പാറശാല∙ രേഖകളില്ലാതെ സർവീസ് നടത്തിയ ബോട്ട് പിടികൂടിയ എസ്ഐക്ക് ഉടമയുടെ വധഭീഷണിയും അസഭ്യവർഷവും. പെ‍ാഴിയൂർ എസ്ഐ എസ്.സജികുമാറിനെ പൂവാർ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ബോട്ട് ക്ലബ് ഉടമ മാഹിൻ ആണ് വ്യാഴം രാത്രിയും, ഇന്നലെ രാവിലെയും മൂന്നു തവണ ഒദ്യേ‍ാഗിക ഫോണിൽ വിളിച്ച് അസഭ്യവർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല∙ രേഖകളില്ലാതെ സർവീസ് നടത്തിയ ബോട്ട് പിടികൂടിയ എസ്ഐക്ക് ഉടമയുടെ വധഭീഷണിയും അസഭ്യവർഷവും. പെ‍ാഴിയൂർ എസ്ഐ എസ്.സജികുമാറിനെ പൂവാർ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ബോട്ട് ക്ലബ് ഉടമ മാഹിൻ ആണ് മൂന്നു തവണ ഒൗദ്യേ‍ാഗിക ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തിയത്. ആഴ്ചകൾക്ക് മുൻപ് ഡ്രൈവർക്ക് ലൈസൻസ്, ഇൻഷുറൻസ് തുടങ്ങിയ രേഖകളില്ലാതെ ഒ‍ാടിയ മാഹിന്റെ ബോട്ട് എസ്ഐ പിടികൂടി കേസെടുത്തിരുന്നു. ബോട്ട് പിടികൂടിയ സമയം പെ‍ാലീസ് നടപടി തടസപ്പെടുത്തിയ മാഹിനെയും പെ‍ാലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 

എന്നാൽ വ്യാഴാഴ്ച രാത്രി 1.15ന് എസ്ഐയെ ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുകയും വീട്ടിൽ കയറി വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. രാവിലെ 8.50നും, 9.15നും ഫോണിലേക്ക് വിളിച്ച് വിരട്ടലും അസഭ്യവർഷവും തുടർന്നു. ഇനി ബോട്ട് പിടിക്കാൻ എസ്ഐയോടു വെല്ലുവിളി നടത്തുകയും, പിടികൂടിയാലും സ്റ്റേഷനിലെ ഉന്നതൻ അനങ്ങില്ലെന്നും മാഹിൻ പറഞ്ഞു. പാർട്ടി, പെ‍ാലീസ് എന്നിവിടങ്ങളിലെ പ്രമുഖർ ഇടപെട്ട് പരിശോധനകൾ തണുപ്പിച്ചതായും സംസാര മധ്യേ മാഹിൻ‌ പറയുന്നു‌ണ്ട്.

ADVERTISEMENT

Read Also: ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി; നോവായി മരണം

ബോട്ട് പരിശോധനകൾ ശക്തമായിരുന്നെങ്കിലും അടുത്തിടെ കുറഞ്ഞത് ഉന്നത ഇടപെടൽ മൂലമാണെന്ന് ഉയർന്ന ആരോപണം ശരിവയ്ക്കുന്നതാണ് മാഹിന്റെ വാക്കുകൾ. പ്രതി സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധു ‌ആയതിനാൽ ആദ്യഘട്ടത്തിൽ കേസെടുക്കാൻ പെ‍ാഴിയൂർ സ്റ്റേഷനിലെ തന്നെ ഉന്നതർ വിസമ്മതിച്ചതായി അഭ്യൂഹങ്ങൾ ഉണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതിർന്ന ഉദ്യേ‍ാഗസ്ഥർ ഇടപെട്ട ശേഷമാണ് മെ‍ാഴി എടുത്ത് കേസ് പോലും റജിസ്റ്റർ ചെയ്യാൻ തയാറായത്. 

ADVERTISEMENT

English Summary: Parassala SI faces verbal abuse and death threat

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT