മുഖ്യമന്ത്രിക്കായ് എന്തൊരു കരുതൽ(തടങ്കൽ); സിപിഎം മറന്നോ എകെജിയുടെ ആ കേസ്?
‘‘ഇയ്യിടെയായി നിന്റെ കുറുമ്പ് അൽപം കൂടുന്നുണ്ട്’’– വരവേൽപ്പ് സിനിമയിൽ ബസ് മുതലാളിയായ മോഹൻലാൽ ദേഷ്യം കടിച്ചമർത്തി, മുഖത്ത് ചിരിവരുത്തി, ഡ്രൈവറായ ഇന്നസെന്റിനോട് പറയാതെ പറയുന്ന ഈ ഡയലോഗ്പോലെയാണ് അടുത്ത കാലത്ത് യൂത്ത് കോൺഗ്രസും കെഎസ്‌യുവും ഉൾപ്പെടെ കേരള പൊലീസിനോട് പറയുന്നത് – ‘‘ഇയ്യിടെയായി നിങ്ങളുടെ കരുതൽ അൽപം കൂടുന്നുണ്ട്’’. വെറും കരുതലല്ല ഒപ്പം ഒരു തടങ്കലുകൂടിയുണ്ട് – കരുതൽ തടങ്കൽ. മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയെങ്കിലും സന്ദർശിക്കാൻ തീരുമാനിച്ചാൽ ആ പരിസരത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിന്റെ കരുതലിന് പാത്രമാകുന്നതാണ് അടുത്ത കാലത്തെ ട്രെൻഡ്. ഏറ്റവുമൊടുവിൽ അതു സംഭവിച്ചത് കോഴിക്കാടാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതിനു മുൻപേതന്നെ കോൺഗ്രസിന്റെ യുവജന സംഘടനാ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. എന്നിട്ടും കരിങ്കൊടി പ്രയോഗത്തിനു കുറവൊന്നുമുണ്ടായില്ലെന്നു മാത്രം. അഞ്ചിടത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരുതൽ തടങ്കലിലായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു കോഴിക്കോട് ജില്ലാ നേതാക്കളെ ഒടുവിൽ ഡിസിസി പ്രസിഡന്റ് എത്തിയാണ് പൊലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ചത്. കരിങ്കൊടി മാത്രമല്ല, കറുത്ത മാസ്കും വസ്ത്രവും വരെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഒഴിവാക്കേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. ഈ കറുപ്പു വിരോധവും കരുതൽ തടങ്കലും ചർച്ചയാകുമ്പോൾ സിപിഎം ഓർത്തിരിക്കേണ്ട ഒരു കേസുണ്ട്. എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ആ കേസ് കരുതൽ തടങ്കൽ സംബന്ധിച്ച വലിയൊരു ഓർമപ്പെടുത്തലാണ്. ആ കേസിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് സുപ്രീം കോടതിയുടെ നിർണായകമായ മറ്റൊരു വിധി. അതിൽ ഉൾപ്പെട്ടത് ബിജെപി നേതാവ് മേനകാ ഗാന്ധിയും. എന്താണ് ഈ കേസുകൾ? ഇവയെങ്ങനെയാണ് കരുതൽ തടങ്കലുമായും സിപിഎമ്മുമായും ബന്ധപ്പെട്ടിരിക്കുന്നത്? കരുതൽ തടങ്കൽ ട്രെൻഡായി മാറിയ കാലത്ത് ചരിത്രത്തിന്റെ കൈപിടിച്ച് ഒരു വിശകലനം...

∙ കരിങ്കൊടിയും കരുതൽ തടങ്കലും
സംസ്ഥാന ബജറ്റിലെ അധിക നികുതി നിർദേശങ്ങൾക്കും ഇന്ധന സെസിനുമെല്ലാം എതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം വ്യാപകമായതോടെയാണ് കരുതൽ തടങ്കൽ എന്ന പ്രതിരോധ മാർഗവുമായി കേരള പൊലീസ് രംഗത്തെത്തിയത്. കരുതൽ തടങ്കലിനെ ന്യായീകരിച്ച് ഭരണപക്ഷം രംഗത്തെത്തുമ്പോൾ ഇത്തരം തടഞ്ഞുവലയ്ക്കലിനെതിരെ എ.കെ. ഗോപാലൻ (എകെജി) നടത്തിയ നിയമപോരാട്ടം ഓർമയില്ലേ എന്നാണു പ്രതിപക്ഷത്തിന്റെ മറുചോദ്യം. എന്താണ് എകെജി നടത്തിയ നിയമപോരാട്ടം?
