തിരഞ്ഞെടുപ്പിന് രണ്ടുമാസം; ദേവഗൗഡയുടെ മക്കൾ തമ്മിൽ കടുത്ത പോര്
ബെംഗളൂരു∙ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ മക്കള്‍ തമ്മില്‍ കടുത്ത പോര്. പാര്‍ട്ടി ശക്തികേന്ദ്രവും ദേവഗൗഡയുടെ ജന്മനാടുമായ ഹാസന് സീറ്റ് കയ്യടക്കാന്‍ മക്കളായ എച്ച്.ഡി കുമാരസ്വാമിയും എച്ച്.ഡി. രേവണ്ണയും

ബെംഗളൂരു∙ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ മക്കള്‍ തമ്മില്‍ കടുത്ത പോര്. പാര്‍ട്ടി ശക്തികേന്ദ്രവും ദേവഗൗഡയുടെ ജന്മനാടുമായ ഹാസന് സീറ്റ് കയ്യടക്കാന്‍ മക്കളായ എച്ച്.ഡി കുമാരസ്വാമിയും എച്ച്.ഡി. രേവണ്ണയും രംഗത്തിറങ്ങിയതോടെയാണ് ജനതാ ദളിലെ കുടുംബവഴക്ക് പരസ്യമായത്.
എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തിനു വൈകാരിക അടുപ്പമുള്ള മണ്ഡലമാണു ഹാസന്. പാര്‍ട്ടി ശക്തികേന്ദ്രമായി പറയപ്പെടുന്ന ഇവിടെ ഭാര്യ ഭവാനിയെ മത്സരിപ്പിക്കാനാണ് ദേവഗൗഡയുടെ മുതിര്‍ന്ന മകന് എച്ച്.ഡി. രേവണ്ണ ശ്രമിക്കുന്നത്. സ്ഥാനാര്‍ഥിയായി ഭവാനിയെ പ്രഖ്യാപിച്ച്, രേവണ്ണയും അനുയായികളും പ്രചാരണവും തുടങ്ങി. എന്നാല്‍ സഹോദരനും കുടുംബത്തിനും ഹാസന് വിട്ടുനല്‍കില്ലെന്നാണു പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുഖമായ മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നിലപാട്. ഭവാനിക്കെതിരെ പരസ്യമായി നിലപാടും എടുത്തു. പ്രവര്‍ത്തകരെല്ലാം കുടുംബാംഗങ്ങളാണെന്നും ഭാരാവാഹി യോഗം ചേര്‍ന്നു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്നു കുമാരസ്വാമി പരസ്യമായി പറഞ്ഞു. ഇതിനായി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ അടക്കമുള്ള നേതാക്കന്മാരുടെ യോഗം ഞായറാഴ്ച ബെംഗളരുരുവില് വിളിച്ചുചേര്‍ത്തെങ്കിലും അവസാന നിമിഷം റദ്ദാക്കി.
അന്തരിച്ച മുന്‍ എംഎല്‍എ, എച്ച്.എസ്. പ്രകാശിന്റെ മകനെ രംഗത്തിറക്കാനാണു കുമാരസ്വാമിക്കു താത്പര്യം. ഇതിന്റെ ഭാഗമായിട്ടാണ് നേതാക്കളുടെ യോഗം വിളിക്കുന്നത്. കുമാരസ്വാമി കടുത്ത നിലപാട് എടുത്താല്‍ രേവണ്ണയ്ക്കും ഭവാനിക്കും മത്സരമോഹം ഉപേക്ഷിക്കേണ്ടിവരും. പാര്‍ട്ടിയില്‍ കരുത്തനായ കുമാരസ്വാമിക്കെതിരെ നേതാക്കന്മാര് മറുത്തൊന്നും പറയില്ലെന്നാതാണു കാരണം. അതേസമയം നിലവില്‍ ബിജെപി. കൈവശം വയ്ക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ ദേവഗൗഡാ കുടുംബാംഗം മത്സരിക്കണമെന്ന നിലപാടുള്ള നേതാക്കന്മാരും പാര്‍ട്ടിയിലുണ്ട്.
English Summary: Karnataka polls: Tension in JDS as Kumaraswamy, Bhavani Revanna fight over Hassan ticket