ന്യൂഡൽഹി∙ കേംബ്രിഡ്ജ് സന്ദർശന വേളയിൽ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമല്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേംബ്രിജ് സന്ദർശന വേളയിൽ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമല്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

‘‘നിങ്ങളുടെ നയങ്ങളെ വിമർശിക്കുന്നത് എപ്പോഴാണ് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമായത്?. നിങ്ങൾ പ്രധാനമന്ത്രി മാത്രമാണ്. രാജ്യമോ, ദൈവമോ അല്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു. കേംബ്രിജിൽ വിദ്യാർഥികൾക്ക് മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെങ്കിൽ, അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT

അതിനിടെ, രാഹുൽ ഗാന്ധിയെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആഗോള വേദികളിൽ ഇന്ത്യയുടെ ആധിപത്യം വളരുമ്പോൾ ചിലർ വിദേശത്തു ചെന്ന് രാജ്യത്തെ വിമർശിക്കുകയാണെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി രാജ്യത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. രാജ്യത്തെ ശക്തമായ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇത്തരക്കാരെ ജയിക്കാൻ അനുവദിക്കരുതെന്നും യോഗി ആവശ്യപ്പെട്ടു. ഗൊരഖ്പുരിൽ ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു യോഗിയുടെ വിമർശനം.

ADVERTISEMENT

അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശം അദ്ദേഹം 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയത്തെ സൂചിപ്പിക്കുന്നതാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. ‘‘അമേഠിയിലെ തോൽവി ഓർത്ത് അദ്ദേഹത്തിന് കണ്ണീർ വരുന്നത് സ്വാഭാവികമാണ്. ഇന്ന് രാജ്യം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. അതിനെ മാനിക്കുന്നതിനു പകരം, രാഹുൽ ഗാന്ധിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്, 2024ൽ അദ്ദേഹം വീണ്ടും പരാജയപ്പെടുമെന്ന ഭയം അദ്ദേഹത്തിനുണ്ടെന്നതാണ്’’– അവർ പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠി ലോക്‌സഭാ മണ്ഡലത്തിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു.

കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. ‘‘ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തിനുമേൽ ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണ്’’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേംബ്രിജ് സർവകലാശാലയിലെ പ്രസംഗത്തിനിടെ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

ADVERTISEMENT

English Summary: 'You are not god, only the PM': Congress reply to PM Modi's attack on Rahul Gandhi