വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി എന്തടിസ്ഥാനത്തിലെന്ന് ഗവര്‍ണര്‍; രൂക്ഷ വിമർശനം
തിരുവനന്തപുരം∙ മലയാളം സര്‍വകലാശാലാ വിസി നിയമനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്? ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന്

തിരുവനന്തപുരം∙ മലയാളം സര്‍വകലാശാലാ വിസി നിയമനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്? ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലെന്നും ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു. യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.
മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവർണറുടെ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് രണ്ട് തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗവർണറുടെ നിർദശപ്രകാരം രാജ്ഭവൻ സെക്രട്ടറി മറുപടി നൽകിയത്. നേരത്തെ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് മേൽക്കൈ നൽകുന്ന രീതിയിലുള്ള നിയമം പാസാക്കുകയും അത് ഗവർണറുടെ അനുമതിക്കായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഗവർണർ ഒപ്പിടാത്തതിനാൽ ആ ബില്ലിന് നിയമപരമായ സാധുതയില്ല. പിന്നെങ്ങനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഗവർണർ ചോദിച്ചു.
English Summary: Governor slams govt on VC appointment