ആയുധങ്ങളുമേന്തി ആയിരക്കണക്കിന് പേർ അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനിൽ കടന്നുകയറുകയും തങ്ങൾ ആവശ്യപ്പെട്ട പ്രതിയെ മോചിപ്പിക്കാമെന്ന് പൊലീസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തതിനു ശേഷം നടന്ന ഒരു കാഴ്ചയുണ്ട്; സിഖുകാർ ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന, ഗുരുവിനെ പോലെ ആദരിക്കുന്ന മതഗ്രന്ഥം ആചാരപൂർവം തലയിലേന്തി നീങ്ങുന്ന അമൃത്പാൽ സിങ് എന്ന സിഖ് യുവാവ്. ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം കണ്ടാൽ ചെരുപ്പുകൾ അഴിച്ച് വണങ്ങണമെന്നാണ്. എന്നാൽ ആയുധങ്ങളുമേന്തി അക്രമാസക്തമായ സാഹചര്യം നയിച്ച ശേഷം മതത്തിന്റെ സംരക്ഷണത്തെ ഇതിനൊപ്പം കൂട്ടിക്കെട്ടുകയാണ് അമൃത്പാൽ സിങ് ചെയ്തതെന്ന വിമർശനം വ്യാപകമാണ്. പക്ഷേ ഈ മുപ്പതുകാരന് പിന്തുണക്കാരുമുണ്ട്. ഇന്ത്യാവിഭജനവും അഭയാർഥി പ്രവാഹവും കണ്ട, ഏറെ ചോരപ്പുഴകൾ ഒഴുകിയ നാടാണ് പഞ്ചാബ്. 1980–കളോടെ ഉണ്ടായ സിഖ് വിഘടന വാദവും സുവർണ ക്ഷേത്രത്തിലെ ‘ഓപറേഷൻ ബ്ലൂസ്റ്റാറും’ പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവുമെല്ലാം ഇന്ത്യാ ചരിത്രത്തില്‍ ഏറെ ചോരപ്പാടുകൾ വീഴ്ത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ വാദത്തിന് ഏറിയും കുറഞ്ഞും പഞ്ചാബിൽ എല്ലാക്കാലത്തും പിന്തുണക്കാരുണ്ടായിട്ടുമുണ്ട്. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ള സിഖ് സമുദായങ്ങളിലും ചെറിയൊരു വിഭാഗം അനുകൂലികൾ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ ഏറെ നിർണായകവുമാണ് പഞ്ചാബിലെ സ്ഥിതിഗതികൾ. ഓരോ സമയത്തും ഉയർന്നുവന്ന വിഘടനവാദ പ്രശ്നങ്ങൾ മാറിവന്ന സർക്കാരുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുകയും പഞ്ചാബികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. നിലവിൽ പഞ്ചാബ് വീണ്ടും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണു കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് പഞ്ചാബിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? വിഘടനവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ പിന്തുടർച്ചക്കാരനെന്നു വിശേഷിപ്പിക്കപ്പെട്ട അമൃത്‌പാൽ സിങ്ങിന് ഇതിലെന്താണ് റോൾ? ദീപ് സിദ്ദുവെന്ന പഞ്ചാബി നേതാവിന്റെ മരണവുമായി അമൃത്‌പാലിന് എന്താണു ബന്ധം? സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി പുതിയ സംഭവവികാസങ്ങൾ മാറുമ്പോൾ ആരാണ് അതിനു പിന്നിൽ? വിശദമായ ഒരന്വേഷണം...

