ADVERTISEMENT

പാലക്കാട്∙ ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ നിന്നു പാപ്പാനായി ചൊവ്വാഴ്ച വിരമിച്ച ചെത്തല്ലൂർ ഞെള്ളിയൂർ ഇല്ലത്ത് എൻ.വാസുദേവൻ (56) തെങ്ങിൽനിന്നു വീണു മരിച്ചു. അടുത്ത വീട്ടിലെ തെങ്ങിൽ തേങ്ങ ഇടാനായി കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിരമിച്ചതിന്റെ യാത്രയയപ്പ് കഴിഞ്ഞ് തലേദിവസമാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ പാലക്കാട്ടെ വീട്ടില്‍ കൊണ്ടുപോയി വിട്ടത്. ആനക്കമ്പം മൂത്ത് പാപ്പാനായി മൂസ് എന്നറിയപ്പെടാൻ തുടങ്ങി. ‘ജൂനിയർ വിഷ്ണു’ എന്ന ആനയുടെ ചട്ടക്കാരനായി 2001 ഒക്ടോബർ 29നാണ് ഗുരുവായൂർ ദേവസ്വത്തിൽ എത്തിയത്. 12 വർഷമായി ആനക്കോട്ടയിൽ കെട്ടുതറിയിൽ പുറത്തിറങ്ങാതെ നിന്നിരുന്ന രാധാകൃഷ്ണൻ എന്ന ആനയെ കഴിഞ്ഞ 21ന് ക്ഷേത്രത്തിൽ എഴുന്നള്ളിച്ചതു രണ്ടാം പാപ്പാനായ മൂസിന്റെ കൂടി താൽപര്യപ്രകാരമായിരുന്നു.

വർഷങ്ങൾക്കു മുൻപ് ഒരു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ദേവസ്വത്തിന്റെ കൊമ്പൻ ഗോകുൽ, 2 കൂട്ടാനകളെ കുത്തിവീഴ്ത്തി ഇടഞ്ഞപ്പോൾ മുകളിൽ കയറി ആനയെ നിയന്ത്രിച്ചത് മൂസ് ആയിരുന്നു. 2 മണിക്കൂർ നേരം സംയമനത്തോടെ ആനയുടെ മുകളിൽ ഇരുന്നു നിയന്ത്രിച്ചതിനാലാണ് അന്നു കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ പോയത്. രാമൻ മൂസിന്റെയും ദേവകി മരോളമ്മയുടെയും മകനാണ് വാസുദേവന്‍. രാധയാണ് ഭാര്യ.

 

English Summary: Mahout fallen to death from coconut tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com