തെന്മല∙ ട്രെയിനിൽ ഭിന്നശേഷിക്കാരിയായ റെയിൽവേ ഉദ്യോഗസ്ഥയുടെ സ്വർണം കവര്‍ന്ന സംഭവം നടന്ന് ഒരുവർഷമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാതെ പൊലീസ്. 2022 ഫെബ്രുവരി 7ന് ചെങ്കോട്ട – കൊല്ലം പാസഞ്ചർ ട്രെയിനിൽ തെന്മല രണ്ടാം തുരങ്കത്തില്‍ വച്ച് പകൽ 12.52ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ ട്രെയിനിൽ ഭിന്നശേഷിക്കാരിയായ റെയിൽവേ ഉദ്യോഗസ്ഥയുടെ സ്വർണം കവര്‍ന്ന സംഭവം നടന്ന് ഒരുവർഷമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാതെ പൊലീസ്. 2022 ഫെബ്രുവരി 7ന് ചെങ്കോട്ട – കൊല്ലം പാസഞ്ചർ ട്രെയിനിൽ തെന്മല രണ്ടാം തുരങ്കത്തില്‍ വച്ച് പകൽ 12.52ന് ആണ് സംഭവം നടന്നത്. ഫെബ്രുവരി 8ന് തന്നെ റെയില്‍വെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. 

എറണാകുളം സാന്റോ ഗോപാലൻ റോഡ് തിയാഡി ഹൗസിൽ എസ്. റിനോയിയുടെ ഭാര്യ രശ്മി (29) ആണ് ആക്രമണത്തിന് ഇരയായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പാമ്പന്‍കോവിൽ സ്റ്റേഷൻ മാസ്റ്ററായ രശ്മി ചെങ്കോട്ടയിൽ നിന്നും പുറപ്പെട്ട കൊല്ലം പാസ‍ഞ്ചറിൽ യാത്ര തിരിച്ചു. തെന്മല കഴിഞ്ഞുള്ള രണ്ടാം തുരങ്കത്തില്‍ വച്ചാണ് രശ്മിയുടെ സ്വർണം അടങ്ങിയ പഴ്സ് കള്ളൻ തട്ടിയെടുക്കുന്നത്. ഇയാളെ പിന്തുടരുന്നതിനിടയ്ക്ക് രശ്മി വീഴുകയും ചെയ്തു. തുരങ്കം പിന്നിട്ടതോടെ വേഗത കുറഞ്ഞ ട്രെയിനിൽ നിന്നും മോഷ്ടാവ് ചാടി കടന്നുകളഞ്ഞെന്നാണ് രശ്മിയുടെ മൊഴിയിലുള്ളത്.  

ADVERTISEMENT

സുരക്ഷയ്ക്ക് ഇപ്പോഴും ആളില്ല

ഉച്ചയ്ക്ക് ഓടുന്ന ട്രെയിനില്‍ സുരക്ഷാ ജീവനക്കാരില്ലെന്ന ആക്ഷേപം ഇപ്പോഴും ഉയരുന്നുണ്ട്. സുരക്ഷയ്ക്ക് ആളില്ലാത്തതാണ് റെയിൽവേ ജീവനക്കാരിക്കു നേരെയുള്ള അക്രമണത്തിനു കാരണമായതെന്ന പരാതിയും അന്ന് ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുദിവസം ട്രെയിനുകളില്‍ പൊലീസ് സുരക്ഷ ജോലി നോക്കി വന്നെങ്കിലും കാലക്രമേണ ഇല്ലാതായെന്നും പറയുന്നു. യാത്രക്കാർ തീരെയില്ലാത്ത പാസഞ്ചര്‍ ട്രെയിനിൽ ആർപിഎഫ്, റെയിൽവെ പൊലീസ് എന്നിവരുടെ സേവനമില്ല. ഭഗവതിപുരം - പുനലൂര്‍ ഭാഗത്ത് ട്രെയിനിന്റെ വേഗതയും കുറവാണ്. 

ADVERTISEMENT

Read Also: ആർഎസ്എസുമായുള്ള ചർച്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്‍ലാമി വ്യക്തമാക്കണം: മുഖ്യമന്ത്രി

ഫയൽചിത്രം.

യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത പാസഞ്ചര്‍ ട്രെയിനുകള്‍

ADVERTISEMENT

ചെങ്കോട്ട – കൊല്ലം പാസഞ്ചർ ട്രെയിൻ ഓടുന്നത് കിഴക്കൻമേഖലയിലെ യാത്രക്കാർക്ക് പ്രയോജനമില്ലാതെ. രാവിലെയും വൈകിട്ടുമാണ് പാസഞ്ചർ ട്രെയിനിനെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്. മീറ്റർഗേജ് ട്രെയിൻ സർവീസ് നടത്തിയിരുന്ന സമയക്രമം പാലിച്ചിരുന്നെങ്കിൽ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഏറെ പ്രയോജനപ്പെടുമായിരുന്നു.

നിലവിൽ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാർക്കും പ്രയോജനപ്പെടുത്തന്ന തരത്തിൽ ട്രെയിൻ സർവീസ് പുനക്രമീകരമിക്കണമെന്ന ആവശ്യം റെയിൽവേ ചെവിക്കൊള്ളുന്നില്ല. ആളില്ലാതെ പാസഞ്ചർ ഓടിയിട്ട് നഷ്ടക്കണക്ക് നിരത്തി പൂർണ്ണമായും സർവീസ് നിർത്താനുള്ള പദ്ധതിയാണ് ഇതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. പാസഞ്ചറിന്റെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നിരവധി പരാതികൾ നല്‍കിയിരുന്നു.

English Summary: Gold theft case in Thenmala