'പെൻഷന് കാശില്ല, തുർക്കിക്ക് 10 കോടി ഗിമ്മിക്ക്; 62% വരുമാനവും മദ്യം, ഇന്ധനം, ലോട്ടറിയിലൂടെ'
സംസ്ഥാനം അതിഭീകരമായ ധനകാര്യ തകർച്ചയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ 2023– 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റെന്നത് കേവലം വരവു ചെലവു കണക്കുകളല്ല, അത് സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു നയരേഖ കൂടിയാണ്. ഒരു സർക്കാർ വികസനത്തെ എങ്ങനെ നോക്കിക്കാണുന്നു, അതിനനുസരിച്ചുള്ള ധന നയങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നൊക്കെ അതിൽനിന്നു വ്യക്തമാകും. കേരളം കടന്നു പോകുന്ന കടുത്ത ധനകാര്യത്തകർച്ചയെ നേരിടുന്ന തരത്തിലുള്ള ഒരു വികസന നയം ആവിഷ്കരിക്കാൻ ഈ ബജറ്റിലൂടെ സാധിച്ചിട്ടുണ്ടോ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നികുതി നിർദേശങ്ങളുടെ സ്വാധീനം എത്രമാത്രമാണ്? ധനമന്ത്രിക്കു മുന്നിൽ പുതിയ വഴികൾ അവശേഷിക്കുന്നുണ്ടോ? കേന്ദ്രസർക്കാർ നയങ്ങൾ സംസ്ഥാനത്തെ ഏതു വിധത്തിലായിരിക്കും ബാധിക്കുക? കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാക്‌പോര് ശക്തമായിരിക്കെ, ഇന്ധന വിലവർധനയുടെ പേരിലുള്ള ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെ ഈ വിഷയങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു.

∙ ‘ബജറ്റിൽ പ്രതീക്ഷിച്ചത് ഗിമ്മിക്കുകളല്ല’
കേരളം അതിഭയങ്കരമായ ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണല്ലോ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. ഇത്തരം ഒരു ഘട്ടത്തിലെ ബജറ്റ് എങ്ങനെയാകരുതെന്നതിന്റെ ഉദാഹരണമായി ഇതിനെ വിലയിരുത്തേണ്ടി വരുന്നതിൽ വിഷമമുണ്ട്. എന്നാൽ വസ്തുത അതാണ്. അതിനു മന്ത്രിയെ മാത്രം പ്രതിക്കൂട്ടിലാക്കിയിട്ടു കാര്യമില്ല. കേരളത്തിലെ ധനകാര്യ ശാസ്ത്രജ്‍ഞന്മാർക്കും അതിൽ പങ്കുണ്ട്. എൽഡിഎഫിന്റെ താൽക്കാലിക താൽപര്യം സംരക്ഷിക്കുകയെന്നതല്ലാതെ വിശാലമായ കാഴ്ചപ്പാട് അവർക്ക് വർഷങ്ങളായി ഇല്ല. താൽക്കാലികമായ ധനപ്രതിസന്ധി പരിഹരിക്കുകയെന്ന പരിമിതമായ അജണ്ഡയുമായിട്ടാണ് അവർ മുന്നോട്ടു പോകുന്നത്. ഈ സമീപനത്തിലൂന്നിയുള്ള സാമ്പത്തിക ഉപദേശങ്ങളുടെ അനന്തരഫലമാണ് ഇപ്പോഴത്തെ ധനകാര്യ പ്രതിസന്ധി.
ഇതു സർക്കാരിന്റെ മാത്രം പ്രശ്നമായി ചുരുക്കിക്കാണരുത്. സാധാരണക്കാരെയാണിത് ഗൗരവമായി ബാധിക്കുന്നത്. കേരളത്തിലെ വികസന– ധന പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതല്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ വളരെ സങ്കീർണമാണ്. അതു പരിഹരിക്കുന്നതിന് ലളിതമായ വഴികളില്ല. അതിനു വേണ്ടത് വ്യത്യസ്തമായ ചിന്തയാണ്. വ്യത്യസ്തമായ വഴികളെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് സർക്കാരും ധനകാര്യ വിദഗ്ധരും രാഷ്ട്രീയ നേതാക്കളും തയാറാകണം. പൊതു ഖജനാവിൽനിന്നുള്ള തുകയുടെ വിതരണം കുറേക്കൂടി നീതി പൂർവമാകണം. അതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഉയർന്നു വരേണ്ടത്. സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നാൽ അതിനു പകരം മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ശ്രമിക്കുന്നത് എല്ലാം ഭദ്രമാണെന്നു പ്രചരിപ്പിക്കാനാണ്. കേരളത്തിൽ ശമ്പളവും പെൻഷനും കൊടുക്കുന്നത് കടമെടുത്തിട്ടല്ല, ഇവിടെ വരുമാനം ഉണ്ട് എന്നൊക്കെയാണു പ്രചരിപ്പിക്കുന്നത്. ഇത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. അടിസ്ഥാനപരമായി കേരളത്തിലെ പ്രശ്നം, നികുതി നൽകാനുള്ള ശേഷിയിൽ വൻതോതിൽ വളർച്ചയുണ്ടായിട്ടും അതു പ്രയോജനപ്പെടുത്തുന്നതിനു പകരം കടമെടുക്കുകയാണ് നല്ലത് എന്ന ഒരു പൊതു ബോധ്യം ഉണ്ടാക്കിയെടുത്തതാണ്. അതിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് വലിയ പങ്കുണ്ട്.