ആയുധങ്ങളുമേന്തി ആയിരക്കണക്കിന് പേർ അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനിൽ കടന്നുകയറുകയും തങ്ങൾ ആവശ്യപ്പെട്ട പ്രതിയെ മോചിപ്പിക്കാമെന്ന് പൊലീസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തതിനു ശേഷം നടന്ന ഒരു കാഴ്ചയുണ്ട്; സിഖുകാർ ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന, ഗുരുവിനെ പോലെ ആദരിക്കുന്ന മതഗ്രന്ഥം ആചാരപൂർവം തലയിലേന്തി നീങ്ങുന്ന അമൃത്പാൽ സിങ് എന്ന സിഖ് യുവാവ്. ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം കണ്ടാൽ ചെരുപ്പുകൾ അഴിച്ച് വണങ്ങണമെന്നാണ്. എന്നാൽ ആയുധങ്ങളുമേന്തി അക്രമാസക്തമായ സാഹചര്യം നയിച്ച ശേഷം മതത്തിന്റെ സംരക്ഷണത്തെ ഇതിനൊപ്പം കൂട്ടിക്കെട്ടുകയാണ് അമൃത്പാൽ സിങ് ചെയ്തതെന്ന വിമർശനം വ്യാപകമാണ്. പക്ഷേ ഈ മുപ്പതുകാരന് പിന്തുണക്കാരുമുണ്ട്. ഇന്ത്യാവിഭജനവും അഭയാർഥി പ്രവാഹവും കണ്ട, ഏറെ ചോരപ്പുഴകൾ ഒഴുകിയ നാടാണ് പഞ്ചാബ്. 1980–കളോടെ ഉണ്ടായ സിഖ് വിഘടന വാദവും സുവർണ ക്ഷേത്രത്തിലെ ‘ഓപറേഷൻ ബ്ലൂസ്റ്റാറും’ പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവുമെല്ലാം ഇന്ത്യാ ചരിത്രത്തില്‍ ഏറെ ചോരപ്പാടുകൾ വീഴ്ത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ വാദത്തിന് ഏറിയും കുറഞ്ഞും പഞ്ചാബിൽ എല്ലാക്കാലത്തും പിന്തുണക്കാരുണ്ടായിട്ടുമുണ്ട്. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ള സിഖ് സമുദായങ്ങളിലും ചെറിയൊരു വിഭാഗം അനുകൂലികൾ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ ഏറെ നിർണായകവുമാണ് പഞ്ചാബിലെ സ്ഥിതിഗതികൾ. ഓരോ സമയത്തും ഉയർന്നുവന്ന വിഘടനവാദ പ്രശ്നങ്ങൾ മാറിവന്ന സർക്കാരുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുകയും പഞ്ചാബികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. നിലവിൽ പഞ്ചാബ് വീണ്ടും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണു കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് പഞ്ചാബിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? വിഘടനവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ പിന്തുടർച്ചക്കാരനെന്നു വിശേഷിപ്പിക്കപ്പെട്ട അമൃത്‌പാൽ സിങ്ങിന് ഇതിലെന്താണ് റോൾ? ദീപ് സിദ്ദുവെന്ന പഞ്ചാബി നേതാവിന്റെ മരണവുമായി അമൃത്‌പാലിന് എന്താണു ബന്ധം? സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി പുതിയ സംഭവവികാസങ്ങൾ മാറുമ്പോൾ ആരാണ് അതിനു പിന്നിൽ? വിശദമായ ഒരന്വേഷണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുധങ്ങളുമേന്തി ആയിരക്കണക്കിന് പേർ അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനിൽ കടന്നുകയറുകയും തങ്ങൾ ആവശ്യപ്പെട്ട പ്രതിയെ മോചിപ്പിക്കാമെന്ന് പൊലീസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തതിനു ശേഷം നടന്ന ഒരു കാഴ്ചയുണ്ട്; സിഖുകാർ ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന, ഗുരുവിനെ പോലെ ആദരിക്കുന്ന മതഗ്രന്ഥം ആചാരപൂർവം തലയിലേന്തി നീങ്ങുന്ന അമൃത്പാൽ സിങ് എന്ന സിഖ് യുവാവ്. ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം കണ്ടാൽ ചെരുപ്പുകൾ അഴിച്ച് വണങ്ങണമെന്നാണ്. എന്നാൽ ആയുധങ്ങളുമേന്തി അക്രമാസക്തമായ സാഹചര്യം നയിച്ച ശേഷം മതത്തിന്റെ സംരക്ഷണത്തെ ഇതിനൊപ്പം കൂട്ടിക്കെട്ടുകയാണ് അമൃത്പാൽ സിങ് ചെയ്തതെന്ന വിമർശനം വ്യാപകമാണ്. പക്ഷേ ഈ മുപ്പതുകാരന് പിന്തുണക്കാരുമുണ്ട്. ഇന്ത്യാവിഭജനവും അഭയാർഥി പ്രവാഹവും കണ്ട, ഏറെ ചോരപ്പുഴകൾ ഒഴുകിയ നാടാണ് പഞ്ചാബ്. 1980–കളോടെ ഉണ്ടായ സിഖ് വിഘടന വാദവും സുവർണ ക്ഷേത്രത്തിലെ ‘ഓപറേഷൻ ബ്ലൂസ്റ്റാറും’ പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവുമെല്ലാം ഇന്ത്യാ ചരിത്രത്തില്‍ ഏറെ ചോരപ്പാടുകൾ വീഴ്ത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ വാദത്തിന് ഏറിയും കുറഞ്ഞും പഞ്ചാബിൽ എല്ലാക്കാലത്തും പിന്തുണക്കാരുണ്ടായിട്ടുമുണ്ട്. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ള സിഖ് സമുദായങ്ങളിലും ചെറിയൊരു വിഭാഗം അനുകൂലികൾ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ ഏറെ നിർണായകവുമാണ് പഞ്ചാബിലെ സ്ഥിതിഗതികൾ. ഓരോ സമയത്തും ഉയർന്നുവന്ന വിഘടനവാദ പ്രശ്നങ്ങൾ മാറിവന്ന സർക്കാരുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുകയും പഞ്ചാബികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. നിലവിൽ പഞ്ചാബ് വീണ്ടും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണു കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് പഞ്ചാബിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? വിഘടനവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ പിന്തുടർച്ചക്കാരനെന്നു വിശേഷിപ്പിക്കപ്പെട്ട അമൃത്‌പാൽ സിങ്ങിന് ഇതിലെന്താണ് റോൾ? ദീപ് സിദ്ദുവെന്ന പഞ്ചാബി നേതാവിന്റെ മരണവുമായി അമൃത്‌പാലിന് എന്താണു ബന്ധം? സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി പുതിയ സംഭവവികാസങ്ങൾ മാറുമ്പോൾ ആരാണ് അതിനു പിന്നിൽ? വിശദമായ ഒരന്വേഷണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുധങ്ങളുമേന്തി ആയിരക്കണക്കിന് പേർ അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനിൽ കടന്നുകയറുകയും തങ്ങൾ ആവശ്യപ്പെട്ട പ്രതിയെ മോചിപ്പിക്കാമെന്ന് പൊലീസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തതിനു ശേഷം നടന്ന ഒരു കാഴ്ചയുണ്ട്; സിഖുകാർ ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന, ഗുരുവിനെ പോലെ ആദരിക്കുന്ന മതഗ്രന്ഥം ആചാരപൂർവം തലയിലേന്തി നീങ്ങുന്ന അമൃത്പാൽ സിങ് എന്ന സിഖ് യുവാവ്. ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം കണ്ടാൽ ചെരുപ്പുകൾ അഴിച്ച് വണങ്ങണമെന്നാണ്. എന്നാൽ ആയുധങ്ങളുമേന്തി അക്രമാസക്തമായ സാഹചര്യം നയിച്ച ശേഷം മതത്തിന്റെ സംരക്ഷണത്തെ ഇതിനൊപ്പം കൂട്ടിക്കെട്ടുകയാണ് അമൃത്പാൽ സിങ് ചെയ്തതെന്ന വിമർശനം വ്യാപകമാണ്. പക്ഷേ ഈ മുപ്പതുകാരന് പിന്തുണക്കാരുമുണ്ട്. 

അനുയായി ലവ്പ്രീത് സിങ് തൂഫാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തുന്ന അമൃത്‍പാൽ സിങ്. 2023 ഫെബ്രുവരി 23ലെ ചിത്രം: PTI Photo

ഇന്ത്യാവിഭജനവും അഭയാർഥി പ്രവാഹവും കണ്ട, ഏറെ ചോരപ്പുഴകൾ ഒഴുകിയ നാടാണ് പഞ്ചാബ്. 1980–കളോടെ ഉണ്ടായ സിഖ് വിഘടന വാദവും സുവർണ ക്ഷേത്രത്തിലെ ‘ഓപറേഷൻ ബ്ലൂസ്റ്റാറും’ പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവുമെല്ലാം ഇന്ത്യാ ചരിത്രത്തില്‍ ഏറെ ചോരപ്പാടുകൾ വീഴ്ത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ വാദത്തിന് ഏറിയും കുറഞ്ഞും പഞ്ചാബിൽ എല്ലാക്കാലത്തും പിന്തുണക്കാരുണ്ടായിട്ടുമുണ്ട്. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ള സിഖ് സമുദായങ്ങളിലും ചെറിയൊരു വിഭാഗം അനുകൂലികൾ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ ഏറെ നിർണായകവുമാണ് പഞ്ചാബിലെ സ്ഥിതിഗതികൾ. ഓരോ സമയത്തും ഉയർന്നുവന്ന വിഘടനവാദ പ്രശ്നങ്ങൾ മാറിവന്ന സർക്കാരുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുകയും പഞ്ചാബികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. നിലവിൽ പഞ്ചാബ് വീണ്ടും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണു കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് പഞ്ചാബിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? വിഘടനവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ പിന്തുടർച്ചക്കാരനെന്നു വിശേഷിപ്പിക്കപ്പെട്ട അമൃത്‌പാൽ സിങ്ങിന് ഇതിലെന്താണ് റോൾ? ദീപ് സിദ്ദുവെന്ന പഞ്ചാബി നേതാവിന്റെ മരണവുമായി അമൃത്‌പാലിന് എന്താണു ബന്ധം? സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി പുതിയ സംഭവവികാസങ്ങൾ മാറുമ്പോൾ ആരാണ് അതിനു പിന്നിൽ? വിശദമായ ഒരന്വേഷണം...