∙ എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ്, 1950
ഇന്ന് ഇടതു സർക്കാർ കൂട്ടിപിടിച്ചിരിക്കുന്ന കരുതൽ തടങ്കൽ നിയമത്തിനെതിരെ, ആ നിയമം നിലവിൽവന്ന കാലത്ത് എകെജി നടത്തിയ നിയമ പോരാട്ടമാണ് ഇന്ത്യൻ നിയമ സംവിധാനത്തിന്റെ ചരിത്രത്തിൽ ഇന്നും ഏറെ പ്രാധാന്യമുള്ള 1950ലെ എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ് കേസ്. വ്യക്തിസ്വാതന്ത്രത്തിനു വേണ്ടി എകെജി നടത്തിയ പോരാട്ടമായിരുന്നു അത്. 1950ലാണ്, തന്നെ കരുതൽ തടങ്കലിലാക്കിയ മദ്രാസ് സർക്കാരിനെതിരെ എകെജി ഹർജി നൽകിയത്. കരുതൽ തടങ്കൽ നിയമത്തിലെ വകുപ്പുകൾ പൗരസ്വാതന്ത്ര്യം തടയുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി.
മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയായിരുന്നു അന്ന് സുപ്രീംകോടതിയിൽനിന്നുണ്ടായതെന്ന് 2020ൽ സിപിഎം മുഖപത്രത്തിലെ ലേഖനത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ കുറിച്ചിരുന്നു. അവയിലെ പ്രസക്ത ഭാഗങ്ങളിങ്ങനെ: ‘ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന പേരാണ് എ.കെ. ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എകെജി ഏകാന്ത തടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാൽ 1947 ഒക്ടോബർ 12ന് എകെജിയെ മോചിപ്പിച്ചു. എന്നാൽ, ഡിസംബർ 17നു കരുതൽ തടങ്കൽ നിയമമനുസരിച്ച് വീണ്ടും അറസ്റ്റുചെയ്തു.
വെല്ലൂർ, രാജമുന്ദ്രി, കോയമ്പത്തൂർ, കടലൂർ എന്നിങ്ങനെ ജയിലുകൾ മാറിമാറി രണ്ടുവർഷം. ഇതിനിടെ, കരുതൽ തടങ്കൽ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എകെജിയെ ഡൽഹിക്ക് കൊണ്ടുപോയി. സുപ്രീംകോടതിയിൽ എകെജിക്കുവേണ്ടി വാദിച്ചത് ബാരിസ്റ്റർ എം.കെ. നമ്പ്യാർ. ആറുദിവസം കേസ് വാദിച്ചു. കേസ് തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് ന്യായാധിപന്മാരടങ്ങുന്ന ബെഞ്ചിലെ ഓരോരുത്തരും വെവ്വേറെ വിധിയെഴുതി. കരുതൽ തടങ്കൽ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എകെജി അഭിപ്രായപ്പെട്ടു. തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ കേസ് വാദിച്ചത് എകെജി തന്നെയായിരുന്നു. മോചനവിധി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് നാലു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ എകെജി പുറംലോകത്ത് എത്തുന്നത്.’