2006ൽ ധനകാര്യ മന്ത്രിയായപ്പോൾത്തന്നെ, കടമെടുക്കുന്നതിൽ തെറ്റില്ല എന്ന ഒരു നിലപാട് അദ്ദേഹമെടുത്തു. എന്നാൽ കടമെടുത്തതിന്റെ സിംഹഭാഗവും നിത്യനിദാന ചെലവുകൾക്കാണ് വിനിയോഗിച്ചത്. ഇങ്ങനെയാണ് മൂലധന ചെലവിനു മാത്രമായി ‘കിഫ്ബി’ തുടങ്ങിയത്. കടമെടുത്തു കാര്യങ്ങൾ നടത്തുന്ന സംസ്ഥാനത്ത് നികുതി പിരിവിനെതിരായ വലിയ പ്രതിരോധം ഉയർന്നു വരും. വർഷങ്ങളായി കുറഞ്ഞ നികുതി നൽകിവന്ന ജനതയ്ക്ക് ഉയർന്ന നികുതി ചുമത്തൽ ഭാരമായി വരും. അപ്പോൾ വിഭവ സമാഹരണത്തിനുള്ള പരാജയംമൂലം പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ ഒതുങ്ങും. അങ്ങനെ ബജറ്റ് വെറും പരിഹാസ്യമായി മാറും. അത് ഒരുവിധത്തിലുമുള്ള പ്രായോഗികമോ അക്കാദമികമോ ആയ സന്ദേശം നൽകുകയില്ല. അപ്പോഴാണ് പ്രഖ്യാപനങ്ങൾ ഗിമ്മിക്കുകളായി മാറുന്നത്.
സംസ്ഥാനത്ത് 2021ൽ പ്രഖ്യാപിച്ച സാമൂഹിക പെൻഷൻ 1600 രൂപയാണ്. ഇപ്പോഴത്തെ വിലവർധന പരിഗണിച്ചാൽ അതിന്റെ മൂല്യം 1440 രൂപയാണ്. അതു കണക്കാക്കി പെൻഷൻ വർധിപ്പിക്കേണ്ട സാഹചര്യമാണ്. അതിനു വഴി ഇല്ലാത്തപ്പോഴാണ് തുർക്കിക്ക് 10 കോടി കൊടുക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെന്ന ഫെഡറൽ സംവിധാനത്തിൽ ഇങ്ങനെ ഒരു ധനസഹായം നൽകാൻ കേരളത്തിനു കഴിയില്ല. ഇത്തരം ഗിമ്മിക്കുകളിലൂടെ സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന അപഹാസ്യവും ആത്മാർഥതയില്ലാത്തതുമായ നടപടികളിലേക്കു ബജറ്റിനെ പരിമിതപ്പെടുത്തുന്നത് ശരിയല്ല .
∙ ‘ഉദ്യോഗസ്ഥരുടെ ശമ്പളംകൊണ്ട് ജനങ്ങൾക്ക് എന്തു കാര്യം’
പണം വിപണിയിൽ ചെലവഴിക്കുമ്പോഴാണ് ഏതൊരു സമ്പദ്ഘടനയും ചലനാത്മകമാക്കുന്നത്. പ്രത്യേകിച്ച് വ്യാപാര മേഖയിൽ. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളവും പെൻഷനും കൃത്യമായി കിട്ടുന്നുണ്ടാകാം. എന്നാൽ മറ്റു പല മേഖലകളിലും പണം എത്തുന്നില്ല. നിർമാണക്കരാറുകാർ, സ്കൂൾ പാചകത്തൊഴിലാളികൾ, കർഷകർ എന്നിവരൊക്കെ ഇതിൽപ്പെടും. വൈദ്യുതി നിരക്ക് അടയ്ക്കാൻ കഴിയാതെ കോഴിക്കോട് ഒരു ജനസേവന കേന്ദ്രം പൂട്ടേണ്ട സ്ഥിതിയുണ്ടായി. ഭൂരിഭാഗം ജനസേവന കേന്ദ്രങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുപോലെയാണ് സർക്കാർ ആശുപത്രികൾ. അവിടെ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫുമുണ്ട്. എന്നാൽ മരുന്നില്ല. ലാബ് പരിശോധനകൾക്കും പുറത്തു പോകേണ്ട സ്ഥിതിയാണ്.
