കണ്ണൂര്‍ ∙ പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്‍റെ ആത്മഹത്യയില്‍ ആരോപണവിധേയായ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. പെരളശേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവർക്കെതിരെയാണ് കേസ്. ചക്കരക്കൽ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. റിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂര്‍ ∙ പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്‍റെ ആത്മഹത്യയില്‍ ആരോപണവിധേയായ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. പെരളശേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവർക്കെതിരെയാണ് കേസ്. ചക്കരക്കൽ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

റിയ പഠിച്ചിരുന്ന സ്കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകർക്കെതിരെ പരാമർശമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചത്.

ADVERTISEMENT

സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ സ്കൂളും വിദ്യാർഥിയുടെ വീടും സന്ദർശിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, പിടിഎ പ്രസിഡന്‍റ്, ജില്ലാ ചൈൽഡ് പ്രഡക്ഷൻ ഓഫിസർ, ചക്കരക്കൽ സിഐ, കുട്ടിയുടെ രക്ഷിതാക്കൾ എന്നിവരെ കണ്ട് അദ്ദേഹം വിവരങ്ങളും ശേഖരിച്ചിരുന്നു. 

റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ചക്കരക്കൽ സിഐ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. 

ADVERTISEMENT

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിയ പ്രവീൺ. വീട്ടിലെ കിടപ്പ് മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചിരുന്നു.

English Summary: Case Against Two Teachers In The Suicide Of Class 8th Student In Kannur