രക്തസാക്ഷിയായ സൈനികന്റെ പിതാവിനെ മർദിച്ച സംഭവം: ബിഹാർ നിയമസഭയിൽ പ്രതിഷേധം
പട്ന ∙ ഗൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിയായ സൈനികൻ ജയ് കിഷോർ സിങ്ങിന്റെ പിതാവിനെ ബിഹാർ പൊലീസ് മർദിച്ച സംഭവത്തിൽ ബിജെപി അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിച്ചു. സംഭവത്തെ കുറിച്ചു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫോണിൽ തന്നോട് അന്വേഷിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ വെളിപ്പെടുത്തി.

പട്ന ∙ ഗൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിയായ സൈനികൻ ജയ് കിഷോർ സിങ്ങിന്റെ പിതാവിനെ ബിഹാർ പൊലീസ് മർദിച്ച സംഭവത്തിൽ ബിജെപി അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിച്ചു. സംഭവത്തെ കുറിച്ചു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫോണിൽ തന്നോട് അന്വേഷിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും നിതീഷ് കുമാർ ഉറപ്പുനൽകി.
ജയ് കിഷോർ സിങ്ങിന്റെ സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് പിതാവ് രാജ് കപൂർ സിങ്ങിനെതിരെ പൊലീസ് നടപടിയുണ്ടായത്. സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയും കയ്യേറിയാണ് സ്മാരക നിർമാണമെന്നാണ് അയൽക്കാരുടെ പരാതി. സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ രാജ് കപൂർ സിങ്ങിനെ മർദിച്ചെന്നും പട്ടിക ജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്ത് ജയിലിലാക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
English Summary: Galwan martyr issue rocks Bihar Assembly