ADVERTISEMENT

‘ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് എനിക്ക് കേൾക്കണം. മെച്ചപ്പെട്ട ഒരു പാപ്പുവയ്ക്ക് വേണ്ടി തുറന്ന ചർച്ചയ്ക്ക് ഞാൻ ഒരുക്കമാണ്. ചികിത്സയും വിദ്യാഭ്യാസവും മികച്ച റോഡുകളും പാലങ്ങളും മാത്രമല്ല പാപ്പുവ ജനതയ്ക്ക് വേണ്ടത്, മറിച്ച് അവരെ കേൾക്കുക കൂടിയാണ്’- പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോവി എന്നറിയപ്പെടുന്ന ജോക്കോ വിദോദോ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ ഇതൊന്നും നടന്നില്ല എന്നു മാത്രമല്ല, പാപ്പുവയിലെ കൂടുതൽ കുട്ടികൾ കൊല്ലപ്പെടുകയും സൈനികരുടെ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2014ൽ മാറ്റം കൊണ്ടുവരുമെന്നും കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്താണ് ജോക്കോവി വിജയിച്ചത്. ഇന്തൊനീഷ്യയിൽനിന്നാണ് ഇന്ത്യ അടുത്തിടെ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഏറെ ദശകങ്ങളായി സംഘർഷ മേഖലയാണ് ഏഷ്യ–പസിഫിക് ദ്വീപസമൂഹങ്ങളിൽപ്പെട്ട പാപ്പുവ മേഖല. ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ മേഖലയിൽ വിഘടനവാദി സംഘടനകൾ ന്യൂസീലൻഡ് പൗരനായ ഒരു പൈലറ്റിനെ ബന്ദിയാക്കിയിരിക്കുന്നു എന്നതാണ് ഇവിടെ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. ഇയാളെ വിട്ടയയ്ക്കുന്നതിന് ഇവർ ആവശ്യപ്പെടുന്നതോ, പാപ്പുവയുടെ സ്വാതന്ത്ര്യവും. വളരെ അടുത്തു കിടക്കുന്ന ഈ മേഖലയിൽ ഇന്ത്യയ്ക്കും തന്ത്രപ്രധാനമായ താത്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്തൊനീഷ്യ–പാപ്പുവ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടുന്നത് ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രാധാനമാണ്. എന്താണ് ഇത്ര വലിയ സംഘർഷത്തിലേക്ക് പാപ്പുവയിലെ തദ്ദേശീയരായ മനുഷ്യരെ നയിച്ചത്? എന്താണ് സംഘർഷം പരിഹകരിക്കുന്നതിൽ ഇന്ത്യയ്ക്ക് ചെയ്യാനാവുക?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com