സ്വേഛാധിപതിയെ വിറപ്പിച്ച നീന്തൽ റാണി; തടവറ തുറന്നിട്ട് പുട്ടിന്റെ ‘യുദ്ധക്കൂട്ടുകാരൻ’
നൊബേല്‍ സമ്മാന ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഏൽസ് ബിയാലിയാറ്റ്സ്കിയെ കഴിഞ്ഞ ദിവസമാണ് ബെലാറൂസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്കു സാമ്പത്തിക, നിയമസഹായം നൽകിയെന്നാരോപിച്ചായിരുന്നു ബെലാറൂസ് കോടതി ഈ അറുപതുകാരനെ ശിക്ഷിച്ചത്. ശിക്ഷ ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷനേതാവ് സ്വറ്റ്‌ലാന സിഖാനോസ്ക്യയുടെ പ്രതികരണം. ബിയാലിയാറ്റ്സ്കിക്ക് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. തൊട്ടടുത്ത ദിവസം ബെലാറൂസിലെ മറ്റൊരു കോടതിയുടെ വിധിയെത്തി– സ്വറ്റ്‌ലാനയെ 15 വർഷത്തേക്ക് തടവിനു ശിക്ഷിച്ചിരിക്കുന്നു! എന്നാൽ അവരെ യാതൊന്നും ചെയ്യാൻ ബെലാറൂസിനായില്ലെന്നു മാത്രം. കാരണം, അവരിപ്പോൾ അയൽരാജ്യമായ ലിത്വാനിയയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവർ മാത്രമല്ല, ഏതു നിമിഷവും അറസ്റ്റിലാകുമെന്നു ഭയന്ന് ബെലാറൂസിൽനിന്ന് ഓടിപ്പോയവർ ഒട്ടേറെയാണ്. അതിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും കായികതാരങ്ങളും വരെയുണ്ട്. ആ രാജ്യത്തെ ജയിലിൽ കുടുങ്ങിക്കിടക്കുന്നവരും ഏറെ. ചോരക്കൊതിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പങ്കാളി എന്നു വരെ ജനം വിശേഷിപ്പിക്കുന്ന അലക്സാണ്ടർ ലുക്കാഷെൻകോ ഇപ്പോൾ യുക്രെയ്ൻ യുദ്ധഭൂമിയിലേക്കും കണ്ണെറിഞ്ഞിട്ടുണ്ട്. ബെലാറൂസിലെ സൈനികർക്കൊപ്പം റഷ്യ സംയുക്ത പരിശീലനം വരെ നടത്തിക്കഴിഞ്ഞു. നിലവിൽ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കുകയാണെങ്കിലും ‘ബിഗ് ബ്രദർ’ പുട്ടിൻ പറഞ്ഞാൽ ഏതു നിമിഷവും യുദ്ധത്തിന് സജ്ജമാണെന്നാണ് ലുക്കാഷെൻകോ വ്യക്തമാക്കിയിരിക്കുന്നത്. ബെലാറൂസ് ഭരണകൂടം റഷ്യയെ ഇത്രയേറെ ‘സ്നേഹിക്കുന്നത്’ എന്തുകൊണ്ടാണ്? ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തുന്നത് ലുക്കാഷെൻകോ തുടരുമ്പോൾ എന്താണ് യഥാർഥത്തിൽ ബെലാറൂസിലെ പ്രശ്നം? എന്തിനാണ് കായികതാരങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും തിരഞ്ഞുപിടിച്ച് ഈ ഏകാധിപതി തടവിലേക്ക് അയയ്ക്കുന്നത്? ആരാണ് ഹെറാസിമേനിയയും ഒപെകിനും? ലുകാഷെങ്കോ ബെലാറൂസിന്റെ സ്വേച്ഛാധിപതിയായി തുടരുന്നത് എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.

