‘ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് എനിക്ക് കേൾക്കണം. മെച്ചപ്പെട്ട ഒരു പാപ്പുവയ്ക്ക് വേണ്ടി തുറന്ന ചർച്ചയ്ക്ക് ഞാൻ ഒരുക്കമാണ്. ചികിത്സയും വിദ്യാഭ്യാസവും മികച്ച റോഡുകളും പാലങ്ങളും മാത്രമല്ല പാപ്പുവ ജനതയ്ക്ക് വേണ്ടത്, മറിച്ച് അവരെ കേൾക്കുക കൂടിയാണ്’- പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോവി എന്നറിയപ്പെടുന്ന ജോക്കോ വിദോദോ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ ഇതൊന്നും നടന്നില്ല എന്നു മാത്രമല്ല, പാപ്പുവയിലെ കൂടുതൽ കുട്ടികൾ കൊല്ലപ്പെടുകയും സൈനികരുടെ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2014ൽ മാറ്റം കൊണ്ടുവരുമെന്നും കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്താണ് ജോക്കോവി വിജയിച്ചത്. ഇന്തൊനീഷ്യയിൽനിന്നാണ് ഇന്ത്യ അടുത്തിടെ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഏറെ ദശകങ്ങളായി സംഘർഷ മേഖലയാണ് ഏഷ്യ–പസിഫിക് ദ്വീപസമൂഹങ്ങളിൽപ്പെട്ട പാപ്പുവ മേഖല. ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ മേഖലയിൽ വിഘടനവാദി സംഘടനകൾ ന്യൂസീലൻഡ് പൗരനായ ഒരു പൈലറ്റിനെ ബന്ദിയാക്കിയിരിക്കുന്നു എന്നതാണ് ഇവിടെ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. ഇയാളെ വിട്ടയയ്ക്കുന്നതിന് ഇവർ ആവശ്യപ്പെടുന്നതോ, പാപ്പുവയുടെ സ്വാതന്ത്ര്യവും. വളരെ അടുത്തു കിടക്കുന്ന ഈ മേഖലയിൽ ഇന്ത്യയ്ക്കും തന്ത്രപ്രധാനമായ താത്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്തൊനീഷ്യ–പാപ്പുവ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടുന്നത് ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രാധാനമാണ്. എന്താണ് ഇത്ര വലിയ സംഘർഷത്തിലേക്ക് പാപ്പുവയിലെ തദ്ദേശീയരായ മനുഷ്യരെ നയിച്ചത്? എന്താണ് സംഘർഷം പരിഹകരിക്കുന്നതിൽ ഇന്ത്യയ്ക്ക് ചെയ്യാനാവുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് എനിക്ക് കേൾക്കണം. മെച്ചപ്പെട്ട ഒരു പാപ്പുവയ്ക്ക് വേണ്ടി തുറന്ന ചർച്ചയ്ക്ക് ഞാൻ ഒരുക്കമാണ്. ചികിത്സയും വിദ്യാഭ്യാസവും മികച്ച റോഡുകളും പാലങ്ങളും മാത്രമല്ല പാപ്പുവ ജനതയ്ക്ക് വേണ്ടത്, മറിച്ച് അവരെ കേൾക്കുക കൂടിയാണ്’- പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോവി എന്നറിയപ്പെടുന്ന ജോക്കോ വിദോദോ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ ഇതൊന്നും നടന്നില്ല എന്നു മാത്രമല്ല, പാപ്പുവയിലെ കൂടുതൽ കുട്ടികൾ കൊല്ലപ്പെടുകയും സൈനികരുടെ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

2014ൽ മാറ്റം കൊണ്ടുവരുമെന്നും കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്താണ് ജോക്കോവി വിജയിച്ചത്. ഇന്തൊനീഷ്യയിൽനിന്നാണ് ഇന്ത്യ അടുത്തിടെ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഏറെ ദശകങ്ങളായി സംഘർഷ മേഖലയാണ് ഏഷ്യ–പസിഫിക് ദ്വീപസമൂഹങ്ങളിൽപ്പെട്ട പാപ്പുവ മേഖല. ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ മേഖലയിൽ വിഘടനവാദി സംഘടനകൾ ന്യൂസീലൻഡ് പൗരനായ ഒരു പൈലറ്റിനെ ബന്ദിയാക്കിയിരിക്കുന്നു എന്നതാണ് ഇവിടെ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. 

ADVERTISEMENT

ഇയാളെ വിട്ടയയ്ക്കുന്നതിന് ഇവർ ആവശ്യപ്പെടുന്നതോ, പാപ്പുവയുടെ സ്വാതന്ത്ര്യവും. വളരെ അടുത്തു കിടക്കുന്ന ഈ മേഖലയിൽ ഇന്ത്യയ്ക്കും തന്ത്രപ്രധാനമായ താത്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്തൊനീഷ്യ–പാപ്പുവ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടുന്നത് ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രാധാനമാണ്. എന്താണ് ഇത്ര വലിയ സംഘർഷത്തിലേക്ക് പാപ്പുവയിലെ തദ്ദേശീയരായ മനുഷ്യരെ നയിച്ചത്? എന്താണ് സംഘർഷം പരിഹകരിക്കുന്നതിൽ ഇന്ത്യയ്ക്ക് ചെയ്യാനാവുക?

ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ (ചിത്രം– റോയിട്ടേഴ്സ്)

∙ ഇന്തൊനീഷ്യ ആയുധം പ്രയോഗിച്ചാൽ?

ഫിലിപ്പ് മെഹ്രെതൻസ് എന്ന ന്യൂസീല‍‍‍ൻഡ് സ്വദേശിയായ പൈലറ്റ് പാപ്പുവയിെല പർവതമേഖലയായ ന്‍ദുഗയിൽ തന്റെ ചെറു വിമാനം ഇറക്കിയതിനു പിന്നാലെയാണ് ഇയാളെ ബന്ദിയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ക്ലിനിക്ക് നിർമിക്കുന്ന തൊഴിലാളികളെ കൊണ്ടു പോകുന്നതിനാണ് ഫിലിപ്പ് മറ്റ് അഞ്ചു പേർക്കൊപ്പം എത്തിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള‌ുണ്ട്. എന്നാൽ ഫിലിപ്പിനൊപ്പമുള്ള അഞ്ചു പേർ തദ്ദേശീയരായ പാപ്പുവക്കാരായതിനാൽ വിട്ടയച്ചെന്ന് ഫ്രീ പാപ്പുവ മൂവ്മെന്റിന്റെ സായുധവിഭാഗമായ പാപ്പുവ ലിബറേഷൻ ആർമി പ്രവർത്തർ പറഞ്ഞു. ഇന്തൊനീഷ്യ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിരിക്കുന്ന സംഘടനയാണ് ഒപിഎം.

ഫിലിപ്പിനെ ബന്ദിയാക്കി തോക്കിൻ മുനയിൽ നിർത്തിയിരിക്കുന്നതിന്റെ ചിത്രവും വീഡിയോ ദൃശ്യവും കഴിഞ്ഞ ദിവസം ഇവർ പുറത്തുവിട്ടിരുന്നു, വംശീയമായും മതപരമായും യാതൊരു സാമ്യവുമില്ലാത്ത ഇന്തൊനീഷ്യയിൽ നിന്ന് സ്വാതന്ത്ര്യം വേണം എന്നതാണ് ഇവരുടെ ആവശ്യം. പസിഫിക് മേഖലയിലെ ഈ ദ്വീപുകൾ ഏറെ ദശകങ്ങളായി സംഘർഷ മേഖലയാണ്. ‘‌‘ഞങ്ങൾ ഇയാളെ ബന്ദിയാക്കിയിരിക്കുന്നത് ഭക്ഷണത്തിനോ മദ്യത്തിനോ വേണ്ടിയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. പാപ്പുവയുടെ സ്വാതന്ത്ര്യം ഇന്തൊനീഷ്യ അംഗീകരിച്ചേ മതിയാവൂ. ഇന്തൊനീഷ്യ ആകാശത്തുകൂടിയോ ഭൂമി വഴിയോ ആയുധപ്രയോഗം നടത്തുന്നതു വരെ ഇയാൾ എനിക്കൊപ്പം സുരക്ഷിതനായിരിക്കും’’, സംഘടനയുടെ നേതാവ് എഗിയാനസ് കൊഗോയ പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ എന്തു കാര്യത്തിനായാലും സാധാരണക്കാരെ ബന്ദിയാക്കുന്ന നിലപാട് അംഗീകരിക്കാൻ പറ്റില്ല എന്നാണ് ഇന്തൊനീഷ്യൻ മന്ത്രിയായ മുഹമ്മദ് മഹ്ഫുദ് പ്രതികരിച്ചത്. ഏതു വിധത്തിലും ഫിലിപ്പിനെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തന്നെയാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെങ്കിലും സർക്കാർ മറ്റു മാർഗങ്ങളും തേടില്ല എന്ന് ഇതിന് അർഥമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

പാപ്പുവ റിബലുകൾ തീയിട്ട വിമാനം (ചിത്രം– Screengrab/TPNP)
ADVERTISEMENT

∙ ഇന്തൊനീഷ്യയ്ക്ക് തന്ത്രപ്രധാന സ്ഥലം, പാപ്പുവക്കാർക്ക് സ്വന്തം രാജ്യം

1960–കളിൽ ഡച്ചുകാർ (നെതർലന്‍ഡ്സ്) രാജ്യം വിട്ടതു മുതൽ ആരംഭിച്ചതാണ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള തദ്ദേശവാസികളുടെ പ്രക്ഷോഭം. വലിയ തോതിലുള്ള സുരക്ഷാ വിന്യാസമാണ് ഈ മേഖലയിൽ ഇന്തൊനീഷ്യൻ സൈന്യം നടത്തിയിരിക്കുന്നതും. മെലേനേഷ്യൻ വംശജരാണ് പാപ്പുവയിൽ താമസിക്കുന്നത്. 1898ൽ ഇവിടം ഡ‍ച്ച് കോളനിയായി. 1949ൽ ഇന്തൊനീഷ്യ സ്വതന്ത്രമായെങ്കിലും പടിഞ്ഞാറൻ പാപ്പുവ ഇതിനൊപ്പം ചേർന്നില്ല. ഏഷ്യാ–പസിഫിക് മേഖലയില്‍ ഡച്ചുകാർ കൈയടക്കി വച്ചിരുന്ന മുഴുവൻ പ്രദേശങ്ങളിലും ഇന്തൊനീഷ്യ അവകാശവാദം ഉന്നയിച്ചെങ്കിലും പാപ്പുവ വിട്ടുനൽകാൻ ഡച്ചുകാർ തയാറായില്ല. 

