കെ.കെ.രമയുടെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്; ജാമ്യമില്ലാ വകുപ്പ് വേണ്ടിവരും
തിരുവനന്തപുരം∙ ഭരണകക്ഷി എംഎല്‍എമാരുടെ ആക്രമണത്തില്‍ കൈയ്ക്ക് പൊട്ടലേറ്റ കെ.കെ.രമയുടെ പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. പരാതി നല്‍കി രണ്ടുദിവസമായിട്ടും തുടര്‍നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കിയില്ല. കൈയ്ക്ക് പൊട്ടലുള്ളതിനാല്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ

തിരുവനന്തപുരം∙ ഭരണകക്ഷി എംഎല്‍എമാരുടെ ആക്രമണത്തില്‍ കൈയ്ക്ക് പൊട്ടലേറ്റ കെ.കെ.രമയുടെ പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. പരാതി നല്‍കി രണ്ടുദിവസമായിട്ടും തുടര്‍നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കിയില്ല. കൈയ്ക്ക് പൊട്ടലുള്ളതിനാല്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് പൊലീസിന്‍റെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നു.
അതേസമയം, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. സ്പീക്കറുടെ ചേംബറിനുമുന്നില്‍ പ്രതിഷേധിച്ച 12 എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്നാണ് പൊലീസ് കേസ്.
അതേസമയം, സഭാ ടിവി സംപ്രേഷണം ഏകപക്ഷീയമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ മേല്‍നോട്ടത്തിന് എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമെടുത്തു. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒന്‍പതംഗ ബോര്‍ഡ് നിലവില്‍ വരും.
English Summary: Police have not initiated any action on the complaint of KK Rema MLA