ജിമ്മിൽ കടന്നുപിടിച്ച അക്രമിയെ അടിച്ചൊതുക്കി സോഷ്യൽ മീഡിയ താരം! – വിഡിയോ
ഫ്ലോറിഡ∙ അപ്പാർട്മെന്റ് കോംപ്ലക്സിനുള്ളിൽ ജിമ്മിൽ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി സമൂഹമാധ്യമതാരമായ ഇരുപത്തിനാലുകാരി! ഫ്ലോറിഡയിലെ ഹിൽസ്ബറോ കൗണ്ടിയിലുള്ള ടാംപയിലെ അപ്പാർട്മെന്റിൽ ജനുവരി 22നായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യം ഹിൽസ്ബറോ കൗണ്ടി ഷെരീഫിന്റെ

ഫ്ലോറിഡ∙ അപ്പാർട്മെന്റ് കോംപ്ലക്സിനുള്ളിൽ ജിമ്മിൽ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി സമൂഹമാധ്യമതാരമായ ഇരുപത്തിനാലുകാരി! ഫ്ലോറിഡയിലെ ഹിൽസ്ബറോ കൗണ്ടിയിലുള്ള ടാംപയിലെ അപ്പാർട്മെന്റിൽ ജനുവരി 22നായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യം ഹിൽസ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫിസ് പുറത്തുവിട്ടു.
Read also: സിപിഎമ്മിന് ഇടിത്തീയായി ആകാശ് തില്ലങ്കേരിയുടെ വാക്കുകൾ; ആരോപണമുന പി.ജയരാജനിലേക്കും
ജിമ്മിൽ ഒറ്റയ്ക്കു വ്യായാമം ചെയ്യുകയായിരുന്നു നഷാലി ആൽമ. അപ്പോഴാണു വാതിൽ തുറക്കാൻ ഒരാൾ ശ്രമിക്കുന്നതു കണ്ടത്. ജിമ്മിൽ വരുന്ന ആളുകൾ പലപ്പോഴും പ്രവേശിക്കാനുള്ള കീ ടാഗുകൾ മറന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ വാതിൽ തുറക്കാനുള്ള ഇയാളുടെ ശ്രമത്തിൽ നഷാലിക്ക് അസ്വാഭാവികത തോന്നിയില്ല. മാത്രമല്ല, ഇയാളെ നേരത്തെയും ജിമ്മിൽ നഷാലി കണ്ടിട്ടുമുണ്ട്. നഷാലി ഇയാള്‍ക്കു വാതില്‍ തുറന്നുകൊടുത്തു.
എന്നാൽ അകത്തുകയറിയ സേവ്യർ തോമസ് – ജോൺസ് നഷാലിയുടെ പിന്നാലെ ചെന്ന് അരയിൽ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചു. കുതറിമാറിയ നഷാലിയെ ഇയാൾ വിടാതെ പിന്തുടരുന്നതും മൽപ്പിടിത്തത്തിലൂടെ നഷാലി അയാളെ കീഴ്പ്പെടുത്തുന്നതും വിഡിയോയിൽനിന്ന് ദൃശ്യമാണ്.
‘‘ഒരിക്കലും വിട്ടുകൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ മാതാപിതാക്കൾ എന്നോടു പറഞ്ഞിട്ടുള്ളത് ജീവിതത്തിൽ ഒരു കാര്യത്തിലും വിട്ടുകൊടുക്കരുതെന്നാണ്. അയാളുമായി മൽപ്പിടിത്തം നടത്തുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യവും അതാണ്’’ – നഷാലി പറഞ്ഞു.
പതിവായി ജിമ്മിൽ പോയി വ്യായാമം നടത്തുന്ന നഷാലി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നിരവധി വർക്കൗട്ട് വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.
English Summary: Terrifying Video Shows Woman Fight Off Attacker Inside Gym In Florida