സഹീലും നിക്കിയും 2020ൽ വിവാഹിതരായി; രണ്ടാം വിവാഹത്തിനായി കുടുംബം അറിഞ്ഞ് കൊലപാതകം
ന്യൂഡൽഹി ∙ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട നിക്കി യാദവും പ്രതി സഹീൽ ഗെലോട്ടും വിവാഹിതരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ന്യൂഡൽഹി ∙ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട നിക്കി യാദവും പ്രതി സഹീൽ ഗെലോട്ടും വിവാഹിതരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ന്യൂഡൽഹി ∙ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട നിക്കി യാദവും പ്രതി സഹീൽ ഗെലോട്ടും വിവാഹിതരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ന്യൂഡൽഹി ∙ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട നിക്കി യാദവും പ്രതി സഹീൽ ഗെലോട്ടും വിവാഹിതരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2020 ഒക്ടോബറിൽ യുപി നോയിഡയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വീണ്ടും വിവാഹം കഴിക്കുന്നതിനായാണ് നിക്കിയെ സഹീൽ കൊലപ്പെടുത്തിയത്.
സഹീലിന്റെ മാതാപിതാക്കൾ നിക്കിയുമായുള്ള വിവാഹത്തിൽ അസംതൃപ്തരായിരുന്നെന്നും ഇതിനെ തുടർന്നാണ് സഹീലിന് മറ്റൊരു വിവാഹം ആലോചിച്ചതെന്നും പൊലീസ് അറിയിച്ചു. 2022 ഡിസംബറിലാണ് വിവാഹം ഉറപ്പിച്ചത്. എന്നാൽ ഇത് നിക്കി അറിഞ്ഞിരുന്നില്ല. ഈ മാസം 10നാണ് സഹീൽ ഗെലോട്ടിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. രഹസ്യമാക്കി വച്ചിരുന്ന ഇക്കാര്യം നിക്കി അറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വിവാഹ നിശ്ചയം നടന്ന 9ന് നിക്കിയുടെ ആവശ്യപ്രകാരം സഹീൽ ഉത്തംനഗറിലെ യുവതിയുടെ ഫ്ലാറ്റിലെത്തി.
തുടർന്ന് ഇരുവരും കാറിൽ യാത്ര ചെയ്യുന്നതിനിടെ വിവാഹത്തെചൊല്ലി വീണ്ടും തർക്കമുണ്ടായി. ഗോവയിലേക്ക് ടിക്കറ്റ് ബുക്കു ചെയ്തിട്ടുണ്ടെന്നും തന്നോടൊപ്പം വരണമെന്നും നിക്കി ആവശ്യപ്പെട്ടെങ്കിലും സഹീൽ നിരസിച്ചു. തർക്കത്തിനിടെ പ്രകോപിതനായ സഹീൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കാറിനുള്ളിൽ വച്ച് നിക്കിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ധാബയിലെത്തി മൃതദേഹം ഫ്രിജിനുള്ളിലാക്കി പൂട്ടിയ ശേഷം സ്ഥലംവിടുകയായിരുന്നു.
നിക്കി യാദവിനെ കൊലപ്പെടുത്തിയ ശേഷം 10ന് സഹീൽ ഗെലോട്ട് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. കൊലപാതകം സംബന്ധിച്ച രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണം തുടങ്ങിയെങ്കിലും സഹീലിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഖേർ എന്ന ഗ്രാമത്തിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടന്ന് 4 ദിവസങ്ങൾക്കു ശേഷം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ധാബയിൽ നിന്നു യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് സഹീൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സഹീലിന്റെ പിതാവ് വീരേന്ദ്ര സിങ്, സഹോദരങ്ങളായ അനീഷ്, നവീൻ, സുഹൃത്തുക്കളായ ലോകേഷ്, അമർ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 9ന് ഡൽഹിയിലെ ഫ്ലാറ്റിലേക്കു നിക്കി ഒറ്റയ്ക്ക് കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനുശേഷം മണിക്കൂറുകൾക്കുള്ളിലാണ് നിക്കി കൊല്ലപ്പെട്ടത്.
2018ൽ കോച്ചിങ് സെന്ററിൽ പഠിക്കാനെത്തിയപ്പോഴാണ് നിക്കിയെ സഹീൽ പരിചയപ്പെടുന്നത്. കോച്ചിങ് സെന്ററിലേക്ക് ഒരേ ബസിൽ പതിവായി യാത്ര ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായി. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ കോളജിൽ ഇരുവരും പ്രവേശനം നേടുകയും താമസിയാതെ വാടക വീട്ടിൽ ഒരുമിച്ചു താമസം തുടങ്ങുകയും ചെയ്തു.
മണാലി, ഋഷികേശ്, ഹരിദ്വാർ, ഡെറാഡൂൺ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഒരുമിച്ചു യാത്ര ചെയ്തിട്ടുമുണ്ട്. കോവിഡ് സമയത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും താമസിയാതെ ദ്വാരകയിൽ വീണ്ടും ഒരുമിച്ചു താമസം തുടങ്ങി. നിക്കിയുമായുള്ള ബന്ധം സ്വന്തം വീട്ടുകാരിൽ നിന്നു മറച്ചുവച്ച സഹീൽ, വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് വിവാഹത്തിനു സമ്മതിച്ചതെന്നും പൊലീസ് പറഞ്ഞു.
കേസ് അതിവേഗ കോടതിയിൽ കേൾക്കണമെന്ന് നിക്കിയുടെ അമ്മാവൻ പ്രവീൺ യാദവ് പറഞ്ഞു. പ്രതിക്കു വധശിക്ഷ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. സഹീലിന് വധശിക്ഷ നൽകണമെന്ന് നിക്കിയുടെ പിതാവ് സുനിൽ യാദവും ആവശ്യപ്പെട്ടിരുന്നു.
English Summary: Sahil Gehlot Married Nikki Yadav In 2020, Killed Her For 2nd Marriage: Cops