ഒരു ചർച്ചയുടെ പേരിലാണ് ഇപ്പോൾ രാജ്യത്ത് തുടർ ചർച്ചകൾ നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയാണ് തുടർ ചർച്ചകൾക്ക് തിരി കൊളുത്തിയത്. ആർഎസ്എസിനും ജമാ അത്തെ ഇസ്‌ലാമിക്കും എന്താണ് ചർച്ച ചെയ്യാനുള്ളതെന്ന കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എന്നാൽ ആര്‍എസ്എസുമായി സിപിഎം ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി മറക്കരുതെന്ന് ജമാ അത്തെ ഇസ്്‌ലാമി അസി. അമിർ പി. മുജീബ് തിരിച്ചടിച്ചു. ഇതിനിടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നു മറ്റു മുസ്‌ലിം സംഘടനകളിൽ നിന്നുമുള്ള പ്രതിഷേധം ശക്തമാവുകയാണ്. സിപിഎമ്മും മുസ്‌ലിം ലീഗും കോൺഗ്രസും സമസ്തയും മുജാഹിദും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. എന്നാൽ രാജ്യം ഭരിക്കുന്ന സംഘടനയോടു സംസാരിക്കുകയില്ലെന്ന സമീപനം ബുദ്ധിപൂർവമല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലിയുടെ വിശദീകരിച്ചിട്ടുണ്ട്. ഇതോടെ ഏതാനും ചോദ്യങ്ങൾ കൂടി ഇതു സംബന്ധിച്ച് ഉയരുന്നു. മുസ്‌ലിം സംഘടനകളുമായി ആർഎസ്എസ് എന്തിനാണ് ചർച്ച നടത്തിയത് ? അതിനൊപ്പം എന്തു കൊണ്ടാണ് ഈ ചർച്ചയ്ക്കെതിരെ ഇത്രയും പ്രതിഷേധം ഉയരുന്നത് ? ആർഎസ്എസ്–ജമാ അത്ത് ഇസ്‌ലാമി ചർച്ചയെ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിമർശിക്കുന്നത് എന്തിനാണ് ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഡൽഹിയിൽ 3 മണിക്കൂർ ചർച്ച, പങ്കെടുത്തത് മുൻനിര നേതാക്കൾ 

ADVERTISEMENT

ജനുവരി 14നാണ് ഡൽഹി മുൻ ലഫ് ഗവർണർ നജീബ് ജങ്ങിന്റെ വസതിയിൽ ആർഎസ്എസ് നേതാക്കളുമായി മുസ്‌ലിം സംഘടനാ നേതാക്കൾ ചർച്ച നടത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ സംഭാഷണത്തിന്റെ തുടർച്ചയായാണ് ഈ ചർച്ച സംഘടിപ്പിച്ചത്. ആർഎസ്എസിൽ നിന്ന് ഇന്ദ്രേഷ്കുമാർ റാംലാൽ, കൃഷ്ണഗോപാൽ എന്നിവരായിരുന്നു ചർച്ചക്കെത്തിയത്. മുസ്‌ലിം സംഘടനകളിൽ നിന്നു അഹമദ് ഫാറൂഖി (ജംഇയ്യതുൽ ഉലമായെ ഹിന്ദ്–മഹമൂദ് മദനി), മൗലാനാ ഫദ്‌ലുർ റഹ്മാൻ (ജംഇയ്യതുൽ ഉലമായെ ഹിന്ദ്–അർശദ് മദനി), മലിക് മുഅ്തസിം ഖാൻ (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്), പ്രഫ.ഫർഖാൻ ഖമർ, പ്രഫ.റൈഹാൻ അഹ്മദ് ഖാസ്മി, സൽമാൽ ചിശ്തി, അബ്ദുസ്സുബ്ഹാൻ എന്നിവരായിരുന്നു 3 മണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തത്.

എസ്.വൈ. ഖുറേഷി.