കൃഷി വകുപ്പിൽ ധാരാളം ഉദ്യോഗസ്ഥരുണ്ടെങ്കിലും കർഷകർക്ക് സബ്സിഡി നൽകാൻ പണം ഇല്ല. സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കുന്നതുകൊണ്ടുള്ള ഗുണം നമ്മുടെ സമൂഹത്തിനു കിട്ടാത്ത സാഹചര്യമാണ് ഇതൊക്കെ. ഈ ഘട്ടത്തിലാണ് ധനമന്ത്രി ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. പരമാവധി വിഭവ സമാഹരണം നടത്തി കൂടുതൽ പണം വിപണിയിലെത്തിച്ച് സമ്പദ്ഘടനയിലെ മുരടിപ്പും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ചു പരിഹരിക്കുകയെന്ന സമീപനമാണ് ധനമന്ത്രിയിൽനിന്നു പ്രതീക്ഷിച്ചിരുന്നത്. ഈ രീതിയിൽ ഒരു ധനകാര്യ തന്ത്രം ആവിഷ്കരിക്കാൻ കഴിയുന്നതല്ല കേരളത്തിലെ സാഹചര്യമെന്ന് കുറേയൊക്കെ അംഗീകരിക്കാം. എങ്കിലും കുറയ്ക്കാവുന്ന ചെലവുകൾ കർശനമായി കുറച്ചും വിഭവങ്ങൾ മിച്ചം പിടിച്ചും അതു സമൂഹത്തിലേക്ക് എത്തിച്ചും സമ്പദ്‌വ്യവസ്ഥയിലെ ഈ മുരടിപ്പു മാറ്റണമെന്ന ഒരു സമീപനം അനിവാര്യമാണെന്ന സന്ദേശം സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും ധനമന്ത്രി ശ്രമിക്കണമായിരുന്നു. അതിനു കഴിഞ്ഞിട്ടുണ്ടോയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ബജറ്റിനെ വിലയിരുത്തുന്നത്.
∙ ‘സാധാരണക്കാരെ പിഴിയുന്ന നികുതി നിർദേശങ്ങൾ’
ഈ ബജറ്റിൽ ധാരാളം പുതിയ നികുതി നിർദേശങ്ങളുണ്ട്. എന്നാൽ നനഞ്ഞിടം കുഴിക്കുകയെന്ന തന്ത്രമാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. മദ്യവും പെട്രോളും പൊതുമേഖലയിലാണു പ്രവർത്തിക്കുന്നതെന്നതിനാലാണ് അവിടെനിന്നു നികുതി സമാഹരണത്തിനു ധനമന്ത്രി ശ്രമിക്കുന്നത്. അതു തിരിച്ചടിയാവുക സാധാരണക്കാർക്കാണ്. നികുതി വർധനവിലെ ഒരിനം പെട്രോളും ഡീസലും ഉൾപ്പെടെയുള്ള ഇന്ധനങ്ങളാണ്. സാധാരണക്കാർക്ക് പെൻഷൻ നൽകാൻ പണം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു സെസ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണു ധനമന്ത്രി പറയുന്നത്. അതിന്റെ അർഥം സാധാരണക്കാരടക്കം ഖജനാവിലേക്ക് അടയ്ക്കുന്ന പണം സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളവും പെൻഷനുമൊക്കെ നൽകാനുള്ളതാണ്, അതിനു വേറെ അവകാശികളുണ്ട്, നിങ്ങൾക്കതിലൊന്നും കാര്യമില്ലെന്നു ഭംഗ്യന്തരേണ പറയുകയാണ്. കൂടുതൽ സേവനങ്ങൾ വേണ്ടവർ കൂടുതൽ നികുതി കൊടുക്കണമെന്നാണ് അതിന്റെ അർഥം.
