ഇസ്രയേലിന്റെ ചാരന്മാരെ വെട്ടിച്ച് ബിജു എവിടെ ഒളിക്കും? മൊസാദിന്റെ മിടുക്കറിഞ്ഞ ‘ഓപറേഷൻ ടൈഗർ കബ്’
കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷക സംഘത്തിൽനിന്ന് ഒരാൾ മുങ്ങിയിരിക്കുന്നു! സ്വന്തം പാസ്പോർട്ട് അടക്കമുള്ള രേഖകളുമായിട്ടാണ് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായത്. എങ്ങോട്ടായിരിക്കും ബിജു പോയത്? ഇസ്രയേലിലോ അവിടെനിന്ന് മറ്റ് ഏതെങ്കിലും രാജ്യത്തേക്കോ അനധികൃതമായി കുടിയേറാനുള്ള ശ്രമമായിരിക്കാം അദ്ദേഹത്തിന്റേതെന്നാണ് സംശയം. മുൻപൊക്കെ, കലാപരിപാടികൾ അവതരിപ്പിക്കുന്ന ട്രൂപ്പുകളുടെ ഭാഗമായും മറ്റും വിദേശ രാജ്യങ്ങളിലേക്ക് താൽക്കാലിക വീസയിൽ എത്തുകയും ആരുമറിയാതെ മുങ്ങി പലതരം ജോലികൾ ചെയ്ത് ഒടുവിൽ അവിടെ പൗരത്വം നേടിയെടുക്കുകയും ചെയ്തവരുടെ കഥ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അന്ന് ഇത്തരം കാര്യങ്ങളിൽ പല രാജ്യങ്ങളും അയഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. അനധികൃത കുടിയേറ്റങ്ങളെ രാജ്യങ്ങൾ ശക്തമായി പ്രതിരോധിക്കുന്നു. അതുകൊണ്ടുതന്നെ ബിജുവിനായി ഇസ്രയേൽ പൊലീസ് കാടടച്ചുള്ള തിരച്ചിലാണ് നടത്തുന്നത്. നയതന്ത്ര ബന്ധങ്ങളെ വരെ ബാധിക്കുന്ന വിഷയമായതിനാൽ ഇരു രാജ്യങ്ങളും ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെതന്നെ കാണാനാണ് സാധ്യത. അതിന്റെ ഭാഗമായിട്ടാണ്, ഇദ്ദേഹത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റിന് കേരളം കത്ത് നൽകിയതും. ഇസ്രയേലിൽനിന്ന് ബിജു അടുത്ത രാജ്യങ്ങളിലേക്കൊന്നും കടന്നിട്ടില്ലെങ്കിൽ കണ്ടെത്താൻതന്നെയാണ് സാധ്യത. കാരണം, അതാണ് ഇസ്രയേലിന്റെ ചരിത്രം. ‘വൈക്കോൽ കൂനയിൽ കാണാതായ സൂചി’ വരെ തപ്പിയെടുക്കുന്ന അത്ര ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് അവരുടേത്. 1960ൽ ഇസ്രയേലിൽനിന്ന് കാണാതായ 8 വയസ്സുകാരൻ ‘യോസേൽ’ എന്ന കുട്ടിയെ കണ്ടെത്താനായി രഹസ്യാന്വേഷണ സംഘടനയായ ‘മൊസാദ്’ ലോകമെങ്ങും നടത്തിയ വേട്ട അദ്ഭുതത്തോടെയാണ് പിൽക്കാലത്ത് ലോകം കേട്ടറിഞ്ഞത്. കാണാതായ ഒരു സാധാരണക്കാരൻ കുട്ടിക്കു വേണ്ടി അത്തരമൊരു അന്വേഷണം ലോകചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യവും നടത്തിയിട്ടുണ്ടാകില്ല. ‘ഓപറേഷൻ ടൈഗർ കബ്’ എന്ന പേരിൽ അന്നത്തെ മൊസാദ് മേധാവി ഐസർ ഹാരൽതന്നെ മേൽ നോട്ടം വഹിച്ച ആ തിരച്ചിൽ രണ്ടു വർഷത്തോളം നീണ്ടു നിന്നു. എന്തായിരുന്നു അന്ന് കാണാതായ യോസേലിന് സംഭവിച്ചത്? എങ്ങനെയാണ് യോസേലിനെ മൊസാദ് കണ്ടെത്തിയത്? എന്തുകൊണ്ടാണ് ഇത്രയേറെ പ്രാധാന്യം ആ സംഭവത്തിന് ഇസ്രയേലിൽ ലഭിച്ചത്? രാജ്യത്തിനു പുറത്തുള്ള ദൗത്യങ്ങൾ മാത്രം ഏറ്റെടുക്കാൻ ചുമതലപ്പെട്ട സംഘടന എന്തുകൊണ്ടാണ് ഒരു കുട്ടിക്കു വേണ്ടി രാജ്യാന്തരതലത്തിൽ ഇത്രയേറെ വലവിരിച്ചത്? അസാധാരണമായൊരു കഥയാണത്...

കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷക സംഘത്തിൽനിന്ന് ഒരാൾ മുങ്ങിയിരിക്കുന്നു! സ്വന്തം പാസ്പോർട്ട് അടക്കമുള്ള രേഖകളുമായിട്ടാണ് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായത്. എങ്ങോട്ടായിരിക്കും ബിജു പോയത്? ഇസ്രയേലിലോ അവിടെനിന്ന് മറ്റ് ഏതെങ്കിലും രാജ്യത്തേക്കോ അനധികൃതമായി കുടിയേറാനുള്ള ശ്രമമായിരിക്കാം അദ്ദേഹത്തിന്റേതെന്നാണ് സംശയം. മുൻപൊക്കെ, കലാപരിപാടികൾ അവതരിപ്പിക്കുന്ന ട്രൂപ്പുകളുടെ ഭാഗമായും മറ്റും വിദേശ രാജ്യങ്ങളിലേക്ക് താൽക്കാലിക വീസയിൽ എത്തുകയും ആരുമറിയാതെ മുങ്ങി പലതരം ജോലികൾ ചെയ്ത് ഒടുവിൽ അവിടെ പൗരത്വം നേടിയെടുക്കുകയും ചെയ്തവരുടെ കഥ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അന്ന് ഇത്തരം കാര്യങ്ങളിൽ പല രാജ്യങ്ങളും അയഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. അനധികൃത കുടിയേറ്റങ്ങളെ രാജ്യങ്ങൾ ശക്തമായി പ്രതിരോധിക്കുന്നു. അതുകൊണ്ടുതന്നെ ബിജുവിനായി ഇസ്രയേൽ പൊലീസ് കാടടച്ചുള്ള തിരച്ചിലാണ് നടത്തുന്നത്. നയതന്ത്ര ബന്ധങ്ങളെ വരെ ബാധിക്കുന്ന വിഷയമായതിനാൽ ഇരു രാജ്യങ്ങളും ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെതന്നെ കാണാനാണ് സാധ്യത. അതിന്റെ ഭാഗമായിട്ടാണ്, ഇദ്ദേഹത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റിന് കേരളം കത്ത് നൽകിയതും.
ഇസ്രയേലിൽനിന്ന് ബിജു അടുത്ത രാജ്യങ്ങളിലേക്കൊന്നും കടന്നിട്ടില്ലെങ്കിൽ കണ്ടെത്താൻതന്നെയാണ് സാധ്യത. കാരണം, അതാണ് ഇസ്രയേലിന്റെ ചരിത്രം. ‘വൈക്കോൽ കൂനയിൽ കാണാതായ സൂചി’ വരെ തപ്പിയെടുക്കുന്ന അത്ര ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് അവരുടേത്. 1960ൽ ഇസ്രയേലിൽനിന്ന് കാണാതായ 8 വയസ്സുകാരൻ ‘യോസേൽ’ എന്ന കുട്ടിയെ കണ്ടെത്താനായി രഹസ്യാന്വേഷണ സംഘടനയായ ‘മൊസാദ്’ ലോകമെങ്ങും നടത്തിയ വേട്ട അദ്ഭുതത്തോടെയാണ് പിൽക്കാലത്ത് ലോകം കേട്ടറിഞ്ഞത്. കാണാതായ ഒരു സാധാരണക്കാരൻ കുട്ടിക്കു വേണ്ടി അത്തരമൊരു അന്വേഷണം ലോകചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യവും നടത്തിയിട്ടുണ്ടാകില്ല. ‘ഓപറേഷൻ ടൈഗർ കബ്’ എന്ന പേരിൽ അന്നത്തെ മൊസാദ് മേധാവി ഐസർ ഹാരൽതന്നെ മേൽ നോട്ടം വഹിച്ച ആ തിരച്ചിൽ രണ്ടു വർഷത്തോളം നീണ്ടു നിന്നു. എന്തായിരുന്നു അന്ന് കാണാതായ യോസേലിന് സംഭവിച്ചത്? എങ്ങനെയാണ് യോസേലിനെ മൊസാദ് കണ്ടെത്തിയത്? എന്തുകൊണ്ടാണ് ഇത്രയേറെ പ്രാധാന്യം ആ സംഭവത്തിന് ഇസ്രയേലിൽ ലഭിച്ചത്? രാജ്യത്തിനു പുറത്തുള്ള ദൗത്യങ്ങൾ മാത്രം ഏറ്റെടുക്കാൻ ചുമതലപ്പെട്ട സംഘടന എന്തുകൊണ്ടാണ് ഒരു കുട്ടിക്കു വേണ്ടി രാജ്യാന്തരതലത്തിൽ ഇത്രയേറെ വലവിരിച്ചത്? അസാധാരണമായൊരു കഥയാണത്...