പാപ്പുവയിലെ ജനങ്ങൾ വംശീയപരമായും മതപരമായും ഇന്തൊനേഷ്യയോട് ചേരുന്നവരല്ല എന്നതായിരുന്നു കാരണം പറഞ്ഞത്. തനിയെ ഭരിക്കാന്‍ പ്രാപ്തരാകുമ്പോൾ പാപ്പുവയ്ക്ക് ‘സ്വാതന്ത്ര്യം നൽകും’ എന്നുമായിരുന്നു ഡച്ചുകാരുടെ നിലപാട്. ഏകദേശം 1970 എന്നായിരുന്നു അവർ ഇതിനായി കണക്കാക്കിയിരുന്നത്. ഇതിനെ തുടർന്ന് സ്വാതന്ത്ര്യനീക്കം ശക്തമാക്കിയ പാപ്പുവന്‍ ജനതയുടെ നേതൃത്വത്തിൽ ‘ഫ്രീ പാപ്പുവ മൂവ്മെന്റ് (ഒപിഎം) രൂപീകരിച്ചു. 1961 ഡിസംബർ ഒന്നിന് പാപ്പുവ പതാക ഉയർത്തി. ഇപ്പോഴും എല്ലാ വർഷവും ഡിസംബർ ഒന്നിന് പാപ്പുവക്കാർ ഈ പതാക ഉയർത്താറുണ്ട്. എന്നാൽ ഇത് കടുത്ത കുറ്റമായാണ് ഇന്തൊനീഷ്യ കണക്കാക്കുന്നത്. 

പാപ്പുവ മേഖലയിൽ പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള ഇന്തൊനീഷ്യൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവർ (ചിത്രം– Saldi Hermanto/AFP)

ഡച്ചുകാർ പാപ്പുവയുടെ സ്വാതന്ത്ര്യത്തിനാണ് മുൻഗണന  കൊടുക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ഈ പ്രദേശം കൈവിടുന്നുവെന്ന് ഇന്തൊനീഷ്യയ്ക്ക് മനസിലായി. ഇതോടെ ബലമായി പാപ്പുവ പിടിച്ചെടുക്കാൻ അവർ തീരുമാനിച്ചു. ഇതിനായി സോവിയറ്റ് യൂണിയനിൽ നിന്നുള്ള ആയുധ സംഭരണവും ആരംഭിച്ചു.  ശീതയുദ്ധം ശക്തമായി നിലനിന്ന കാലമായിരുന്നു ഇത്. ഇന്തൊനീഷ്യ സോവിയറ്റ് യൂണിയനോട് അടുക്കുന്നത് മനസ്സിലാക്കിയ അമേരിക്കയും കളത്തിലിറങ്ങി. ഡച്ചുകാരുമായി ചർച്ചകൾ നടത്തി. പാപ്പുവ ഇന്തൊനീഷ്യയ്ക്ക് വിട്ടുനൽകാൻ ഡച്ചുകാരെ പ്രേരിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. എന്നാൽ ഇത് ഒരു വിധത്തിലും അംഗീകരിക്കാന്‍ പാപ്പുവ ജനത തയാറായില്ല. 

ADVERTISEMENT

രക്തരൂക്ഷിത പോരാട്ടവും ഇതിനോടനുബന്ധിച്ച് ആരംഭിച്ചു. 1962–ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്തൊനീഷ്യയും ഡച്ചുകാരും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം പാപ്പുവ ഇന്തൊനീഷ്യക്ക് വിട്ടുകൊടുത്തു. പാപ്പുവ ജനതയോട് ആരും അഭിപ്രായം ചോദിച്ചില്ല. പകരം 1969–ൽ ഹിതപരിശോധന നടത്താൻ തീരുമാനമായി. ഇത് നടന്നപ്പോഴാകട്ടെ, ഒട്ടും സുതാര്യമല്ലാതെയാണ് നടത്തിയത് എന്ന ആരോപണം ഇപ്പോഴും ശക്തമാണ്. പാപ്പുവൻ ജനതയ്ക്കിടയിൽ ഹിതപരിശോധന നടത്തേണ്ടതിനു പകരം തിരഞ്ഞെടുക്കപ്പെട്ട 1000–ത്തോളമാളുകളെയാണ് ഹിതപരിശോധനയിൽ പങ്കെടുപ്പിച്ചത്. അതും ഇന്തൊനീഷ്യൻ സൈന്യത്തിന്റെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ടായിരുന്നു എന്നാണ് ആരോപണം. ഹിതപരിശോധനാ ഫലം സ്വാഭാവികമായും ഇന്തൊനീഷ്യയ്ക്ക് അനുകൂലമായി‌. അടിച്ചമർത്തലും ബലാത്സംഗവും കൊലപാതകവുമെല്ലാം അന്നു മുതൽ പതിവാണെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നു. ശീതയുദ്ധക്കാലത്ത് തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അമേരിക്ക പാപ്പുവ ജനതയുടെ സ്വാതന്ത്ര്യമോഹത്തെ തല്ലിക്കെടുത്തുകയായിരുന്നു എന്നും ആരോപണമുണ്ട്. 

