മുംബൈ∙ ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചു എന്നു സ്ഥാപിച്ച് കോടികളുടെ ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ദിനേഷ് താക്‌സേൽ, അനിൽ ലാത്‌കേ, വിജയ് മൽവാഡേ എന്നിവരാണ് പിടിയിലായത്. എൽഐസി ഓഫിസർ മനോജ് പട്ടീലിന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് മുംബൈ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചു എന്നു സ്ഥാപിച്ച് കോടികളുടെ ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ദിനേഷ് താക്‌സേൽ, അനിൽ ലാത്‌കേ, വിജയ് മൽവാഡേ എന്നിവരാണ് പിടിയിലായത്. എൽഐസി ഓഫിസർ മനോജ് പട്ടീലിന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു. 

ദിനേഷ് താക്‌സേൽ 2015 ഏപ്രിലിൽ രണ്ടു കോടി രൂപയുടെ എൽഐസി ഇൻഷൂറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് ഒരു വർഷത്തോളം പ്രീമിയം തുക കൃത്യമായി അടയ്ക്കുകയും ചെയ്തു. എന്നാൽ 2017 മാർച്ച് 14ന്, ദിനേഷ് മരിച്ചുവെന്ന് അവകാശവാദം ഉയർന്നു. കേസിൽ അറസ്റ്റിലായ മറ്റൊരാളിലൂടെയാണ് ദിനേഷ് അവകാശവാദം ഉന്നയിച്ചത്. പുണെയിലെ ബെൽവാന്ദി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബർ 25ന് നടന്ന ഒരു അപകടത്തിൽ മരിച്ചുവെന്നായിരുന്നു അവകാശവാദം. 

ADVERTISEMENT

തുടർന്ന് ഇതിന്മേൽ എൽഐസി അധികൃതർ അന്വേഷണം ആരംഭിച്ചു. ആറു വർഷത്തെ അന്വേഷണത്തിനൊടുവിൽ ദിനേഷ് മരിച്ചില്ലെന്ന് കണ്ടെത്തി. അതുപോലെ എൽഐസി പോളിസിയിൽ ചേരുന്നതിനായി ദിനേഷ് സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നും കണ്ടെത്തി. പോളിസി എടുക്കുന്ന സമയത്ത്, താൻ കർഷകനാണെന്നും ഒരു വർഷം 35 ലക്ഷം രൂപ വരുമാനമുണ്ടെന്നുമാണ് ദിനേഷ് അധികൃതരോടു പറഞ്ഞത്. ഇതിനു പുറമേ ഇയാൾ ഒരു മെസ് നടത്തുന്നുണ്ടെന്നും അതിൽനിന്ന് വർഷം തോറും 7–8 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. എൽഐസി അധികൃതരുടെ പരാതിയിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നതും പ്രതികൾ പിടിയിലായതും.

English Summary: 3 attempt to claim insurance money after declaring living man 'dead' in Mumbai, held