∙ ‘കോടതി സമരവേദിയാക്കിയ എകെജി’
2022 മാർച്ചിൽ സിപിഎം നേതാവ് എം.എ.ബേബി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലും കരുതൽ തടങ്കലുമായി ബന്ധപ്പെട്ട എകെജിയുടെ കേസ് പരാമർശിക്കുന്നുണ്ട്. അതിങ്ങനെ: ‘കോടതി പോലും എകെജിക്ക് സമരവേദിയായിരുന്നു. ഭരണഘടനയുടെ 22-ാം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച് കരുതല്‍ തടങ്കല്‍ നിയമപ്രകാരം രാഷ്ട്രീയ എതിരാളികളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്‌ക്കാനുള്ള നിയമം സര്‍ക്കാര്‍ ഉണ്ടാക്കി. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച് അന്ന് ജയിലിലായിരുന്ന എകെജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്‌ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ ‘എ.കെ. ഗോപാലന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്’ എന്ന പേരില്‍ വിളിക്കുന്നു. നിയമവിദ്യാർഥികള്‍ക്ക് ഈ കേസ് പഠനവിഷയമാണ്.’
ഇത്തരത്തിൽ കോടിയേരിയും എം.എ.ബേബിയും ഉൾപ്പെടെ കുറിച്ച ഈ വാക്കുകൾക്ക് ഇപ്പോള്‍ പ്രസക്തിയില്ലേ എന്ന ചോദ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉൾപ്പെടെ ഉന്നയിക്കുന്നത്.
∙ മേനക ഗാന്ധിയുടെ ‘വഴികാട്ടി’
ഭരണഘടന മൗലികാവകാശമായി ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവയുടെ ലംഘനമാണ് കരുതൽ തടങ്കലെന്നായിരുന്നു എകെജിയുടെ വാദം. പക്ഷേ നിയമ പോരാട്ടത്തിൽ അദ്ദേഹം പരാജയപ്പെട്ടു. കരുതൽ തടങ്കൽ നിയമം സാധുവാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി എകെജിയുടെ ഹർജി 1950 മേയ് 19ന് തള്ളി. പക്ഷേ വ്യക്തിസ്വാതന്ത്രത്തിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങളിലെ പ്രധാന നാഴികക്കല്ലായി ഈ കേസ് മാറി. ജനങ്ങൾക്ക് മൗലികാവകാശമായി ഉറപ്പുനൽകിയിട്ടുള്ള സ്വാതന്ത്ര്യങ്ങളുടെ വ്യാപ്തിയും പരിധിയും നിയമ മേഖലകളിലും അക്കാദമിക്ക് തലത്തിലും ചർച്ച ചെയ്യപ്പെട്ടു.
1970കളിലും കരുതൽ തടങ്കലിനെതിരെ എകെജി ശക്തമായി രംഗത്തെത്തിയിരുന്നു. അന്ന് കരുതൽ തടങ്കൽ നിയമത്തിനു തുല്യമായി കേന്ദ്ര സര്‍ക്കാർ നടപ്പിൽ വരുത്തിയിട്ടുള്ളത് ‘കരിനിയമ’മാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്റേണല്‍ സെക്യൂരിറ്റി മെയിന്റനൻസ് ഓർഡിനൻസ് എന്ന പേരിലായിരുന്നു ഇന്ദിരഗാന്ധി സർക്കാരിന്റെ നിയമം. അഭയാർഥികളുടെ വേഷത്തിൽ പാക്ക് ഏജന്റുമാർ നുഴഞ്ഞു കയറുന്നതാണ് ഓർഡിനന്‍സ് അടിയന്തരമായി നടപ്പാക്കാൻ പ്രേരിപ്പിച്ചതെന്നാണ് അന്ന് സർക്കാർ പറഞ്ഞത്. ജമ്മു കശ്മീലിൽ കരുതൽ തടങ്കൽ നിയമം പ്രാബല്യത്തിലുണ്ടായിരുന്നതിനാൽ അവിടമൊഴികെ ഇന്ത്യയൊട്ടാകെ പുതിയ നിയമം ബാധകമാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെയും, അന്ന് എംപി കൂടിയായിരുന്ന എകെജി ആഞ്ഞടിച്ചു. ‘‘വിദേശ ചാരന്മാരെ കസ്റ്റഡിയിലെടുക്കുന്നതിനാണ് ഈ നിയമം കൊണ്ടു വന്നതത്രേ. വിദേശചാരന്മാരെ കൈകാര്യം ചെയ്യാനാണെങ്കിൽ ഫോറിനേഴ്സ് ആക്ടിൽ ചില ഭേദഗതികള്‍ വരുത്തിയാൽ മതിയായിരുന്നു’’ എന്നാണ് അന്ന് എകെജി പറഞ്ഞത്. കരുതൽ തടങ്കൽ ഓർഡിനന്‍സിനെതിരെ മറ്റ് ഇടതുപക്ഷ പാർട്ടികളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് എകെജി.