ADVERTISEMENT

 

∙ ആരാണ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത്? 

 

കഴിഞ്ഞ എട്ടു കൊല്ലമായി പഞ്ചാബിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട തീവ്രമായ ധാരകളും ഇതിന്റെ മറപറ്റി വിഘടനവാദവും വീണ്ടും ശക്തിപ്പെട്ടു വരുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ നടന്നത് 2015–ലാണ്. സിഖുകാർ തങ്ങളുടെ ഗുരുവിന്റെ സ്ഥാനത്തു കാണുകയും വിശുദ്ധമായി കണക്കാക്കുകയും ചെയ്യുന്ന മതഗ്രന്ഥം ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിക്കാനുള്ള ശ്രമമുണ്ടായത് ആ വർഷമാണ്. ഫരീദ്കോട്ട് ജില്ലയിലെ ബുർജ് ജവഹർ സിങ് വാല എന്ന ഗ്രാമത്തിലെ ഗുരുദ്വാരയിൽ സൂക്ഷിച്ചിട്ടുള്ള  ഈ മതഗ്രന്ഥത്തിന്റെ പകർപ്പ് ആ വർഷം ജൂണ്‍ ഒന്നിന് കാണാതായി. വലിയതോതിൽ പ്രതിഷേധം ഉയർന്നതോടെ അന്നത്തെ അകാലിദൾ മന്ത്രിസഭ ഉന്നതാന്വേഷണം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേ വർഷം ഒക്ടോബർ 12–ന് ഫരീദ്കോട്ട് ജില്ലയിലെ തന്നെ ബർഗാരി ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കടുത്ത് ഗുരുഗ്രന്ഥ സാഹിബിലെ പേജുകൾ കീറിയെറിഞ്ഞ നിലയിൽ കണ്ടെത്തി. അതിനു തൊട്ടു മുമ്പ് സിഖ് മതസ്ഥരേയും വിശുദ്ധ ഗ്രന്ഥത്തേയും അവഹേളിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവങ്ങളോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ജനങ്ങളിൽനിന്നുണ്ടായത്. അതിനു ശേഷം 170–ഓളം സംഭവങ്ങൾ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ജനങ്ങളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. നിരവധി അന്വേഷണ കമ്മിഷനുകളും പ്രത്യേകാന്വേഷണ സംഘങ്ങളുമൊക്കെ രൂപീകരിക്കപ്പെടുകയും അന്വേഷണം നടക്കുകയുമെല്ലാം ചെയ്തു. 

ADVERTISEMENT

 

ഭഗവന്ത് മാന്‍ (Photo - Twitter/@BhagwantMann)

‌ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ പ്രകാശ് സിങ് ബാദൽ മന്ത്രിസഭ അധികാരത്തിൽനിന്ന് പുറത്താകുന്നത്. പിന്നീട്, 2017–ൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് പ്രധാനമായും രണ്ട് വാഗ്ദാനങ്ങൾ നടത്തിയതിനെ തുടർന്നാണ്. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചവരെ പിടികൂടും, പഞ്ചാബിനെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിന് അറുതി വരുത്തും. എന്നാൽ ക്യാപ്റ്റന്റെ നാലാം വർഷവും ഇക്കാര്യത്തിലൊന്നും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെ ആം ആദ്മി പാർട്ടി ശക്തമായിത്തുടങ്ങി. ക്യാപ്റ്റനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നും ഈ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ടുള്ള ജനരോഷമായിരുന്നു. 2022–ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടിയുടെ പ്രധാന വാഗ്ദാനവും സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. അകാലിദളും കോൺഗ്രസും നിലംപരിശായ ഈ തിരഞ്ഞെടുപ്പിൽ സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി സ്വീകരിച്ച നിലപാടുകൾ അവരെ അധികാരത്തിലെത്താൻ സഹായിച്ചിടുണ്ട്. ഇതിനിടെ, വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ച സൗദയിലെ പത്തോളം അംഗങ്ങളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ കേസുകളിലും ഇന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിന്റെ പേരിലും കാനഡയിലും അമേരിക്കയിലും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും സിഖ് മതസ്ഥർ പ്രതിഷേധം നടത്തിയിരുന്നു. 

 

∙ സംഗ്രൂർ കാണിച്ച ലക്ഷണം

ലവ്പ്രീത് സിങ് തൂഫാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനു നേരെ അമൃത്‍പാൽ സിങ്ങിന്റെ അനുയായികൾ നടത്തിയ ആക്രമണം. ചിത്രം: PTI
ADVERTISEMENT

 

ലവ്പ്രീത് സിങ് തൂഫാനെ പൊലീസ് മോചിപ്പിച്ചപ്പോൾ. ഫെബ്രുവരി 24ലെ ചിത്രം: PTI

ആം ആദ്മി പാർട്ടി തൂത്തുവാരിയ 2022–ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് സംഗ്രൂർ എംപിയായിരുന്ന ഭഗവന്ത് മാൻ രാജി വച്ച് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ശേഷം മൂന്നു മാസത്തിനുള്ളിൽ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നു. ആം ആദ്മി പാർട്ടിയുടെ കോട്ടയിൽ പാർട്ടി സ്ഥാനാർഥി ജയിച്ചുകയറുമെന്ന് കരുതിയിടത്ത് വിജയിച്ചത് ശിരോമണി അകാലിദൾ (അമൃത്‌സർ) എന്ന ഖാലിസ്ഥാൻ അനുകൂല പാർട്ടിയുടെ നേതാവ് സിമ്രൻജിത് സിങ് മാൻ. പഞ്ചാബിലെ വോട്ടർമാർ എവിേടക്ക് തിരിയുന്നു എന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.