നൊബേല്‍ സമ്മാന ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഏൽസ് ബിയാലിയാറ്റ്സ്കിയെ കഴിഞ്ഞ ദിവസമാണ് ബെലാറൂസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്കു സാമ്പത്തിക, നിയമസഹായം നൽകിയെന്നാരോപിച്ചായിരുന്നു ബെലാറൂസ് കോടതി ഈ അറുപതുകാരനെ ശിക്ഷിച്ചത്. സംഭവം രാജ്യാന്തരതലത്തിൽത്തന്നെ പ്രതിഷേധത്തിനിടയാക്കി. ശിക്ഷ ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷനേതാവ് സ്വറ്റ്‌ലാന സിഖാനോസ്ക്യയുടെ പ്രതികരണം. ബിയാലിയാറ്റ്സ്കിക്ക് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. തൊട്ടടുത്ത ദിവസം ബെലാറൂസിലെ മറ്റൊരു കോടതിയുടെ വിധിയെത്തി– പ്രതിപക്ഷനേതാവ് സ്വറ്റ്‌ലാനയെ 15 വർഷത്തേക്ക് തടവിനു ശിക്ഷിച്ചിരിക്കുന്നു! എന്നാൽ അവരെ യാതൊന്നും ചെയ്യാൻ ബെലാറൂസിനായില്ലെന്നു മാത്രം. കാരണം, അവരിപ്പോൾ അയൽരാജ്യമായ ലിത്വാനിയയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം? 2020ൽ ബെലാറൂസ് പ്രസിഡന്റ് സ്ഥാനാർഥി അലക്സാണ്ടർ ലുക്കാഷെൻകോയ്ക്ക് എതിരെ മത്സരിച്ചു എന്നതുതന്നെ!. അന്ന് ലുക്കാഷെൻകോ വിജയിച്ചു. തൊട്ടുപിന്നാലെ രാജ്യം അന്നേവരെ കണ്ടതിൽവച്ച് ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ലുക്കാഷെൻകോ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്ന് ആരോപണമുയർന്നു. എന്നാൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു.
അന്നത്തെ പ്രക്ഷോഭത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്നും ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും പറഞ്ഞാണ് ബിയാലിയാറ്റ്സ്കിക്കും സ്വറ്റ്‌ലാനയ്ക്കും ഇപ്പോള്‍ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇവർ മാത്രമല്ല, ഏതു നിമിഷവും അറസ്റ്റിലാകുമെന്നു ഭയന്ന് ബെലാറൂസിൽനിന്ന് ഓടിപ്പോയവർ ഒട്ടേറെയാണ്. അതിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും കായികതാരങ്ങളും വരെയുണ്ട്. ആ രാജ്യത്തെ ജയിലിൽ കുടുങ്ങിക്കിടക്കുന്നവരും ഏറെ. ചോരക്കൊതിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പങ്കാളി എന്നു വരെ ജനം വിശേഷിപ്പിക്കുന്ന അലക്സാണ്ടർ ലുക്കാഷെൻകോ ഇപ്പോൾ യുക്രെയ്ൻ യുദ്ധഭൂമിയിലേക്കും കണ്ണെറിഞ്ഞിട്ടുണ്ട്. ബെലാറൂസിലെ സൈനികർക്കൊപ്പം റഷ്യ സംയുക്ത പരിശീലനം വരെ നടത്തിക്കഴിഞ്ഞു. നിലവിൽ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കുകയാണെങ്കിലും ‘ബിഗ് ബ്രദർ’ പുട്ടിൻ പറഞ്ഞാൽ ഏതു നിമിഷവും യുദ്ധത്തിന് സജ്ജമാണെന്നാണ് ലുക്കാഷെൻകോ വ്യക്തമാക്കിയിരിക്കുന്നത്. ബെലാറൂസ് ഭരണകൂടം റഷ്യയെ ഇത്രയേറെ ‘സ്നേഹിക്കുന്നത്’ എന്തുകൊണ്ടാണ്? ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തുന്നത് ലുക്കാഷെൻകോ തുടരുമ്പോൾ എന്താണ് യഥാർഥത്തിൽ ബെലാറൂസിലെ പ്രശ്നം? എന്തിനാണ് കായികതാരങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും തിരഞ്ഞുപിടിച്ച് ഈ ഏകാധിപതി തടവിലേക്ക് അയയ്ക്കുന്നത്? ആരാണ് ഹെറാസിമേനിയയും ഒപെകിനും? ലുകാഷെങ്കോ ബെലാറൂസിന്റെ സ്വേച്ഛാധിപതിയായി തുടരുന്നത് എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.