ഇതിനു പിന്നാലെ, 1977–ൽ, തന്റെ പാസ്പോർട്ട് തടഞ്ഞുവച്ചതിനെതിരെ മേനകാഗാന്ധി നൽകിയ ഹർജിയിൽ എകെജിയുടെ കേസും ചർച്ചയായി. 1977 ജൂലൈ 2നാണ് മേനക ഗാന്ധിയുടെ പാസ്‍പോർട്ട് കേന്ദ്രം തടഞ്ഞുവച്ചത്. എന്നാൽ കാരണം ചോദിച്ചപ്പോൾ, വ്യക്തമാക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. തുടർന്നാണ്, ഭരണഘടന അനുശാസിക്കുന്ന പൗരസ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമാണ് തന്റെ പാസ്പോർട്ട് പിടിച്ചെടുക്കലെന്നു കാണിച്ച് മേനക ഗാന്ധി സൂപ്രീം കോടതിയെ സമീപിച്ചത്. സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ വിദേശയാത്രയും ഉൾപ്പെടും എന്ന് ഉറപ്പിച്ച ചരിത്രപ്രധാനമായ വിധിയായിരുന്നു അന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. വ്യക്തിയെ തടഞ്ഞുവയ്ക്കാനുള്ള സർക്കാരിന്റെ അവകാശം ചോദ്യം െചയ്യപ്പെടാനാകാത്തവിധം പരമാധികാരമല്ല എന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് എകെജി കേസിൽ നേരത്തേ ഉയർന്ന പല വാദങ്ങളും 1950കളിൽ അംഗീകരിക്കപ്പെട്ടില്ലെങ്കിലും മേനകാ ഗാന്ധി കേസിന്റെ വിധിയിൽ മിക്കവയും അംഗീകരിക്കപ്പെട്ടു.
∙ വന്ന വഴി മറക്കുന്നോ സിപിഎം?
ഭരണകൂടങ്ങളുടെ കരുതൽ തടങ്കൽ നിയമ ദുരുപയോഗത്തിനെതിരെ എകെജി തുടങ്ങിവച്ച പോരാട്ടം ഏറ്റെടുത്തു മുന്നോട്ടുപോയ സിപിഎം, വന്ന വഴി മറന്നോ എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. 2022ൽ കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടെ കരുതൽ തടങ്കൽ നിയമത്തിന്റെ കിരാതമായ ദുരുപയോഗത്തെക്കുറിച്ചു പറയുന്ന സിപിഎം ഇതേ ‘കിരാത’ നിയമം യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കു നേരെ ഉൾപ്പെടെ എടുത്തു പ്രയോഗിക്കുകയാണ്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയേക്കുമോ എന്ന പേടിയിൽ വീടുകളിൽചെന്നു പ്രവർത്തകരെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നു. പൗരാവകാശത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമായി നിലകൊള്ളുന്നുവെന്നു പറഞ്ഞുകൊണ്ടുതന്നെ ഇതേ അവകാശങ്ങളെ ചവിട്ടിയരയ്ക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ‘സന്ദേശം’ സിനിമയിലെ കഥാപാത്രം പ്രഭാകരൻ കോട്ടപ്പള്ളി പറഞ്ഞതുപോലെ ‘‘പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് വേറൊന്ന്’’. ഈ വൈരുധ്യം ചൂണ്ടിക്കാണിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവരോടുള്ള സിപിഎമ്മിന്റെ മറുപടിയും ഇതേ സിനിമയിലുണ്ട് – ‘‘ഉത്തമാ മിണ്ടാതിരി... സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാണ് നിനക്കൊന്നും മനസ്സിലാവാത്തത്!’’
English Summary: Preventive Detention in the Name of CM's Security: What A.K.Gopalan Vs State of Madras Case Reminds CPM