∙ യോസേലിനെ കാണാതാകുന്നു
റഷ്യയിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലെ ഇളയ കുട്ടിയായിയിരുന്നു യോസേൽ. അൽടെർ, ഇദ എന്നിവരായിരുന്നു യോസേലിന്റെ മാതാപിതാക്കൾ. ഇസ്രയേലിൽ എത്തി ആദ്യകാലത്ത് ടെൽ അവീവിൽ ചെറിയ ജോലികൾ ചെയ്താണ് കുടുംബം ജീവിച്ചിരുന്നത്. കാര്യമായ വരുമാനമുള്ള ജോലികൾ ലഭിക്കാതിരുന്നതിനാൽ അൽടെറും ഇദയും മൂത്ത മകൾ സിനയെ പെൺകുട്ടികൾക്കുള്ള മതപഠനശാലയിൽ അയച്ചു. യോസേലിനെ നോക്കാൻ ഇദയുടെ മാതാപിതാക്കളെയും ഏൽപ്പിച്ചു. കഷ്ടപ്പാടുകൾ വർധിച്ചു വന്ന സമയത്ത് റഷ്യയിലുള്ള സുഹൃത്തുക്കൾക്ക് അയച്ച കത്തിൽ, ഇസ്രയേലിലേക്ക് വരേണ്ടിയിരുന്നില്ലെന്നും തിരിച്ചു റഷ്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നെന്നും അൽടെർ വ്യക്തമാക്കി. ഇതറിഞ്ഞ കടുത്ത റഷ്യൻ വിരോധിയായ ഇദയുടെ പിതാവ് നഹ്മാൻ ഷ്ടാർക്കെസ് അവർ റഷ്യയിലേക്ക് പോയാലും കൊച്ചുമകൻ യോസേലിനെ ഒപ്പം വിടില്ലെന്ന് തീരുമാനിച്ചു. എന്നാൽ 1959 അവസാനം മികച്ച ജോലി ലഭിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചമാകുകയും ചെയ്തപ്പോൾ അൽടെറും ഇദയും യോസേലിനെ തിരികെ കൊണ്ടുവരാനും തങ്ങൾക്കൊപ്പം വളർത്താനും തീരുമാനിച്ചു.
ഡിസംബർ മാസത്തിൽ ജറുസലമിലെ സ്വന്തം വീട്ടിലെത്തിയ ഇദയ്ക്ക് മകൻ യോസേലിനെ കാണാൻ കഴിഞ്ഞില്ല. നഹ്മാനൊപ്പം യോസേൽ സിനഗോഗിൽ പോയിരിക്കുകയാണെന്നും ഇപ്പോൾ അവരെ ശല്യം ചെയ്യേണ്ട നാളെ സഹോദരൻ ഷാലോമിനൊപ്പം കുട്ടിയെ വീട്ടിലേക്ക് എത്തിക്കാമെന്നും അമ്മ പറഞ്ഞു. ജൂത മതത്തിലെ കടുത്ത യാഥാസ്ഥിതിക വിഭാഗമായ ഹാസിദ് അനുഭാവിയായിരുന്നു നഹ്മാൻ. പിതാവിന്റെ രീതികൾ അറിയാവുന്നതിനാൽ ഇദ മകൻ ഇല്ലാതെ തിരികെ വീട്ടിലേക്ക് പോയി. എന്നാൽ പിറ്റേന്ന് ഇദയുടെയും അൽടെറിന്റെയും വീട്ടിലെത്തിയ സഹോദരൻ ഷാലോമിനൊപ്പം കുട്ടി ഇല്ലായിരുന്നു. പിതാവ് നഹ്മാൻ കുട്ടിയെ ഇദയ്ക്കും അൽടെറിനുമൊപ്പം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സഹദോരൻ വ്യക്തമാക്കി. ഉടൻ ജറുസലമിൽ എത്തിയ ഇരുവരും രണ്ടുദിവസം അവിടെ ചെലവഴിച്ചതിനു ശേഷം കുട്ടിയുമായി മടങ്ങാൻ ഒരുങ്ങി. എന്നാൽ, തണുപ്പ് കൂടുതലായതിനാൽ കുട്ടിയെ ഇപ്പോൾ കൊണ്ടുപോകേണ്ടെന്നും പിറ്റേന്ന് എത്തിക്കാമെന്നും അമ്മ പറഞ്ഞത് വിശ്വസിച്ച് അവർ യാത്രയായി. എന്നാൽ, പിറ്റേന്നും കുട്ടിയുമായി ആരും എത്തിയില്ല. തിരികെ ജറുസലമിൽ എത്തിയ അവർ ഒരു കാര്യം മനസ്സിലാക്കി തങ്ങളുടെ കുട്ടി അവിടെനിന്ന് അപ്രത്യക്ഷനായിരിക്കുന്നു!
∙ അന്വേഷിച്ചിട്ടും കിട്ടാതെ...