കേരളത്തിൽ ഒരു കോടിയിലധികം ഇരുചക്ര വാഹനങ്ങളുണ്ട്. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതിൽ ഭൂരിപക്ഷം ദിവസക്കൂലിക്കാരാണ്. ആറോ ഏഴോ ലക്ഷം ഓട്ടോറിക്ഷാത്തൊഴിലാളികളുണ്ട്, പെട്ടി ഓട്ടോകളുണ്ട്. ഇവർക്ക് സ്വന്തം ജീവസന്ധാരണത്തിന് ഏറ്റവും അത്യാവശ്യമായതാണ് പെട്രോളിയം ഉൽപന്നങ്ങൾ. അതിന്റെ വില വർധിപ്പിക്കുമ്പോൾ അവരുടെ വരുമാനം വീണ്ടും കുറയുകയാണ്. മാത്രമല്ല, ഇന്ധനവിലയിലെ വർധനവ് പൊതു വിലനിലവാരം ഉയർത്തും. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമ്പോൾ കച്ചവട സ്ഥാപനങ്ങളിലെ വിൽപന കുറയും. ജിഎസ്ടി ഇല്ലാത്ത പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർത്തുന്നതു കാരണം ജിഎസ്ടി വരുമാനത്തിലും വൻ കുറവുണ്ടാകാൻ പോകുകയാണ്. അതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.
400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനു മാത്രമേ നികുതി ചുമത്തിയിട്ടുള്ളൂ. അതു ധനികരെയായിരിക്കും കൂടുതൽ ബാധിക്കുയെന്നത് ശരിയാണ്. ഹൈ എൻഡ് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചത് വിഭവ സമാഹരണത്തിനു സഹായകമാവും. കെട്ടിട നികുതി വർധിപ്പിച്ചതും നല്ല ചുവടുവയ്പാണ്. എന്നാൽ അതു പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയുമല്ല ഏൽപിക്കേണ്ടിയിരുന്നത്. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും അതു ഫലപ്രദമായി പിരിക്കുന്നതിനുള്ള വിദഗ്ധ സംവിധാനമില്ല. വോട്ടു പോകുമെന്നതിനാൽ താഴേത്തട്ടിലെ ജനപ്രതിനിധികൾ അതിൽ താൽപര്യം കാണിക്കുകയില്ല. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നഷ്ടം നികുത്തിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു കെട്ടിട നികുതി പിരിച്ചെടുക്കാനാണ് സംസ്ഥാനം ശ്രമിക്കേണ്ടത്. അതുവഴി 15,000 കോടി രൂപ സമാഹരിക്കാം.
ധനികരായവർക്ക് ധാരാളം കെട്ടിടങ്ങളുണ്ട്. നമ്മുടെ നാട്ടിൽ കെട്ടിടങ്ങൾ ഇങ്ങനെ ഉയരുന്നത് പരിസഥിതിക്ക് ഗുണകരമല്ല. അതു തടയാൻ കെട്ടിട നികുതിയിലെ വർധനവ് സഹായകമാവും. ഭൂമിയുടെ ന്യായവില വർധിപ്പിച്ചത് നല്ല കാര്യമാണെങ്കിലും അതും പാളിപ്പോകാൻ സാധ്യതയുണ്ട്. എല്ലായിടത്തും ഒരേ നിരക്കിൽ ന്യായവില വർധിപ്പിക്കുകയല്ല വേണ്ടത് ഓരോ പ്രദേശത്തിന്റെയും വില കണക്കാക്കിയാണ് ന്യായവില തീരുമാനിക്കേണ്ടത്. ചില സ്ഥലങ്ങളിൽ ന്യായവിലയേക്കാൾ ഉയർന്നതായിരിക്കും വിപണി വില. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങളെക്കുറിച്ചു പഠിച്ചു വേണം ഭൂമിയുടെ ന്യായവിലയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരുന്നത്.
∙ ‘ചെലവു ചുരുക്കലിൽ മൗനമെന്തിന്?’
നമ്മുടെ റവന്യു കമ്മി 23,000 കോടിക്കു പുറത്താണ്. 2980 കോടി രൂപമാത്രമാണ് ധനമന്ത്രി അധിക വരുമാനമായി ലക്ഷ്യമിടുന്നത്. റവന്യു കമ്മി കുറയ്ക്കുന്നതിന് ചെലവുകൾ ചുരുക്കുകയാണു വേണ്ടത്. ഇക്കാര്യത്തിലും ബജറ്റ് മൗനം പാലിക്കുന്നു. ചെലവു ചുരുക്കുന്നതിനു പറ്റുന്ന ഒട്ടേറെ മേഖലകളുണ്ട്. ബോർഡുകൾ, കമ്മിഷനുകൾ എന്നിവയിലെ അംഗങ്ങൾക്ക് ശമ്പളത്തിനു പകരം ഓണറേറിയം ഏർപ്പെടുത്തണം. അതു സ്വീകാര്യമായവർ മാത്രം വന്നാൽ മതിയെന്നു തീരുമാനിക്കണം. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം പത്തായി നിജപ്പെടുത്തണം. ഉത്തർപ്രദേശ് എന്ന വലിയ സംസ്ഥാനത്ത് 8 പിഎസ്‌സി അംഗങ്ങളേയുള്ളൂ. കേരളത്തിൽ അത് 10 ആയി ചുരുക്കിയാൽ ഒരംഗത്തിന് 2 ലക്ഷം രൂപ വീതം നൽകുന്നതു ചുരുക്കാനാകും.
