അഗർത്തല∙ ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപി എളമരം കരീം രംഗത്ത്. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗർത്തല∙ ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപി എളമരം കരീം രംഗത്ത്. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു. സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമിക്കുകയായിരുന്നു. ത്രിപുരയിൽ ക്രമസമാധാനംപാടെ തകർന്ന അവസ്ഥയാണു നിലനിൽക്കുന്നത്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നതു ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും എളമരം കരിം വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

‘‘നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ഞങ്ങൾ ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഞാനും പാർട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എംപി അബ്ദുൽ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.’ – എളമരം കരിം കുറിച്ചു.

ADVERTISEMENT

‘‘അക്രമികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. പൊലീസ് ഇടപെടൽ കാര്യക്ഷമമായി ഉണ്ടായില്ല. ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ് ത്രിപുരയിൽ നിലനിൽക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദർശനം തടയാനാകില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്’’ – കരിം വ്യക്തമാക്കി.

അതേസമയം, ത്രിപുരയിൽ പ്രതിപക്ഷ എംപിമാർക്കു നേരെയുണ്ടായ ആക്രമണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധം രേഖപ്പെടുത്തി. ‘‘ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണു പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനഃസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം’’  –ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പിണറായി ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Elamaram Kareem MP Responds To Attack By A Gang At Tripura