1960 ജനുവരിയിൽ ഇദ കുട്ടിയെ തിരികെ കിട്ടാനായി സ്വന്തം മാതാപിതാക്കൾക്കെതിരെ ഇസ്രയേൽ സുപ്രീംകോടതിയെ സമീപിച്ചു. 30 ദിവസത്തിനകം കുട്ടിയെ തിരികെ നൽകണമെന്നും ഉടൻ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നഹ്മാനോട് ആവശ്യപ്പെട്ടു. എന്നാൽ, ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ പറ്റില്ലെന്ന് അയാൾ കോടതിയെ അറിയിച്ചു. ഫെബ്രുവരി 17ന്, കുട്ടിയെ കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകി. കുട്ടിയെ കണ്ടെത്താൻ പൊലീസിന് കോടതിയും നിർദേശം നൽകി. എന്നാൽ, മാസങ്ങൾ നീണ്ട അന്വേഷണത്തിലും പൊലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കോടതി നിർദേശ പ്രകാരം നഹ്മാനെ അറസ്റ്റു ചെയ്ത് ജയിലിലാക്കി. പക്ഷേ, പൊലീസ് എത്ര ശ്രമിച്ചിട്ടും നഹ്മാൻ ഒരക്ഷരം പോലും ഉരിയാടിയില്ല. ഇതോടെ നഹ്മാൻ ഒറ്റയ്ക്കല്ല കുട്ടിയെ ഒളിപ്പിച്ചിരിക്കുന്നതെന്നും പിന്നിൽ മറ്റാളുകൾ ഉണ്ടെന്നും പൊലീസിനു മനസ്സിലായി. 1960 മേയിൽ വിഷയം ഇസ്രയേൽ പാർലമെന്റിലും വലിയ ചർച്ചയ്ക്ക് വഴി തുറന്നു. വിഷയം ജൂത മതത്തിലെ യാഥാസ്ഥിതിക വിഭാഗവും പുരോഗമന വിഭാഗവും തമ്മിൽ കലാപത്തിന് കാരണമാകുമെന്ന് മനസ്സിലാക്കിയ പാർലമെന്റ് അംഗം ഷ്ലോമോ ലോറെൻസ് ഇരു കുടുംബങ്ങളും തമ്മിൽ ചർച്ചയ്ക്ക് അവസരമൊരുക്കി.
കുട്ടിയെ തിരികെ നൽകിയാൽ യോസേലിന്റെ മാതാപിതാക്കൾ യാഥാസ്ഥിതിക മതപഠനത്തിന് കുട്ടിയെ അയയ്ക്കുമെന്ന് കരാറുണ്ടാക്കാമെന്ന് അദ്ദേഹം നഹ്മാന് വാക്ക് നൽകി. എന്നാൽ, കരാർ അംഗീകരിച്ചെങ്കിലും നഹ്മാൻ പറഞ്ഞ സ്ഥലങ്ങളിലൊന്നും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ വിഷയം ഇസ്രയേൽ പൊതു സമൂഹത്തിലും കത്തിക്കയറിത്തുടങ്ങി. കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വലിയ യോഗങ്ങളും ഒപ്പു ശേഖരണവുമടക്കം സംഘടിപ്പിക്കപ്പെട്ടു. 1961 ഓഗസ്റ്റിൽ, യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളിൽ പൊലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ലണ്ടനിലേക്ക് കുടിയേറി അവിടെ തീവ്രമത വിശ്വാസികളായ ഹാസിദ് വിഭാഗത്തിനൊപ്പം താമസമാക്കിയ ഇദയുടെ സഹോദരൻ ഷാലോമിനെ ഇസ്രയേലിന്റെ അഭ്യർഥന അനുസരിച്ച് ബ്രിട്ടിഷ് പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ, അയാളിൽനിന്നും കുട്ടിയുടെ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഇതോടെ കുട്ടി രാജ്യത്തിന് പുറത്തേക്ക് കടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെന്ന് തീർച്ചയായി. പൊലീസിനെതിരെ ഇസ്രയേലിൽ കടുത്ത വിമർശനങ്ങളും വന്നു തുടങ്ങി.
∙ രക്ഷയില്ല, മൊസാദ് ഇടപെട്ടിട്ടും!
ഒരു കുട്ടിയെ കാണാതായതിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെൻ ഗൂറിയൺ ദൗത്യം മൊസാദിനെ ഏൽപ്പിക്കുന്നത്. രാജ്യത്തിനു പുറത്തുള്ള ദൗത്യങ്ങൾ മാത്രം ഏറ്റെടുക്കാൻ ചുമതലപ്പെട്ട സംഘടന ഇത്തരത്തിലൊരു കേസ് ഏറ്റെടുക്കുന്നതിൽ മൊസാദിന് അകത്തുതന്നെ വലിയ എതിർപ്പുകൾ ഉണ്ടായി. എന്നാൽ, ബെൻ ഗൂറിയൺ ശക്തമായി ആവശ്യപ്പെട്ടതോടെ മൊസാദ് ആവശ്യം അംഗീകരിച്ചു. ഏറ്റവും മികച്ച 40 ഏജന്റുമാരെ ഉൾപ്പെടുത്തിയാണ് മൊസാദ് തലവൻ ഐസർ ഹാരൽ തിരച്ചിൽ സംഘത്തെ തയാറാക്കിയത്. രാജ്യത്തെ യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ നുഴഞ്ഞുകയറിയ ഏജന്റുമാർ പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. അവർക്കിടെയിലെ ജീവിതത്തെപ്പറ്റി, ‘ചൊവ്വയിൽ എത്തിയതുപോലെ’ എന്നായിരുന്നു ഒരു ഏജന്റിന്റെ കമന്റ്. ക്ഷമാപൂർവം സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പഠിച്ച ഐസർ ഹാരൽ ഒടുവിൽ ഒരു നിഗമനത്തിൽ എത്തി. യോസേൽ നിലവിൽ ഇസ്രയേലിൽ ഇല്ല; മറ്റേതോ രാജ്യത്തേക്ക് കടത്തപ്പെട്ടിരിക്കുന്നു.