സർക്കാർ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ വലിയ തോതിൽ പണം ചെലവാകുന്നുണ്ട്. ഒരു സ്വകാര്യ കെട്ടിടത്തിനെ അപേക്ഷിച്ച് സർക്കാർ കെട്ടിടത്തിന്റെ കാലദൈർഘ്യം കുറവാണ്. സ്വകാര്യ മേഖലയിലെ ഒരു കെട്ടിടം 60 വർഷം നിലനിൽക്കുമെങ്കിൽ സർക്കാർ മേഖലയിൽ അത് 40 വർഷം മാത്രമേ നിലനിൽക്കുകയുള്ളൂ. മോശം നിർമാണവും പരിപാലനവുമാണ് അതിനു കാരണം. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കില്ലെന്നു തീരുമാനിച്ചാൽ മൂലധനച്ചെലവും അവ പരിപാലിക്കുന്നതിനുള്ള റവന്യു ചെലവും വലിയ തോതിൽ ലഭിക്കാം. എന്നാൽ രാഷ്ട്രീയത്തെ ചലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കരാറുകാരുടെ ലോബിയായതിനാൽ അങ്ങനെ ഒരു തീരുമാനമെടുക്കാൻ ഒരു സർക്കാരും തയാറാവുകയില്ല. വാഹനങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്ത് ശീലിക്കണം. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് വാഹനങ്ങൾ നൽകുന്നതിനു പകരം ഓരോ മാസത്തെയും അലവൻസ് നൽകുന്നതിലൂടെ ഡ്രൈവർമാരുടെ എണ്ണം കുറയ്ക്കാനാകും. അവയുടെ അറ്റകുറ്റപ്പണിക്കുള്ള ചെലവും ലാഭിക്കാം. സർക്കാർ ഓഫിസുകളിലെ ഫോട്ടോകോപ്പി അടക്കമുള്ള സംവിധാനങ്ങൾ സ്വകാര്യ സംവിധാനങ്ങൾക്കു കൈമാറണം. ഇത്തരത്തിലുള്ള ധാരാളം വഴികൾ മുന്നിലുണ്ടായിട്ടും അതു പ്രയോജനപ്പെടുത്താൻ ധനമന്ത്രി ശ്രമിച്ചില്ല
∙ ‘പെൻഷൻ നയം ഇങ്ങനെ തുടരാനാകില്ല’
ഇന്ത്യയിൽ ഏറ്റവും വലിയ പെൻഷൻ ബാധ്യതയുള്ള സംസ്ഥാനം കേരളമാണ്. മൊത്തം വരുമാനത്തിന്റെ 23.07 ശതമാനമാണ് 2021–22ലെ കണക്കുപ്രകാരമുള്ള പെൻഷൻ ബാധ്യത. സമൂഹത്തിലെ രണ്ടു ശതമാനം വരുന്ന പെൻഷൻകാർക്കു വേണ്ടിയാണ് ഈ തുക ചെലവഴിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ തുടങ്ങിവച്ച കാലഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു. അവരുടെ ശമ്പളവും വളരെ കുറവായിരുന്നു. 1952ൽ അതു തുടങ്ങിവച്ചപ്പോഴത്തെ ആയുർദൈർഘ്യം 32 വയസ്സായിരുന്നു. ഭൂരിഭാഗം സർക്കാർ ഉദ്യോഗസ്ഥരും ഒരു പക്ഷേ സർവീസിലിരിക്കെത്തന്നെ മരിക്കുമായിരുന്നു. സർവീസ് പൂർത്തിയാക്കി പിരിയുന്നവർതന്നെ അഞ്ചോ ഏഴോ കൊല്ലം മാത്രമാണു ജീവിച്ചിരുന്നത്. ഇന്ന് ആയുർദൈർഘ്യം 70 വയസ്സിനു മുകളിലാണ്. അന്നത്തെ കാലഘട്ടത്തിൽ ശമ്പളത്തിൽനിന്നുപിടിക്കാതെ പെൻഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ യുക്തി ഇതായിരുന്നു. ഇന്ന് അതല്ല സ്ഥിതി. 30 വർഷത്തോളെ ശമ്പളം വാങ്ങിയവർക്ക് അവസാന വർഷം വാങ്ങിയ ശമ്പളത്തിന്റെ നേർ പകുതി തുക മുപ്പതോ നാൽപതോ വർഷം പെൻഷനായി നൽകേണ്ടി വരുന്നുവെന്നതാണ്.
