ആശുപത്രിയില്‍ കിടപ്പുരോഗിയോട് ക്രൂരത; വീട്ടില്‍നിന്ന് എത്തിച്ച ഫാനിനും വാടക
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കിടപ്പുരോഗിയോട് ക്രൂരത. വീട്ടില്‍നിന്ന് എത്തിച്ച ഫാനിന് ദിവസം 50രൂപ വീതം വാടക ഈടാക്കി. ആശുപത്രിയിലെ ഫാന്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് വീട്ടില്‍നിന്ന് ഫാനെത്തിച്ചത്.

തിരുവനന്തപുരം∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കിടപ്പുരോഗിയോട് ക്രൂരത. വീട്ടില്‍നിന്ന് എത്തിച്ച ഫാനിന് ദിവസം 50 രൂപ വീതം വാടക ഈടാക്കി. ആശുപത്രിയിലെ ഫാന്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് വീട്ടില്‍നിന്ന് ഫാനെത്തിച്ചത്.
ബൈക്ക് അപകടത്തിൽ പരുക്കേറ്റ പ്രദീപ് ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സയ്ക്കായാണ് നെടുമങ്ങാട് ആശുപത്രിയിലെത്തിയത്. പാലിയേറ്റീവ് വാർഡിൽ ഒഴിവില്ലാത്തതിനാൽ സർജറി വാർഡിലേക്കാണ് പ്രദീപിനെ പ്രവേശിപ്പിച്ചത്. ഇവിടത്തെ ഫാനുകൾ പ്രവർത്തിക്കാത്തതിനെതുടർന്ന് പരാതി പറഞ്ഞപ്പോൾ വീട്ടിൽനിന്നും കൊണ്ടുവരാൻ പറയുകയായിരുന്നു.
പ്രത്യേക അനുമതി വാങ്ങി ടേബിൾ ഫാൻ എത്തിച്ചു. എന്നാൽ ഫാനിന് ഒരു ദിവസം 50 രൂപ വീതം വൈദ്യുത ചാർജായി ഹോസ്പിറ്റൽ ഡവലപ്മെന്റ് കമ്മിറ്റി ഈടാക്കുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അറിവില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.
English Summary: Nedumangad district hospital charged for using own table fan