1962 മാർച്ചിൽ സ്വിറ്റ്സർലൻഡിലെ യഹൂദരിലുള്ള ഹാസിദ് വിഭാഗത്തിലെ ഒരു സംഘം ഇസ്രയേലിലേക്ക് എത്തുന്നതായി ഐസർ ഹാരലിന് വിവരം ലഭിച്ചു. മതപരമായ കാര്യങ്ങൾക്കെന്ന പേരിൽ എത്തുന്ന ഇവർ ഒരുപക്ഷേ യോസേലിനെ കടത്താനായിരിക്കാം വരുന്നതെന്ന് അദ്ദേഹത്തിന് തോന്നി. സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരികെ പോകുമ്പോൾ ഐസർ ഹാരൽ മൊസാദ് ഏജന്റുമാരെയും ഒപ്പം അയച്ചു. സംഘത്തിലെ സകല കുട്ടികളെയും നിരീക്ഷിച്ച ഏജന്റുമാർ സ്വിറ്റ്സർലൻഡിൽ അവർ പഠിക്കുന്ന സ്കൂളുകൾ വരെ കണ്ടെത്തിയെങ്കിലും യോസേലിനെ മാത്രം കിട്ടിയില്ല. ഇതോടെ ഇസ്രയേലിൽനിന്ന് അന്വേഷണ സംഘത്തിന്റെ ആസ്ഥാനം പാരിസിലേക്ക് മാറ്റിയ ഐസർ ഹാരൽ ലോകം മുഴുവൻ തന്റെ ഏജന്റുമാരെ അയയ്ക്കാൻ തീരുമാനിച്ചു. ഫ്രാൻസ്, ഇറ്റലി. സ്വിറ്റ്സർലൻഡ്, ബൽജിയം, ഇംഗ്ലണ്ട്, സൗത്ത് അമേരിക്ക, യുഎസ്, നോർത്ത് ആഫ്രിക്ക തുടങ്ങിയ യഹൂദ യാഥാസ്ഥിതികരുടെ സന്നിധ്യമുള്ള എല്ലാ സ്ഥലത്തേക്കും ആളെ അയച്ചു. ഇദയുടെ സഹോദരൻ ഷാലോമിന്റെ ലണ്ടനിലെ വീട്ടിലാകട്ടെ, യഹൂദിത് നിസിയാഹൂ എന്ന വനിതാ ഏജന്റ് മറ്റൊരു പേരിൽ അതിഥിയായി കയറിക്കൂടി താമസവും ആരംഭിച്ചു. ലണ്ടനിലെ യാഥാസ്ഥിതിക വിഭാഗത്തിനിടയിൽ കള്ളപ്പേരിൽ മറ്റൊരു സംഘവും കയറിക്കൂടി. കൂടാതെ അയർലൻഡിലും ഒരു സംഘം തമ്പടിച്ചു. എന്നാൽ, നിരാശയായിരുന്ന ഫലം. കൂടാതെ ലണ്ടനിലെ സംഘത്തെ തിരിച്ചറിഞ്ഞ യാഥാസ്ഥിതികർ മൊസാദ് ഏജന്റുമാരെ പൊലീസിന് ഒറ്റുകൊടുക്കുകയും ചെയ്തു.
∙ റൂത്തിനു പിന്നാലെ...
