ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പൂർണമായും എടുത്തുകളഞ്ഞിട്ടില്ല: ജമാൽ സിദ്ദിഖി
കോഴിക്കോട്∙ കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പൂർണമായും എടുത്തുകളയുകയല്ല ചെയ്തതെന്ന് ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ അത് ഗുണം ചെയ്യുക ന്യൂനപക്ഷവിഭാഗത്തിൽ

കോഴിക്കോട്∙ കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പൂർണമായും എടുത്തുകളയുകയല്ല ചെയ്തതെന്ന് ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ അത് ഗുണം ചെയ്യുക ന്യൂനപക്ഷവിഭാഗത്തിൽ അർഹതയുള്ള പാവപ്പെട്ടവർക്കാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിജയം നരേന്ദ്രമോദിയുടെ വികസനകാഴ്ചപ്പാടിന്റെ വിജയമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് ബിജെപിയുടെ വിജയം. എല്ലാ വിഭാഗം ജനങ്ങളും വികസന കാഴ്ചപ്പാടിനെ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിക്കുന്നതെന്നും ജമാൽ സിദ്ദിഖി പറഞ്ഞു.
കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷവിഭാഗത്തിലുള്ള പ്രമുഖ നേതാക്കളുമായി ന്യൂനപക്ഷ മോർച്ച ചർച്ച നടത്തും. ഗൃഹസന്ദർശനം, ഇരുചക്രവാഹന ക്യാംപയിനിങ്ങ് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കും. കേരളത്തിൽ പിന്തുണ നൽകാൻ കഴിയുന്നവരെ ന്യൂനപക്ഷമോർച്ച അന്വേഷിച്ചുനടക്കുകയാണെന്നും ജമാൽ സിദ്ദിഖി പറഞ്ഞു.
English Summary: Jamal Siddiqui on minority scholarship