ADVERTISEMENT

കൊച്ചി∙ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കിയതിൽ ഗവർണർക്ക് തിരിച്ചടി. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എംഎൽഎ സമർപ്പിച്ച ഹർജി ജസ്റ്റിസ് സതീഷ് നൈനാൻ അനുവദിച്ചു. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉപസമിതി റദ്ദാക്കിയതടക്കമുള്ള നടപടികളെ ചോദ്യം ചെയ്തായിരുന്നു ഹർജി. സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേണേഴ്‌സിന്റെയും തീരുമാനങ്ങൾ താത്കാലിക വി.സി.യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ റദ്ദാക്കിയത്. ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിനെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Backlash to the governor for canceling Technical University Syndicate decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com