∙ ബെലാറൂസിന്റെ നീന്തല്‍ റാണി, രക്ഷ തലനാരിഴയ്ക്ക്!
2023 ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ, കസഖ്സ്ഥാന്‍ താരം എലേന റിബകീനയെ തോല്‍പ്പിച്ച് ബെലാറൂസ് താരം അരീന സബലേങ്ക കിരീടം ചൂടിയപ്പോള്‍ വേദിയില്‍ ബെലാറൂസിന്റെ ദേശീയ പതാക പാറിപ്പറന്നില്ല; പകരം ഒരു വെളുത്ത പതാകയായിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്കും ബെലാറൂസിനും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതിനാല്‍ സ്വന്തം രാജ്യത്തിന്റെ പേരില്ലാതെ, സ്വതന്ത്ര താരമായാണ് സബലേങ്ക മത്സരിച്ചത്. അന്ന് ഗ്രാന്‍സ്‌ലാം വിജയിയാകുന്ന ആദ്യ ‘സ്വതന്ത്ര അത്‌ലിറ്റ്’ എന്ന നേട്ടവുമായി സബലേങ്ക മടങ്ങി. അവരുടെ ആദ്യ ഗ്രാൻസ്‌ലാമിന്റെ തിളക്കത്തിന്മേൽ പക്ഷേ സ്വന്തം രാജ്യത്തിന്റെ പേരു ചാർത്താനാകാത്തത് തീരാസങ്കടമായി അവശേഷിച്ചു. യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും യുദ്ധത്തിന്റെ പേരില്‍ മുന്‍പും ബെലാറൂസിന് കായിക സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2022ല്‍ വിംബിള്‍ഡണില്‍നിന്ന് റഷ്യന്‍, ബെലാറൂസ് താരങ്ങളെ പൂര്‍ണമായും വിലക്കി. ഇരുരാജ്യത്തെയും കായികതാരങ്ങളെ സ്വന്തം പതാകകള്‍ക്ക് കീഴില്‍ മത്സരിക്കാനും അനുവദിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ ഓപണിൽ ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ നിഷ്പക്ഷമായ വെള്ളപ്പതാകയ്ക്കു കീഴിലാണു മത്സരിച്ചത്. യുക്രെയ്‌നിന്റെ കതറീന ബൈന്‍ഡലും റഷ്യയുടെ കമില റാഖിമോവയും തമ്മിലുള്ള മത്സരത്തില്‍ ആരാധകര്‍ റഷ്യന്‍ പതാക പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപണില്‍ റഷ്യന്‍, ബെലാറൂസ് പതാകകള്‍ നിരോധിക്കുകയും ചെയ്തിരുന്നു.
സ്വന്തം രാജ്യത്തിനു നേരെയുണ്ടാകുന്ന ഈ വിലക്കുകൾക്കു പിന്നാലെ, ബെലാറൂസിൽനിന്നു തന്നെ കായികതാരങ്ങൾക്ക് തിരിച്ചടിയേൽക്കുന്നതും തുടരുകയാണ്. ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ചവരെ ഉൾപ്പെെടയാണ് രാജ്യത്ത് തടവിനു ശിക്ഷിക്കുന്നത്! മുന്‍ ഒളിംപിക് നീന്തല്‍ താരം അലിയാക്‌സാന്ദ്ര ഹെറാസിമേനിയയെ ബെലാറൂസിന്റെ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് കോടതി 12 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് അടുത്തിടെയാണ്. 2012 ലണ്ടൻ ഒളിംപിക്സിൽ രാജ്യത്തിനു വേണ്ടി സ്വർണം നേടിയ താരമാണ് ഇവർ. നീന്തലിൽ ലോക വനിതാ ചാംപ്യനുമായിരുന്നു. എന്നാൽ ശിക്ഷ വരുംമുൻപേ പോളണ്ടിലേക്കു കടന്നതിനാൽ ഈ ഇരുപത്തിയേഴുകാരി തലനാരിഴയ്ക്കു തടവിൽനിന്നു രക്ഷപ്പെട്ടു. 1985 ഡിസംബര്‍ 31നാണ് ഹെറാസിമേനിയ ജനിച്ചത്. മുന്‍ ഒളിംപിക് നീന്തല്‍ താരം കൂടിയായ യൗഹെന്‍ സുര്‍കിനാണ് ഭര്‍ത്താവ്.
