ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതേതര ശക്തികൾ ഭിന്നിച്ചു നിൽക്കുന്നതു രാജ്യത്തിനു ദോഷമാകും. ജനാധിപത്യ ശബ്ദങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമായ തീരുമാനമാണ്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മനോരമ ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലീഗിന്റെ ആശങ്കകളെക്കുറിച്ചും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നു സംസാരിച്ചത്. ഡിഗ്രി പഠനത്തിനു ശേഷം ടെക്‌സ്‌റ്റെല്‍സ് ബിസിനസിലേക്കു പോയതും തങ്ങള്‍ കുടുംബം ഇടപെട്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറക്കി മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനാക്കിയതും പിന്നീടുള്ള തന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം മനസു തുറന്നു.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതേതര ശക്തികൾ ഭിന്നിച്ചു നിൽക്കുന്നതു രാജ്യത്തിനു ദോഷമാകും. ജനാധിപത്യ ശബ്ദങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമായ തീരുമാനമാണ്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മനോരമ ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലീഗിന്റെ ആശങ്കകളെക്കുറിച്ചും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നു സംസാരിച്ചത്. ഡിഗ്രി പഠനത്തിനു ശേഷം ടെക്‌സ്‌റ്റെല്‍സ് ബിസിനസിലേക്കു പോയതും തങ്ങള്‍ കുടുംബം ഇടപെട്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറക്കി മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനാക്കിയതും പിന്നീടുള്ള തന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം മനസു തുറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതേതര ശക്തികൾ ഭിന്നിച്ചു നിൽക്കുന്നതു രാജ്യത്തിനു ദോഷമാകും. ജനാധിപത്യ ശബ്ദങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമായ തീരുമാനമാണ്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മനോരമ ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലീഗിന്റെ ആശങ്കകളെക്കുറിച്ചും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നു സംസാരിച്ചത്. ഡിഗ്രി പഠനത്തിനു ശേഷം ടെക്‌സ്‌റ്റെല്‍സ് ബിസിനസിലേക്കു പോയതും തങ്ങള്‍ കുടുംബം ഇടപെട്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറക്കി മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനാക്കിയതും പിന്നീടുള്ള തന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം മനസു തുറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതേതര ശക്തികൾ ഭിന്നിച്ചു നിൽക്കുന്നതു രാജ്യത്തിനു ദോഷമാകും.  ജനാധിപത്യ ശബ്ദങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമായ തീരുമാനമാണ്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മനോരമ ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലീഗിന്റെ ആശങ്കകളെക്കുറിച്ചും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നു സംസാരിച്ചത്. ഡിഗ്രി പഠനത്തിനു ശേഷം ടെക്‌സ്‌റ്റെല്‍സ് ബിസിനസിലേക്കു പോയതും തങ്ങള്‍ കുടുംബം ഇടപെട്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറക്കി മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനാക്കിയതും പിന്നീടുള്ള തന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം മനസു തുറന്നു. 

∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കുമ്പോഴാണ് ലീഗും 75ാം വര്‍ഷം പിന്നിടുന്നത്. 1948 മാർച്ച് 10 ന് രാജ്യത്തെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകൃതമാകുന്നത്.  75 വര്‍ഷം പിന്നിടുമ്പോള്‍ ഭരണഘടനാ പരമായ അവകാശങ്ങള്‍ നേടിയെടുത്തെന്ന് ലീഗ് വിലയിരുത്തുന്നുണ്ടോ?

ADVERTISEMENT

കുറേയൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. നമ്മുടെ ഭരണഘടനയും നമ്മുടെ ഭരണക്രമവും  മറ്റും സ്വാതന്ത്ര്യത്തിനു ശേഷം അതിന് അനുകൂലമായിരുന്നു. സംവരണം സംബന്ധിച്ച തത്വം എല്ലാവരും കൂടി സ്വാതന്ത്യാനന്തരം  മഹത്തായ ഒന്നായി കരുതി പരിപാലിക്കുന്ന ഒരു രീതിയാണ്  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും  ദേശീയ പ്രസ്ഥാനങ്ങളും പുലർത്തിയത്. അതിലൂടെ സംഘടനകള്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്ന് ഭരണഘടനാ അവകാശങ്ങള്‍  പലയിടത്തും ലംഘിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം, അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യം, പത്രസ്വാതന്ത്ര്യമുള്ള രാജ്യം എന്നീ വിശേഷണങ്ങളാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നടക്കുന്നത് ഇതിനെല്ലാം  വിരുദ്ധമായ കാര്യങ്ങളാണ്. ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നു. അതിന് എതിരായി നിന്നവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളത്. ചരിത്രപരമായ മാറ്റം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വരുന്നത്. സ്വാഭാവികമായും ഇത്രയും കാലം എന്തു നേടി, എന്തു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, എന്തു നഷ്ടപ്പെടും എന്നതൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ചര്‍ച്ച തന്നെയാണ്. മുസ്‌ലിംകൾ ഉള്‍പ്പെടെയുള്ള അവശ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉറച്ച ശബ്ദമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊക്കെ ഈ സംഘടന ഉണ്ടാക്കിയത് കൊണ്ട് ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ പാര്‍ലിമെന്റില്‍ ഒരുപക്ഷേ ഇപ്പോഴും ഒരു വിട്ടുവീഴ്ചയുമില്ലാതെ ഉറച്ച ശബ്ദം പാര്‍ട്ടിയുടേതാണ്. സംവരണ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ ലീഗ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതും.

പി.കെ.കുഞ്ഞാലിക്കുട്ടി

∙ സംവരണത്തിന്റെ സമരമുഖത്ത് സജീവമാകുന്നില്ല എന്ന തരത്തിൽ ഉയരുന്ന പരാതികളെ ലീഗ് വിലയിരുത്തുന്നതെങ്ങനെയാണ്?

സംവരണത്തിന്റെ ചരിത്രം നോക്കിയാല്‍ അതിന്റെ സജീവതയില്‍ ഏറ്റവും അധികം മുന്നില്‍ നിന്ന പാര്‍ട്ടി ലീഗാണ്. കേരളത്തില്‍ സംവരണം നേടിയെടുത്തതിലും അതു നിലനിര്‍ത്തിയതിലും നിയമസഭയില്‍ അതിനായി വാദിക്കുകയും ഒറ്റയ്ക്ക് പോരാടുകയും ചെയ്ത ചരിത്രം  ഉള്ള പാര്‍ട്ടിയാണ് ലീഗ്. മുന്നണി അല്ലാതെയും ഞങ്ങള്‍ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ദേശീയ തലത്തില്‍ പാര്‍ലമെന്റിൽ ബില്‍ വന്നപ്പോള്‍ അതിന് എതിരായി വോട്ട് ചെയ്തത് ഞങ്ങളാണ്. ഞാന്‍ പാര്‍ലമെന്റില്‍ ഉള്ള കാലത്തായിരുന്നു അത്. അക്കാര്യത്തില്‍ പാര്‍ട്ടി തന്നെയാണ് ഉറച്ച ശബ്ദം. പിന്നെ പറയുന്നവര്‍ ഉദ്ദേശിക്കുന്ന കാര്യം വേറെയാണ്. നിലവിൽ വന്ന ഭരണഘടനാ ഭേദഗതികളിൽ നിയമപരമായ പോരാട്ടമാണ് ഫലപ്രദമായി മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ശ്രദ്ധ പ്രക്ഷോഭത്തിലൂടെ തിരിക്കാം എന്നുള്ളത് എളുപ്പമല്ല. കാരണം അവര്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന കൂട്ടര്‍ അല്ല. അതുകൊണ്ട് നിയമപരമായാണ് കൂടുതല്‍ പോരാട്ടം നടക്കുന്നത്. ഞങ്ങള്‍ക്ക് മാത്രമല്ല മതേതര പാര്‍ട്ടികള്‍ക്ക് എല്ലാം ഈ പ്രശ്‌നം ഉണ്ട്. ജനാധിപത്യസമീപനം ഇല്ലാത്ത, എതിര്‍ശബ്ദം കേള്‍ക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. സമരപോരാട്ടങ്ങള്‍ പോര എന്ന് ചിന്ത പലയിടത്തുമുണ്ട്. ഇന്ത്യയില്‍ വന്ന ഈ അവസ്ഥയില്‍ വളരെയധികം വിഷമം ഉണ്ട്. ഒരു പാര്‍ട്ടി എന്ന നിലയില്‍ സംവരണം ഉപേക്ഷിക്കാന്‍ സമയമായിട്ടില്ലെന്നും സംവരണം നിലനില്‍ക്കണമെന്നുമാണ് ലീഗിന്റെ നിലപാട്. അതിനായി നിയമപോരാട്ടത്തില്‍ പാര്‍ട്ടി സജീവമാണ്. 

∙ എതിര്‍ശബ്ദം കേള്‍ക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തെന്ന വിമര്‍ശനങ്ങൾക്കിടയിലും രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍നിന്ന് സിപിഎം വിട്ടുനിന്നു. ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ഐക്യം ഉണ്ടാകാത്തത് ബിജെപിക്ക് അനുകൂലമല്ലേ?

ADVERTISEMENT

പ്രതിപക്ഷം ഐക്യം ഉണ്ടാകാത്തതുകൊണ്ടു മാത്രമാണ് ബിജെപി നിലനില്‍ക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ മതേതര പാര്‍ട്ടികള്‍ക്കു പ്രത്യേകിച്ച് സിപിഎമ്മിന് ഉള്‍പ്പെടെ അതില്‍ പങ്കുണ്ട്. സിപിഎം അങ്ങനെയൊരു നിലപാടെടുക്കാന്‍ പാടില്ല. കാരണം മതേതര കൂട്ടായ്മ ഉണ്ടാകുന്നതിന് അവർ അല്‍പം കൂടി ആത്മാര്‍ഥമായ ഒരു ശ്രമം നടത്തിയാല്‍ ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം  ആകും. പല സംസ്ഥാനങ്ങളിലും സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും മാത്രമാണ് പല സംസ്ഥാനങ്ങളിലും സ്വാധീനം ഉള്ളത്. അതില്‍ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. എന്നാൽ ഒരു ദേശീയ രൂപം ഉള്ളത് അവര്‍ക്കാണ്. ഇന്നും അങ്ങനെ തന്നെ. അത് മനസിലാക്കി വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടി സമീപനമെടുക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും കഴിയണം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നത് രാഷ്ട്രീയമായി പക്വമായ തീരുമാനം അല്ല. അവര്‍ക്ക് പങ്കെടുക്കാമായിരുന്നു. സിപിഐ പങ്കെടുത്തല്ലോ. ആകാശം ഇടിഞ്ഞുവീണില്ലല്ലോ. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. സിപിഎമ്മിന് ഈ കാര്യത്തിൽ ആവശ്യമില്ലാത്ത പേടിയാണ്.  കാരണം കേരളത്തില്‍ അത് അവരെ ബാധിക്കുമോ, പ്രശ്‌നമാകുമോ എന്ന ആശങ്കയാണുള്ളത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലുള്ള പ്രധാന വെല്ലുവിളി, സംസ്ഥാനത്തെ പ്രശ്‌നങ്ങളുടെ പേരില്‍ വിട്ടുകളയേണ്ട കാര്യമല്ല. സിപിഐക്ക് ഒന്നും സംഭവിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയം സംസ്ഥാനത്ത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി നിലനില്‍ക്കുന്നത് തന്നെ പ്രതിപക്ഷ ഭിന്നതയുടെ മുകളിലാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പറയുന്നതും കോണ്‍ഗ്രസ് ഇതരമുന്നണി എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുക. 