 

ലവ്പ്രീത് സിങ് തൂഫാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷനു നേരെ അമൃത്‍പാൽ സിങ്ങിന്റെ അനുയായികൾ നടത്തിയ ആക്രമണം. ചിത്രം: PTI

അടുത്തിടെ, പഞ്ചാബിലെ നിരവധി സ്ഥലങ്ങളിൽ വിവിധ രീതിയിലുള്ള പ്രതിഷേധ കൂട്ടായ്മകള്‍ ആരംഭിച്ചിരുന്നു. മതനിന്ദ നടത്തിയവരെ ശിക്ഷിക്കുക, കാലാവധി കഴിഞ്ഞും ജയിലിൽ കഴിയുന്ന സിഖുകാരെ മോചിപ്പിക്കുക തുടങ്ങിയവയായിരുന്നു ഇതിലെ പ്രധാന ആവശ്യങ്ങൾ. ഇതിന് നേതൃത്വം നൽകിയ സംഘടനകള്‍ മിക്കതും എസ്എഡി (അമൃത്‌സർ) പോലെ തീവ്ര സ്വഭാവമുള്ളതുമാണ്. 20 മുതൽ 33 വർഷം വരെയായി തടവുശിക്ഷ അനുഭവിക്കുന്ന എട്ടു സിഖുകാരെ (ബന്ദി സിങ്) മോചിപ്പിക്കുക എന്നതാണ് അടുത്തിടെ ഛണ്ഡീഗഡ് അതിർത്തിയിൽ ആരംഭിച്ച ക്വാമി ഇൻസാഫ് മോർച്ച എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ആവശ്യം. ‘ടാഡ‍’ നിയമപ്രകാരം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 1990 മുതൽ കർണാടകത്തിലെ ഗുൽബർഗ ജയിലിലും അതിനു ശേഷം അമൃത്‌സർ ജയിലിലും കഴിയുന്ന ഗുർദീപ് സിങ് ഖേരയ്ക്ക് അടുത്തിടെ പരോൾ അനുവദിച്ചിരുന്നു. 1993–ലെ ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ദേവീന്ദർ പാൽ സിങ് ഭുള്ളറാണ് മറ്റൊരാൾ. 1995–ല്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബൽവന്ത് സിങ് രജോനയാണ് 20 വർഷത്തിലേറെയായി ശിക്ഷയനുഭവിക്കുന്ന മറ്റൊരാൾ. 

 

∙ രാഷ്ട്രീയക്കാർ വേണ്ട, മാർച്ച് പൊലീസ് സ്റ്റേഷനിലേക്ക്

ഓപറേഷൻ ബ്ലൂസ്റ്റാറിന്റെ ഇരുപത്തിയേഴാം വാർഷികത്തിന് സുവർണ ക്ഷേത്രത്തിൽ ഭിന്ദ്രൻവാലയുടെ ചിത്രവുമായി എത്തി പ്രതിഷേധിക്കുന്നവർ. (Photo by NARINDER NANU / AFP)

 

എല്ലാ രാഷ്ര്ടീയ പാർട്ടികളും ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ശിരോമണി അകാലിദൾ (ബാദൽ), ആം ആദ്മി പാര്‍ട്ടി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ തങ്ങളുടെ സമരപ്പന്തലിൽ പോലും വരരുത് എന്നാണ് സമരക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഗുരുദ്വാരകളുടെ ചുമതലയുള്ള സിഖ് ഗുരുദ്വാരാ പര്‍ബന്ധക് കമ്മിറ്റിയുടെ (എസ്ജിപിസി) പ്രസിഡന്റ് ഹര്‍ജീന്ദർ സിങ് ധാമി അടുത്തിടെ ഛണ്ഡീഗഡിലെ സമരപ്പന്തലിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ കാർ തകർക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തിരുന്നു. അതേ സമയം, വിശുദ്ധഗ്രന്ഥത്തെ ഒരു പ്രതിഷേധത്തിലേക്ക് വലിച്ചിഴച്ച അമൃത്പാൽ സിങ്ങിന്റെ നടപടിയിൽ എസ്ജിപിസി ഇപ്പോഴും മൗനം പാലിക്കുന്നു എന്നും ആരോപണമുണ്ട്. അകാലിദൾ ബാദൽ പക്ഷത്തിനാണ് എസ്ജിപിസിയിൽ ഭൂരിപക്ഷം. അകാലികളും അവർക്കൊപ്പം ഭരണം പങ്കിട്ട ബിജെപിയും അതിനു ശേഷം അധികാരത്തില്‍ വന്ന ആം ആദ്മി പാർട്ടിയും തങ്ങളുടെ ആവശ്യങ്ങളോട് കണ്ണടയ്ക്കുന്നു എന്നതാണ് തീവ്ര മതസംഘടനകളിലേക്ക് തിരിയാനും പ്രതിഷേധങ്ങൾ ശക്തമാക്കാനും വിവിധ സിഖ് സംഘടനകളെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇത്തരത്തിൽ ശക്തമായി രംഗത്തു വരികയും കർഷക സമരത്തിനിടെ നടന്ന ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്ത നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു രൂപീകരിച്ച ‘വാരിസ് പഞ്ചാബ് ദേ’ എന്ന  സംഘടനയുടെ ഇപ്പോഴത്തെ നേതാവാണ് അമൃത്‍പാൽ സിങ് ഖൽസ. അടിമുടി ദുരൂഹത നിറഞ്ഞതാണ് ഇയാളുടെ പശ്ചാത്തലവും. (ദീപ് സിദ്ദു പിന്നീട് വാഹനാപകടത്തിൽ മരിച്ചു).