ലുക്കാഷെൻകോ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഹെറാസിമേനിയ. ലുക്കാഷെൻകോ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ ‘വഞ്ചനാപരമായ തിരഞ്ഞെടുപ്പ്’ എന്നാണ് ഈ നീന്തൽതാരം വിശേഷിപ്പിച്ചിരുന്നത്. അതിനാൽത്തന്നെ പ്രസിഡന്റിന്റെ പ്രതികാരത്തിനു പാത്രമാകുമെന്നത് ഉറപ്പായിരുന്നു. ബെലാറൂഷ്യന്‍ സ്‌പോര്‍ട് സോളിഡാരിറ്റി ഫൗണ്ടേഷന്റെ (ബിഎസ്എസ്എഫ്) സ്ഥാപക കൂടിയായിരുന്നു ഈ കായികതാരം. രാഷ്ട്രീയ വീക്ഷണങ്ങളുടെ പേരില്‍ നടപടി നേരിടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന അത്‌ലിറ്റുകളെ പിന്തുണയ്ക്കുന്ന സംഘടനയാണിത്. ഫൗണ്ടേഷനു വേണ്ടി പണം തേടി ഇവർ 2012ലെ ലോക നീന്തൽ ചാംപ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ വരെ വിറ്റിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ ഒപെകിനൊപ്പായിരുന്നു ഹെറാസിമേനിയയെയും കോടതി തടവിനു ശിക്ഷിച്ചത്. ഒപെകിനുമായി ചേര്‍ന്നാണ് ഹെറാസിമേനിയ ബിഎസ്എസ്എഫ് സ്ഥാപിച്ചത്. അദ്ദേഹമായിരുന്നു സംഘടനയുടെ ചെയർമാനും. ലുക്കാഷെൻകോയുടെ ഭരണത്തെ വിമര്‍ശിക്കുന്ന നൂറുകണക്കിന് ബെലാറൂസ് കായിക താരങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഫൗണ്ടേഷൻ വഹിച്ച പങ്ക് ചെറുതല്ല. ഇതെല്ലാം ഭരണകൂടത്തിനു കല്ലുകടിയായി മാറുകയായിരുന്നു.
∙ ‘യുക്രെയ്ൻ ഞങ്ങളുടെ സഹോദരങ്ങളാണ്’
ബെലാറൂസ് സര്‍ക്കാരിനെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതോടെയാണ് ഹെറാസിമേനിയ നോട്ടപ്പുള്ളിയായത്. അതിനിടെ, ടീം പരിശീലകരെ വിമര്‍ശിച്ചതിന് ടോക്കിയോ ഒളിംപിക്സില്‍നിന്ന് ബെലാറൂസിലേക്ക് നിര്‍ബന്ധിതമായി മടക്കി അയയ്ക്കുമെന്ന ഭീഷണി നേരിട്ട ബെലാറൂഷ്യന്‍ സ്പ്രിന്റര്‍ ക്രിസ്റ്റ്സിന സിമാനോസ്‌കായയ്ക്കും ഹെറാസിമേനിയ പിന്തുണ പ്രഖ്യാപിച്ചു. നിരവധി യൂറോപ്യന്‍ എംബസികളില്‍ നിന്ന് സിമാനോസ്‌കായയ്ക്കു വേണ്ടി സഹായം തേടി. യുക്രെയ്ൻ യുദ്ധത്തില്‍ ബെലാറൂസ് സർക്കാരും പങ്കാളിയാകുന്നതിനെ എതിർത്തതോടെയാണ് ഭണകൂടം ഹെറാസിമേനിയയ്ക്കു മേൽ നിരീക്ഷണം ശക്തമാക്കിയത്. ‘‘യുക്രെയ്ന്‍ ഒരിക്കലും ഞങ്ങളുടെ ശത്രുവായിരുന്നില്ല, ഞങ്ങളുടെ സഹോദരങ്ങളാണ് അവിടെയുള്ളത്’’- എന്നാണ് ഹെറാസിമേനിയ പറഞ്ഞത്. രാഷ്ട്രീയ പീഡനങ്ങളില്‍പ്പെടുമെന്ന് ഉറപ്പായതോടെ, രക്ഷപ്പെടാന്‍ അവർ ആദ്യം പലായനം ചെയ്തതും യുക്രെയ്നിലേക്കായിരുന്നു. പക്ഷേ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് അവിടെനിന്നും രക്ഷപ്പെടേണ്ടിവന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറുന്നതിനിടെയാണ് ഹെറാസിമേനിയ പോളണ്ടിലേക്ക് രക്ഷപ്പെട്ടത്.
2020 ഓഗസ്റ്റില്‍ ലുക്കാഷെൻകോ പ്രസിഡന്റായി ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ബെലാറൂസില്‍ പ്രക്ഷോഭങ്ങളുയരുന്നത്. 35,000ത്തിലധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ആയിരക്കണക്കിനു പേർ മർദനത്തിനിരയായി. വൈകാതെതന്നെ പ്രക്ഷോഭത്തെ ലുക്കാഷെൻകോ ഭരണകൂടം അടിച്ചമർത്തി. മനുഷ്യാവകാശ ലംഘനമുൾപ്പെടെ സർക്കാരിനെതിരെ വ്യാപക പരാതികളുയർന്നതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ബെലാറൂസിനുമേല്‍ ഉപരോധമേര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് വ്യാജമാണെന്ന് രാജ്യത്തെ പ്രതിപക്ഷവും പാശ്ചാത്യ രാജ്യങ്ങളും ഒരുപോലെ ആരോപിച്ചു. ലുക്കാഷെൻകോ തിരഞ്ഞെടുക്കപ്പെട്ടത് വഞ്ചനാപരമായ നീക്കത്തിലൂടെയെന്ന് പ്രതിപക്ഷനിരയ്ക്കൊപ്പം ചേർന്ന് ബിഎസ്എസ്എഫും ആരോപിച്ചു. ഇത് യൂറോപ്യന്‍ ട്രാക്ക് ചാംപ്യന്‍ഷിപ്പുകള്‍, ഐസ് ഹോക്കി വേള്‍ഡ് ചാംപ്യന്‍ഷിപ് എന്നിവയുള്‍പ്പെടെ 2021ല്‍ ബെലാറൂസില്‍ നടക്കാനിരുന്ന ഏറ്റവും വലിയ രാജ്യാന്തര കായിക ടൂര്‍ണമെന്റുകള്‍ റദ്ദാക്കുന്നതിലേക്കാണു നയിച്ചത്. ഐസ് ഹോക്കി താരമായിരുന്ന ലുക്കാഷെൻകോയ്ക്ക് കടുത്ത അപമാനമായി മാറുകയായിരുന്നു ഇത്. അതോടെയാണ് ഹെറാസിമേനിയയും ഒപെക്കിനും ചേര്‍ന്ന് ബെലാറൂസിന്റെ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്ന ആരോപണമുയർന്നത്. പിന്നാലെ അറസ്റ്റിന്റെ സൂചനകളും ലഭിച്ചതോടെ ഇരുവരും രാജ്യം വിട്ട
പ്രതികളുടെ അസാന്നിധ്യത്തിൽത്തന്നെ അവരെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കാമെന്ന പുതിയ നിയമത്തിൽ 2022 ജൂലൈയിൽ ലുക്കാഷെൻകോ ഒപ്പു വച്ചിരുന്നു. സ്വറ്റ്‌ലാനയും ഹെറാസിമേനിയയും ഒപെക്കിനും പോലുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഹെറാസിമേനിയയ്ക്ക് തടവുശിക്ഷ വിധിച്ചതിനു പുറമെ, അവരുടെ അപ്പാര്‍ട്ട്മെന്റും കാറും ബാങ്ക് അക്കൗണ്ടിലുള്ള 48,000 ഡോളറും കണ്ടുകെട്ടാനും കോടതി വിധിച്ചിരുന്നു. എന്താണ് അവർ ചെയ്ത തെറ്റ്? സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ബെല്‍റ്റയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ‘2020 ഓഗസ്റ്റ് മുതല്‍ 2022 മേയ് 20 വരെ, ഹെറാസിമേനിയയും ഒപെക്കിനും മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും, ബെലാറൂസില്‍ നടന്ന സംഭവങ്ങളെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകി. 2020ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും ഫലത്തെയും കുറിച്ച് ബോധപൂര്‍വം കെട്ടിച്ചമച്ച വിവരങ്ങള്‍ പ്രചരിപ്പിച്ചു’ എന്നായിരുന്നു അത്.
