അടിമാലി∙ അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ അറസ്റ്റിലായവരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും. അറസ്റ്റിലായ കൊച്ചേരിയിൽ സഞ്ജു സിപിഎം അടിമാലി സൽക്കാര ബ്രാഞ്ച് സെക്രട്ടറിയാണ്. ക്ഷേത്രം ഓഡിറ്റോറിയത്തിൽവച്ചാണ് കഞ്ഞിക്കുഴി സ്വദേശി വിനീതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി∙ അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ അറസ്റ്റിലായവരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും. അറസ്റ്റിലായ കൊച്ചേരിയിൽ സഞ്ജു സിപിഎം അടിമാലി സൽക്കാര ബ്രാഞ്ച് സെക്രട്ടറിയാണ്. ക്ഷേത്രം ഓഡിറ്റോറിയത്തിൽവച്ചാണ് കഞ്ഞിക്കുഴി സ്വദേശി വിനീതിനെ സഞ്ജു മർദിച്ചത്.

സമ്മർദത്തിനൊടുവിൽ ഇന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. മർദനമേറ്റ വിനീതിനെ വ്യാഴാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌സി/എസ്ടി പീഡനനിരോധന നിയമപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്.

ADVERTISEMENT

പ്രതികളിൽ ഒരാളായ ജസ്റ്റിനെ ഇന്നു രാവിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മർദനം നടന്ന ശിവരാത്രിയിൽ ക്ഷേത്ര അങ്കണത്തിൽ അടിയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസിൽ പിടികൂടുന്നത്.

എസ്‌സി/എസ്ടി കമ്മിഷൻ കൂടി ഇടപെട്ടതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. മർദനത്തെ കുറിച്ച് അറിയില്ലെന്ന ആദ്യ ഘട്ടത്തിലെ പൊലീസ് വാദം തള്ളിക്കൊണ്ട് സംഘട്ടന സമയത്ത് പൊലീസ് സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ADVERTISEMENT

English Summary: Tribal youth attacked in Adimali