 

അമൃത്‌പാൽ സിങ്. ചിത്രം: twitter/BellamSwathi

തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായി ലവ്പ്രീത് സിങ് തൂഫാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അമൃത്‍പാൽ സിങ്ങിന്റെ നേതൃത്വത്തിൽ ആയുധങ്ങളുമേന്തി ആയിരക്കണക്കിനു പേർ അമൃത്‌സറിലെ അജ്നാലാ പൊലീസ് സ്റ്റേഷൻ വളഞ്ഞത്. സ്റ്റേഷൻ ഗേറ്റ് തകർത്ത് കയറിയ പ്രതിഷേധക്കാരെ ഏതാനും വളരെ കുറഞ്ഞ എണ്ണത്തിലുള്ള പൊലീസുകാർക്ക് നേരിടാനും സാധ്യമാവുമായിരുന്നില്ല. ഒടുവിൽ അമൃത്‌സർ പൊലീസ് കമ്മിഷണർ നേരിട്ടു വന്നാണ് അമൃത്‍പാലുമായി ചർച്ച ചെയ്ത്, തൂഫാനെ വിട്ടയയ്ക്കാമെന്ന് അറിയിക്കുന്നത്. പ്രതിഷേധക്കാർ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, തൂഫാൻ തങ്ങൾ അറസ്റ്റ് ചെയ്ത കേസിൽ പ്രതിയല്ലെന്ന് മനസ്സിലായെന്നും അതിനാൽ നിയമനടപടികളുടെ ഭാഗമായി ഫെബ്രുവരി 24ന് വിട്ടയയ്ക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. അന്നുതന്നെ തൂഫാനെ മോചിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെയാണ് ആരാണ് അമൃത്‍പാൽ സിങ് എന്ന തരത്തിലുള്ള ചർച്ചകൾ ദേശീയ മാധ്യമങ്ങളിലടക്കം നിറഞ്ഞത്. പല ദേശീയ മാധ്യമങ്ങളും ഇയാൾക്ക് ‘രണ്ടാം ഭിന്ദ്രൻവാല’ എന്നാണ് പേരു ചാർത്തിയതും. ഖാലിസ്ഥാനി വിഘടനവാദം വളർത്തുകയും പഞ്ചാബിലെ സുവർണക്ഷേത്രം ആസ്ഥാനമാക്കി ആയുധങ്ങൾ സംഭരിക്കുകയും സായുധ കലാപത്തിന് നേതൃത്വം കൊടുക്കുകയും രാജ്യത്തിനെതിരെ പൊരുതുകയുമായിരുന്നു ജർണയിൽ സിങ് ഭിന്ദ്രൻവാല ചെയ്തത്. ഒടുവിൽ ഇന്ദിരാ ഗാന്ധിയുടെ നിർദേശപ്രകാരം സൈന്യം സുവർണക്ഷേത്രത്തിൽ കയറി ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള ഖാലിസ്ഥാനി തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നു. ഈ നടപടിക്കുള്ള പ്രതികാരമായാണ് സിഖ് അംഗരക്ഷകർ ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നത്. 

 

∙ ‘മുളയിലേ നുള്ളേണ്ട സംഭവം’ 

ദീപ് സിദ്ദു (ഫയൽ ചിത്രം)

 

‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന പോലീസ് സ്റ്റേഷനിലേക്ക് കടന്നു കയറിയ സംഭവം ഒരു സാധാരണ ക്രമസമാധാന പ്രശ്നം മാത്രമല്ലെന്നാണ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണിതെന്നും സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായി തകർന്നു എന്നതുമാണ് ഈ സംഭവം കൊണ്ട് അർഥമാക്കുന്നത് എന്നും ക്യാപ്റ്റൻ പറഞ്ഞു. ‘മുളയിലേ നുള്ളേണ്ട സംഭവം’ എന്നാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് പ്രതികരിച്ചത്. അക്രമത്തിന്റെ ഇരുണ്ട നാളുകളിലേക്ക് പഞ്ചാബിനെ വീണ്ടും തള്ളിയിടാനല്ല ജനങ്ങൾ ആം ആദ്മി പാർട്ടി സർക്കാരിനെ തിരഞ്ഞെടുത്തത് എന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ കയറുമ്പോൾ ഒരു രക്ഷാകവചം പോലെ ഗുരു ഗ്രന്ഥ സാഹിബിനെ ഉപയോഗപ്പെടുത്തിയവരെ പഞ്ചാബിന്റെ പിന്തുടർച്ചക്കാരനെന്ന് (വാരിസ്) വിളിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പ്രതികരണം.

 

അമൃത്‌പാൽ സിങ്ങിന്റെ പഴയ രൂപവും ഇപ്പോഴത്തെ രൂപവും (ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം)

പഞ്ചാബിൽ തീവ്രസ്വഭാവമുള്ള നിരവധി സംഘടകളും രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിലവിലേതു പോലെ ഇത്തരം ‘ഫ്രിഞ്ച്’ ഗ്രൂപ്പുകൾ മുഖ്യധാരയെ കൈയിലെടുക്കുന്നതും ജനം അവർക്ക് പിന്നിൽ അണിനിരക്കുന്നതും പുതിയ സംഭവമായാണ് കണക്കാക്കുന്നത്. ‘ബന്ദി സിങ്ങ്’ മോചനം ആവശ്യപ്പെട്ട് ഛണ്ഡീഗഡ് അതിർത്തിയിൽ നടക്കുന്ന സമരവും 2015–ലെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന സമരവുമെല്ലാം പഞ്ചാബിനെ മുള്‍മുനയിലാക്കുന്നുണ്ട്. അതിലേക്കാണ് ഒരു വർഷം മുമ്പ് ദുബായിൽനിന്ന് പഞ്ചാബിലെത്തി വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതൃത്വമേറ്റെടുത്തുകൊണ്ട് അമൃത്‍പാല്‍ സിങ് ഖൽസ എന്ന യുവാവ് ഉയർത്തുന്ന വെല്ലുവിളികളും തീ പകരുന്നത്. എന്നാൽ അമൃത്‍പാലിന്റെ നേതൃത്വം ദീപ് സിദ്ദുവിന്റെ വീട്ടുകാർ ഇന്നും അംഗീകരിച്ചിട്ടില്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെയായിരുന്നു അമൃത്പാലിന്റെ വിവാഹം. ലണ്ടനിൽ താമസിക്കുന്ന ജലന്ധർ സ്വദേശികളുടെ മകളാണ് വധുവെന്നും ഇരു വീട്ടുകാരും വർഷങ്ങളായി തമ്മിലറിയുന്നവരാണ് എന്നുമാണ് വിവാഹത്തെക്കുറിച്ച് പുറത്തു വന്ന വിവരങ്ങൾ. ‘

 

അമൃത്‍പാൽ സിങ്ങും അനുയായി ലവ്പ്രീത് സിങ് തൂഫാനും സുവർണക്ഷേത്രം സന്ദർശിച്ചപ്പോൾ. ചിത്രം: PTI

∙ ഭിന്ദ്രൻവാലയുടെ പകർപ്പ്

 