ഒന്നാം ഘട്ട ചർച്ചയിൽ പങ്കെടുത്ത മുൻ ചീഫ് ഇലക്‌ഷൻ കമ്മിഷണർ എസ്.വൈ. ഖുറേഷി, പത്രപ്രവർത്തകൻ ശാഹിദ് സിദ്ദീഖി, ഹോട്ടൽ വ്യവസായി സഈദ് ശർവാനി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ചർച്ച മുൻപേ വാർത്തയായിരുന്നെങ്കിലും വലിയ വിവാദമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലി ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. തുടർന്ന് പിറ്റേ ദിവസം ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും ചർച്ചയെ കുറിച്ച് വിശദീകരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. 

∙ ചർച്ച ചെയ്തത് ലൗ ജിഹാദും വിദ്വേഷ പ്രസംഗങ്ങളും 

ചർച്ചയിൽ എന്തൊക്കെ വിഷയങ്ങൾ കടന്നു വന്നു? നേതാക്കൾ പുറത്തു വിട്ട വിവരങ്ങൾ മാത്രമാണ് ലഭ്യം. മധുര–കാശി മസ്ജിദുകളുടെ മേലുള്ള അവകാശം, മോഹൻ ഭാഗവതിന്റെ വിവാദ പരാമർശങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വംശഹത്യ, ബുൾഡോസർ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ചയിൽ ഉന്നയിച്ചെന്നാണ് ടി. ആരിഫലി വിശദീകരിച്ചത്. ചർച്ചയ്ക്കു മുൻപ് നേതാക്കൾ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചു ധാരണയിലെത്തുകയും മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇംഗ്ലിഷ് ദിനപത്രത്തിന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ നൽകിയ അഭിമുഖത്തിൽ ആർഎസ്എസ് ഉയർത്തിയ ചോദ്യങ്ങളും വിശദീകരിക്കുന്നുണ്ട്. കാഫിർ എന്ന പ്രയോഗം, ലൗ ജിഹാദ്, പശുവിനെ ഗോമാതാവായി കാണുന്നത് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ആർഎസ്എസ് ചർച്ചയിൽ ഉയർത്തി.  

ADVERTISEMENT

∙ ചർച്ച എന്തിന്, നിരോധനം ഭയന്നോ ? 

അബ്ദുസമദ് പൂക്കോട്ടൂർ

ചർച്ച കഴിഞ്ഞതോടെ തുടർ ചർച്ചകൾ ആരംഭിച്ചു. വിവാദമായതോടെ ആർഎസ്എസുമായി ചർച്ച നടത്തിയ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി കേരളത്തിലെ മറ്റു മുസ്‌ലിം സംഘടനകൾ രംഗത്തെത്തി. സമസ്തയും മുജാഹിദ് വിഭാഗവും കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയർത്തിയത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മറ്റു മുസ്‌ലിം സംഘടനകൾക്കു ശക്തി കുറവാണ് എന്നു വാദിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ ആർഎസ്എസുമായി ചർച്ച നടത്തിയത് അവരുടെ കാപട്യത്തിനു തെളിവാണെന്നാണ് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പ്രതികരിച്ചത്. ചർച്ച നടത്തി അവരെ നേരെയാക്കാമെന്ന മൗഢ്യ ചിന്ത ആർക്കുമില്ലെന്നും ആശങ്കകൾ പങ്കുവക്കേണ്ടതു പ്രധാനമന്ത്രിയോടല്ലേ എന്നുമാണ് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ചോദിച്ചു.

നിരോധിക്കുമെന്നുള്ള ഭയമാണ് ഇതിനു പിന്നിലെന്നും ജമാഅത്തെ ഇസ്‌ലാമി പിരിച്ചു വിടണമെന്നുമാണ് സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം പറഞ്ഞത്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നും സമസ്ത ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ജനുവരി ആദ്യം നടന്ന മുജാഹിദിന്റെ സമ്മേളനത്തിൽ ബിജെപി നേതാക്കളെ വിളിച്ചതിൽ ശക്തമായ എതിർപ്പ് ഉയർത്തിയവരായിരുന്നു ജമാഅത്തെ ഇസ്‌ലാമി. അവർ ഇപ്പോൾ ആർഎസ്എസുമായി തന്നെ ചർച്ച നടത്തിയെന്നത് പരിഹാസ്യമാണെന്നായിരുന്നു മുജാഹിദിന്റെ പ്രതികരണം. ഇതിലൂടെ ഉണ്ടാവുന്ന നേട്ടം എന്താണെന്ന് വ്യക്തമാക്കണമെന്നും  സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി ആവശ്യപ്പെട്ടു.

