കോഴിക്കോട്∙ വിദേശ പ്രതിനിധികൾക്കായി ഐഐഎം നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന നാലു ദിവസത്തെ ഓണ്‍ലൈൻ കോഴ്‌സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വിദേശ പ്രതിനിധികൾക്കായി ഐഐഎം നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന നാലു ദിവസത്തെ ഓണ്‍ലൈൻ കോഴ്‌സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.

വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകുന്നതിനുള്ള ഇന്ത്യയുടെ മറ്റൊരു ചുവടുവയ്പ്പാണ് ഈ നീക്കമെന്നാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴ്‌സ് ഓൺലൈനായതിനാൽ ഇത്തവണ അഫ്ഗാൻ, തയ്​വാൻ, മാലി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം നിരവധി പേർ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ ഏറ്റെടുത്ത് 10 മാസങ്ങൾക്ക് ശേഷം 2022 ജൂലൈയിൽ കാബൂളിൽ ഇന്ത്യ വീണ്ടും എംബസി തുറന്നിരുന്നു.

ADVERTISEMENT

ഇന്ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സിൽ മറ്റു നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴ്സ് മാർച്ച് 17നാണ് അവസാനിക്കുന്നത്. ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാം. 

‘‘ഇന്ത്യയുടെ പ്രത്യേകത നാനാത്വത്തിലെ ഏകത്വത്തിലാണ്. അത് പുറത്തുനിന്നുള്ളവർക്ക് സങ്കീർണമായ ഇടമായി തോന്നിപ്പിക്കുന്നു. ഈ പ്രോഗ്രാം മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ‌യെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും’’– കോഴിസിനെ കുറിച്ചുള്ള ഉള്ളടക്കത്തിൽ പറയുന്നു. ഇതിൽ പങ്കെടുക്കുന്നവർക്ക് ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം, സാംസ്കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, എക്‌സിക്യൂട്ടീവുകൾ, സംരംഭകർ എന്നിവർ ചേർന്ന് പരമാവധി 30 പേരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം.

ADVERTISEMENT

English Summary: A Surprise Participant At Course By India For Foreign Delegates: Taliban