∙ ദേശീയ തലത്തില്‍ വിശാല രാഷ്ട്രീയ സഖ്യത്തിന് ലീഗ് മുന്‍കൈ എടുക്കുമോ?

ചെയ്യാനാകുന്ന എളിയ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യാറുണ്ട്. ബിജെപി ഭരണം വന്നശേഷം പാര്‍ലമെന്റില്‍ ചില ബില്ലുകളും മറ്റും വരുമ്പോള്‍ ഞങ്ങൾ കോണ്‍ഗ്രസിനോടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടും പ്രതിനിധികളെ അയച്ച്  കാര്യങ്ങള്‍ ചർച്ച ചെയ്തിട്ടുണ്ട്. പ്രശ്‌നാധിഷ്ഠിതമായി അത്തരം നീക്കങ്ങള്‍ നടത്തിയെന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. അല്ലാതെ ഒരു സഖ്യരൂപീകരണത്തിന് പങ്കുവഹിക്കാന്‍ ദേശീയ രാഷ്ട്രീയത്തില്‍ അത്ര വലിയ സ്വാധിനം ഞങ്ങള്‍ക്കില്ല. സംസ്ഥാനങ്ങളിലൊക്കെ അങ്ങനെ ഒരു ശ്രമം നടക്കേണ്ടതാണ്. അല്ലെങ്കില്‍ ദേശീയ തലത്തില്‍ വലിയ സ്വാധിനമുള്ള പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണം. സിപിഎം നേരേത്തേ ഇതിനേക്കാള്‍ മെച്ചപ്പെട്ട  സമീപനം എടുത്തിരുന്നു. ഇപ്പോള്‍ കുറച്ചുകൂടി താഴേക്ക് പോയി.

പി.കെ.കുഞ്ഞാലിക്കുട്ടി.

∙ നരേന്ദ്രമോദിയെ  നേരിടാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വം കരുത്തുറ്റതാണെന്ന് ലീഗ് വിലയിരുത്തുന്നുണ്ടോ?

ADVERTISEMENT

നേതാക്കളുടെ കരുത്ത് എല്ലാവരും കൂടി ഉണ്ടാക്കിക്കൊടുക്കുന്നതാണ്. കരുത്തനായി ഒരു നേതാവും ജനിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്ക് കരുത്തുണ്ട്. എണ്ണം തികയ്ക്കുകയും  മതേതര പാര്‍ട്ടികള്‍ക്കിടയില്‍ ഉള്ള പോരാട്ടം ഇല്ലാതാകുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധി ഒരു നല്ല ലീഡര്‍ ആണ്. അവസരം കിട്ടുമ്പോഴല്ലേ കഴിവുണ്ടോ എന്നറിയുകയുള്ളൂ. ഇതുവരെ അദ്ദേഹത്തിന് അത് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഇന്ത്യ-കോണ്‍ഗ്രസ് ഇതര മുന്നണി ഈ രണ്ടു ചര്‍ച്ചയും ഏകദേശം ഒന്ന് തന്നെയാണ്. അത് വളരെ ദോഷം ചെയ്യും. കോണ്‍ഗ്രസ് ഇല്ലാതെ ഇവരെല്ലാം കൂടി ഇന്ത്യാരാജ്യത്ത് ഒരു അത്ഭുതവും ഉണ്ടാക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് ഇല്ലാതെ പോകണം എന്ന  അവരുടെ ചിന്താഗതി എന്നും ബിജെപി വാഴാനേ ഇടയാക്കൂ. ബിജെപിക്ക് ആവശ്യമുള്ളതും അത് തന്നെയാണ്. 

∙ കേരളത്തെ മതേതരമണ്ണായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ലീഗിനു കഴിഞ്ഞിട്ടുണ്ട്. ബാബറിമസ്ജിദ് പോലുള്ള വിഷയങ്ങളിൽ ലീഗ് എടുത്ത നിലപാടുകള്‍ എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. അന്നുയര്‍ന്ന വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിട്ടത്?

