പണം തികയുന്നില്ലെന്ന് യുവജന കമ്മിഷൻ; 26 ലക്ഷം ചോദിച്ചു, 18 ലക്ഷം നൽകി സർക്കാർ
തിരുവനന്തപുരം ∙ യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. 26 ലക്ഷം വേണമെന്നാണു യുവജന കമ്മിഷൻ ആവശ്യപ്പെട്ടത്. കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷവും അനുവദിച്ചില്ല. ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ,

തിരുവനന്തപുരം ∙ യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. 26 ലക്ഷം വേണമെന്നാണു യുവജന കമ്മിഷൻ ആവശ്യപ്പെട്ടത്. കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷവും അനുവദിച്ചില്ല.
Read Also: 5 വർഷം; 26 സിനിമ, 13 ആഡംബര കാറുകൾ: ജിഎസ്ടി വെട്ടിച്ചാലും താരങ്ങൾക്ക് തലോടൽ...
ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് ലോൺ, യാത്രാബത്ത എന്നിവയ്ക്കു നൽകാനാണു തുക ആവശ്യപ്പെട്ടത്. യുവജന കമ്മിഷന് 2022–23 സാമ്പത്തിക വർഷത്തിൽ ശമ്പള വിഹിതമായി വിലയിരുത്തിയ 76.06 ലക്ഷം പൂർണമായി ചെലവഴിച്ചതായി കമ്മിഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു. തുടർന്നു ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 9 ലക്ഷം കൂടി അനുവദിച്ചു.
അനുവദിച്ച തുകയിൽ 8,45,000 രൂപ ഡിസംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായി. ശേഷിക്കുന്ന 55,000 രൂപ ചെലവുകൾക്കു തികയില്ലെന്നും ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 26 ലക്ഷം അനുവദിക്കണമെന്നും കമ്മിഷൻ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ 18 ലക്ഷമേ അനുവദിച്ചുള്ളൂ.
2016 ഒക്ടോബറിൽ അധികാരമേറ്റ ചിന്തയ്ക്ക് 50,000 രൂപയാണു ശമ്പളമായി നിശ്ചയിച്ചത്. 2018 മേയിൽ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തി. 2016 ഒക്ടോബർ മുതൽ 2018 മേയ് വരെ വാങ്ങിയ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷമാക്കി കുടിശിക അനുവദിക്കണമെന്ന് ചിന്ത ആവശ്യപ്പെട്ടു. 2017 ജനുവരി മുതൽ ചിന്തയുടെ ശമ്പളം ഒരു ലക്ഷമാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കുടിശികയായ 8.50 ലക്ഷം അനുവദിക്കാനും സർക്കാർ നിർദേശിച്ചു.
English Summary: Kerala State Youth Commission asked more money from Government for salaries and other benefits to employees