‘ബഫർ സോണ്‍ വിധി ഭേദഗതി ചെയ്താൽ ആശങ്ക തീരുമല്ലോ?’: കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീംകോടതി
ന്യൂഡൽഹി∙ ബഫർ സോൺ വിഷയത്തിൽ കേരളത്തിനു പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർസോൺ വിധി ഭേദഗതി ചെയ്താൽ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം

ന്യൂഡൽഹി∙ ബഫർ സോൺ വിഷയത്തിൽ കേരളത്തിനു പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർസോൺ വിധി ഭേദഗതി ചെയ്താൽ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു. വിധിയില്‍ ഭേദഗതിയും ഇളവുകളും തേടി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ ഉത്തരവിനായി കോടതി മാറ്റി.
ബഫർസോൺ നിശ്ചയിക്കുമ്പോൾ, അവിടെ നിർമാണ പ്രവർത്തനങ്ങൾക്കു സമ്പൂർണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി ഇന്നലെ വാക്കാൽ നിരീക്ഷിച്ചിരുന്നു. ബഫർസോണിൽ പുതിയ നിർമാണം വിലക്കുന്ന പരാമർശം കഴിഞ്ഞ ജൂണിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട ബെഞ്ചിന്റെ പ്രതികരണം. അവിടെ താമസിക്കുന്നവരുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിർമാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയിൽ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫർസോൺ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി പറഞ്ഞു.
English Summary: Supreme Court on Buffer Zone Issue