∙ പുള്ളിപ്പുലിയെ കുളിപ്പിച്ചിട്ട് എന്തുകാര്യമെന്ന് പിണറായി 

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനറാലി ഉദ്ഘാടനം ചെയ്യാൻ ബംഗാളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഹൗറ ശരത് സദനിൽ സിപിഎം നേതാവ് ശ്രീദിപ് ഭട്ടാചാര്യ സ്വീകരിക്കുന്നു. ചിത്രം: സലിൽ ബേറ ∙ മനോരമ
ADVERTISEMENT

സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം ചർച്ചകൾ ആവശ്യമാണെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ന്യായം അവരുടെ കാപട്യം വെളിലാക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സംഭാഷണത്തിലൂടെ പരിവർത്തനം ചെയ്തെടുക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളി മാറ്റാൻ കഴിയും എന്നു കരുതുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി ചർച്ച നടത്തേണ്ട ഒരു സാഹചര്യമല്ല ഇപ്പോൾ ഇന്ത്യയിൽ ഉള്ളതെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ പ്രതികരണം. മതനിരപേക്ഷ വിശ്വാസം പിന്തുടരുന്നവർക്ക് ആർഎസ്എസുമായി സന്ധി സംഭാഷണം അങ്ങേയറ്റം അപകടകരമാണെന്നാണ് എം.കെ.മുനീർ പറഞ്ഞത്.

പി.കെ.. കുഞ്ഞാലിക്കുട്ടി.

ജമാഅത്തെ ഇസ്‌ലാമി ചർച്ച നടത്തിയത് പ്രതിഷേധാർഹമാണെന്നും മതനിരപേക്ഷ നിലപാടുള്ളവർ ഇത്തരം ചർച്ച നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് യുഡിഎഫ് കൺവീനർ എം.എം.ഹസൻ അഭിപ്രായപ്പെട്ടത്. മുസ്‌ലിം സംഘടനകൾ ഒത്തുതീർപ്പ് ചർച്ച നടത്തുക എന്നാൽ മതനിരപേക്ഷ ശക്തികളുടെ പോരാട്ടത്തെ ദുർബലപ്പെടുത്തന്നതാണെന്നായിരുന്നു കെ.മുരളീധരൻ എംപിയുടെ പ്രതികരണം. ചർച്ച നടത്തിയ സംഭവം ദുരൂഹമാണെന്നും ആർഎസ്എസ് ഉന്നയിച്ച വിഷയങ്ങളിൽ എന്തു മറുപടിയാണ് ജമാഅത്തെ ഇസ്‌ലാമി പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നുമാണ് കെ.ടി. ജലീൽ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചത്.  

∙ ചർച്ച നടത്തേണ്ടത് ആർഎസ്എസിനോട് തന്നെ : ജമാഅത്തെ ഇസ്‌ലാമി

ചർച്ചയിൽ വ്യക്തമായ  വിശദീകരണം ജമാഅത്തെ ഇസ്‌ലാമി നൽകുന്നു. ആർഎസ്എസുമായി മറ്റു മുസ്‌ലിം സംഘടനകളോടൊപ്പം ചർച്ച നടന്നുവെന്ന കാര്യം ജമാഅത്തെ ഇസ്‌ലാമി സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഉഭയകക്ഷി ചർച്ച നടന്നെന്ന തരത്തിൽ വാർത്ത വരുന്നത് ദുരുദ്ദേശപരമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി പറയുന്നത്. ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകൾക്കൊപ്പം സംവാദങ്ങളും ചർച്ചകളും നടക്കേണ്ടതുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ആർഎസ്എസുമായി ചർച്ച നടത്തേണ്ടി വരുന്നത്. ഒന്ന്, വിദ്വേഷ പ്രസംഗം, ആൾക്കൂട്ടക്കൊല പോലെയുള്ള വിഷയങ്ങളിൽ‍ ആർഎസ്എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്; രണ്ട്, നിലവിലെ ഇന്ത്യൻ ഭരണത്തെ ആർഎസ്എസ് ആണ് നിയന്ത്രിക്കുന്നത്. രഹസ്യ ച‍ർച്ചയല്ല നടത്തിയത്, മാധ്യമങ്ങളോട് നേരത്തേ തന്നെ സംഭവം വിശദീകരിച്ചതുമാണ്. എന്നാൽ ഇപ്പോൾ തെറ്റിദ്ധാരണ പരത്തുന്ന നിലയിലുള്ള പ്രചരണങ്ങൾ അപലനീയമാണെന്നുമായിരുന്നു ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി.ആരിഫലിയുടെ സംഭവത്തിലെ വിശദീകരണം.