ഫിലിപ്പ് മെഹ്രെതൻസ് പാപ്പുവ റിബലുകൾക്കൊപ്പം (ചിത്രം –Screengrab/TPNPB)

∙ കുടിയേറ്റ പദ്ധതി, വംശീയ ആരോപണങ്ങൾ

ഇതിനിടെ ഇന്തൊനീഷ്യ ‘കുടിയേറ്റ പദ്ധതി’യും നടപ്പാക്കി. ഏഷ്യ–പസിഫിക് മേഖലയിൽ ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള വിവിധ ദ്വീപസമൂഹങ്ങളിൽ പാർക്കുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതായിരുന്നു ഈ പദ്ധതി. വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാനും ദാരിദ്ര്യം ഇല്ലാതാക്കാനുമായിരുന്നു ഈ പരിപാടി എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ആളുകൾ തിങ്ങിപ്പാർക്കുന്ന പലയിടങ്ങളിൽ നിന്നും ആൾത്താമസം കുറവുള്ളിടത്തേക്ക് ഇത്തരത്തിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. അതിലൊരു സ്ഥലമായിരുന്നു പടിഞ്ഞാറന്‍ പാപ്പുവ. 

പാപ്പുവൻ വംശജർ എണ്ണത്തിൽ വളരെ കുറവായിരുന്നു എങ്കിലും കുടിയേറ്റക്കാർ കൂടി എത്തിയതോടെ ഇവർ തമ്മിലുള്ള വിവാഹങ്ങളും മറ്റും വർധിച്ചു. ഇവരുടെ മക്കളും പാപ്പുവക്കാരായാണ് സ്വയം കണക്കാക്കിയത്. പാപ്പുവയിലെ ജനങ്ങളും ഇന്തൊനീഷ്യയിലെ ജനങ്ങളും വംശീയമായും മതപരമായും നിലനിൽക്കുന്ന വ്യത്യാസങ്ങളും സംഘർഷങ്ങൾക്കിടയാക്കുന്നുണ്ട്. ഇന്തൊനീഷ്യക്കാരെ അപേക്ഷിച്ച് കുറച്ചുകൂടി കറുത്ത തൊലിയുള്ളവരാണ് പാപ്പുവക്കാർ. ഇന്തൊനീഷ്യയിലെ ഭൂരിപക്ഷ മതം ഇസ്‌ലാമാണെങ്കിൽ ഭൂരിപക്ഷം പാപ്പുവക്കാരും ക്രിസ്ത്യൻ മതക്കാരാണ്. പലപ്പോഴും തങ്ങളെ വംശീയമായും ഇന്തൊനീഷ്യൻ അധികൃതർ ഉപദ്രവിക്കാറുണ്ടെന്ന് പാപ്പുവക്കാർ ആരോപിക്കുന്നു. വംശീയവും മതപരവുമായ കടുത്ത വിവേചനം തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിലനിൽക്കുന്നു എന്നാണ് അവർ ആരോപിക്കുന്നത്. സ്വാതന്ത്ര്യ ആവശ്യം പോലെ തന്നെ പാപ്പുവ ജനത ആവശ്യപ്പെടുന്ന ഒന്നാണ് വിവേചനം അവസാനിപ്പിക്കുക എന്നത്. 

കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ നിയോഗിച്ച സംഘം നൽകിയ റിപ്പോർട്ടിൽ തങ്ങൾക്ക് 2021 ഏപ്രിൽ മുതൽ നവംബർ വരെ ഇന്തൊനീഷ്യൻ സൈന്യം നടത്തുന്ന ക്രൂരതകളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി പറയുന്നുണ്ട്. കുട്ടികൾ അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തുക, ‘കാണാതാവൽ’, 5000–ത്തോളം തദ്ദേശീയരെ ബലമായി കുടിയൊഴിപ്പിക്കൽ തുടങ്ങിയവയായിരുന്നു പരാതികൾ. അതേ സമയം, രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾക്ക് ഈ മേഖലയിലേക്ക് പ്രവേശനം സർക്കാർ നിഷേധിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. 

പാപ്പുവ നിവാസികൾ പ്രതിഷേധിക്കുന്നു (ചിത്രം– Twitter/skadefron)

∙ സ്വർണഖനി, എങ്കിലും പാപ്പുവ ദരിദ്രം

പാപ്പുവയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധ പേരാട്ടമാണ് തങ്ങൾ നടത്തുന്നത് എന്നാണ് ഒപിഎം അവകാശപ്പെടുന്നത്. പടിഞ്ഞാറൻ പാപ്പുവക്കാരായ നിരവധിപ്പേർ തങ്ങളുടെ കിഴക്കന്‍ അതിർത്തിയിലുള്ള പാപ്പുവ ന്യുഗിനിയയിൽ താമസിക്കുന്നുണ്ട്. ഇന്തൊനീഷ്യയുമായി സഹകരിച്ചു നിൽക്കുന്ന രാജ്യമാണിത്. അതുകൊണ്ടു തന്നെ പലപ്പോഴും ഒപിഎമ്മും പാപ്പുവ ന്യു ഗിനിയയിലെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടാകാറുണ്ട്. ഇന്തൊനീഷ്യൻ സൈന്യവും പാപ്പുവ ന്യൂ ഗിനിയയിലെ സൈന്യവും ഒരുമിച്ച് തങ്ങളുടെ അതിർത്തികളിൽ പെട്രോളിങ് നടത്തുന്നതിനു പുറമെയാണിത്. 

പാപ്പുവ ന്യു ഗിനിയയിലേക്ക് എത്തുന്ന പശ്ചിമ പാപ്പുവക്കാർ യാതൊരു വിധത്തിലും ഇന്തൊനീഷ്യയ്ക്കെതിരെ തങ്ങളുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കില്ല എന്ന് ഉറപ്പാക്കിയിട്ടാണ് അവിടേക്ക് പ്രവേശനം കൊടുക്കുന്നതു പോലും. 1975–ൽ ഓസ്ട്രേലിയയിൽ നിന്ന് സ്വതന്ത്രമായ കോമൺവെൽത്ത് രാജ്യമാണ് പാപ്പുവ ന്യു ഗിനിയ.

വെസ്റ്റ് പാപ്പുവ നാഷണൽ ലിബറേഷൻ ആർമി (TPNPB) (ചിത്രം– Twitter/@skadefron)

തീർത്തും ദരിദ്രമെങ്കിലും അങ്ങേയറ്റം വിഭവസമൃദ്ധമാണ് പശ്ചിമ പാപ്പുവ. ലോകത്തില്‍ ഏറ്റവും കുടുതൽ സ്വർണ, െചമ്പ് നിക്ഷേപമുള്ള പ്രദേശങ്ങളിലൊന്നുകൂടിയാണിത്. അമേരിക്കയുടേത് ഉൾപ്പെടെയുള്ള സ്വർണഖനികൾ അടക്കമുള്ളവ ഇവിടെ പ്രവർത്തിക്കുന്നു. എന്നാൽ ഈ വിഭവങ്ങളുടെയൊന്നും ഫലം പാപ്പുവ ജനതയ്ക്ക് ലഭിക്കുന്നില്ല എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. കൂടുതൽ ഖനികൾ തുറക്കുംതോറും കൂടുതൽ പേർ‌ അവിടെ കുടിയിറക്കപ്പെടുന്നുമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനിടെ പാപ്പുവ മേഖലയെ അഞ്ചായി തിരിക്കാനുള്ള പുതിയ പദ്ധതി ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്തൊനീഷ്യൻ പാർലമെന്റ് പാസാക്കിയിരുന്നു. നിലവിലുള്ള പാപ്പുവ, പടിഞ്ഞാറൻ പാപ്പുവ എന്നിവയ്ക്ക് പുറമെ തെക്ക്, മധ്യ, ഹൈലാൻഡ് പാപ്പുവ എന്നിങ്ങനെ കൂടി വിഭജിച്ച് അഞ്ച് പ്രദേശങ്ങളാക്കാനാണ് തീരുമാനം. 

