നിര്‍മാണത്തെക്കുറിച്ച് പരാതി; വൈദേകം റിസോര്‍ട്ടില്‍ പരിശോധന
കണ്ണൂർ∙ മൊറാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. റിസോർട്ടിലെ നിർമാണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിലാണു പ്രാഥമിക പരിശോധന. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബം റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിജിലൻസ് പരിശോധനയ്ക്കെത്തിയത്.

അതേസമയം, ആദായനികുതി വകുപ്പിന്റെ ടാക്സ് ഡിഡക്‌റ്റഡ് അറ്റ് സോഴ്സ് (ടിഡിഎസ്) വിഭാഗവും നേരത്തെ നോട്ടിസ് നൽകിയിട്ടുണ്ട്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞാണു നോട്ടിസ് നൽകിയത്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്‌സണും 9,199 ഓഹരിയാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരി പങ്കാളിത്തമുണ്ട്. മുൻ എംഡി കെ.പി.രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഷെയറുകൾ.
English Summary: Inspection at Vaidekam resort