ആയിടെ ഏപ്രിലിൽ, ബെൽജിയത്തിൽ പ്രവർത്തിക്കുന്ന മൊസാദ് ഏജന്റ് മേയിർ നൽകിയ റിപ്പോർട്ടിൽ ഐസർ ഹാരലിന്റെ കണ്ണുടക്കി. അവിടെ ആന്റ്‌വെർപിൽ താമസമാക്കിയ കടുത്ത യാഥാസ്ഥിതിക വാദികളായ, വജ്രവ്യാപാരം നടത്തുന്ന യഹൂദരെക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. കോടികളുടെ വ്യാപാരം നടത്തുന്ന അവർ ജൂത പുരോഹിതനായ റബ്ബി ഇത്‌സിക്കേലിന്റെ വാക്കുകളെ മാത്രമായിരുന്നു അംഗീകരിച്ചിരുന്നത്. വ്യാപാരത്തിലെ തർക്കങ്ങൾ പോലും രാജ്യത്തെ കോടതിയിൽ പോകാതെ റബ്ബിയുടെ മധ്യസ്ഥതയിൽ പറഞ്ഞു തീർക്കുകയായിരുന്നു അവരുടെ രീതി. (ഇത്തരം സമൂഹങ്ങൾ ഇപ്പോഴും ഉണ്ടെന്ന് കരുതപ്പെടുന്നു) രണ്ടാം ലോക മഹായുദ്ധകാലത്ത് നാത്‌സി തടവറകളിൽ കഴിഞ്ഞിരുന്ന യഹൂദരെ രഹസ്യമായി കടത്തിക്കൊണ്ടുപോയി രക്ഷിച്ചിരുന്ന സംഘമായിരുന്നു ഇവർ. യുദ്ധം കഴിഞ്ഞപ്പോൾ തങ്ങളുടെ രഹസ്യപ്രവർത്തനങ്ങൾ വ്യാപാര മേഖലയിലേക്ക് മാറ്റുകയായിരുന്നു.
ഇവർക്കിടയിൽ നുഴഞ്ഞുകയറിയ മേയിർ കത്തോലിക്കാ വിശ്വാസിയായ ഒരു ഫ്രഞ്ച് വനിതയെക്കുറിച്ച് അറിഞ്ഞു. ഹിറ്റ്ലറുടെ ക്യാംപുകളിൽനിന്ന് യഹൂദരെ രക്ഷിക്കുന്നതിൽ സംഘത്തെ സഹായിച്ചിരുന്ന ഇവർ പിന്നീട് യഹൂദ മതം സ്വീകരിച്ചതാണ്. ആകർഷകമായ പെരുമാറ്റവും തന്ത്രപരമായ നീക്കങ്ങളുംകൊണ്ട് ആരെയും വലയിലാക്കിയിരുന്ന റൂത്ത് ബെൻ ഡേവിഡ് എന്ന മഡെലൈൻ ഫെറയ്‌ലെയായിരുന്നു ആ വനിത. തന്റെ ഫ്രഞ്ച് പാസ്പോർട്ടും പേരും ഉപയോഗിച്ചായിരുന്ന ആന്റ്‌വെർപ് സംഘത്തിനായി ഇവർ പ്രവർത്തിച്ചിരുന്നത്. ആദ്യ വിവാഹത്തിലെ മകൻ ക്ലൗഡിനെയും മതം മാറ്റിയ റൂത്ത് അവനെ ജറുസലമിലെ മതപഠനശാലയിൽ ചേർത്തിരുന്നു. അവനെ കാണാനായി ഇടയ്ക്കിടെ ഇസ്രയേലിലേക്ക് എത്തുകയും ചെയ്തിരുന്നു. റൂത്തിന്റെ ചരിത്രം മനസ്സിലാക്കിയ ഐസർ ഹാരലിന് ഒരു തോന്നലുണ്ടായി യാഥാസ്ഥിതിക വിഭാഗം കുട്ടിയെ കടത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഉറപ്പായും ഈ വനിതയുടെ സഹായം ഉണ്ടായിരിക്കും. തന്റെ തോന്നലിനെ പിന്തുടരാൻ തീരുമാനിച്ച ഐസർ ഇസ്രയേലിൽ റൂത്തിന്റെ മകൻ പഠിക്കുന്ന സ്ഥാപനം കണ്ടെത്താൻ നിർദേശം നൽകി.
അന്വേഷണത്തിൽ, മകന്റെ പേര് ഏരിയൽ എന്ന് മാറ്റിയതായി കണ്ടെത്തി. നിരന്തരമായി ഏജന്റുമാർ നടത്തിയ അന്വഷണത്തിൽ റൂത്ത് രണ്ടുവർഷത്തിനിടെ രണ്ടു തവണ ഇസ്രയേൽ സന്ദർശിച്ചതായും 1960 ജൂൺ 21ന് ഇസ്രയേലിൽനിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് തന്റെ മകളുമായി യാത്ര ചെയ്തെന്നും മനസ്സിലാക്കി. റൂത്തിന് പെൺകുട്ടി ഇല്ല, അപ്പോൾ ആരാണ് ഒപ്പം മകൾ എന്ന പേരിൽ യാത്ര ചെയ്തത്? എത്രയും വേഗം റൂത്തിനെ കണ്ടെത്താൻ ഐസർ ഹാരൽ ഉത്തരവിട്ടു. സ്ഥിരം മേൽവിലാസം സൂക്ഷിക്കാത്ത സൂത്രശാലിയായ റൂത്തിനെ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. പകരം, റൂത്തുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ലണ്ടനിലെ തീവ്രമതവാദിയായ ആഭരണ വ്യവസായി ജോസഫ് ഡോംബിനെ പിന്തുടരാൻ തീരുമാനിച്ചു. കാരണം, ഡോംബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഗ്രൂപ്പിനൊപ്പമായിരുന്ന യോസേലിന്റെ അമ്മയുടെ സഹോദരൻ ഷാലോം പ്രവർത്തിച്ചിരുന്നത്. അതിനാൽ കുട്ടി ലണ്ടനിൽ തന്നെയുണ്ടാകുമെന്ന് ഹാരൽ കണക്കുകൂട്ടി. ഡോംബിനൊപ്പമുള്ള മോഹെൽ എന്ന പുരോഹിതനെ തന്ത്രപൂർവം പാരിസിൽ എത്തിച്ച മൊസാദ് ഏജന്റുമാർ അയാളെ ഹാരലിന് കൈമാറി. എന്നാൽ, കടുത്ത ചോദ്യംചെയ്യൽ മുറകളെ നേരിട്ട അയാൾ കുട്ടിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് വ്യക്തമാക്കിയതോടെ ആ ഉദ്യമവും പരാജയപ്പെട്ടു.
