തിരുവനന്തപുരം∙ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചതിന്റെ ആത്മനിർവൃതിയിൽ ഭക്തലക്ഷങ്ങൾ. ക്ഷേത്രം വക അടുപ്പിൽ മേൽശാന്തി പൊങ്കാല നിവേദിച്ചതിനു പിന്നാലെ ക്ഷേത്രപരിസരത്തും 10 കിലോമീറ്റർ അകലെയുള്ള ഭക്തരുടെ പൊങ്കാലയിലും ശാന്തിമാർ തീർത്ഥം തെളിച്ചു. ഇതിനായി 300 ലധികം ശാന്തിമാരെയാണ് ആറ്റുകാൽ ട്രസ്റ്റ് നിയോഗിച്ചത്. കുംഭചൂടിനെ അവഗണിച്ചുകൊണ്ട് ലക്ഷക്കണക്കിന് വനിതകളാണ് പൊങ്കാലയിടാൻ എത്തിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചതിന്റെ ആത്മനിർവൃതിയിൽ ഭക്തലക്ഷങ്ങൾ. ക്ഷേത്രം വക അടുപ്പിൽ മേൽശാന്തി പൊങ്കാല നിവേദിച്ചതിനു പിന്നാലെ ക്ഷേത്രപരിസരത്തും 10 കിലോമീറ്റർ അകലെയുള്ള ഭക്തരുടെ പൊങ്കാലയിലും ശാന്തിമാർ തീർത്ഥം തളിച്ചു. ഇതിനായി 300 ലധികം ശാന്തിമാരെയാണ് ആറ്റുകാൽ ട്രസ്റ്റ് നിയോഗിച്ചത്. കുംഭചൂടിനെ അവഗണിച്ചുകൊണ്ട് ലക്ഷക്കണക്കിന് വനിതകളാണ് പൊങ്കാലയിടാൻ എത്തിയത്.

ആറ്റുകാൽ ക്ഷേത്രപരിസരത്തെ വീട്ടുമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തർ (ചിത്രം ∙ മനോരമ), ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്നവർ (ചിത്രം: ശ്രീലക്ഷ്മി ∙ മനോരമ)
പൊങ്കാലയിടാൻ കാത്തിരിക്കുന്ന ഭക്തജനങ്ങൾ. ചിത്രം: ശ്രീലക്ഷ്മി ∙ മനോരമ

രണ്ടുവര്‍ഷത്തിനുശേഷം നിയന്ത്രണങ്ങളില്ലാതെയുള്ള പൊങ്കാലയായിരുന്നു. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് നഗരം മുഴുവന്‍ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമായത്. സിനിമാ നടി ആനി വീട്ടിലും, ജലജ, സീമാ ജി.നായർ, ചിപ്പി എന്നിവർ ക്ഷേത്രത്തിനടുത്തും പൊങ്കാലയിട്ടു.

ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
പണ്ടാര അടുപ്പിൽ തീ പകർന്നപ്പോൾ, പൊങ്കാലയിടുന്ന ഭക്തജനങ്ങൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
പൊങ്കാലയിടുന്ന ഭക്തജനങ്ങൾ. ചിത്രം ∙ മനോരമ
ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ADVERTISEMENT

നടി സ്വാസിക കൻറോൺമെന്റ് സ്റ്റേഷനടുത്തും, എംഎൽഎ ഉമാതോമസ് എംഎൽഎ ഹോസ്റ്റലിനു മുന്നിലും നടൻ സുരേഷ് ഗോപിയും കുടുംബവും വീട്ടിലും പൊങ്കാലയിട്ടു. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധാമൂർത്തിയും ദർശനത്തിനെത്തി. ഉച്ചയ്ക്കുശേഷം 2.30നാണ് പൊങ്കാല നിവേദിച്ചത്. 

English Summary: Attukal Pongala 2023 Live Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT