ഇസ്രയേല് യാത്രയ്ക്ക് പണം വാങ്ങി ഏജന്റ്?; കൃഷിയിൽ മെച്ചമില്ല, ബിജു എന്തിനാണ് ഇരിട്ടി വിട്ടത്?
ഫെബ്രുവരി 17ന് രാത്രിയിലാണ് കണ്ണൂർ ഇരിട്ടി പേരട്ട കെ.പി.മുക്കിലെ കോച്ചേരിൽ ബിജു കുര്യൻ എന്ന കർഷകനെ ഇസ്രയേലിൽ കാണാതാകുന്നത്. കേരളത്തിൽനിന്ന് ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാനെത്തിയ സംഘത്തിലെ അംഗമായിരുന്നു ബിജു. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഒരാളെ കാണാതായത് സ്വാഭാവികമായും വലിയ വാർത്തയായി. ബിജു എവിടേക്കാണു പോയത്? ഒരാഴ്ച പിന്നിടുമ്പോഴും അതിനുള്ള ഉത്തരം ലഭിച്ചിട്ടില്ല. ‘അന്വേഷിക്കേണ്ട’ എന്ന സന്ദേശം ബിജുവിൽനിന്ന് കുടുംബാംഗങ്ങൾക്കു ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബിജു ഇസ്രയേലിൽ അപ്രത്യക്ഷനായത്? ഇത്രയേറെ റിസ്കെടുത്ത് മറ്റൊരു രാജ്യത്തേക്കു കടക്കാൻതക്ക എന്തു പ്രശ്നമാണ് ആ കർഷകന് നാട്ടിലുള്ളത്? ബിജുവിനെ അടുത്തറിയാവുന്നവർക്ക് ഇക്കാര്യത്തിൽ എന്താണു പറയാനുള്ളത്? സ്ഥലം പാട്ടത്തിനെടുത്തു വരെ കൃഷി ചെയ്തിട്ടുണ്ട് ബിജു. പലവിധ വിളകൾ പരീക്ഷിച്ചിട്ടുമുണ്ട്. ഇതൊന്നും വിജയം കണ്ടില്ലേ? എല്ലാം വിശദമായിട്ടറിയാം...

∙ ‘ബിജു പോയി രക്ഷപ്പെടട്ടെ’
ഇസ്രയേലിലേക്കു കടന്നതിന്റെ പേരിലുള്ള വിവാദത്തിൽ ബിജു അകപ്പെട്ടതിന്റെ സങ്കടത്തിലാണ് കുടുംബാംഗങ്ങൾ. എന്നാൽ ‘ബിജു രക്ഷപ്പെടട്ടെ’ എന്ന അഭിപ്രായമാണ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമുള്ളത്. ഉളിക്കൽ പഞ്ചായത്തിൽ പേരട്ടയിലാണ് താമസമെങ്കിലും ബിജുവിന്റെ പ്രധാന കൃഷിയിടം പായം പഞ്ചായത്തിലെ കിളിയന്തറയിലാണ്. അതിനാൽത്തന്നെ പായം കൃഷിഭവൻ മുഖേന അപേക്ഷ നൽകിയാണ് ബിജു ഇസ്രയേൽ പഠന സംഘത്തിൽ ഉൾപ്പെട്ടത്.
ബിരുദദാരിയായ ബിജു കൃഷിയിൽ ഏറെ ശ്രമങ്ങൾ നടത്തിയിട്ടുള്ള കർഷകനാണ്. നിലവിൽ കിളിയന്തറയിലുള്ള 2 ഏക്കർ സ്ഥലത്ത് ടാപ്പ് ചെയ്യുന്ന റബർ, തെങ്ങ്, കുരുമുളക് എന്നീ വിളകൾ ഉണ്ട്. വീട് ഇരിക്കുന്ന 30 സെന്റ് സ്ഥലത്ത് വാഴ, കമുക് തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. കർണാടകയിൽ മുൻപ് പാട്ടത്തിനു സ്ഥലമെടുത്ത് വലിയ തോതിൽ മരച്ചീനി, വാഴ കൃഷിയും നടത്തിയിട്ടുണ്ട്. മുയൽ, ആട്, കോഴി, പോത്ത് വളർത്തലും പരീക്ഷിച്ചിട്ടുണ്ട്.
ഇസ്രയേലിൽ ബിജുവിനെ കാണാതായ സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായെങ്കിലും, നാട്ടിൽ അത്രയേറെ ചൂടേറിയ വിഷയമായില്ല ഇതെന്നതാണ് യാഥാർഥ്യം. ‘ബിജു പോയി രക്ഷപ്പെടട്ടെ’ എന്നാണ് അദ്ദേഹത്തെ അറിയുന്നവർക്ക് പറയാനുള്ളത്. നല്ല കഠിനാധ്വാനിയായി അറിയപ്പെടുന്ന ബിജുവിനെപ്പറ്റി ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല. നാട്ടിൽ എൽഐസി ഏജൻസിയായും പ്രവർത്തിക്കുന്ന ബിജു ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കില്ലെന്നാണു സുഹൃത്തുക്കൾ പറയുന്നത്. ജൈവവളത്തിന്റെ ഏജൻസി എടുത്തും പ്രവർത്തിച്ചിരുന്നു. ഒരു വാക്കുകൊണ്ടു പോലും ഒരാളെ മോശം പറയാത്ത, യാതൊരു ദുശ്ശീലങ്ങളും ഇല്ലാത്ത വ്യക്തിയാണ് ബിജുവെന്ന് പറയുന്നു സുഹൃത്തും ഉളിക്കൽ പഞ്ചായത്ത് അംഗവും ആയ ബിജു വെങ്ങനപ്പള്ളി. നാട്ടിലെ അറിയപ്പെടുന്ന കുടുംബവും ആണ് ബിജുവിന്റേത്. മൂത്ത സഹോദരൻ അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ബ്ലോക്ക് സെക്രട്ടറിയുമാണ്. 2 സഹോദരിമാരിൽ ഒരാൾ ഹൈസ്കൂൾ പ്രധാനാധ്യാപികയും മറ്റൊരാൾ ഹയർ സെക്കൻഡറി അധ്യാപികയും ആണ്. ഭാര്യ വീട്ടമ്മയാണ്. 2 പെൺമക്കളും ഉണ്ട്.
∙ ‘ചതിച്ചത്’ ഏജന്റ്?
അടുത്ത കുറച്ചു നാളുകളായി ബിജു ഇസ്രയേലിലേക്കു പോകാൻ ആഗ്രഹിച്ചിരുന്നതായി സൂഹൃത്തുക്കൾ ഓർക്കുന്നു. നാട്ടിൽ വിവിധ കൃഷികൾ നടത്തിയിട്ടും ഏറെ ശ്രമങ്ങൾ നടത്തിയിട്ടും കാര്യമായ മെച്ചം ഉണ്ടാകാത്തതായിരിക്കാം കാരണം. ഒരു ഏജന്റിന് ഇസ്രയേലിൽ പോകാൻ പണം നൽകിയിട്ടു സമയത്ത് കാര്യങ്ങൾ നടത്താത്തതിനാൽ തിരികെ വാങ്ങിയ കഥയും നാട്ടിൽ പരക്കുന്നുണ്ട്. ഈ ശ്രമങ്ങൾക്കിടെ, നൂതന കൃഷി രീതി പഠിക്കാൻ ഇസ്രയേലിലേക്ക് പോകാൻ കർഷകരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ശ്രദ്ധയിൽ പെട്ട് ബിജു മുൻധാരണയോടെ അപേക്ഷ നൽകിയാതാകാം എന്നാണ് പ്രദേശവാസികൾ കരുതുന്നത്. ടൂറിസ്റ്റ് വീസയിൽ പോയി ഇസ്രയേലിൽ ‘അപ്രത്യക്ഷരായി’ ജോലി ചെയ്യുന്ന ചിലരെ അറിയാവുന്ന ബിജു ഇക്കാര്യവും മുൻകൂറായി ക്രമീകരിച്ചിട്ടുണ്ടാകും എന്നും സംശയിക്കുന്നു.
2022 ഡിസംബർ 20 നാണ് പായം കൃഷി ഭവനിൽ ഓൺലൈനായി ബിജുവിന്റെ അപേക്ഷ എത്തുന്നത്. ഇതനുസരിച്ച് കൃഷി ഓഫിസർ കെ.ജെ.രേഖയുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. കൃഷി വിളകൾ ഉള്ളതായി കണ്ടെത്തിയതിനാൽ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. പായം കൃഷിഭവനിലെ ഏക അപേക്ഷകനും ആയതിനാൽ മുൻഗണനാക്രമമെന്ന പ്രശ്നവും ഉണ്ടായില്ല. പ്രശ്നം വിവാദമായപ്പോൾ പക്ഷേ സർക്കാരിലും വകുപ്പ് മേധാവികൾക്കും ഉൾപ്പെടെ എല്ലാവർക്കും മറുപടി നൽകേണ്ട അവസ്ഥയിലാണ് കൃഷി ഓഫിസർ. താൻ നിയമാനുസൃതം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ എന്നും നടപടിക്രമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്നുമാണ് കൃഷി ഓഫിസർ വകുപ്പ് മേധാവികൾ മുഖേന സർക്കാരിലേക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
∙ എവിടെയാണ് ബിജു?
കാണാതായതിനു പിന്നാലെ, ഫെബ്രുവരി 17നു തന്നെ ബിജുവിന്റെ സന്ദേശം വീട്ടുകാർക്കു ലഭിച്ചിരുന്നു. ‘അന്വേഷിക്കേണ്ട, സുരക്ഷിതനാണ്’ എന്നായിരുന്നു വാട്‌സാപ് സന്ദേശം. അതിനു ശേഷം കുടുംബക്കാർക്കു മറ്റൊരു വിവരവും ലഭിച്ചിട്ടില്ല. ബിജു എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്ന ചിന്തയിലാണിപ്പോൾ കുടുംബം. വിവാദങ്ങളും ചർച്ചകളും അന്വേഷണങ്ങളും കുടുംബത്തെയും ഉലച്ചിട്ടുണ്ട്. കൃഷി വകുപ്പ് ശക്തമായ എതിർപ്പറിയിച്ചു നിലകൊള്ളുന്നതിനാൽ ബിജുവിന്റെ ഭാവി എന്താകും എന്നതിലും കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശങ്ക ഉണ്ട്. വീസ റദ്ദ് ചെയ്ത് ഇന്ത്യയിലേക്ക് മടക്കണമെന്നാണു സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. സമ്മർദമുണ്ടായാൽ ഇസ്രയേൽ തന്നെ ഇടപെട്ട് അന്വേഷിച്ചു കണ്ടെത്തും.
ഇന്ത്യയിലേക്ക് മടക്കിയാൽ കേരള സർക്കാരിൽനിന്ന് നിയമ നടപടി നേരിടേണ്ടി വരില്ലേ എന്ന ചോദ്യവും ആശങ്ക ഉയർത്തുന്നുണ്ട്. നിയമപരമായി തെറ്റാണെങ്കിലും, നാട്ടിൽ കൃഷിയിൽ ഉൾപ്പെടെ നടത്തിയ ശ്രമങ്ങൾ കാര്യമായി വിജയിക്കാത്ത സാഹചര്യത്തിൽ ഇസ്രയേലിലേക്ക് കടന്ന് അവിടെ ജോലി ചെയ്യാൻ നടത്തിയ ‘അവിവേകം’ ആയി മാത്രം ആണ് പ്രദേശവാസികൾ ബിജുവിന്റെ തിരോധാനത്തെ കാണുന്നത്. ആദ്യഘട്ടത്തിൽ 20 കർഷകരെയാണ് കൃഷിവകുപ്പ് തിരഞ്ഞെടുത്തത്. അതിൽ ബിജു ഉൾപ്പെട്ടിരുന്നില്ല. വെയ്റ്റിങ് ലിസ്റ്റിൽ ആയിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ആയിരുന്നു ആദ്യം പോകാൻ നിശ്ചയിച്ചത്. എന്നാൽ സംസ്ഥാനതലത്തിൽ വിവാദം ഉയരുകയും മന്ത്രിമാർ ഉൾപ്പെടെ പിൻവലിയുകയും ചെയ്തതോടെ 7 കർഷകർക്ക് കൂടി അവസരം ലഭിക്കുകയായിരുന്നു. അതോടെ ബിജുവിനും നറുക്കു വീണു. അദ്ദേഹം വിവാദത്തിൽപ്പെടുകയും ചെയ്തു.
∙ മന്ത്രി പറഞ്ഞത്...
ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നാണ് കൃഷിമന്ത്രി പി.പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇസ്രയേലുമായുള്ള ബന്ധത്തിനു തടസ്സം ഉണ്ടാകാത്ത രീതിയിലുള്ള നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുക. ഇസ്രയേലിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിട്ടുണ്ട്. ബിജു വീട്ടിലേക്കു വിളിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ വിളിച്ചു പറഞ്ഞിരുന്നു. സഹോദരൻ തന്നോട് ക്ഷമാപണവും നടത്തി. ബിജു മനഃപൂർവം മുങ്ങിയതാണെന്നാണു കരുതുന്നത്. അല്ലെങ്കിൽ, സംഘത്തിലുള്ളവർ ഇസ്രയേലിൽനിന്നു വിമാനം കയറിയതിനുശേഷം ബിജു നാട്ടിലേക്കു സന്ദേശം അയയ്ക്കില്ലായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി– മന്ത്രി പറഞ്ഞു.
English Summary: Life of Farmer Biju Kurian, Who Went Missing in Israel