∙ റൂത്ത് കസ്റ്റഡയിൽ, പക്ഷേ...
റൂത്ത് ബെൻ ഡേവിഡിനായി തിരച്ചിൽ തുടരുന്നതിനിടയിലാണ്, പാരിസിൽ സ്വന്തമായി ഉണ്ടായിരുന്ന വീട് വിൽക്കാൻ അവർ നൽകിയ പരസ്യത്തെപ്പറ്റി ഫ്രഞ്ച് രഹസ്യാന്വേഷണ സംഘം കണ്ടെത്തിയത്. പരസ്യത്തിനായി ‘മഡെലൈൻ ഫെറയ്‌ല’ എന്ന തന്റെ ഫ്രഞ്ച് പേരാണ് അവർ ഉപയോഗിച്ചിരുന്നത്. വിവരം ലഭിച്ച ഉടൻ, വീട് വാങ്ങാനെത്തിയ ഓസ്ട്രിയൻ ടൂറിസ്റ്റുകളായി വേഷംമാറി മൊസാദ് ഏജന്റുമാർ റൂത്തിനെ സമീപിച്ചു. ഉദേശിച്ചതിലും മികച്ച തുക വാഗ്ദാനം ചെയ്ത അവർ കച്ചവടം ഉറപ്പിച്ചു. വിൽപനയുടെ കരാർ എഴുതാൻ അഭിഭാഷകനെ കാണാൻ എന്ന വ്യാജേന അവർ റൂത്തിനെ, മൊസാദ് മുൻകൂട്ടി തയാറാക്കിയ ഓഫിസിൽ എത്തിച്ചു. അവിടെ ചോദ്യം ചെയ്യലിനുള്ള സകല സന്നാഹങ്ങളും ഒരുങ്ങിയിരുന്നു. ഇതേ സമയം തന്നെ റൂത്തിന്റെ മകൻ ക്ലൗഡ് എന്ന ഏരിയലിനെ ഇസ്രയേലിലും മൊസാദ് കസ്റ്റഡിയിൽ എടുത്തു. പല ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനിടെ ഒരിക്കൽപ്പോലും റൂത്തിൽനിന്ന് ഒരു വിവരവും ലഭിച്ചില്ല. എന്നാൽ, അമ്മയെ കസ്റ്റഡിൽ എടുത്തെന്നും നിയമ നടപടികൾ ഉണ്ടാകുമെന്നും അറിഞ്ഞ മകൻ ഏരിയൽ ഒരു കാര്യം തുറന്നു സമ്മതിച്ചു– റൂത്താണ് യോസേലിനെ ഇസ്രയേലിൽനിന്ന് കടത്തിയത്. തന്റെ പാസ്പോർട്ടിൽ ആദ്യത്തെ പേരായ ക്ലൗഡ് എന്നത് തിരുത്തി ‘ക്ലൗഡിൻ’ എന്നാക്കി, ജനനത്തീയതിയും ലിംഗവും തിരുത്തി പെൺകുട്ടിയുടെ വേഷം ധരിപ്പിച്ചാണ് യോസേലിനെ കടത്തിയതെന്ന് ഏരിയൽ ഏറ്റുപറഞ്ഞു. ഏരിയൽ എല്ലാം സമ്മതിച്ചു എന്ന് റൂത്തിനെ അറിയിച്ചപ്പോൾ ‘അവൻ എന്റെ മകൻ അല്ല’ എന്നായിരുന്നു റൂത്തിന്റെ മറുപടി. അതോടെ ദൗത്യം പരാജയപ്പെടുന്ന അവസ്ഥ വീണ്ടും സംജാതമായി.