ദുബായിൽ‌ ജോലി ചെയ്തിരുന്ന ‌അമൃത്പാൽ സിങ്, ദീപ് സിദ്ദു മരിച്ചതിനു പിന്നാലെയാണ് പഞ്ചാബിലെത്തി ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ ജന്മനാടായ മോഗ ജില്ലയിലെ റോഡ് ഗ്രാമത്തിലായിരുന്നു ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ അമൃത്പാല്‍ സിങ്ങിന്റെ പദവിയേറ്റെടുക്കൽ. ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന രീതിയിൽ തന്നെയാണ് അമൃത്പാലിന്റെയും തുടക്കം. മതപ്രഭാഷകനെന്ന രീതിയിലുള്ള തുടക്കവും മദ്യത്തിൽനിന്നും മയക്കുമരുന്നിൽനിന്നും യുവാക്കളെ അകറ്റുന്ന വിധത്തിലുള്ള പ്രതിജ്ഞയെടുപ്പിക്കലും സിഖ് മതത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകാനുള്ള ആഹ്വാനവുമെല്ലാമാണ് 1980–കളിൽ ഭിന്ദ്രൻവാലയെ തീവ്ര ചിന്താഗതിക്കാരായ ആളുകളുടെ നേതാവാക്കി മാറ്റിയത്. ഇതിനു സമാനമായ വിധത്തിലാണ് അമൃത്പാലിന്റെയും വളർച്ച. രൂപത്തിൽ പോലും ഭിന്ദ്രന്‍വാലയെ അനുകരിക്കുന്ന വിധത്തിലാണ് അമൃത്പാലിന്റെ വേഷവിധാനങ്ങളും. രണ്ടു വർഷം മുൻപു വരെ ക്ലീൻ ഷേവ് ചെയ്തിരുന്ന അമൃത്പാലിന്റെ താടിരോമങ്ങൾ പരമ്പരാഗത സിഖ് രീതിയിൽ  വളർന്നിരിക്കുന്നു. ഭിന്ദ്രൻവാലയിലൂടെ പ്രശസ്തമായ തലയിലെ വട്ടക്കെട്ടും നീളമുള്ള ഗൗണുമാണ് അമൃത്പാലിന്റെയും വേഷം. 

 

‘ഡല്‍ഹി’യിലുള്ളവർ തങ്ങളോട് ‘അനീതി’ ചെയ്യുന്നുവെന്നും പഞ്ചാബിലുള്ള അവരുടെ കൂട്ടാളികൾ അതിന് കുടപിടിക്കുന്നു എന്നുമുള്ള ഭിന്ദ്രൻവാലയുടെ ആരോപണം തന്നെയാണ് അമൃത്പാലിന്റേതും. പഞ്ചാബികൾക്ക് അവരുടേതായ രാജ്യം വേണമെന്നും ‘അധർമ’ത്തിന്റെ മാർഗത്തിൽ സഞ്ചരിക്കുന്നവരെ സിഖ് മതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുമുള്ള സമാന ആശയങ്ങളാണ് ഇരുവരുടേയും മതപ്രഭാഷണങ്ങളിലുള്ളതും. ‘‘ഭിന്ദ്രൻവാല എന്റെ പ്രചോദനമാണ്. അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ ഞാന്‍ നടക്കും. എനിക്ക് അദ്ദേഹത്തെ പോലെയാകണം, അതാണ് എല്ലാ സിഖുകാർക്കും വേണ്ടതും, എന്നാൽ ഞാൻ അദ്ദേഹത്തെ അങ്ങനെത്തന്നെ പകർത്തുകയല്ല. അദ്ദേഹത്തിന്റെ കാലിലെ പൊടി തുടയ്ക്കാൻ പോലും എനിക്ക് അർഹതയില്ല’’, എന്നായിരുന്നു വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് അമൃത്പാൽ പ്രസംഗിച്ചത്. ഭിന്ദ്രൻവാലയുടെ മാതൃകയിൽ സുരക്ഷയ്ക്കായി ആയുധധാരികളുടെ നടുവിലാണ് അമൃത്പാലിന്റെയും ജീവിതം.

 

∙ ഇന്ദിരാ ഗാന്ധിയുടെ മരണം ഓർമിപ്പിച്ച് ഷായ്ക്ക് മറുപടി

 

‘‘ഖാലിസ്ഥാൻവാദികളുടെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അത് വളരാൻ അനുവദിക്കില്ലെ’’ന്നുമാണ് ഖാലിസ്ഥാൻ രാഷ്ട്രവാദം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പ്രസ്താവന. ഇതിനെ പരാമർശിച്ച്, ദീപ് സിദ്ദുവിന്റെ ചരമവാർഷികത്തിൽ അമൃത്പാൽ പ്രസംഗിച്ചത് ഇങ്ങനെ: ‘‘രാജ്യത്തെ സർക്കാർ ഒരു യഥാർഥ മതേതര സർക്കാരാണെങ്കിൽ, ‘ഹിന്ദുരാഷ്ട്ര’യെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് തങ്ങൾ നിർത്തിക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞ് കേട്ടിട്ടുണ്ടോ? അതിനർഥം അവിടെ വിവേചനം ഉണ്ടെന്നാണ്... സിഖുകാർക്ക് അവരുടേതും ഹിന്ദുക്കൾക്ക് അവരുടേതുമായ കാര്യങ്ങളുണ്ട്, എന്നാൽ ഹിന്ദുക്കൾക്ക് അത് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുമ്പോൾ, ഞങ്ങൾ സിഖുകാർക്ക് അതിനു കഴിയുന്നില്ല. അതുകൊണ്ട് ഖാലിസ്ഥാൻ പ്രസ്ഥാനം വളർന്ന് പടരുന്നത് തടയാൻ കഴിയില്ല. ഇന്ദിരാ ഗാന്ധി അത് തടയാൻ ശ്രമിച്ചിരുന്നു. എന്തായിരുന്നു ഫലം? തങ്ങളുടെ ആഗ്രഹം സഫമാക്കണമെങ്കിൽ അവർക്കും (ഇപ്പോഴത്തെ സർക്കാർ) ശ്രമിക്കാം. മരണത്തെ ഭയപ്പെട്ടിരുന്നുവെങ്കിൽ ഞങ്ങൾ ഈ പാത തിരഞ്ഞെടുക്കുമായിരുന്നില്ല’’. ഖാലിസ്ഥാൻവാദത്തെ തടയുന്നവരെ കാത്തിരിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ വിധി തന്നെയാണെന്നാണ് ഫലത്തിൽ അമൃത്പാൽ ഭീഷണിയായി പറഞ്ഞിരിക്കുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത‌ിരുന്നു. എന്നാൽ താൻ അത്തരത്തിലല്ല പറഞ്ഞതെന്നും ഭീഷണി മുഴക്കിയിട്ടില്ലെന്നും പിന്നാലെ നടത്തിയാ വാർത്താ സമ്മേളനത്തിൽ അമൃത്പാൽ നിലപാട് മയപ്പെടുത്തി.

