുടെ ചാവേറുകൾ ആ ഉത്തരവ് നടപ്പാക്കുകയും. ചെയ്തു. എന്നാൽ, അതായിരുന്നു ശരിക്കും എൽടിടിഇയുടെ അവസാനത്തിന്റെ തുടക്കം. ഇന്ത്യ അവരെ കൈവിടുകയും എൽടിടിഇയെ നിരോധിക്കുകയും ചെയ്തു. ഒപ്പം ലോകരാഷ്ട്രങ്ങളും അവരെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, ഈ കേസിൽ പ്രതികളായവർക്കായി പി.നെടുമാരൻ ശക്തമായി രംഗത്തിറങ്ങി. ഇവർ നിരപരാധികളാണെന്നു വാദിച്ച അദ്ദേഹം അവർക്കായി കേസും നടത്തി. സംഭാവനയായി കിട്ടിയ കോടിക്കണക്കിനു രൂപ കേസ് നടത്തിപ്പിനായി ചെലവഴിച്ചെന്ന് ആരോപണമുയർന്നെങ്കിലും അദ്ദേഹം നിഷേധിച്ചു. നിരോധിത സംഘടനയെ പിന്തുണച്ച പേരിൽ നെടുമാരൻ പലതവണ ജയിലിലുമായി.

∙ അവസാന യുദ്ധം

സോണിയാ ഗാന്ധി, രാജീവ് ഗാന്ധി.

ഇന്ത്യ കൈവിട്ടതോടെ പിന്നെ എൽടിടിഇക്ക് പിന്നെ തിരിച്ചടികളുടെ കാലമായിരുന്നു. അധീനതയിലായിരുന്ന ഓരോ പ്രദേശവും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 2005ൽ മഹിന്ദ രാജപക്സെ അധികാരത്തിൽ എത്തിയതോടെ പുലികളെ ഉന്മൂലനം ചെയ്യാനുള്ള അവസാന യുദ്ധത്തിന് തുടക്കമായി. പ്രഭാകരനുമായി തെറ്റിപ്പിരിഞ്ഞ പുലികളുടെ കിഴക്കൻമേഖലയിലെ നേതാവ് കേണൽ കരുണയും സർക്കാരിന് സഹായം നൽകി. ഏത് നിമിഷവും പ്രഭാകരന്റെ ചാവേറുകൾ തന്നെ വധിക്കുമെന്ന് മനസ്സിലാക്കിയ കരുണ പുലികളുടെ സകല രഹസ്യങ്ങളും സൈന്യത്തിന് കൈമാറി. യുദ്ധമുറപ്പാക്കിയ പുലികൾ പാക്കിസ്ഥാൻ, ചൈന, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്ന് ആയുധം വാങ്ങിക്കൂട്ടി. 

വിദേശത്ത് നിന്ന് വർഷം 1500 കോടി രൂപയോളം സംഭാവന കിട്ടിയിരുന്ന പുലികൾക്ക് ഇത് അസാധ്യമല്ലായിരുന്നു. എന്നാൽ, പുതിയ ആയുധങ്ങൾ വാങ്ങിയും ഒരുലക്ഷത്തോളം പേരെ പുതുതായി സൈന്യത്തിൽ ചേർത്തും സർക്കാരും തയാറെടുത്തു.

2009 ജനുവരിയിൽ പുലികളുടെ ശക്തി കേന്ദ്രമായി കിളിനോച്ചി പിടിച്ച് തുടങ്ങിയ സൈന്യം മേയ് 18ന് ഒളിത്താവളം ആക്രമിച്ച് പ്രഭാകരനെയും കൊലപ്പെടുത്തിയാണ് നിർത്തിയത്. പിറ്റേന്ന് മേയ് 19ന് ആണ് പ്രഭാകരന്റെ ജഡം കണ്ടെത്തിയത്. ഇതിനിടെ പ്രഭാകരന്റെ മകൻ ചാൾസ് ആന്റണിയേയും സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തി. കേണൽ കരുണ എത്തിയാണ് പഴയ നേതാവിന്റെ ജഡം തിരിച്ചറിഞ്ഞത്. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന് അന്ത്യമായി. പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്ന വെളിപ്പെടുത്തൽ ഇന്നലെ തന്നെ ശ്രീലങ്കൻ സൈന്യം നിഷേധിച്ചെങ്കിലും പ്രഭാകരനുമായി അവസാനം വരെ അടുപ്പം സൂക്ഷിച്ചയാൾ എന്ന നിലയ്ക്ക് പി. നെടുമാരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ എന്തിനെന്നത് ആകാംക്ഷയുണ്ടാക്കുന്നതാണ്.

വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹവും വഹിച്ചുകൊണ്ടു നടന്നുനീങ്ങുന്ന സേനാംഗങ്ങൾ.

കാരണം, ആത്മാഭിമാനം മുറിപ്പെട്ട ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായില്ല. പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നവരേക്കാൾ പിന്തുണയുമായി അന്നും ഇന്നും ലോകമെങ്ങും ആളുകൾ ഉണ്ട്. അതിനാൽ, എൽടിടിഇ പൂർണമായും ഇല്ലാതാകും എന്ന് കരുതുക വയ്യ. അടുത്തിടെ കേരളത്തിന്റെ പല ഭാഗത്തും രഹസ്യമായി താമസിച്ചിരുന്ന തമിഴ് ഭീകരവാദികളെ പിടികൂടിയത് തന്നെ ഇതിന് ഉദാഹരണമാണ്. അതുകൊണ്ട്, വേലുപ്പിള്ള പ്രഭാകരൻ ഇനി ജീവിച്ചിരിപ്പില്ലെങ്കിലും തൊണ്ണൂറ് വയസ്സിൽ എത്തി നിൽക്കുന്ന പി. നെടുമാരന്റെ വാക്കുകൾ കെട്ടുപോയ ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തെ ഊതിക്കത്തിക്കാനും ചിലപ്പോൾ എൽടിടിഇയുടെ തന്നെ ഉയർത്തെഴുന്നേൽപ്പിനും കാരണമായേക്കാം.

 

വിവരങ്ങൾക്ക് കടപ്പാട്: പ്രഭാകരൻ ജീവിതവും രാഷ്ട്രീയവും– ബി. ശ്രീരാജ്, ടൈഗേഴ്സ് ഓഫ് ലങ്ക– എം.ആർ. നാരായണ സ്വാമി

 

English Summary: Velupillai Prabhakaran Life, Fight and Role in LTTE and Tamil Politics, Explained