∙ ‘മെന്റൽ ടോർച്ചർ’
റൂത്തിനെപ്പോലെ തന്ത്രശാലിയായ ഒരു വനിതയുടെ അടുത്ത് തങ്ങളുടെ അടവുകൾ വിലപ്പോകില്ലെന്ന മനസ്സിലാക്കിയ ഐസർ ഹാരൽ ഒടുവിൽ ഗെയിം പ്ലാൻ മാറ്റി. ഒരു മുറിയിൽ റൂത്തുമായി ഒറ്റയ്ക്ക് സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ‘നിങ്ങൾ മതം മാറി ജൂത മതത്തിലേക്ക് എത്തിയതാണ്. ജൂത മതമെന്നാൽ ഇസ്രയേൽ ആണ്. ഇസ്രയേൽ ഇല്ലെങ്കിൽ ജൂത മതം നിലനിൽക്കില്ല. യോസേലിനെ കണ്ടെത്തിയില്ലെങ്കിൽ ഇസ്രയേലിൽ കലാപം ഉണ്ടാകും. നിങ്ങളായിരിക്കും അതിന് കാരണം. നിങ്ങളുടെ മകനെ നിങ്ങളിൽനിന്ന് ഇതുപോലെ തട്ടിയെടുത്താൻ എന്തായിരിക്കും തോന്നുക?’ – എന്ന് അദ്ദേഹം റൂത്തിനോട് ചോദിച്ചു. മണിക്കൂറുകൾ നീണ്ട ഇമോഷണൽ ബ്ലാക്ക്മെയിലിങ് വഴി റൂത്ത് അൽപം മയപ്പെട്ടു. താങ്കളാരാണെന്ന് അറിയണമെന്ന് റൂത്ത് അവശ്യപ്പെട്ടപ്പോൾ ഒരിക്കലും ഒരു മൊസാദ് ഏജന്റ് ചെയ്യാത്തൊരു കാര്യം ഐസർ ഹാരൽ ചെയ്തു. സ്വന്തം പേരിലുള്ള ഒറിജിനൽ പാസ്പോർട്ട് തന്നെ കാണിച്ചു താൻ ആരാണെന്ന് വ്യക്തമാക്കി. ഒടുവിൽ സമ്മർദം സഹിക്കാൻ വയ്യാതെ റൂത്ത് സത്യം പറഞ്ഞു.
യോസേൽ ഇപ്പോൾ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിൽ ഉണ്ട്. ഉടൻ തന്നെ വിവരം അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ അവ്‌റാഹം ഹർമന് ടെലിഗ്രാമിലൂടെ പോയി. എന്നാൽ, വിവരം ലഭിച്ച എഫ്ബിഐ അന്വേഷണം നടത്താൻ വിസമതിച്ചു. വരാൻ പോകുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ യഹൂദരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയമായിരുന്നു കാരണം. ഒടുവിൽ ഐസർ ഹാരൽ നേരിട്ട് ഇടപെട്ട് അറ്റോർണി ജനറൽ റോബർട് കെന്നഡിയുമായി സംസാരിച്ച് അന്വേഷണത്തിനു നടപടിയെടുത്തു. മൊസാദ് നൽകിയ വിലാസത്തിൽ എഫ്ബിഐ ഏജന്റുമാർ അന്വേഷണത്തിനെത്തുകയും ചെയ്തു. അവിടെയൊരു യാഥാസ്ഥിതിക ജൂത കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു യോസേൽ. 1962 ജൂലൈ 4ന് യോസേലിനെ ഇസ്രയേലിൽ തിരികെ എത്തിച്ച് മാതാപിതാക്കൾക്കു കൈമാറി. എന്നാൽ, മാസങ്ങൾക്കു ശേഷം മനംമാറ്റമുണ്ടായ റൂത്ത് തന്റെ പ്രവൃത്തിയിൽ കടുത്ത നിരാശയിലായി. അതുവരെ താൻ സൂക്ഷിച്ച രഹസ്യങ്ങൾ എല്ലാം ഇല്ലാതായതിൽ അവർക്ക് കടുത്ത ദുഃഖം തോന്നി. റൂത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ഐസർ ഹാരലാകട്ടെ മൊസാദ് ഏജന്റാകാൻ ക്ഷണിച്ചെങ്കിലും അവർ അത് സ്വീകരിക്കാതെ കടുത്ത യാഥാസ്ഥിതികനായൊരു യഹൂദ പുരോഹിതനെ വിവാഹം ചെയ്ത് ആ സമൂഹത്തിനുള്ളിൽ മറവിൽ കഴിയുകയായിരുന്നു. യോസേലിനാകട്ടെ ഇപ്പോൾ 70 വയസ്സായി. ഇടക്കാലത്ത് സൈനികനായി വരെ സേവനമനുഷ്ഠിച്ചിരുന്നു അദ്ദേഹം. ഇപ്പോൾ കുടുംബത്തോടൊപ്പം ഇസ്രയേലിൽ താമസിക്കുന്നു. ബ്രൂക്ക്‌ലിനിൽ ‘ഒളിവിൽ’ കഴിഞ്ഞ വീട് 2007ൽ അദ്ദേഹം സന്ദർശിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
വിവരങ്ങൾക്ക് കടപ്പാട് : മൊസാദ്- മൈക്കൽ ബാർ സോഹർ, നിസിം മിഷൽ.
English Summary: Abduction of Yossele Schumacher: How Did Israel's Mossad Spies Find Him?