∙ ജമാത്തെ ഇസ്‌ലാമിയുടെ നിലപാട് മാറ്റത്തിന് കാരണം എന്ത് ? 

കെ.ടി. ജലീൽ.

ഒരു കാലത്ത് ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമി എന്താണ് നിലപാട് മാറ്റിയത്. ജമാഅത്തെ ഇസ്‌ലാമി എന്നും ആർഎസ്എസിനെയും ബിജെപിയേയും അതി രൂക്ഷമായി വിമർശിക്കുകയും പ്രതിരോധിക്കുകയും ചെയ്തിരുന്ന സംഘടനയാണ്. മുസ്‌ലിം സമുദായത്തിലെ മറ്റു സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും ഫാഷിസ്റ്റ് പ്രതിരോധം വേണ്ടത്ര ഇല്ലെന്ന് ഇവർ പലപ്പോഴും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു കൂടിയാണ് ഇത്ര കടുത്ത രീതിയിൽ സംഭവത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഈ ചർച്ച നടത്തിയത് കേരളത്തിലെ മറ്റൊരു പ്രമുഖ സംഘടനയായിരുന്നെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് എന്തായിരിക്കും എന്നാണ് മറ്റു സംഘടനകൾ ചോദിക്കുന്നത്. 

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആർഎസ്എസുമായി ചർച്ച നടത്തിയ കാര്യം സ്ഥിരീകരിച്ചെങ്കിലും കേരള നേതൃത്വം അവരുടെ നിലപാട് പറയാനോ വിശദീകരിക്കാനോ ഇതുവരെ തയാറായിട്ടില്ല. മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടതിനാലാണ് ചർച്ച നടത്തിയതെന്ന് ആർഎസ്എസും ആർഎസ്എസ് ആവശ്യപ്പെട്ടതിനാലാണ് ചർച്ച നടത്തിയതെന്ന് ജമാഅത്തെ ഇസ്‌ലാമിയും പറയുന്നുണ്ട്. ആർഎസ്എസ് മുന്നോട്ടു വച്ച കാര്യങ്ങളിൽ പലതും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മുസ്‌ലിം സംഘടനകളുടെ പ്രതികരണം എന്തായിരുന്നു എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. 

നരേന്ദ്ര മോദി (Photo - PIB)

∙ ചർച്ചകൾ എന്തിന്, മൂന്നാമൂഴത്തിന് മുന്നൊരുക്കമോ ? 

മുസ്‌ലിം സംഘടനകളുമായി ആർഎസ്എസ് ചർച്ച നടത്തുന്നത് എന്തിനാണ്. ഈ ചോദ്യവും ഉയരുന്നു. മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് ചര്‍ച്ചകൾ. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മൂന്നാമൂഴം ഉറപ്പാക്കുന്നതിനുള്ള നിരവധി നീക്കങ്ങളിലൊന്നായും മുസ്‌ലിം സംഘടനകളിൽ നിന്നുള്ള എതിർപ്പിനെ കുറച്ച് സൗഹൃദ മുസ്‌ലിം രാജ്യങ്ങളെ കൂടെ നിർത്തുക എന്ന ലക്ഷ്യവും ചർച്ചകൾക്കുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി തന്നെ വിലയിരുത്തുന്നുണ്ട്. എന്നാൽ ആർഎസ്എസിന്റെ ഇത്തരം പിആർ പ്രവർത്തനങ്ങൾക്കു കൂടെ നിൽക്കേണ്ടിയിരുന്നോ എന്നാണ് വിമർശകരുടെ ചോദ്യം.

English Summary: RSS- Jamaat Islami Meeting; A change in politics, explained