‘കാപികോ റിസോർട്ട് പൊളിക്കൽ മാർച്ച് 28നകം തീർക്കണം; ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി’
ന്യൂഡൽഹി∙ ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിക്കൽ മാർച്ച് 28നകം പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്. പൂർണമായും പൊളിക്കാത്തപക്ഷം മാർച്ച്

ന്യൂഡൽഹി∙ ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിക്കൽ മാർച്ച് 28നകം പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്.
പൂർണമായും പൊളിക്കാത്തപക്ഷം മാർച്ച് അവസാനം ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, പൊളിക്കൽ നടപടി ആരംഭിച്ചതായി സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി സുപ്രീംകോടതിയെ അറിയിച്ചു.
പക്ഷേ, പൊളിക്കൽ നടപടികൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഹർജിക്കാരായ ജനസമ്പർക്ക സമിതി കോടതിയെ അറിയിച്ചു. എന്നാൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്കുവേണ്ടിയാണ് പൊളിക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
Read also: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തിൽ വൈകിയ പൊളിക്കല്‍ പിന്നീട് 2022 സെപ്റ്റംബർ 15ന് ആരംഭിച്ചിരുന്നു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലാണ് കാപികോ റിസോർട്ട്. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
English Summary: Kapiko resort issue: SC says contempt of court will be issued if demolition is not completed by March 28