മ്യൂണിക്∙ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ഏറെ ചർച്ചയായ ‘യൂറോപ്യൻ ചിന്താഗതി’ പരാമർശം ഉദ്ധരിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ജർമനിയിലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ജർമൻ ചാൻസലറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക്∙ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ഏറെ ചർച്ചയായ ‘യൂറോപ്യൻ ചിന്താഗതി’ പരാമർശം ഉദ്ധരിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ജർമനിയിലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ജർമൻ ചാൻസലറുടെ വാക്കുകൾ.

കഴിഞ്ഞ വർഷം സ്ലൊവാക്യയിൽ നടന്ന 17–ാം ഗ്ലോബ്‌സെക് ബ്രാറ്റിസ്‌ലാവ ഫോറത്തിൽ, റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ ‘യൂറോപ്യൻ ചിന്താഗതി’ മറുപടി. ‘‘യൂറോപ്പിന്റെ പ്രശ്‌നങ്ങൾ ലോകത്തിന്റെ പ്രശ്‌നങ്ങളാണെന്നും എന്നാൽ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്നുമുള്ള ചിന്താഗതിയിൽ നിന്നാണ് യൂറോപ്പ് വളരേണ്ടത്.’’– ഇതായിരുന്നു ജയശങ്കറിന്റെ വാക്കുകൾ.

ADVERTISEMENT

വെള്ളിയാഴ്ച, മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിച്ച ഒലാഫ് ഷോൾസ്, ഈ ചിന്താഗതിയിൽ മാറ്റം വരണമെന്നു പറയുകയും ജയശങ്കർ പറഞ്ഞതിൽ കാര്യമുണ്ടെന്നു സമ്മതിക്കുകയും ചെയ്തു. ‘‘ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഉദ്ധരണി ഈ വർഷത്തെ മ്യൂണിക് സുരക്ഷാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യമുണ്ട്. കാരണം രാജ്യാന്തര ബന്ധങ്ങളിൽ സ്വന്തം നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ യൂറോപ്പിന്റെ മാത്രമായിരിക്കില്ല.’’– ഒലാഫ് ഷോൾസ് പറഞ്ഞു.

‘മറ്റു രാജ്യങ്ങളുടെ താൽപര്യങ്ങളും ആശങ്കകളും കൂടി നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ജൂണിൽ നടന്ന ജി–7 ഉച്ചകോടിയിൽ ഏഷ്യൻ‌, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടാകാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെയും കാലാവസ്ഥാ വ്യതിയാനം, കോവിഡ് തുടങ്ങിയവയുടെ അനന്തരഫലമായും വർധിച്ചുവരുന്ന ദാരിദ്ര്യവും പട്ടിണിയും ഉൾപ്പെടെയുള്ള പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ഈ പ്രദേശങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’– ജർമൻ ചാൻസലർ കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: German Chancellor Quotes S Jaishankar's "Europe's Mindset" Remark