തുർക്കിയിൽ വീണ്ടും ഭൂകമ്പം, 5.6 തീവ്രത; കെട്ടിടങ്ങൾ തകർന്നു
ദുബായ് ∙ മൂന്നാഴ്ച മുൻപുണ്ടായ വൻ ഭൂകമ്പത്തിന്റെ ദുരിതം തുടരുന്നതിനിടെ തുർക്കിയിൽ വീണ്ടും ഭൂകമ്പം. 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആൾനാശം ഉണ്ടായോ എന്ന്

ദുബായ് ∙ മൂന്നാഴ്ച മുൻപുണ്ടായ വൻ ഭൂകമ്പത്തിന്റെ ദുരിതം തുടരുന്നതിനിടെ തുർക്കിയിൽ വീണ്ടും ഭൂകമ്പം. 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആൾനാശം ഉണ്ടായോ എന്ന് സ്ഥിരീകരണമില്ല. മലാത്യ പ്രവിശ്യയിലെ യെസിലിയൂർ നഗരത്തിലാണ് ഭൂകമ്പം ഉണ്ടായത്.
ഫെബ്രുവരി 6ന് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കനത്തനാശം വിതച്ച ഭൂകമ്പം മലാത്യ പ്രവിശ്യയെയും ബാധിച്ചിരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 48,000ത്തിലധികം പേർ മരിച്ചു. തുർക്കിയിലെ 1,73,000 കെട്ടിടങ്ങൾ തകർന്നു.
English Summary: Magnitude 5.6 earthquake hits Turkey; more buildings collapse