ADVERTISEMENT

ഫ്ലോറിഡ∙ കോൺടാക്റ്റ് ലെൻസ്‌ വച്ച് ഉറങ്ങിയ 21 വയസ്സുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. യുഎസിലെ ഫ്ലോറിഡയിൽ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് കാഴ്ച നഷ്ടമായത്. കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടമായത്.

ലെൻസ് വച്ച് ഏഴു വർഷത്തിനിടയിൽ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ഗുരുതരമാവുകയായിരുന്നു. പൂർണമായും കാഴ്ച നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് യുവാവിനെ ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി.

Read Also: ആർഎസ്എസുമായുള്ള ചർച്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്‍ലാമി വ്യക്തമാക്കണം: മുഖ്യമന്ത്രി

‘ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കണ്ണുകൾ ചുവന്നിരിക്കുന്നു. അലർജി അനുഭവപ്പെട്ടതായി തോന്നിയപ്പോൾ ഡോക്ടറെ കാണിച്ചു. അഞ്ച് നേത്രരോഗ വിദഗ്ധരെയും 2 കോർണിയ സ്പെഷലിസ്റ്റിനെയും കണ്ടു. പിന്നീടാണ് അകന്തമെബ കെരറ്റിറ്റിസ് രോഗം സ്ഥിരീകരിച്ചത്.’–മൈക്ക് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ 50 ശതമാനം കാഴ്ചശക്തി മൈക്കിന് തിരികെ ലഭിച്ചേക്കും.

‌English Summary: Man Sleeps With Contact Lenses On, Flesh-Eating Parasites Eat His Eye

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com