കാസർകോട്∙ സിപിഎം ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാ അത്തെ ഇസ്‌ലാമിയുടെ ആരോപണത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആര്‍എസ്എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാ അത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണ് ശ്രമം. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ സിപിഎം ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാ അത്തെ ഇസ്‌ലാമിയുടെ ആരോപണത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആര്‍എസ്എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാ അത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണ് ശ്രമം. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണ് രൂപപ്പെടുന്നത്. വെല്‍ഫെയര്‍–കോണ്‍ഗ്രസ്–ലീഗ് ത്രയമാണ് ചര്‍ച്ചയ്ക്ക് പിന്നിലെന്നും എം.വി.ഗോവിന്ദന്‍ കാസര്‍കോട്ട് പറഞ്ഞു.

‘ജമാ അത്തെ ഇസ്‌ലാമിയും ആർഎസ്എസ്സും തമ്മിൽ സന്ധി നടത്തിയിട്ട് എന്താണ് നേടാ‌ൻ പോകുന്നതെന്ന് അവർ കൃത്യമായി ജനങ്ങളോട് പറയേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് രണ്ടു വർഗീയ ശക്തികളും അവരുടെ നിലപാട് ജനങ്ങൾക്കു മുന്നിൽ മറയ്ക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്’– ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ കവചം ഒരുക്കാനല്ലെന്നും പാർട്ടിക്കും സംസ്ഥാന സർക്കാരിനും എതിരെ വന്നിട്ടുള്ള ആരോപണങ്ങളെ മറികടക്കാനും കേന്ദ്ര സർക്കാരിന് എതിരായ രാഷ്ട്രീയ പ്രചാരണം ശക്തമാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ജമാ അത്തെ ഇസ്‍ലാമി–ആർഎസ്എസ് കൂടിക്കാഴ്ചയിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ മൗനം ഗൗരവത്തിൽ കാണണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. ഒരു ഭാഗത്ത് സംഘപരിവാർ വിരുദ്ധ വാർത്തകളും ലേഖനങ്ങളും വ്യാപകമായി നൽകുകയും മറു ഭാഗത്ത് അവരുമായി ചർച്ച തലയിൽ മുണ്ടിട്ട് ചർച്ച നടത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.  ഇസ്‍ലാം മത വിശ്വാസികളുടെ മനസെന്ത്, ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാ അത്ത് ഇസ്‍ലാമിക്ക് ആരും നൽകിയിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

English Summary: MV Govindan against Jamaat E-Islami RSS Meet