അത്തരം വിഷയങ്ങളില്‍ വിമര്‍ശനങ്ങളെ ഞങ്ങള്‍ കാര്യമാക്കാറില്ല. ഏറ്റവും സന്നിഗ്ധ ഘട്ടം ബാബറിമസ്ജിദിന്റെ ഘട്ടം തന്നെയാണ്. ഞങ്ങള്‍ അധികാരത്തിലുള്ള സന്ദര്‍ഭം ആണ്. ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മയുണ്ട്. ഞങ്ങളുടെ കൂടെ ആളില്ല, എല്ലാവരും കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് പാര്‍ട്ടിയുടെ പിളര്‍പ്പ് സംഭവിച്ചു. മറുഭാഗത്ത് പിഡിപി എന്ന പാര്‍ട്ടി രൂപം കൊള്ളുന്നു. അതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി ചേര്‍ന്നു. ആ ചര്‍ച്ചയില്‍ ശിഹാബ് തങ്ങള്‍ ഉറച്ച നിലപാടെടുത്തു. അദ്ദേഹം പറഞ്ഞു, ഉള്ളവര്‍ മതി, പക്ഷെ പാര്‍ട്ടിക്ക് ഒരു തത്വം ഉണ്ട്. അതില്‍ ഒരു ഭേദഗതിയും പറ്റില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുരുവായൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ലീഗ് ദയനീയമായി തോറ്റു. പക്ഷേ പിന്നീട് മുഖ്യമന്ത്രിയായ എ.കെ. ആന്റണി തിരൂരങ്ങാടിയില്‍ വന്ന് മത്സരിച്ചു വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. അദ്ദേഹത്തിന്റെ ജാതിമത അടിസ്ഥാനത്തില്‍ ആ നിലയ്ക്കുള്ള വോട്ട് അവിടെ ഇല്ല. വന്‍ ഭൂരിപക്ഷത്തിന് മതേതര വോട്ട് ലഭിച്ചതിനാല്‍ അതിന് ലീഗിന് കഴിയുമെന്ന് തെളിയിച്ചു. ലീഗിന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. പുതുതായി വന്ന പാര്‍ട്ടികള്‍ ഇല്ലാതായി. പക്ഷെ ലീഗ് നിലനില്‍ക്കുന്നു. ഒരു ഘട്ടത്തിലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇപ്പോഴും അതേ നിലപാട് തന്നെയാണ്. ആലപ്പുഴയിലും പാലക്കാട്ടും അടുത്തകാലത്ത് സംഘര്‍ഷമുണ്ടായി ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരെ വളരെ വര്‍ഗീയമായി രണ്ടു വിഭാഗങ്ങളായി അണിനിരത്താനുള്ള വലിയ ശ്രമം നടക്കുകയുണ്ടായി. ഞങ്ങള്‍ വളരെ ശക്തമായി ഇറങ്ങി. സാദിഖലി തങ്ങള്‍ എല്ലാ ജില്ലകളിലും പോയി. മതേതര കാഴ്ചപ്പാടുള്ള എല്ലാവരേയും കണ്ടു. അതില്‍ നാനാതുറക്കാരുണ്ടായിരുന്നു. നീക്കം വിജയകരമായിരുന്നു. ചര്‍ച്ച തന്നെ മാറി ആ അന്തരീക്ഷത്തിന് മാറ്റം വന്നു.

മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു.

∙ തീവ്രവര്‍ഗീയ നിലപാടുള്ള പാര്‍ട്ടികളെ ചെറുക്കുന്ന കാര്യത്തില്‍ ലീഗിനുള്ള ആത്മവിശ്വാസം എത്രത്തോളം ആയിരുന്നു?

വലിയ ആത്മവിശ്വാസത്തോടുകൂടി ഇറങ്ങാന്‍ കഴിഞ്ഞു. വളരെ ഗൗരവത്തോടുകൂടിയാണ് അന്നും ഇന്നും ഞങ്ങള്‍ നിലകൊണ്ടത്. ഇന്ത്യയിലെ ജനം വര്‍ഗീയ വാദികളോ അങ്ങനെയുള്ള മതവിദ്വേഷമുള്ളവരോ അല്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ചില തല്‍പരകക്ഷികള്‍  അവരെ മുതലെടുക്കുകയാണ്. കേരളത്തില്‍ അത് ഒട്ടും നടക്കില്ല. ഈ മണ്ണില്‍ അത് വേവില്ല. ഇവിടെ അത് മുളയ്ക്കില്ല. അത് ഞങ്ങള്‍ക്കു നന്നായിട്ട് അറിയാം. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് പേടിയുമില്ല.

∙ എസ്‌ഡിപിഐയെ പിന്തുണച്ചിരുന്നത് ലീഗ് ആണെന്ന് ചില സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ ആരോപണത്തെക്കുറിച്ച്?

അത് അവര്‍ വെറുതെ പറയുന്നതാണ്. വെറുതെ പറയുന്നതാണെന്ന് അവര്‍ക്കും അറിയാം. ചരിത്രമെടുത്തു നോക്കിയാല്‍ ഇവരോട് വേദി പങ്കിട്ടതും തിരഞ്ഞെടുപ്പില്‍ യോജിച്ച് പോയതും ജയിപ്പിച്ചതുമൊക്കെ എല്‍ഡിഎഫ് ആണ്. ഇപ്പോഴും ഇവർ അധികാരം പങ്കിടുന്ന പഞ്ചായത്തുകള്‍ ഉണ്ട്. ഉദാഹരണത്തിന് ഈരാറ്റുപേട്ട പോലുള്ള പല സ്ഥലങ്ങള്‍. അവര്‍ പല സമയങ്ങളില്‍ തരാതരം  മാറ്റി മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നു എന്നല്ലാതെ ഇതിലൊന്നും ഒരു ആത്മാര്‍ഥതയും ഇല്ല. ബാബറി മസ്ജിദിന്റെ വിഷയത്തിൽ ലീഗിന്റെ ശക്തി മൂന്നായി പിരിഞ്ഞു എന്നാണ് സിപിഎം വിലയിരുത്തിയത്. അവര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു സ്റ്റേജാണ് ഉണ്ടായിരുന്നത്.

∙ എംഎസ്എഫിലൂടെയാണ് താങ്കള്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. 29-ാം വയസില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍, പിന്നീട് എംഎല്‍എ, മന്ത്രി. ലീഗിനൊപ്പമുള്ള യാത്രയും കൊടപ്പനക്കല്‍ തറവാടുമായുള്ള ബന്ധവും?

കൊടപ്പനക്കല്‍  തറവാടുമായിട്ട് ഞങ്ങള്‍ക്ക് മാത്രമല്ല ആ കാലത്ത് മലബാര്‍ ഭാഗത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം പേർക്കും അടുത്ത ബന്ധമാണുള്ളത്. അതില്‍ ഹിന്ദു-മുസ്‌ലിം വ്യത്യാസമൊന്നുമില്ല. ആ ഭാഗത്തുള്ള മുഴുവന്‍ ജനങ്ങളും ആ ബന്ധം സൂക്ഷിച്ചിരുന്നു. എന്റെ ഉമ്മയുടെ തറവാടും ഞങ്ങളുടെ തറവാടുമൊക്കെ  സമൂഹത്തില്‍ അന്നത്തെ നിലയില്‍ നാട്ടിന്‍പുറത്ത് നേതൃത്വം ഉള്ള അല്‍പം സ്വാധീനമൊക്കെയുള്ള കുടുംബങ്ങളാണ്. വ്യവസ്ഥിതി അനുസരിച്ച് രണ്ടു കുടുംബങ്ങളും പാണക്കാട് വന്ന്  കൂടിച്ചേരുകയായിരുന്നു. തങ്ങൾമാർ ആയിരുന്നു അന്നും സമൂഹത്തെ നയിച്ചുകൊണ്ടിരുന്നത്. പാണക്കാട് തങ്ങള്‍ കൂടിച്ചേര്‍ന്നപ്പോഴാണ് ഈ കുടുംബങ്ങളെല്ലാം ഒന്നായത്. എന്റെ ഉമ്മയുടെ കുടുംബം കോണ്‍ഗ്രസിന് ഒപ്പം നിന്നിരുന്നവരാണ്. അമ്മാവന്‍ കെപിസിസിയിലെ മുഖ്യ സ്ഥാനം വഹിച്ച ആളാണ്. ഞങ്ങളുടെ കുടുംബം പാണക്കാട് കുടുംബവുമായി നിരന്തരം ആശവിനിമയം നടത്തിയിരുന്നു. കുടുംബപരമായി അതിന്റെ പശ്ചാത്തലം ഉണ്ട്. അങ്ങനെയുള്ള കാരണത്താലാണ് ഞങ്ങളൊക്കെ ലീഗ് ആയത്. രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമല്ല ഏത് കാര്യങ്ങളും തങ്ങളോട് ചോദിച്ചിട്ടേ ചെയ്യുകയുള്ളൂ. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ആണ് ഞാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു. ലീഗ് മുന്‍കൈ എടുത്ത് നിര്‍മ്മിച്ച സര്‍സെയ്ദ് കോളജില്‍  കൊണ്ടുപോയി ചേര്‍ത്തതും പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടാണ്. അവിടുന്നാണ് കണ്ണൂര്‍ രാഷ്ട്രീയത്തിലൂടെ എംഎസ്എഫില്‍ വരുന്നത്. അവിടെ ജില്ലാ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് നാട്ടില്‍ വന്ന് ഒരു ടെക്സ്‌റ്റൈൽ ബിസിനസ് തുടങ്ങി ഞങ്ങള്‍ മൂന്ന് സഹോദരന്മാരും ഒരുമിച്ച്. അപ്പോഴാണ് തങ്ങള്‍ വിളിപ്പിക്കുന്നതും മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പറയുന്നതും. തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി.  പാണക്കാട് വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച്  29ാം വയസില്‍ മുനിസിപ്പല്‍ ചെയര്‍മാനായി.  രണ്ട് വര്‍ഷമായപ്പോള്‍ തങ്ങള്‍ എന്നെ വിളിച്ച് നിയമസഭയിൽ മത്സരിക്കാന്‍ പറഞ്ഞു. പിന്നീട് രാഷ്ട്രീയത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 10 കൊല്ലം കഴിഞ്ഞപ്പോള്‍ മന്ത്രിയായി. പിന്നീട് നീണ്ട രാഷ്ട്രീയ യാത്ര. 

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി.

∙ തങ്ങൾ കുടുംബത്തിനൊപ്പം യാത്ര ചെയ്ത് പഠിക്കാൻ പറ്റിയത് താങ്കൾക്ക് ഗുണകരമായിട്ടുണ്ടോ?

എന്‍റെ ഏറ്റവും വലിയ പാഠശാല അതു തന്നെയാണ്. യാതൊരു സംശയവുമില്ല. കാരണമെന്തന്നാൽ സ്കൂളിലും കോളജിലും പഠിച്ചിട്ടുണ്ടെന്നത് വേറെ കാര്യം. ഞാനേറ്റവും കൂടുതൽ ജീവിതത്തിൽ കണ്ടു പഠിച്ചത് പാണക്കാട്ടു നിന്നു തന്നെയാണ്. കാരണം വെറുതെ അവിടെ പോയി നിന്നാൽ നമുക്ക് ഒരുപാട് വിദ്യാഭ്യാസം കിട്ടും യാതൊരു സംശയവുമില്ല. ഞാൻ വളരെ ചെറുപ്പത്തിലെ ഒൻപതാം ക്ളാസിൽ പഠിക്കുന്ന കാലത്ത് ഒരു സംഭവം ഓർത്തു പറയുകയാണ്. ആ സമയത്ത് എനിക്കു തോന്നി ഇനി ഇവിടെ പഠിച്ചാൽ ശരിയാവുകയില്ല. ഞാൻ ജ്യേഷ്ഠന്‍റെ അടുത്ത് ഇത് പറഞ്ഞു. ജ്യേഷ്ഠൻ ഇത് തങ്ങളോടു പറഞ്ഞു. തങ്ങൾ അന്നേരം പറഞ്ഞു അങ്ങനെയെങ്കിൽ അവനെ ബോർഡിങ്ങിൽ ചേർത്തു പഠിപ്പിക്കാം. അങ്ങനെ പത്താം ക്ളാസ് ജെആർഡിസിയിൽ ബോർഡിങ്ങിൽ നിന്നു പഠിച്ചു. പാണക്കാട് കോലായിൽ ആളുകൾ വരുന്നതും പോകുന്നതും പലപ്പോഴും കണ്ടറിഞ്ഞു. എപ്പോഴും അവിടെ ആൾക്കൂട്ടമാണ്. പിൽക്കാലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴുള്ള ആൾക്കൂട്ടമുണ്ടെല്ലോ ഇതുപോലുളള ആൾക്കൂട്ടമാണ് ഞാൻ കുട്ടിയായിരുന്നപ്പോൾ പാണക്കാട്ടു കോലായിൽ കണ്ടിരുന്നത്. അതിലും വലിയ വിദ്യാഭ്യാസം പിന്നെ എന്താ. അവർ പറയുന്ന കാര്യങ്ങൾ, ചർച്ചകൾ ഇതിനൊക്കെ ഞാൻ സാക്ഷിയാണ്. പിന്നെ പൂക്കാ തങ്ങളുടെ കൂടെ ഒരുപാടു കാർ യാത്രകളും ചെയ്തിട്ടുണ്ട്. 

ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു.

∙ താങ്കൾക്കെതിരായ ഒരു വിമർശനം രാഷ്ട്രീയ എതിരാളികളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നില്ല, കർക്കശമായി താങ്കൾ  സമീപിക്കുന്നില്ല ഒരു മൃദുസമീപനം സ്വീകരിക്കുന്നു എന്നൊക്കെയാണ്? 

വ്യക്തിഹത്യ  നടത്തുന്ന വിമർശനം ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. അത് എന്റെ വ്യക്തിത്വത്തിൻറെ ഭാഗമാണ്. നിയമസഭയിൽ ഞാൻ വലിയ വിമർശനങ്ങൾ ഉയർത്തിയ കാലം എടുത്തു നോക്കുകയാണെങ്കിലും കഴുത്തിൽ കേറിപിടിക്കുന്ന ഇടപാട് എനിക്കില്ല. ഞാൻ വളരെ ശാന്തപ്രകൃതനായി മാത്രം രൂക്ഷമായി വിമർശിക്കുന്ന ആളാണ്. ഇന്നിപ്പോൾ എടാ പോടാ വിളികളാണ്. ആ ശൈലിയിലേക്ക് ഞാൻ പോകുന്നില്ലാ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ രൂക്ഷമായി വിമർശിക്കുന്നതിൽ ഞൻ പിന്നോട്ടു പോകാറുമില്ല. ഈ അഭിമുഖത്തിൽ പോലും രാഷ്ട്രീയമായ ഒരു ചോദ്യം വന്നപ്പോൾ ഇടതുപക്ഷത്തെ ഞാൻ രൂക്ഷമായി വിമർശിച്ചില്ലേ, അവരാണ് യഥാർഥത്തിൽ അവസരവാദ നിലപാട് എടുത്തതെന്ന് ഞാൻ  പറഞ്ഞില്ലേ, അതിനു പകരം അവർ ചതിയന്മാരാണ് കൊളളരുതാത്തവൻമാരാണ് എന്നു ഞാൻ പറഞ്ഞില്ലല്ലോ, ഈ വ്യത്യാസമേയുളളൂ. ഞാൻ  അതിരൂക്ഷമായി തന്നെ വിമർശിക്കും. പക്ഷേ എന്റെ ഒരു  വിശ്വാസമനുസരിച്ച് വ്യക്തിപരമായി ഫീൽ ചെയ്യുന്ന രീതിയിൽ ഞാനാരെയും  ഇക്കാലംവരെയും പറഞ്ഞിട്ടില്ല. ഞാനും വിഎസ് അച്യുതാനന്ദനും തമ്മിലാണ് വലിയ വിമർശനങ്ങൾ നടന്നിട്ടുളളത്. ഒരു വിട്ടുവീഴ്ചയും ദാക്ഷിണ്യവും കാണിക്കാത്ത ആളായിരുന്നു അദ്ദേഹം. പലരോടും അങ്ങനെയാണ് ഞങ്ങളോടും അങ്ങനെയാണ്. ‘‘വേട്ടക്കാരന് വേട്ടമൃഗത്തിന്റെ  വികാരമറിയില്ലല്ലോ’’ എന്നുളള പദപ്രയോഗങ്ങളിൽ കൂടി നിശിതമായി ഞാനും അങ്ങോട്ടു വിമർശിച്ചിട്ടുണ്ട്. പക്ഷേ പല ഘട്ടത്തിലും നിയമസഭാ നടപടികൾ എടുത്തു നോക്കിയാലും അറിയാൻ സാധിക്കും ആരെങ്കിലും അച്യുതാനന്ദനെ ഞാൻ വിമർശിച്ചതു പോരാ എന്നു പറഞ്ഞിട്ടുണ്ടോ? ‘‘ഞങ്ങൾ ഓടു പൊളിച്ചങ്ങു ഇറങ്ങിയതൊന്നുമല്ലാ സഖാവ് പറയുന്നമാതിരി നിൽക്കാൻ’’ എന്നു മന്ത്രിയായിരുന്നപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഉശിരുളള വർത്തമാനം തന്നെയാണ്. അതിന് മാന്യതയുടെ അതിർവരമ്പു ലംഘിക്കുന്ന പദം തന്നെ ഉപയോഗിക്കണം എന്നില്ലല്ലോ. എന്റെ ശൈലിയുടെ ഭാഗമാണത്. സിപിഎമ്മിനോട് എനിക്ക് യാതൊരുവിധ അഡ്‌ജസ്റ്റുമെന്റോ യാതൊരുവിധ ദാക്ഷണ്യമോ കാര്യം പറയുന്ന കാര്യത്തിലില്ല. സിപിഎം നേതാക്കളൊക്കെയായിട്ട് നല്ലൊരു വ്യക്തിബന്ധം എനിക്കുണ്ട്. അതിനൊരു ദോഷമുളളതായി എന്റെ അണികൾ എന്നോട് പറഞ്ഞിട്ടുമില്ല.  

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി.

∙ ലീഗിന്റെ പരമോന്നത നേത്യത്വം ഒരു ഘട്ടത്തിൽ പോലും പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവമാകാതെ, ആത്മീയ നിലപാടും അത്തരമൊരു നേത്യത്വവുമൊക്കെ സ്വീകരിച്ചാണ് നിൽക്കുന്നത്. അത് ബോധപൂർവമായി എടുത്ത തീരുമാനമാണോ, അത് എത്രത്തോളം സംഘടനാപ്രവർത്തനത്തിനു ഗുണകരമാണ്? 

അതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഞാൻ എന്റെ കുടുംബവും തങ്ങൾമാരുടെ കുടുംബവും തമ്മിലുളള ബന്ധം പറഞ്ഞില്ലേ, അതിനു കാരണമെന്താ. അന്ന് പൊതുവേ അത്ര വിദ്യാഭ്യാസമില്ലാത്ത ഒരു ജനതയാണ് നാട്ടിലുളളത്. നേരെ മറിച്ച് തങ്ങൾമാർക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. അപ്പോൾ ലീഡർഷിപ്പ് താനെ അവരിൽ വന്നതാണ്, അല്ലാതെ അത് യാദൃശ്ചികമല്ല. തങ്ങൾമാർ പൊതുവേ  തന്നെ വിദ്യാഭ്യാസമുള്ളവരായിരുന്നു. മിഷനറി പ്രവർത്തനങ്ങൾ എന്നൊക്കെ പറയാവുന്ന തരത്തിൽ അന്നത്തെ രീതിയിൽ വിദ്യാഭ്യാസവും കാര്യങ്ങളും അറിയാവുന്നവരും നേതൃഗുണമുള്ളവരും ജനസ്വാധീനമുളളവരും ഒക്കെ ആയിരുന്നു. അങ്ങനെ ആ ചരിത്ര പശ്ചാത്തലമാണുളളത്. പാണക്കാട് തങ്ങൾമാർക്കും പിതാമഹന്മാർക്കുമൊക്കെ സമൂഹത്തിലുണ്ടായിരുന്ന സ്വാധീനം ലീഗിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ആ ഒരു പാരമ്പര്യം ഞങ്ങൾ നിലനിർത്തുന്നുണ്ട്. യുകെയിൽ ഇപ്പോൾ രാജഭരണമാണെന്ന് ആരെങ്കിലും പറയുമോ, എന്നാൽ രാജഭരണവുമാണ് എന്നു പറഞ്ഞതു പോലെയൊരു ചരിത്ര പശ്ചാത്തലം. ആ  ചരിത്ര പശ്ചാത്തലത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ആ ഒരു കാര്യത്തിൽ തർക്കങ്ങളില്ല.

തുറന്ന പുസ്തകം പോലെ:  കൊച്ചിയിൽ നടന്ന യുഡിഎഫ് സംസ്ഥാന നേതൃത്വ യോഗത്തിൽ പി. കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം. എം. ഹസ്സൻ എന്നവർ. ചിത്രം: റോബർട്ട് വിനോദ്.മനോരമ.

∙ തങ്ങൾമാർ തിരഞ്ഞടുപ്പുകളിൽ മത്സരിക്കാറില്ല, അങ്ങനെ വേണ്ടായെന്നാണോ തീരുമാനം?

അത് തന്നെയാണ് അവരുടെ ഏറ്റവും വലിയ മഹത്വം. കാരണം അവർക്ക് അങ്ങനെയൊരു അധികാരമോഹമില്ല. എന്നാൽ മറ്റുളളവരെ ജയിപ്പിക്കാനൊക്കെ ഇറങ്ങും. വളരെ കൊല്ലങ്ങളുടെ ചരിത്രമാണത്. 

∙ സിപിഎമ്മിന്റെ എം.വി. ഗോവിന്ദൻ നേത്യത്വത്തിലേക്ക് വന്നപ്പോൾ ലീഗിനെ പ്രകീർത്തിച്ച് ലീഗ് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഒരു വർഗീയ പാർട്ടിയല്ലാ എന്നൊരു പ്രസ്താവന നടത്തിയിരുന്നു അത് ചര്‍ച്ച ആവുകയും ചെയ്തു ആ ഒരു ഘട്ടത്തിലാണ് ലീഗ് ഇടതുമുന്നണിയിലേക്കു പോകുമെന്ന ചർച്ച സജീവമായതും. ഇത് ലീഗ് ഏതു രീതിയിലാണ് വിലയിരുത്തുന്നത്?

അത് വെറുതെ പറയുകയാണ്.  ഗവർണറെ സംബന്ധിക്കുന്ന ഒരു കാര്യത്തിലാണ് ആ ചര്‍ച്ച വന്നത്. ഞാൻ നിയമസഭയിൽ പ്രസംഗിച്ചു ഞങ്ങളുടെ അംഗങ്ങൾ പ്രസംഗിച്ചു. ഗവർണറുടെ വിഷയത്തിൽ വളരെ വ്യത്യസ്തമായ ഒരു നിലപാട്  പാർട്ടി ചർച്ച ചെയ്ത് എടുത്തു. അത് പാർട്ടി തീരുമാനമാണ്. സർക്കാരിനെ അനുസരിക്കാതെ സ്വന്തം തീരുമാനപ്രകാരം വാർത്താസമ്മേളനം നടത്തുക, സർക്കാരിനെ ബഹുമാനിക്കാത്ത, ജനാധിപത്യത്തെ ബഹുമാനിക്കാത്ത ഒരു ഗവർണർ പ്രതിപക്ഷത്തെ മാനിക്കുമോ? ഗവർണറുടെ അത്തരം നിലപാടിന് എതിരാണെന്നു ഞങ്ങൾ പറഞ്ഞു. സിപിഎമ്മിന്റെ സെക്രട്ടറി പറഞ്ഞത് ആ വിഷയത്തെ ആസ്പദമാക്കിയാണ്. ലീഗ് എടുത്ത നിലപാട് നല്ല നിലപാടാണ് എന്നാണ് പറഞ്ഞത്. അതിനപ്പുറം രാഷ്ട്രീയമായ കാര്യങ്ങൾ ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. മുന്നണി എന്ന തരത്തിൽ അന്ന് ലീഗ് യുഡിഎഫിന് എതിരായി നിന്നതല്ല.

∙ കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ചില നിലപാടുകൾ, ശശി തരൂരിന്റെ പാണക്കാട് സന്ദർശനം തുടങ്ങിയവ സംബന്ധിച്ച്  കോൺഗ്രസിനുള്ളിൽ തന്നെ ചില ചർച്ചകളുണ്ടായി. തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃതലത്തിലുണ്ടായ  അഭിപ്രായ ഭിന്നതകൾ യുഡിഎഫിലെ ഒരു പ്രധാന കക്ഷി എന്നനിലയിൽ എങ്ങനെയാണ് ലീഗ് വിലയിരുത്തുന്നത്? 

ഞങ്ങൾ എപ്പോഴും എടുക്കുന്ന ഒരു തത്വമുണ്ട്. മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. എന്നാൽ മുന്നണിയെ ബാധിക്കുന്ന കാര്യം വരുമ്പോൾ സ്നേഹത്തോടെ ഞങ്ങൾ പറഞ്ഞിട്ടുമുണ്ട്. കേരള കോൺഗ്രസ് വിട്ടുപോകുന്ന സാഹചര്യത്തിലും മറ്റും ഞങ്ങൾ കോട്ടയത്തും മറ്റും പോയി മാണിസാറിനെ കണ്ടും മറ്റും ഇടപെട്ടിട്ടുണ്ട്. അത്തരത്തിൽ മുന്നണിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാറുണ്ടെന്നല്ലാതെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലൊന്നും ഞങ്ങൾ ഇടപെടാറില്ല. കോൺഗ്രസിലേക്ക് കൂടുതൽ ആളുകൾ വരണം, മുന്നണി ഒറ്റക്കെട്ടായി പോകണമെന്നൊക്കെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും.

കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം കൊച്ചിയിൽ നടന്ന ഒരു ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി. ഫയൽ ചിത്രം – ഇ.വി.ശ്രീകുമാർ ∙ മനോരമ

∙ യുവാക്കളെയും മറ്റും ആകർഷിക്കാൻ ശശി തരൂരിന്റെ കടന്നുവരവ് സഹായിക്കുമെന്ന വിലയിരുത്തലും മറ്റും ഉണ്ടായി. തരൂരിന്റെ കടന്നുവരവ് ലീഗ് എങ്ങനെയാണ് വിലയിരുത്തുന്നത്?

ശശി തരൂർ ഏറെ വ്യക്തിപ്രഭാവമുള്ള നേതാവാണ്. അത്തരത്തിലുള്ളവർ സജീവമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന നിലപാടാണ് ലീഗിനുള്ളത്. കോൺഗ്രസ് പ്ലീനറിയിലും മറ്റും അത്തരത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള നിലപാടാണുണ്ടായതും.

∙ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന കാലത്താണ് ലീഗിന് കുറച്ചുകാലത്തേക്കെങ്കിലും മുഖ്യമന്ത്രി പദവിയും മറ്റും ലഭിച്ചത്. ലീഗിന് കേരള രാഷ്ട്രീയത്തിൽ കൂടുതൽ സ്വീകാര്യത കിട്ടിയതും ഇടതുമുന്നണിക്കൊപ്പം നിന്ന കാലത്താണെന്നും ചില വിലയിരുത്തലുകളുണ്ടായി. ലീഗിന് സിപിഎമ്മുമായി ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടെന്ന് ലീഗ് ചിന്തിക്കുന്നുണ്ടോ?

ഇതിൽ ഞങ്ങളുടെ പ്രസിഡന്റ് സാദിഖലി തങ്ങൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ ഒരു മുന്നണി മാറ്റം ഞങ്ങൾ ആലോചിക്കുന്നില്ല. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിലും മറ്റും നോക്കിയാൽ നമ്മൾക്ക് തൊട്ടുകൂടായ്മയില്ലല്ലോ. അവിടെ കോൺഗ്രസും സിപിഎമ്മും ഞങ്ങളും ഒന്നിച്ചാണ് ഡിഎംകെ മുന്നണിയിലുള്ളത്.  എന്നാൽ ഇവിടെ മുന്നണി മാറ്റം ഒരു ഘട്ടത്തിലും പാർട്ടിയിൽ ചർച്ചയായിട്ടില്ല. 

English Summary: Exclusive Interview with Indian Union Muslim League (IUML) National General Secretary P K Kunhalikutty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT