ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായ ആഭ്യന്തര സംഘർഷത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിർണായക സമാധാന കരാറുമായി ലങ്കയിൽ പറന്നിറങ്ങുന്നത്. ശ്രീലങ്കയിലെ വംശീയ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർധനയും ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ രാജീവ് ഗാന്ധിക്കു നേരെ ലങ്കൻ മണ്ണിൽ വധശ്രമമുണ്ടായി. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ശ്രീലങ്കൻ നാവികസേനാംഗങ്ങളിലൊരാൾ തോക്കിന്റെ പാത്തിയുപയോഗിച്ച് രാജീവ് ഗാന്ധിയെ അടിച്ചു വീഴ്ത്താൻ ശ്രമിച്ചു. സുരക്ഷാ ജീവനക്കാർ നിമിഷങ്ങൾക്കുള്ളിൽ അക്രമിയെ കീഴടക്കി. ആ യുവ സേനാംഗത്തെ പ്രകോപിപ്പിച്ചത് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാറിലെ ഒരു നിർണായക ഭാഗമായിരുന്നു. ലങ്കൻ സന്ദർശനത്തിനിടെ രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചത്? എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പി. നെടുമാരന്റെ വെളിപ്പെടുത്തലും ഈ കരാറും തമ്മിൽ എന്താണു ബന്ധം? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അന്ന്; ജൂലൈ 31, 1987

ADVERTISEMENT

ശ്രീലങ്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലായിരുന്നു ശ്രീലങ്കൻ സൈനികന്റെ വധശ്രമം. ഗാർഡ് ഓഫ് ഓണറിൽ അണിനിരന്ന നാവിക സംഘത്തിന്റെ ഭാഗമായ നാവികൻ റൈഫിളിന്റെ പാത്തി രാജീവ് ഗാന്ധിയുടെ തല ലക്ഷ്യമാക്കി കുറുകെ വീശി. പ്രധാനമന്ത്രി ഒഴിഞ്ഞു മാറിയതോടെ തോളിനാണ് അടിയേറ്റത്. പ്രധാനമന്ത്രിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗങ്ങളായിരുന്ന ജി.എസ്.ജാംവാളും മൊഹീന്ദർ കുമാറും അക്രമിയെ ഇതിനോടകം കീഴടിക്കി. ഒരു മിനിട്ടിനുള്ളിൽ അയാളെ അവിടെ നിന്നു നീക്കി.

രാജീവ് ഗാന്ധി (ഫയൽ ചിത്രം).

വധശ്രമമുണ്ടായെങ്കിലും പതറാതെ, രാജീവ് ഗാന്ധി ഗാർഡ് ഓഫ് ഓണർ പരിശോധിച്ച് മുന്നോട്ട് പോയി. തുടർന്നു ജയവർധനയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിമാർക്കും യാത്ര പറഞ്ഞു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി തന്നെ തന്റെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു തന്റെ അനുഭവം പങ്കുവച്ചു. ഇതൊരു വധശ്രമമായിരുന്നോ എന്ന ചോദ്യത്തിന് അതു നിങ്ങൾക്കു തീരുമാനിക്കാമെന്നായിരുന്നു രാജീവിന്റെ മറുപടി. ആക്രമണത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷിക്കാൻ അദ്ദേഹം മാധ്യമപ്രവർത്തകരെ പ്രോ‍ൽസാഹിപ്പിച്ചു. അടിയേറ്റ് രാജീവിന്റെ തോളിൽ മുറിവേറ്റതായി പിന്നീട് സ്ഥിരീകരിച്ചു.

∙ ഒന്നല്ല, രണ്ടാം ശ്രമം

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി.

ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ വധശ്രമമാണ് അന്ന് രാജീവ് ഗാന്ധിക്കെതിരെ ഉണ്ടായത്. 1986 ഒക്‌ടോബർ രണ്ടിന്, ന്യൂഡൽഹിയിലെ ഗാന്ധി സമാധിയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഒരാൾ വെടിയുതിർത്തപ്പോൾ ഭാഗ്യത്തിന്റെ ബലത്തിലാണു രാജീവ് ഗാന്ധി രക്ഷപെട്ടത്. 1976 ജനുവരിയിൽ ചേരിചേരാ ഉച്ചകോടിക്കിടെ കൊളംബോയിൽ വച്ച്‌ വധശ്രമത്തിൽ നിന്ന് ഇന്ദിരാഗാന്ധിയും രക്ഷപ്പെട്ടിരുന്നു. ആയുധധാരിയായ ഒരു സിംഹള വംശജൻ ഇന്ദിരയെ വധിക്കാനായി അവർ താമസിച്ചിരുന്ന ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്നിരുന്നു. എന്നാൽ കണ്ണടയ്ക്കാതെ കാവൽ നിന്ന ഇന്ത്യൻ, ശ്രീലങ്കൻ സേന നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നു.

ADVERTISEMENT

∙ മയങ്ങി വീണതെന്നു ലങ്ക

ഗാർഡ് ഓഫ് ഓണർ നൽകുന്നതിനിടെ സേനാംഗം തലകറങ്ങി വീണതാണെന്നായിരുന്നു അന്നത്തെ ലങ്കൻ പ്രസിഡന്റ് ജയവർധനയുടെ വാദം. നിർണായക വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ള സംഭവം ന്യായീകരിച്ച ലങ്കയുടെ നടപടിക്കെതിരെ പ്രതിഷേധവും ഉയർന്നു. പിന്നാലെ, ജയവർധന തന്റെ ഖേദം പ്രധാനമന്ത്രിയെ അറിയിച്ചു. ശ്രീലങ്കയിലെ വംശീയ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ പ്രധാനമന്ത്രിയും പ്രസിഡന്റ് ജയവർധനയും ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. സിംഹള ഭാഷ സംസാരിക്കുന്ന വിഭാഗങ്ങൾ കരാറിനെതിരായിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്ക് അതിന്റെ ഗുണകരമായ വശങ്ങളെക്കുറിച്ച് അറിയാമായിരുന്നതിനാൽ പ്രതിഷേധങ്ങളെ വകവച്ചില്ല. എന്നാൽ ശ്രീലങ്കൻ സർക്കാരും ഭരണകക്ഷിയും ഇക്കാര്യത്തിൽ ഭിന്നതയിലായിരുന്നു.

∙ ‘പൊള്ളിയ കരാർ’ വീണ്ടും വരുന്നോ?

എം.കെ.സ്റ്റാലിനും രാഹുൽ ഗാന്ധിയും. ചിത്രം: twitter/mkstalin

സിംഹള ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ ശ്രീലങ്കയിലെ 9 പ്രവിശ്യകളിലെ കൗൺസിലുകൾക്ക് അധികാരം ശ്രീലങ്കൻ തമിഴർക്കും സിംഹളർക്കും തുല്യമായി ലഭ്യമാക്കാനുള്ളതാണ് 1987 ജൂലൈയിലെ ഇന്തോ-ലങ്കാ കരാറിന്റെ അനന്തരഫലമായ 13-ാം ഭേദഗതി. സായുധർ തമ്മിലുള്ള സമ്പൂർണ ആഭ്യന്തരയുദ്ധമായി മാറിയ ശ്രീലങ്കയിലെ വംശീയ സംഘർഷം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പ്രസിഡന്റ് ജെ.ആർ. ജയവർധനെയും ഒപ്പുവെച്ചതാണ് ഈ കരാർ. അതേ സമയം, 1987ൽ പാസാക്കിയ 13-ാം ഭേദഗതി നടപ്പാക്കാൻ ശ്രീലങ്കയ്ക്കു മേൽ ഇന്ത്യ സമ്മർദം ശക്തമാക്കിയതിനു പിന്നാലെ ലങ്കയിൽ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. പിന്നാലെ, മാർച്ച് 9നു ശ്രീലങ്ക തദ്ദേശ തിരഞ്ഞെടുപ്പിനു നേരിടാനും ഒരുങ്ങുകയാണ്. ഇതടക്കമുള്ള വിഷയങ്ങളിൽ പ്രതിരോധം ഉയർത്താൻ ശ്രീലങ്കൻ തമിഴർക്കു കൂടുതൽ ആത്മവിശ്വാസം പകരാനാണു പ്രഭാകരന്റെ ഉയർത്തെഴുന്നേൽപ്പെന്ന തരത്തിലുള്ള പ്രചാരണമെന്നും വിലയിരുത്തപ്പെടുന്നു.

ADVERTISEMENT

അതേ സമയം, നിലവിലെ സർക്കാരിലെ സ്വാധീനമുള്ള ക്യാബിനെറ്റ് മന്ത്രിമാർ മുതൽ സംസ്ഥാന മന്ത്രിമാർ വരെ, പ്രൊവിൻഷ്യൽ കൗൺസിലുകളും ഉൾപ്പെടെ, പലരും പ്രവിശ്യാ കൗൺസിലുകൾ നിർത്തലാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അവർ കൗൺസിലുകളെ ‘വെള്ളാനകളെന്നാണു’ വിശേഷിപ്പിക്കുന്നത്. തമിഴ് ന്യൂനപക്ഷവുമായി ഏതെങ്കിലും രാഷ്ട്രീയ അധികാരം പങ്കിടുന്നതിനെ അടിസ്ഥാനപരമായി എതിർക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 13–ാം ഭേദഗതി വാഗ്ദാനം ചെയ്യുന്ന അധികാരം കുറവാണെന്നു പറഞ്ഞ് എൽടിടിഇയും ഈ ഭേദഗതിക്കെതിരായിരുന്നെന്നതാണ് മറ്റൊരു രസകരമായ വസ്തുത.

∙ എൽടിടിഇയുടെ നിരോധനം അവസാനിപ്പിക്കുമോ..?

എൽടിടിഇ പതാക (AFP).

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഹാനികരവും അക്രമപരവുമായ പ്രവർത്തനങ്ങൾ നടത്തിയതിന് ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്റെ (എൽടിടിഇ) നിരോധനം കേന്ദ്ര സർക്കാർ 2019ൽ 5 വർഷത്തേക്കു കൂടി നീട്ടി. എൽടിടിഇയെ ഒരു ‘നിയമവിരുദ്ധ സംഘടന’ ആയി വീണ്ടും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

എൽടിടിഇയുടെ പതനത്തിനു പിന്നിൽ ഇന്ത്യൻ സർക്കാരിനെ ഉത്തരവാദികളാക്കി ശ്രീലങ്കൻ തമിഴർക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിക്കുന്നത് തുടരുകയാണെന്നും ഇന്ത്യയിലെ വളരെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ (വിവിഐപി) സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. എല്ലാ തമിഴർക്കും പ്രത്യേക ഇടം എന്ന എൽടിടിഇയുടെ ലക്ഷ്യം ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും സർക്കാർ പറഞ്ഞു. അതേ സമയം, ഈ വിജ്ഞാപനത്തിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. ഇതിനു ശേഷവും എൽടിടിഇയുടെ നിരോധനം തുടരാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.

∙ കുടുക്കിൽപ്പെട്ട് നെടുമാരൻ

പി. നെടുമാരൻ.

എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നുമുള്ള പഴ നെടുമാരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്റലിജൻസ് എഡിജിപി ഡേവിഡ്‌സൺ, ഡിഐജി ‌സെന്തിൽവേലൻ, 'ക്യു' ബ്രാഞ്ച് എസ്പി കണ്ണമാൾ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നെടുമാരനെ ഉടൻ ചോദ്യം ചെയ്യുമെന്നുമാണു റിപ്പോർട്ടുകൾ. നെടുമാരൻ അടുത്തിടെ നടത്തിയ ഫോൺകോളുകളും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെയും കുറിച്ച് പ്രത്യേക സംഘം പഠിക്കുമെന്നും അദ്ദേഹത്തിന്റെ എല്ലാ അടുത്ത അനുയായികളെയും നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.

2021 ഒക്ടോബറിൽ, ലഹരിമരുന്ന്, എകെ 47 റൈഫിളുകൾ, വെടിയുണ്ടകൾ എന്നിവ സഹിതം സന്തുകം എന്ന സബേശനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എൽടിടിഇയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി പോട്ടു അമ്മന്റെ അടുത്ത അനുയായിയായിരുന്നു സബേശൻ. എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ആയുധങ്ങളും ലഹരിമരുന്നും കടത്തിയതെന്ന് അറസ്റ്റിലായ സബേശൻ ഉൾപ്പെടെയുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു നെടുമാരന്റെ പുതിയ വെളിപ്പെടുത്തൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ സംസാരിക്കുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)

തിങ്കളാഴ്ച തഞ്ചാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഭാകരനും ഭാര്യയും മകളും സുരക്ഷിതരാണെന്നും ഉചിതമായ സമയത്ത് പുറത്തുവരുമെന്നും നെടുമാരൻ പറഞ്ഞത്. പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തന്റെ അവകാശവാദത്തിന് തെളിവ് തേടിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹം വിസമ്മതിച്ചു. തനിക്കു പ്രഭാകരനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ബന്ധമുണ്ടെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽടിടിഇയുടെ തലവനായി ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിന് വേണ്ടി വിഘടനവാദ യുദ്ധത്തിന് നേതൃത്വം നൽകിയ പ്രഭാകരനെ 2009 മേയ് 18 ന് വടക്കൻ മുല്ലത്തീവ് ജില്ലയിലെ മുല്ലവായ്ക്കലിൽ ശ്രീലങ്കൻ സർക്കാർ സൈന്യം വധിച്ചതായി പ്രഖ്യാപിച്ചു. മൃതദേഹത്തിന്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എങ്കിലും ചില തമിഴ് ദേശീയവാദികൾ സർക്കാർ അവകാശവാദത്തെ ഇപ്പോഴും വിശ്വസിക്കുന്നില്ല. 2009ൽ യുദ്ധമേഖലയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷവും പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് ഇവരുടെ അവകാശവാദം.

∙ ശ്രീലങ്കയുടെ വാദം

വേലുപ്പിള്ള പ്രഭാകരൻ കുടുംബാംഗങ്ങൾക്കൊപ്പം (ഫയൽ ചിത്രം).

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള എല്ലാ അവകാശവാദങ്ങളും ശ്രീലങ്ക തള്ളി. പ്രഭാകരന്റെ മരണം സ്ഥിരീകരിക്കുന്ന ഡിഎൻഎ സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്നു ശ്രീലങ്കൻ കരസേനാ വക്താവ് ബ്രിഗേഡിയർ രവി ഹെറാത്ത് പറഞ്ഞു. രേഖകൾ പ്രകാരം പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞയാളോട് തന്നെ ചോദിക്കണമെന്നും

ഹെറാത്ത് പറഞ്ഞു. ഈ വിഷയത്തിൽ ശ്രീലങ്കൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു നീക്കമില്ലെന്നും എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗിക പ്രസ്താവന നടത്തിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, വാർത്തകൾ വിശകലനം ചെയ്ത ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു.

English Summary: Indo Lanka Accord of 1987 and its connection with P. Nedumaran's Disclosure, Explained