ലൈഫില്‍ സിബിഐ വന്നപ്പോള്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ഇറക്കി; എങ്ങുമെത്താതെ അന്വേഷണം
തിരുവനന്തപുരം ∙ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് 2.5 വർഷമാകുമ്പോഴും കേസിൽ പുരോഗതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടിൽ ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതോടെയാണ് മുൻ എംഎൽഎ അനിൽ അക്കര സിബിഐയ്ക്കു

തിരുവനന്തപുരം ∙ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് 2.5 വർഷമാകുമ്പോഴും കേസിൽ പുരോഗതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടിൽ ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതോടെയാണ് മുൻ എംഎൽഎ അനിൽ അക്കര സിബിഐയ്ക്കു പരാതി നൽകിയത്. സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോൾ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ലൈഫ് മിഷൻ കേസിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാംപ്രതിയായ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇടപാടിലൂടെ ശിവശങ്കറിന് ഒരു കോടി രൂപ കോഴയായി ലഭിച്ചതായാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.
അനിലിന്റെ പരാതി കിട്ടിയ സിബിഐ, 2020 സെപ്റ്റംബർ 17 മുതൽ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ സെക്രട്ടേറിയറ്റിൽനിന്നും ലൈഫ് മിഷൻ ഓഫിസിൽനിന്നും വിജിലൻസ് ഫയലുകൾ പിടിച്ചെടുത്തു. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെയും കേസിലെ പ്രതികളെയും ചോദ്യം ചെയ്തു. കോഴയായി നൽകിയെന്ന് ആരോപണം ഉയർന്ന ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ കോടതിയിൽ ഹർജി നൽകി. വിജിലൻസിന്റെ പൂജപ്പുരയിലെ സ്പെഷൽ യൂണിറ്റ് ഒന്നാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ രേഖകൾ കൊണ്ടുപോയതിനാലാണ് അന്വേഷണത്തിനു തടസ്സം നേരിടുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സിബിഐ കൊണ്ടുപോയ രേഖകളുടെ സർട്ടിഫൈഡ് കോപ്പികൾക്കായി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിജിലൻസ് നേരത്തേ സർക്കാരിനു കൈമാറിയിരുന്നു. കെട്ടിട നിർമാണത്തിൽ കൃത്രിമം കാണിച്ച് പണം തട്ടിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണു ബലം പരിശോധിക്കാൻ തീരുമാനിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടിയിൽ 14.50 കോടി ചെലവാക്കി 140 ഫ്ലാറ്റുകൾ നിർമിക്കാൻ പദ്ധതി തയാറാക്കി. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നായിരുന്നു കരാർ. 2019 ജൂലൈ 11നാണ് കരാർ ഒപ്പുവച്ചത്.
പദ്ധതിയുടെ പേരിൽ 4.48 കോടി സ്വപ്ന അടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യൂണിടാക് കമ്പനി എങ്ങനെ കരാറിന്റെ ഭാഗമായി, കമ്മിഷനായി എത്രരൂപ നൽകി, കരാറിൽ സ്വർണക്കടത്തു കേസിലെ പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനായിരുന്നു വിജിലൻസിനു നൽകിയ നിർദേശം. കെട്ടിടത്തിന്റെ ബലം പരിശോധിക്കാനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തിയ ശേഷമാണു ബലക്ഷയമില്ലെന്ന നിഗമനത്തിലെത്തിയത്.
English Summary: No major breakthrough in Life Mission Scam case procedure