 

ദുബായിലും പഞ്ചാബിലുമായി ബിസിനസ് ചെയ്യുന്ന താര്‍സെം സിങ്ങിന്റെയും നാട്ടിൽത്തന്നെ ജീവിക്കുന്ന ബൽവീന്ദർ കൗറിന്റെയും മകനാണ് അമൃത്പാൽ സിങ്. ‌എഞ്ചിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ച് ദുബായിലേക്ക് പോയ അമൃത്പാൽ കുടുംബത്തിന്റെ ട്രാൻസ്പോർട്ട് ബിസിനസിൽ 10 വർഷത്തോളം ജോലി ചെയ്തിരുന്നു. 2012 മുതൽ സോഷ്യൽ മീഡിയയിലുണ്ട്. ഇടയ്ക്ക് പഞ്ചാബിലെ കാര്യങ്ങൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും അത്ര സജീവമായിരുന്നില്ല. എന്നാൽ കർഷകർ, പ്രധാനമായും പഞ്ചാബിൽനിന്നുള്ളവർ ഡൽഹി അതിർത്തിയിൽ നടത്തിയ കർഷക സമരത്തോടെയാണ് അമൃത്പാലിലും മാറ്റങ്ങളുണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമൃത്പാൽ സമൂഹമാധ്യമങ്ങളിലൂടെ കാര്യമായ രീതിയിൽ ചർച്ച ചെയ്തും തുടങ്ങി. 

 

∙ ദീപ് സിദ്ദുവിന്റെ വിവാദ വരവും മരണവും

 

അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായിരുന്ന ദീപ് സിദ്ദു, 2019–ലെ തിരഞ്ഞെടുപ്പിൽ ഗുരുദാസ്പൂരിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച ബോളിവുഡ് താരം സണ്ണി ഡിയോളിനു വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. അദ്ദേഹം പിന്നീട് കർഷക സമരത്തിന്റെ മുൻപന്തിയിൽ വരികയും ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതും പിന്നാലെ ചെങ്കോട്ടയിൽ പതാക ഉയർത്താനുള്ള ശ്രമവുമൊക്കെ ഏറെ വിവാദമായതാണ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തങ്ങളുടെ ജീവനോപാധി പൂർണമായി ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയതായിരുന്നു കർഷക സമരം. എന്നാൽ ദീപ് സിദ്ദുവും കൂട്ടരും നടത്തിയ പ്രവർത്തനങ്ങൾ കർഷക സമരത്തിന് നേതൃത്വം കൊടുത്തവർക്കും ഏറെ വെല്ലുവിളികൾ ഉയർത്തി. ഒടുവിൽ കാർഷിക നിയമങ്ങൾ പിന്‍വലിച്ചതോടെയാണ് സമരം അവസാനിച്ചത്. 

 

ദീപ് സിദ്ദുവും മുൻ ഗാങ്സ്റ്ററും പിന്നീട് ആക്ടിവിസ്റ്റുമായി മാറിയ ലഖാ സിദ്ദാനയുമാണ് തങ്ങളുടെ റിപ്പബ്ലിക് ദിന മാർച്ച് അക്രമാസക്തമാക്കുന്നതിനും ചെങ്കോട്ടയിൽ കൊടി ഉയർത്തുന്നതു പോലുള്ള പ്രശ്നങ്ങൾക്കും കാരണക്കാരായതെന്ന് കർഷക സംഘടനകൾ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ജാമ്യത്തിലിറങ്ങിയ ദീപ് സിദ്ദു 2021 സെപ്റ്റംബറിൽ ‘വാരിസ് പഞ്ചാബ് ദേ’ (പഞ്ചാബിന്റെ അവകാശികൾ) രൂപീകരിക്കുകയും ചെയ്തു. ‘കേന്ദ്ര സർക്കാർ പഞ്ചാബിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും പഞ്ചാബിന്റെ അവകാശത്തിനും സാമൂഹിക ജീവിതത്തിനും സംസ്കാരത്തിനും ഭാഷയ്ക്കുമെതിരെ ആക്രമണമുണ്ടാകുമ്പോഴും പ്രതികരിക്കുന്നതിന്’ എന്നതായിരുന്നു ഛണ്ഡീഗ‍ഡിൽ നടന്ന സംഘടനാ രൂപീകരണ സമയത്ത് ദീപ് സിദ്ദു, വാരിസ് പഞ്ചാബ് ദേയുടെ ലക്ഷ്യമായി പറഞ്ഞിരുന്നത്. താൻ ജാതിക്കും മതത്തിനും എതിരാണെന്നും എല്ലാ വിഭാഗങ്ങളും പഞ്ചാബിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും അതാണ് സിഖ് ഗുരുക്കന്മാർ പഠിപ്പിച്ചത് എന്നുമായിരുന്നു ദീപ് സിദ്ദുവിന്റെ വാക്കുകൾ. പിന്നാലെ സംഗ്രാം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ (അമൃത്‌സർ) പാർട്ടിയുടെ നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ സിമ്രൻജിത് സിങ് മാനിനു വേണ്ടി ദീപ് സിദ്ദു പ്രചരണത്തിനും ഇറങ്ങി. 2022 ഫെബ്രുവരിയിൽ പഞ്ചാബിലേക്ക് തിരികെ വരുന്നതു വഴി ഹരിയാനയിൽ ദീപ് സിദ്ദു ഓടിച്ചിരുന്ന സ്കോർപിയോ റോഡരുകിൽ നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിലിടിച്ച് അദ്ദേഹം മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാമുകിയും നടിയുമായ റീന റായി പരിക്കുകളോടെ രക്ഷപെട്ടു.

 

∙ അമൃത്പാൽ സിങ്, അടിമുടി ദുരൂഹത

 

ദീപ് സിദ്ദുവിന്റെ പിന്തുണക്കാരനായിരുന്നു അമൃത്പാൽ സിങ്. 2022 സെപ്റ്റംബറിലാണ് ദുബായിൽനിന്ന് തിരിച്ചെത്തി വാരിസ് വാരിസ് പഞ്ചാബ് ദേയുടെ സാരഥ്യം ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ അദ്ദേഹം ഏറ്റെടുത്തത്. അതേസമയം, ദീപ് സിദ്ദുവിന്റെ കുടുംബക്കാർ അമൃത്പാലിനെ അംഗീകരിച്ചിട്ടില്ല. തങ്ങളുടെ മകൻ സ്ഥാപിച്ച സംഘടനയുടെ തലപ്പത്തേക്ക് എങ്ങനെയാണ് ദുബായിൽനിന്ന് പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരാൾ എത്തിയതെന്ന് തങ്ങൾക്കറിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അറിയാം എന്നല്ലാതെ ദീപ് സിദ്ദുവിന് അമൃത്പാലുമായി ബന്ധമില്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ അടുപ്പക്കാർ പോലുമല്ല, ഒരു സമയത്ത് ദീപ് സിദ്ദു അമൃത് പാലിനെ ‘ബ്ലോക്ക്’ ചെയ്യുക പോലുമുണ്ടായി എന്നും അദ്ദേഹത്തിന്റെ അനുയായികൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ദീപ് സിദ്ദുവിന്റെ സഹോദരൻ മൻദീപ് സിങ് സിദ്ദു ഒരു ദേശീയ മാധ്യമത്തോട് കഴിഞ്ഞ ദിവസം പറഞ്ഞതും. 

