ന്യൂഡൽഹി ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു. ‘‘ഈ വർഷം ജി‌20–യിൽ ഇന്ത്യയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു.

‘‘ഈ വർഷം ജി‌20–യിൽ ഇന്ത്യയും ജി7–ൽ ജപ്പാനുമാണ് അധ്യക്ഷ പദത്തിൽ. അതിനാൽ, മുൻഗണനകളിലും താൽപര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള മികച്ച അവസരമാണിത്. ഇന്ത്യ-ജപ്പാൻ തന്ത്രപ്രധാന കൂട്ടുകെട്ട് ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിലാകെ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കും.

ADVERTISEMENT

പ്രതിരോധ ഉപകരണങ്ങൾ, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, ഡിജിറ്റൽ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളും കൈമാറി. സെമികണ്ടക്ടറുകളിലും മറ്റ് നിർണായക സാങ്കേതികവിദ്യകളിലും വിശ്വസനീയമായ വിതരണ ശൃംഖലകളുടെ പ്രാധാന്യത്തെക്കുറിച്ചു ഫലപ്രദമായ ചർച്ച നടന്നു. അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ട്രില്യൻ യെൻ ജാപ്പനീസ് നിക്ഷേപമെന്ന പ്രഖ്യാപനത്തിൽ‌ നല്ല പുരോഗതിയുണ്ട്’’– മോദി വ്യക്തമാക്കി.

English Summary: PM Narendra Modi holds talks with Japanese counterpart Fumio Kishida

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT