ബിജെപിയെ പുറത്താക്കാൻ മതേതര പാർട്ടികൾ ഒരുമിക്കണം: മുസ്‌ലിം ലീഗ്
ചെന്നൈ∙ ബിജെപിയെ പുറത്താക്കാൻ മതേതര പാർട്ടികൾ ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിലാണ് ആഹ്വാനം.കലൈവാനർ അരങ്ങത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1600 പേർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 600 പേർ

ചെന്നൈ∙ ബിജെപിയെ പുറത്താക്കാൻ മതേതര പാർട്ടികൾ ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിലാണ് ആഹ്വാനം.കലൈവാനർ അരങ്ങത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1600 പേർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 600 പേർ കേരളത്തിൽ നിന്നാണ്. അഖിലേന്ത്യാ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ.എം.കെ.മുനീർ വിഷയം അവതരിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ, ഖൊറും അനിസ് ഒമർ തുടങ്ങിയവർ സംസാരിച്ചു. കെഎംസിസി സംഘടിപ്പിച്ച സമൂഹ വിവാഹത്തോടെ ഇന്നലെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായത്.
English summary: Muslim League platinum jubilee meeting Chennai