ആഘോഷം തുടരാൻ ബിജെപി; മൂന്നിടത്തും സത്യപ്രതിജ്ഞാ ചടങ്ങിന് മോദി നേരിട്ടെത്തും
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണവും ആഘോഷമാക്കാൻ ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ്
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണവും ആഘോഷമാക്കാൻ ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ്
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണവും ആഘോഷമാക്കാൻ ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ്
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണവും ആഘോഷമാക്കാൻ ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7നും ത്രിപുരയിൽ 8നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മൂന്നും സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നേരിട്ടെത്തും.
നാഗാലാൻഡിലും മേഘാലയയിലും ബിജെപി ഉൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് ഫലപ്രഖ്യാപന ദിവസം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ത്രിപുരയിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 60 അംഗ സഭയിൽ 32 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റിൽ വിജയിച്ചു.കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ബിജെപി പരിഗണിക്കുന്നതായി സൂചനയുണ്ട്. പ്രതിമ വന്നാൽ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും അവർ.
മേഘാലയയിൽ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഒത്തുചേർന്നാണ് എൻപിപി–ബിജെപി സഖ്യം ഭരണത്തുടർച്ച നേടിയത്. നിലവിലെ സർക്കാരിനു നേതൃത്വം നൽകുന്ന എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 59 സീറ്റിലും ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്കു രണ്ടു സീറ്റാണുള്ളത്. 60 അംഗ സഭയിൽ എൻഡിപിപി-ബിജെപി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എൻഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.
English Summary: PM To Visit Tripura, Meghalaya, Nagaland For Chief Ministers' Oath Taking