തിരുവനന്തപുരം ∙ സംഘപരിവാറിന് എതിരായ സാകിയ ജഫ്രിയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് എഹ്സാൻ ജഫ്രിയുടെ സ്മരണയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംഘപരിവാറിന് എതിരായ സാകിയ ജഫ്രിയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് എഹ്സാൻ ജഫ്രിയുടെ സ്മരണയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഓർമദിനത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

ADVERTISEMENT

മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഓർമദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. 2002 ഫെബ്രുവരി 28ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ എഹ്സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാര കേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയാറായില്ല.

തുടർന്ന് സംഘപരിവാർ നടത്തിയ തീവയ്പ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തു മരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്. ഈ നരമേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ എഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയതയ്ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് എഹ്സാൻ ജഫ്രിയുടെ സ്മരണ.

ADVERTISEMENT

English Summary: Kerala CM Pinarayi Vijayan about Ehsan Jafri death anniversary