വികസനം കൂടുതലായി എത്തിക്കുന്നതിനാണ് ഈ വിഭജനം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തങ്ങളുടെ പോരാട്ടത്തെ ഇല്ലാതാക്കാനാണ് ഈ വിഭജിച്ച് ഭരിക്കലെന്ന് പാപ്പുവക്കാരും ആരോപിക്കുന്നു. പാപ്പുവയും പടിഞ്ഞാറൻ പാപ്പുവയും ചേർത്ത് തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഇവരുടെ ആവശ്യം. 

ഫിലിപ്പ് മെഹ്രെതൻസ് പാപ്പുവ റിബലുകൾക്കൊപ്പം (ചിത്രം –Screengrab/TPNPB)

∙ തുടക്കം മുതലുള്ള ഇന്ത്യൻ ഇടപെടൽ

ഇന്തൊനീഷ്യയിലെ ഈ പാപ്പുവ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പലവട്ടം ഇടപെട്ടിട്ടുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച് പ്രശ്നപരിഹാരത്തിന് ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി ഡച്ചുകാരും ഇന്തൊനീഷ്യയുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് 1954ൽ വി.കെ കൃഷ്ണമേനോൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവരികയും പത്തോളം രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് 1957–ല്‍ ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങൾ യു.എൻ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നിരുന്നു. 

പ്രശ്നപരിഹാരത്തിന് പിൽക്കാലത്ത മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന തുങ്കു അബ്ദുൽ റഹ്മാൻ കൊണ്ടുവന്ന ‘ത്രീസ്റ്റെപ്’ പദ്ധതിയിലും ഇന്ത്യയ്ക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. പടിഞ്ഞാറൻ പാപ്പുവയുടെ ഭരണം യുഎൻ നേതൃത്വത്തിലുള്ള സമിതി നടത്തട്ടെ എന്നതായിരുന്നു അതിലൊന്ന്. േചരിചേരാ രാജ്യങ്ങളായ ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവ ഇതിന്റെ ഭരണപരമായ കാര്യങ്ങൾ നോക്കട്ടെയെന്നും ആലോചന വന്നു. എന്നാൽ ഇത് നടപ്പായില്ല. 1961–ലും ഇന്ത്യ പ്രമേയം കൊണ്ടുവന്നിരുന്നു. പടിഞ്ഞാറൻ പാപ്പുവയുടെ കാര്യത്തിൽ ഇന്തൊനീഷ്യയ്ക്ക് അനുകൂലമായാണ് ഇന്ത്യ എന്നും നിലപാടെടുത്തിട്ടുള്ളത്. ഇന്തൊനീഷ്യയെ അനുകൂലിച്ചുള്ള ഇന്ത്യൻ പ്രമേയത്തിന് എതിരെ പാപ്പുവയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ആഫ്രിക്കൻ പ്രമേയത്തെ പിന്തുണച്ചതാകട്ടെ ഡച്ച്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും. 

English Summary : New Zealand pilot held hostage by armed rebels in Indonesia's Papua, What's their demand? Explainer