അവസാനം വാങ്ങിയ ശമ്പളത്തിന്റെ നാലിരട്ടി വരെയാണ് ഇപ്പോൾ ചിലർ പെൻഷൻ വാങ്ങുന്നത്. ഒരു ചെറിയ വിഭാഗത്തിലേക്ക് സമൂഹത്തിന്റെ പൊതു വിഭവങ്ങൾ എക്കാലവും ഒഴുകിയെത്തുന്ന ഈ അധാർമിക വ്യവസ്ഥ അഴിച്ചു പണിയാതെ കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുകയില്ല.
പെൻഷനെന്നത് മാറ്റിവച്ച ശമ്പളമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അതിന്റെ അർഥം ശമ്പളത്തിൽനിന്നു പിടിച്ചു മാറ്റിവച്ചതിൽനിന്നു കൊടുക്കേണ്ടതാണ് പെൻഷൻ എന്നാണ്. ഇത് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞത് 2004ലാണ്. അങ്ങനെയാണ് പങ്കാളിത്ത പെൻഷൻ ആരംഭിച്ചത്. കേരളത്തിനു സാമ്പത്തികമായി രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം മുഴുവൻ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരെയും പങ്കാളിത്ത പെൻഷനിലേക്കു കൊണ്ടു വരികയാണ്. അതിലൂടെ നമ്മുടെ പെൻഷൻ ബാധ്യത മൂന്നിലൊന്നായി ചുരുങ്ങും. ഇന്ന് 27,000 കോടി പെൻഷനായി നൽകുന്നത് 9000 കോടിയായി കുറയും. ഈ ലാഭം ഉപയോഗിച്ച് നമ്മുടെ സാധാരണക്കാരുടെ പെൻഷൻ 1600ൽ നിന്ന് 4400 ആയി വർധിപ്പിക്കാൻ കഴിയും.
സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരെ പങ്കാളിത്ത പെൻഷനിലേക്കു കൊണ്ടു വരാൻ ഒരു ബുദ്ധിമുട്ടുമില്ല. ഈ വ്യക്തികൾ സർവിസിൽ ഇരുന്നപ്പോൾ പങ്കാളിത്ത പെൻഷനായിരുന്നു നിലവിലുണ്ടായിരുന്നതെങ്കിൽ അവർക്ക് എത്ര പെൻഷന് അർഹതയുണ്ടെന്ന് കണക്കാക്കി ആ തുക നൽകിയാൽ മതി. നാഷനൽ പെൻഷൻ ആക്ടിൽ ഇതു സംബന്ധിച്ച വകുപ്പുകൾ ഉണ്ട്. അതു പ്രയോജനപ്പെടുത്തി മുഴുവൻ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരെയും പങ്കാളിത്ത പെൻഷനു കീഴിൽ കൊണ്ടു വന്ന് സാധാരണക്കാരുടെ പെൻഷൻ വർധിപ്പിച്ചു കഴിഞ്ഞാൽ അതിന്റെ മെച്ചം നമ്മുടെ വിപണിയിലുണ്ടാകും. സാധാരണക്കാരുടെ കൈയിൽ പണമെത്തിയാൽ ആ തുക വിപണിയിലേക്ക് ഇരച്ചെത്തുമെന്നാണ് മുൻകാല അനുഭവങ്ങൾ പഠിപ്പിക്കുന്നത്. അതുവഴി കച്ചവടക്കാർ, കയറ്റിറക്കു തൊഴിലാളികൾ, ഓട്ടോഡ്രൈവർമാർ തുടങ്ങിയ താഴ്ന്ന വരുമാനമുള്ള എല്ലാ വിഭാഗക്കാരുടെയും നില മെച്ചപ്പെടും. അതോടെ നികുതി വരുമാനം ഗണ്യമായി വർധിക്കും.
∙ ‘കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല’
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഒരു ശൈലിയും കാലാകാലങ്ങളായി ഇവിടെ നിലവിലുണ്ട്. 3.8 ശതമാനമായിരുന്ന കേരളത്തിന്റെ ഓഹരി 1.8 ശതമാനമായി എന്നൊക്കെ വളരെ സാധാരണക്കാരോടു പറയുന്നത് വഞ്ചനയാണ്. ഒരു ഫെഡറൽ സർക്കാരിന്റെ ഉത്തരവാദിത്തം പൊതുസേവനങ്ങളുടെ നിലവാരത്തിൽ ഐക്യമുണ്ടാക്കുയെന്നതാണ്. ‘ബിമാരു സ്റ്റേറ്റ്സ്’ എന്നറിയപ്പെടുന്ന ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ ‘രോഗാതുര’ സംസ്ഥാനങ്ങൾ ശിശുമരണ നിരക്ക്, സാക്ഷരത, ആയുർ ദൈർഘ്യം, അടിസ്ഥാന സൗകര്യം എന്നിവയിലൊക്കെ വളരെ പിന്നാക്കമാണ്. കേരളം അങ്ങനെയല്ലെന്നും വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കുന്ന വികസനമാണ് ഇവിടെ നടക്കുന്നതെന്നുമൊക്കെയാണ് കൊട്ടിഘോഷിച്ചിരുന്നത്.
