തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ചകൾ ഒന്നുമില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ. പി.പി. അജയകുമാർ കേരള വിസിക്ക് വിശദീകരണം നൽകി. ചങ്ങമ്പുഴയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ചകൾ ഒന്നുമില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ. പി.പി. അജയകുമാർ കേരള വിസിക്ക് വിശദീകരണം നൽകി.

ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്നു പ്രബന്ധത്തിൽ പരാമർശിച്ചത് നോട്ടപ്പിശകാണെന്നും പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും ആവർത്തിച്ചു. പ്രബന്ധം പല ലേഖനങ്ങളിൽനിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും സർവകലാശാലയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതേവരെ ഗവണർക്കു പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടില്ല.

ADVERTISEMENT

പ്രബന്ധത്തിനു മറ്റു പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത 10 ശതമാനത്തിൽ താഴെയാണെന്നും, യൂജിസി വ്യവസ്ഥ പ്രകാരമുള്ള പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂർണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്റെ വിശദീകരണത്തിൽ പറയുന്നു. ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും പ്രബന്ധത്തിന്റെ ഒറിജിനൽ പതിപ്പും മൂല്യനിർണയം നടത്തിയ തമിഴ്‌നാട്ടിലെയും ബനാറസിലെയും സർവകലാശാല പ്രഫസർമാരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസ് രേഖകളും വിസി ആവശ്യപ്പെട്ടതനുസരിച്ചു റജിസ്ട്രാർ സമർപ്പിച്ചിട്ടുണ്ട്.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേലാണ് കേരള വിസിയുടെ ചുമതല വഹിക്കുന്നത്. 2011ൽ ഗവേഷണത്തിനു കേരളയിൽ പ്രവേശനം ലഭിച്ച ചിന്ത 2020ൽ യുവജന കമ്മിഷൻ അധ്യക്ഷയായിരിക്കുമ്പോഴാണു ഗവേഷണം പൂർത്തിയാക്കി തീസിസ് സമർപ്പിച്ചത്. 2021 ൽ സർവകലാശാല പിഎച്ച്ഡി ബിരുദം നൽകി. പ്രബന്ധം ഒരു വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Vazhakkula By Vailoppilli is just a human error, says guide Ex PVC PP Ajayakumar