ന്യൂഡൽഹി∙ ജനദ്രോഹനയങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം മുഴുവൻ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു മുത്തലാഖ് നിരോധനം. കോടിക്കണക്കിനു മുസ്‍ലിം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജനദ്രോഹനയങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം മുഴുവൻ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു മുത്തലാഖ് നിരോധനം. കോടിക്കണക്കിനു മുസ്‍ലിം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു ഇത്. എന്നാൽ വിവാഹമോചനം നേടുന്ന മുസ്‍ലിംകളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നു സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. 

ലോകത്ത് ഭൂരിഭാഗം മുസ്‍ലിം രാജ്യങ്ങളും ഉപേക്ഷിച്ച കാടൻ നിയമം കേരളത്തിൽ തിരിച്ചുകൊണ്ടുവരാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. മൂന്നു തലാഖ് ചൊല്ലി മുസ്‍ലിം സ്ത്രീകളെ അനാഥമാക്കുന്നതാണു കേന്ദ്ര സർക്കാർ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി മതപരമായ ധ്രുവീകരണമുണ്ടാക്കി വോട്ടു നേടാൻ ശ്രമിക്കുകയാണ്. മുസ്‍ലിംകളെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണിത്. പിണറായിയുടെ പ്രസ്താവന മതസ്പർധ ഉണ്ടാക്കും. പുരപ്പുറത്ത് കയറി പുരോഗമനം സംസാരിക്കുകയും സ്ത്രീ സമത്വത്തെ കുറിച്ചു ക്ലാസെടുക്കുകയും ചെയ്യുന്ന പാർട്ടിയുടെ ഏറ്റവും വലിയ നേതാവിന്റെ നിലവാരമില്ലാത്ത വർഗീയ പ്രസംഗമാണു കാസർകോട് കണ്ടത്. എം.വി.ഗോവിന്ദന്റെ ജാഥ കേരളം മുഴുവൻ വർഗീയ സംഘർഷമുണ്ടാക്കാനുള്ളതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

ADVERTISEMENT

Read also: ഇസ്രയേലിൽ കാണാതായ കർഷകന്റെ വീസ റദ്ദാക്കും; എംബസിക്ക് സർക്കാർ കത്തുനൽകും

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വർഗീയ കാർഡാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. ഹിന്ദുസംഘടനകളും മുസ്‍ലിം സംഘടനകളും തമ്മിൽ ചർച്ച നടന്നാൽ എങ്ങനെയാണു വർഗീയതയാവുന്നതെന്നു മുഖ്യമന്ത്രി പറയണം. മുട്ടനെയും ചട്ടനെയും തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കനാണു പിണറായി വിജയൻ. ഇത്തരം വർഗീയ പ്രചരണം നാലു വോട്ട് കിട്ടാൻ സഹായകരമാവുമെങ്കിലും കേരളത്തിന്റെ അന്തരീക്ഷം മോശമാക്കുമെന്നു പിണറായി മനസിലാക്കണം. 

ADVERTISEMENT

മലബാർ ദേവസ്വം ബോർഡിൽനിന്നു രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതു ബിജെപി കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഈ വിധി കേരളം മുഴുവൻ നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ഒരിക്കലും നടക്കാത്ത സിൽവർലൈൻ പദ്ധതിയുടെ പേരിൽ 62 കോടി തട്ടിയ സർക്കാർ ജനങ്ങളോടു മാപ്പു പറയണം. ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവയ്ക്കുന്ന ഇടതു സർക്കാർ അഴിമതിക്കും ധൂർത്തിനും വേണ്ടി കോടികൾ പൊടിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: BJP State President K Surendran against CM Pinarayi Vijayan