∙ ‘അവരെന്നെ തടവുശിക്ഷയ്ക്ക് വിധിക്കുമെന്ന് ഉറപ്പ്’
ഇപ്പോൾ 15 വർഷത്തേക്കു തടവിനു ശിക്ഷിക്കപ്പെട്ട പ്രതിപക്ഷനേതാവ് സ്വറ്റ്‌ലാനയുടെ അവസ്ഥയും വ്യത്യസ്തമല്ല. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലുക്കാഷെൻകോയ്ക്കെതിരെ മത്സരിച്ച് വിജയം അവകാശപ്പെട്ട സ്വറ്റ്ലാന, രാജ്യദ്രോഹം, അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചന, തീവ്രവാദ സംഘടനയെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുക എന്നിവയുൾപ്പെടെയുള്ള കുറ്റാരോപണങ്ങളാണ് നേരിട്ടത്. ‘‘ഈ വിചാരണ എത്രനാള്‍ നടക്കുമെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ എന്നെ നിരവധി വര്‍ഷം തടവിന് ശിക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’’–എന്നാണ് അടുത്തിടെ ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. അതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. തനിക്കെതിരെയുള്ള വിചാരണയെ ‘പ്രഹസനം’ എന്ന് വിശേഷിപ്പിച്ച സ്വറ്റ്ലാന, തനിക്കു വേണ്ടി ഒരു അഭിഭാഷകനെ നിയമിച്ചെങ്കിലും അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സ്വറ്റ്ലാനയുടെ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ്, ബെലാറൂസിലെ ജയിലില്‍ കഴിയുന്ന അവരുടെ ഭര്‍ത്താവ് സെര്‍ഗി ടിഖനോവ്‌സ്‌കിക്കെതിരെ പുതിയ കുറ്റങ്ങളും അധികൃതർ ചുമത്തിയിരുന്നു. ജയിലിലെ അന്തേവാസികളുമായി വഴക്കുണ്ടാക്കുകയും ജയില്‍ അധികൃതരുടെ ഉത്തരവുകള്‍ ലംഘിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കലാപങ്ങള്‍ സംഘടിപ്പിച്ചതിനും സാമൂഹിക വിദ്വേഷം വളര്‍ത്തിയതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെർഗിയെ 18 വര്‍ഷം തടവിന് ശിക്ഷിച്ചത്. 44-കാരനായ യൂട്യൂബ് ബ്ലോഗറായ സെര്‍ഗി 2020-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യ മത്സരിക്കുകയും ലുക്കാഷെൻകോയ്ക്കെതിരെ വിജയം അവകാശപ്പെടുകയും ചെയ്യുകയായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകയും കലാകാരിയുമായ മരിയ കോള്‍സ്നിക്കോവ, രാഷ്ട്രീയ പ്രവര്‍ത്തക വെറോണിക്ക സെപ്കലോ എന്നിവരോടൊപ്പമാണ് സ്വറ്റ്ലാന 2020ല്‍ ബെലാറൂസിലുടനീളം വമ്പിച്ച റാലികള്‍ നടത്തിയത്. സെപ്കലോ ഇപ്പോള്‍ പ്രവാസത്തിലാണ്. കോള്‍സ്നിക്കോവ ബെലാറൂസ് വിടാന്‍ വിസമ്മതിക്കുകയും പാസ്പോര്‍ട്ട് കീറികളയുകയും ചെയ്തു. 