വികസിത സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവികസിത സംസ്ഥാനങ്ങളിലേക്കു കൂടുതൽ വിഭവങ്ങൾ പോകുകയെന്നത് ഫെഡറൽ സംവിധാനത്തിലെ അടിസ്ഥാനപരമായ യുക്തിയാണ്. അങ്ങനെ വരുമ്പോൾ ശിശുമരണ നിരക്ക്, കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളത്തിനു കിട്ടേണ്ട വിഹിതം കുറയുന്നത് സ്വാഭാവികമാണ്. അതു മനസ്സിലാക്കാതെ കേരളത്തിന്റെ വിഹിതം കുറവാണെന്നു പറയുന്നത് അബദ്ധമാണ്. 1972–73ൽ ആളോഹരി ഉപഭോഗത്തിൽ കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1983ൽ മൂന്നാം സ്ഥാനത്തായി 1999–2000 മുതൽ കേരളം ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ്. സ്വർണം, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ ഉപഭോഗത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണു കേരളം. ചില അനൗദ്യോഗിക പഠനങ്ങൾ പറയുന്നത് മലയാളികൾ ഇന്ത്യയിലെ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണെന്നാണ്. എന്നാൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഉപഭോഗ വസ്തുക്കളുടെ 10 ശതമാനം ചെലവാകുന്നത് കേരളത്തിലാണ്. പക്ഷേ ഈ ഉപഭോഗം നമ്മുടെ നികുതി വരുമാനത്തിൽ പ്രതിഫലിക്കുന്നില്ല.
1957–58 മുതൽ 1966–67വരെയുള്ള കാലത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങൾ മൊത്തത്തിൽ സമാഹരിച്ച തനതു വരുമാനത്തിൽ കേരളത്തിൽ 4.45 ശതമാനം ഓഹരിയുണ്ടായിരുന്നുവെങ്കിൽ 2021–22 ആകുമ്പോൾ കേരളത്തിന്റെ ഓഹരി 3.87 ആയി കുറയുകയാണ്. നമ്മുടെ തനതു വരുമാനത്തിൽ 62 ശതമാനവും സമാഹരിക്കുന്നത് മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ, ഭാഗ്യക്കുറി എന്നിവയിലൂടെയാണ്. കേന്ദ്രത്തെ കുറ്റം പറയുകയും നമ്മുടെ വിഭവ സമാഹരണത്തിൽ സമ്പൂർണമായി പരാജയപ്പെടുകയും ചെയ്തുവെന്ന വസ്തുത സൗകര്യ പൂർവം മറച്ചു വയ്ക്കുകയാണ്.
∙ ‘ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ യാഥാർഥ്യങ്ങൾ’
കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാണ് മറ്റൊരു വാദം. മറ്റു പല സംസ്ഥാനങ്ങൾക്കും ഇത്തരം ഒരു നഷ്ടപരിഹാരം ആവശ്യമില്ല. കേരളത്തിനു മാത്രം എന്തിനാണു നഷ്ടപരിഹാരം? ജിഎസ്ടി വരുമാനത്തിന്റെ പകുതി കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനുമാണ്. സേവനങ്ങളുടെ മേൽ നികുതി ചുമത്താനുള്ള അവകാശവും ജിഎസ്ടിയിലൂടെ കേരളത്തിനു കിട്ടിയെന്നതു മറച്ചു വച്ചിട്ടു കാര്യമില്ല. എന്നാൽ അതനുസരിച്ച് സ്വന്തം വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല.
അടുത്ത കാലത്ത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ അപ്രകാശിതമായ ഒരു പഠനത്തിൽ വ്യക്തമായത് കഴിഞ്ഞ ആറു വർഷത്തിനിടയിൽ പ്രധാനപ്പെട്ട 17 സംസ്ഥാനങ്ങളിൽ തനതു നികുതി വരുമാനത്തിൽ ഏറ്റവും കുറച്ചു വർധനവുണ്ടായ സംസ്ഥാനം കേരളമാണെന്നാണ്. അതു സൂചിപ്പിക്കുന്നത് ജിഎസ്ടിയിലൊക്കെ വ്യാപകമായ വെട്ടിപ്പു നടക്കുന്നുണ്ടെന്നാണ്. അതു തടയാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ജിഎസ്ടി വകുപ്പിൽ നേർപകുതി ഉദ്യോഗസ്ഥരുടെ ലാഭം ഉണ്ടായിട്ടുണ്ട്. അവർക്കു നല്ല പരിശീലനം നൽകി ജിഎസ്ടിയിലൂടെയുള്ള നികുതി ചേർച്ച ഫലപ്രദമായി തടയാൻ പഴയ ധനമന്ത്രിയും ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിച്ചിട്ടില്ല.
∙ ‘റവന്യു ഡെഫിസിറ്റ് ഗ്രാന്റ് എന്നത് വെറും ഊന്നുവടി’
റവന്യു ഡെഫിസിറ്റ് ഗ്രാന്റ് കുറയുകയാണെന്നാണു മറ്റൊരു വാദം. റവന്യു കമ്മി കുറവുള്ള സംസ്ഥാനങ്ങൾക്ക് അതു പരിഹരിച്ച് റവന്യു കമ്മി ഇല്ലാതാക്കുന്നതിനുള്ള പ്രോത്സാഹനം മാത്രമാണ് ഈ ഗ്രാന്റ്. അത് ഒരു അവകാശമല്ല. കേരളത്തിന് ഗ്രാന്റ് കിട്ടുന്നുണ്ടെങ്കിലും ഒഡീഷയ്ക്കൊന്നും അതു കിട്ടുന്നില്ല. ഏറ്റവും കൂടുതൽ ഗ്രാന്റ് കിട്ടുന്നതും കേരളത്തിനാണ്. ഏറ്റവും ഉദാരമായ ഗ്രാന്റ് കൊടുത്തത് 15ാം ധനകാര്യ കമ്മിഷനാണ്. അതു വാങ്ങിയെടുക്കുന്നതിൽ ഡോ. തോമസ് ഐസക് പ്രകടിപ്പിച്ച പ്രാവീണ്യവും കുശലതയും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. 53,000 കോടിയാണ് കമ്മിഷൻ അനുവദിച്ചത്. കാലൊടിഞ്ഞയാൾക്കുള്ള ഊന്നുവടിപോലെയാണ് ഈ ഗ്രാന്റ്. എക്കാലവും അത് ഉപയോഗിച്ചു നടക്കുകയല്ല, അതിൽനിന്നു സ്വതന്ത്രനാവുകയാണു വേണ്ടത്. അല്ലാതെ എല്ലാ കാലവും ഈ ഗ്രാന്റ് വേണമെന്ന പരിഹാസ്യമായ വാദമാണ് ധനമന്ത്രി ഉയർത്തുന്നത്. ധനകാര്യ പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞു തുടങ്ങിയപ്പോഴാണ് ധനമന്ത്രി അതിനെ മറച്ചു വയ്ക്കാൻ തുടങ്ങിയത്. അതിനു പിന്നിൽ സാമ്പത്തിക ശാസ്ത്രമല്ല, രാഷ്ട്രീയം മാത്രമാണുള്ളത്.
∙ ‘കിഫ്ബി പിരിച്ചു വിടേണ്ട സമയമായി’
ഈ ബജറ്റിലും കിഫ്ബി കേന്ദ്രീകരിച്ച് ധാരാളം പ്രഖ്യാപനങ്ങളുണ്ട്. കിഫ്ബി തുടങ്ങിയത് ബജറ്റിനു പുറത്ത് കടമെടുക്കുന്നതിനു വേണ്ടിയാണ്. എന്നാൽ ആ ഇടപാടുകൾ ബജറ്റിന്റെ ഭാഗമാകുമെന്നു വന്നതോടെ അതിന്റെ പ്രസക്തി നശിച്ചു. കിഫ്ബി വഴി നടത്തിയ പല നിർമാണങ്ങളുടെയും ഗുണനിലവാരത്തെക്കുറിച്ച് ആരോപണം ഉയർന്നു കഴിഞ്ഞു. കിഫ്ബി തുടങ്ങിവച്ച പദ്ധതികൾ പലതും പാതിവഴിയിലുമാണ്. അതിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാണ്. അതു മുന്നോട്ടു കൊണ്ടുപോകാനോ നിലനിർത്താനോ കഴിയാത്ത സ്ഥിതിയാണ്. സമാനതയില്ലാത്ത പദ്ധതിയായി അവതരിപ്പിച്ച കിഫ്ബി അവസാനിപ്പിച്ചാൽ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകും. അതുകൊണ്ടുതന്നെ കിഫ്ബിയെ പലതരത്തിൽ നിലനിർത്താനാണ് ശ്രമം നടക്കുന്നത് ഇനി അതു മുന്നോട്ടു കൊണ്ടു പോകുന്നതിൽ അർഥമില്ല. പകരം നമ്മുടെ പൊതുമരാമത്ത് വകുപ്പിനെ കാര്യക്ഷമമാക്കുകയാണ് ഇനി വേണ്ടത്.
English Summary: Kerala Economy and FM's Budget: Analysis by Economist Dr. Jose Sebastian