 

തങ്ങളോ ദീപ് സിദ്ദുവോ അമൃത്പാലിനെ കണ്ടിട്ടില്ലെന്നും ഇടയ്ക്ക് സഹോദരൻ ഫോണിൽ മാത്രമാണു സംസാരിച്ചിട്ടുള്ളത് എന്നുമാണ് മൻദീപ് പറയുന്നത്. ഇടയ്ക്ക് ദീപ് സിദ്ദു ഇയാളെ സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തിരുന്നു. എങ്ങനെയാണ് ഇയാൾ തന്റെ സഹോദരന്റെ സംഘടനയുടെ തലവനാണ് എന്നു പ്രഖ്യാപിക്കുന്നത് എന്നറിയില്ലെന്നും തങ്ങളുടേ പേരുപയോഗിച്ച് സാമൂഹിക വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് അമൃത്പാൽ സിങ്ങെന്നും മൻദീപ് പറയുന്നു. തന്റെ സഹോദരന്റെ സമൂഹമാധ്യമ അക്കൗണ്ട് എങ്ങനെയോ ലഭിച്ച അമൃത്പാല്‍ ഇപ്പോൾ ആ അക്കൗണ്ടിലാണ് പോസ്റ്റുകൾ ഇടുന്നതെന്നും മന്‍ദീപ് ആരോപിച്ചു. ‘എന്റെ സഹോദരൻ ഈ സംഘടന രൂപീകരിച്ച് സഹായം ആവശ്യമുള്ളവർക്ക് അതു നൽകാനും പഞ്ചാബിന്റെ അവകാശങ്ങൾക്ക് വേണ്ടിയുമാണ്. അല്ലാതെ ഖാലിസ്ഥാനി കാര്യങ്ങൾ പ്രചരിപ്പിക്കാനല്ല. പഞ്ചാബിലെ സമാധാനം നശിപ്പിക്കാനാണ് അമൃത്പാൽ ശ്രമിക്കുന്നത്. അയാൾ ജനങ്ങളെ പറ്റിക്കാനായി എന്റെ സഹോദരന്റെയും ഖാലിസ്ഥാന്റെയും പേരുപയോഗിക്കുകയായിരുന്നു. എന്റെ സഹോദരൻ ഒരിക്കലും ഒരു വിഘടനവാദിയായിരുന്നില്ല’– മൻദീപ് പറയുന്നു.  

 

എന്നാൽ ദീപ് സിദ്ദുവിന്റെ അനുയായികൾ തന്നെയാണ് അമൃത്പാലിനെ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവനാക്കിയത് എന്നാണ് അമൃത്പാലിന്റെ അടുപ്പക്കാർ പറയുന്നത്. പഞ്ചാബി യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും പഞ്ചാബി പാരമ്പര്യത്തിൽ ജീവിക്കാനുമാണ് അമൃത്പാൽ ശ്രമിക്കുന്നത്. അതിനെ എന്തിനാണ് ദീപ് സിദ്ദുവിന്റെ കുടുംബം എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല എന്നുമാണ് അമൃത്പാലിന്റെ ബന്ധുക്കളുടെ വാക്കുകൾ. അതേ സമയം, തുടക്കത്തിൽതന്നെ തന്റെ ലക്ഷ്യങ്ങളും മാർഗങ്ങളും എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അമൃത്പാൽ സിങ്ങ് കടന്നുവന്നത്. ദീപ് സിദ്ദുവിനെ പോലെ സിഖ് ഗുരുക്കന്മാര്‍ തെളിച്ച വഴിയേ പോകുന്നവർ അപകടത്തിൽ മരിക്കില്ലെന്നും എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്നും ആരാണ് കൊന്നതെന്നും നമുക്കറിയാമെന്നും സംഘടനയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് ഭിന്ദ്രൻവാലയുടെ ഗ്രാമത്തിൽ വച്ച് അമൃത്പാൽ പ്രസംഗിച്ചിരുന്നു. 

 

നാമിപ്പോഴും അടിമകളെ പോലെ ജീവിക്കുകയാണെന്നും ഐഇഎൽടിഎസ് എഴുതി പുറംരാജ്യങ്ങളിലേക്ക് ഓടിപ്പോകാതെ പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതണം എന്നുമൈയിരുന്നു അമൃത്പാലിന്റെ മറ്റൊരുപദേശം. സിഖ് മതത്തെ നിന്ദിക്കുന്നവരെ കോടതിക്കോ പോലീസിനോ കൈമാറേണ്ടതില്ലെന്നും അവരെ തങ്ങൾ തന്നെ ശിക്ഷിക്കണം എന്നുമായിരുന്നു മറ്റൊരു ആഹ്വാനം. നിലവിൽ പഞ്ചാബ് നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സർക്കാരുകൾ തയാറാകുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഭിന്ദ്രൻവാല തന്റെ തുടക്കകാലത്ത് ഒരിക്കലും സർക്കാരുകളുമായി ഏറ്റുമുട്ടിയിട്ടില്ലെന്നും എന്നാൽ അമൃത്പാൽ സിങ് ചെയ്യുന്നത് തുടക്കത്തിൽ തന്നെ ഈ പാത തിരഞ്ഞെടുത്തിരിക്കുന്നു എന്നുമാണെന്ന് ഈ മേഖലയെ നിരീക്ഷിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഏറെ സെൻസിറ്റീവായി കൈകാര്യം ചെയ്യുകയും അതേ സമയം കടുത്ത നടപടികൾ വേണ്ടതുമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും അവർ പറയുന്നു. 

 

English Summary: Who is Amritpal Singh and What is Waris Punjab De? What is Happening in Punjab? (THIS STORY ORIGINALLY PUBLISHED ON FEBRUARY 26, 2023)