2021ല്‍ കോള്‍സ്നിക്കോവയെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. സ്വറ്റ്ലാനയുടെ രാഷ്ട്രീയകക്ഷി നേതാക്കളും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ക്യാംപെയ്ന്‍ മാനേജരായിരുന്ന മരിയ മൊറോസ്, മുന്‍മന്ത്രി പാവല്‍ ലതുഷ്‌കോ, രാഷ്ട്രീയ പ്രവര്‍ത്തക ഓള്‍ഗ കോവല്‍കോവ, എന്‍ജിനീയറും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സെര്‍ജി ഡൈലെവ്സ്‌കി എന്നിവരും അവരുടെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ട് ശിക്ഷ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
∙ നൊബേലും ‘തടവറ’യില്‍
10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ട നൊബേൽ ജേതാവ് ഏൽസ് ബിയാലിയാറ്റ്സ്കിക്കു പറയാനുള്ളതും ലുക്കാഷെൻകോ വിരുദ്ധ സമരത്തിന്റെ കഥയാണ്. 2021 ജൂലൈ മുതല്‍ 3 സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജയിലിലാണ് അദ്ദേഹം. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ബെലാറൂസിലേക്ക് ‘വലിയ തുക’ കടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. അഭിഭാഷകൻ കൂടിയായ ബിയാലിയാറ്റ്സ്കി 1980 കളുടെ മധ്യത്തിൽ സോവിയറ്റ് ഭരണകാലത്തു ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാന നേതാക്കളിൽ പ്രമുഖനാണ്. അദ്ദേഹമാണ് മനുഷ്യാവകാശ പ്രസ്ഥാനമായ ‘വിയാസ്ന’ 1996ൽ സ്ഥാപിച്ചത്. 2011ൽ നികുതി വെട്ടിപ്പ് ആരോപണങ്ങളുടെ പേരിലും ഇദ്ദേഹം ജയിലിലായിരുന്നു. 2014ല്‍ ജയില്‍മോചിതനായി. പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തെത്തുടര്‍ന്നാണ് 2021ല്‍ വീണ്ടും ജയിലിലായത്.
പ്രമുഖ പോളിഷ് ദിനപത്രമായ ഗസറ്റ വൈബോര്‍സയുടെ ലേഖകനും ബെലാറൂസിലെ പോളിഷ് ന്യൂനപക്ഷത്തിന്റെ പ്രതിനിധിയുമായ ആന്ദ്രെ പോക്സോബട്ടും 2021 മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. അദ്ദേഹത്തിനെതിരായ വിചാരണയും തുടരുകയാണ്. ‘വിയാസ്‌ന’യുടെ കണക്കനുസരിച്ച് 1439 രാഷ്ട്രീയ തടവുകാരാണ് നിലവില്‍ ബെലാറൂസില്‍ ജയിലില്‍ കഴിയുന്നത്. ബെലാറൂസിലെ യുഎസ് എംബസിയുടെ കണക്കനുസരിച്ച്, രാജ്യത്ത് 1300-ലധികം രാഷ്ട്രീയ തടവുകാരുണ്ട്. രാഷ്ട്രീയ എതിരാളികള്‍, പത്രപ്രവര്‍ത്തകര്‍, പൊതുജനം തുടങ്ങിയവരെ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്നതിന്റെ പേരിൽ ഐക്യരാഷ്ട്രസംഘടനയും പല രാജ്യങ്ങളും ബെലാറൂസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തുടരുകയാണ്.
∙ ബെലാറൂസിന്റെ സ്വേച്ഛാധിപതി
യൂറോപ്പിലെ ‘അവസാന സ്വേച്ഛാധിപതി’ എന്നാണ് ലുക്കാഷെൻകോ സ്വയം വിശേഷിപ്പിക്കുന്നത്. 1994 ജൂലൈ 20 മുതല്‍ ബെലാറൂസ് ഭരിക്കുന്ന ഇദ്ദേഹം 2020ൽ മത്സരിച്ചു ജയിച്ചത് തുടർച്ചയായ ആറാം തവണയാണ്. സോവിയറ്റ് യൂണിയനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മൂന്നു വര്‍ഷത്തിനുശേഷം, 1994 ജൂണ്‍ 23, ജൂലൈ 10 തീയതികളിലാണ് രാജ്യത്ത് ആദ്യമായി ജനാധിപത്യരീതിയിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് സ്വതന്ത്രനായി പ്രചാരണം നടത്തിയ ലുക്കാഷെൻകോ തിരഞ്ഞെടുപ്പില്‍ ജയിച്ചു. പിന്നീട് വിവാദ ജനഹിതപരിശോധനകളിലൂടെയും അഭിപ്രായ വോട്ടെടുപ്പിലൂടെയും അധികാരം തുടർന്നുകൊണ്ടു പോകുകയായിരുന്നു. 1995ല്‍ അവതരിപ്പിച്ച റഫറണ്ടം പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അവകാശവും പ്രസിഡന്റിനുണ്ട്. 1996ലെ റഫറണ്ടത്തിലൂടെ തന്റെ കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി അദ്ദേഹം നീട്ടി. അന്നു മുതല്‍, രാജ്യത്തെ എല്ലാ ഭരണാധികാരവും ലുക്കാഷെൻകോ കൈവശപ്പെടുത്തിയിരിക്കുകയാണ്. 2004ലാകട്ടെ, പ്രസിഡന്റായിരിക്കുന്നതിന് പരിധി ഇല്ലാതാക്കുന്ന റഫറണ്ടവും ലുക്കാഷെൻകോ അവതരിപ്പിച്ചു. പാര്‍ലമെന്റ് നിറയെ അദ്ദേഹത്തിന്റെ അനുയായികളാണ്. സര്‍ക്കാരിന്റെ ചെലവുകളില്‍ സമ്പൂര്‍ണ നിയന്ത്രണവുമുണ്ട്.
∙ റഷ്യ-ബെലാറൂസ് ‘ഭായി ഭായി’
പരസ്പരം ‘ഭായി ഭായി’ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് റഷ്യയും ബെലാറൂസും. റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ലുക്കാഷെൻകോയ്ക്ക് അടുത്ത ബന്ധമുണ്ട്. റഷ്യയുടെ അടുത്ത സഖ്യകക്ഷിയായ ബെലാറൂസ് യുക്രെയ്ന്‍ അധിനിവേശത്തെ പിന്തുണയ്ക്കുകയും യുക്രെയ്‌നിനെതിരെ തങ്ങളുടെ പ്രദേശത്തുനിന്ന് പോരാടാന്‍ റഷ്യന്‍ സൈനികരെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്നുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യയും ബെലാറൂസും സംയുക്ത സൈനികാഭ്യാസങ്ങളും നടത്തിയിരുന്നു. 2023 ജനുവരി 16 മുതല്‍ ഫെബ്രുവരി 1 വരെയായിരുന്നു ഇത്. റഷ്യ ബെലാറൂസില്‍നിന്ന് യുക്രെയ്‌നിനെ ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു ഇരുരാജ്യങ്ങളുടെയും സൈനികാഭ്യാസം. എന്നാല്‍, ബെലാറൂസ് സൈന്യം ഇതുവരെ യുക്രെയ്ന്‍ അധിനിവേശത്തില്‍ പങ്കെടുത്തിട്ടില്ല.
2022 ഡിസംബര്‍ 12ന് ബെലാറൂസ് പുട്ടിന്‍ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളെയും ‘ഏറ്റവും അടുത്ത സഖ്യകക്ഷികളും തന്ത്രപ്രധാന പങ്കാളികളും’ എന്നാണ് പുട്ടിന്‍ വിശേഷിപ്പിച്ചത്. ലുക്കാഷെൻകോയാകട്ടെ റഷ്യയോട് കൂടുതല്‍ സൈനിക സഹകരണവും അഭ്യര്‍ഥിച്ചിരിക്കുകയാണ്. രാജ്യത്ത് വർധിച്ചു വരുന്ന ആഭ്യന്തര സംഘർഷം തന്നെ കാരണം. റഷ്യയ്‌ക്കൊപ്പം യുദ്ധം ചെയ്യാന്‍ യുക്രെയ്‌നിലേക്ക് ബെലാറൂസ് സൈനികരെ അയയ്ക്കാന്‍ ലുക്കാഷെൻകോയുടെ മേൽ സമ്മർമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുട്ടിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തുടർനടപടിയൊന്നുമുണ്ടായില്ല.
English Summary: Belarus President Alexander Lukashenko's Crackdown on Human Rights Forcing Citizens to Flee