മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടാകുന്ന അപ്രതീക്ഷിത ചുഴികൾ എല്ലാക്കാലത്തും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഹിന്ദുത്വ ആശയങ്ങളുടെ പങ്കുവയ്പുകാരായിരുന്ന ശിവസേനയും ബിജെപിയും തമ്മിൽ പിരിഞ്ഞത് അത്തരത്തിലൊന്നായിരുന്നു. ഒരിക്കലും ഒന്നിക്കാൻ സാധിക്കില്ലെന്ന് കരുതിയിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം സേന യോജിച്ചതും സർക്കാർ രൂപീകരിച്ചതുമൊക്കെ അത്തരം അപ്രതീക്ഷിത നീക്കങ്ങളായിരുന്നു. ഒടുവിൽ ബാൽ താക്കറെയുടെ ശിഷ്യൻ ഏക്നാഥ് ഷിൻഡെയെ മുന്നിൽ നിർത്തി ശിവസേനയെ ബിജെപി പിളർത്തിയതും മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയതും അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചിരുന്ന ദേവേന്ദ്ര ഫ‍ഡ്നാവിസിനെ രണ്ടാമന്റെ കസേരയിൽ പിടിച്ചിരുത്തി ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയപ്പോൾ ഈ കളിയിൽ ഉൾപ്പെട്ടിരുന്നവർ ഒന്നടങ്കം ഞെട്ടി. അതിങ്ങനെ മുന്നോട്ടു പോകുമ്പോൾ ഉദ്ധവ് താക്കറെ പക്ഷത്ത് എന്തു സംഭവിക്കുന്നു? ഓരോ ദിവസവും നഷ്ടക്കണക്കിലാണ് അദ്ദേഹത്തിന്റെ സേന. ശിവസേനയെ നെടുകെ പിളർത്തുന്നത് പൂർത്തിയായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനുള്ള ചരടുവലികളാണ് ഇപ്പോൾ നടക്കുന്നത്. അതിനുള്ളിലെ തന്റെ റോൾ ഷിൻഡെ ഭംഗിയായി നിറവേറ്റുന്നുമുണ്ട്. 40 എംഎൽഎമാരും 13 എംപിമാരുമായി ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി പോയതിനു ശേഷം പല ഇടവേളകളിലായി നിരവധി പേർ ഉദ്ധവ് താക്കറെ ക്യാംപ് വിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശിവസേന എന്ന പേരും ചിഹ്നമായ അമ്പും വില്ലും ഷിൻഡ‍െ വിഭാഗത്തിന് നൽകിയിരുന്നു. താക്കറെ പക്ഷം ഇതിനോടു ശക്തമായി വിയോജിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തെങ്കിലും ഉടനടി ആശ്വാസ നടപടികളൊന്നും കിട്ടിയിരുന്നില്ല. എന്താണ് ഉദ്ധവ് താക്കറെയേയും മകൻ ആദിത്യ താക്കറെയേയും കൂടെ നിൽക്കുന്ന വിരലിലെണ്ണാവുന്ന നേതാക്കളേയും കാത്തിരിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടാകുന്ന അപ്രതീക്ഷിത ചുഴികൾ എല്ലാക്കാലത്തും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഹിന്ദുത്വ ആശയങ്ങളുടെ പങ്കുവയ്പുകാരായിരുന്ന ശിവസേനയും ബിജെപിയും തമ്മിൽ പിരിഞ്ഞത് അത്തരത്തിലൊന്നായിരുന്നു. ഒരിക്കലും ഒന്നിക്കാൻ സാധിക്കില്ലെന്ന് കരുതിയിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം സേന യോജിച്ചതും സർക്കാർ രൂപീകരിച്ചതുമൊക്കെ അത്തരം അപ്രതീക്ഷിത നീക്കങ്ങളായിരുന്നു. ഒടുവിൽ ബാൽ താക്കറെയുടെ ശിഷ്യൻ ഏക്നാഥ് ഷിൻഡെയെ മുന്നിൽ നിർത്തി ശിവസേനയെ ബിജെപി പിളർത്തിയതും മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയതും അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചിരുന്ന ദേവേന്ദ്ര ഫ‍ഡ്നാവിസിനെ രണ്ടാമന്റെ കസേരയിൽ പിടിച്ചിരുത്തി ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയപ്പോൾ ഈ കളിയിൽ ഉൾപ്പെട്ടിരുന്നവർ ഒന്നടങ്കം ഞെട്ടി. അതിങ്ങനെ മുന്നോട്ടു പോകുമ്പോൾ ഉദ്ധവ് താക്കറെ പക്ഷത്ത് എന്തു സംഭവിക്കുന്നു? ഓരോ ദിവസവും നഷ്ടക്കണക്കിലാണ് അദ്ദേഹത്തിന്റെ സേന. ശിവസേനയെ നെടുകെ പിളർത്തുന്നത് പൂർത്തിയായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനുള്ള ചരടുവലികളാണ് ഇപ്പോൾ നടക്കുന്നത്. അതിനുള്ളിലെ തന്റെ റോൾ ഷിൻഡെ ഭംഗിയായി നിറവേറ്റുന്നുമുണ്ട്. 40 എംഎൽഎമാരും 13 എംപിമാരുമായി ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി പോയതിനു ശേഷം പല ഇടവേളകളിലായി നിരവധി പേർ ഉദ്ധവ് താക്കറെ ക്യാംപ് വിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശിവസേന എന്ന പേരും ചിഹ്നമായ അമ്പും വില്ലും ഷിൻഡ‍െ വിഭാഗത്തിന് നൽകിയിരുന്നു. താക്കറെ പക്ഷം ഇതിനോടു ശക്തമായി വിയോജിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തെങ്കിലും ഉടനടി ആശ്വാസ നടപടികളൊന്നും കിട്ടിയിരുന്നില്ല. എന്താണ് ഉദ്ധവ് താക്കറെയേയും മകൻ ആദിത്യ താക്കറെയേയും കൂടെ നിൽക്കുന്ന വിരലിലെണ്ണാവുന്ന നേതാക്കളേയും കാത്തിരിക്കുന്നത്? 

∙ രണ്ടാം നിരയെ പിടിച്ചെടുത്ത് ദുർബലപ്പെടുത്തുക

ADVERTISEMENT

‘പണം കായ്ക്കുന്ന’ ബിഎംസി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കടുത്ത പോരാട്ടത്തിനായി ആയുധങ്ങൾ മൂർച്ച കൂട്ടുകയാണ് എല്ലാ പാർട്ടികളും. ഇത്രകാലവും ശിവസേനയുടെ സ്വാധീനത്തിലായിരുന്ന ബിഎംസി പിടിച്ചെടുക്കാൻ ബിജെപി–സേനാ സഖ്യം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സേന രണ്ടായി പിരിഞ്ഞതിനു ശേഷം ഉദ്ധവ് താക്കറെ തന്റെ സ്വാധീനമേഖല തിരിച്ചു പിടിക്കാൻ നോക്കുന്നുണ്ടെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ. അതിന്റെ പ്രധാന കാര്യം താക്കറെ പക്ഷത്തെ ഒരുവിധപ്പെട്ട നേതാക്കളെയൊക്കെ ഷിൻഡെ–ബിജെപി പക്ഷം അടർത്തിക്കൊണ്ടു പോയി എന്നതുതന്നെ. ഈ രണ്ടാം നിര നേതാക്കൾ ഇല്ലാതായാൽ എന്താണു സംഭവിക്കുക എന്ന് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ അനുഭവം വ്യക്തമാക്കുന്നുണ്ട്. അണികളെ നയിക്കാനും ഊർജം പകരാനും സംഘടിപ്പിക്കാനും അവർക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാനും അവരുടെ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കാനും നേതാക്കൾ വേണം എന്നതാണ് ഇന്ത്യൻ രാഷ്ട്രീയരീതി. അതിനുള്ള നേതാക്കൾ മറുകണ്ടം ചാടിയാൽ പ്രവർത്തകരിൽ ഭൂരിഭാഗവും നേതാവിനൊപ്പം പോവുകയും ചെയ്യും. ഇതാണ് ശിവസേനയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നേതാക്കളെ വലിയ തോതില്‍ അടർത്തി എടുക്കുകയും ഉദ്ധവ് താക്കറെയുടെ സേനയെ ക്ഷീണിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്ത്രം. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ശിവസേനയിലെ ഏറ്റവും മുതിർന്ന നേതാവും ഉദ്ദവ് താക്കറെ പക്ഷത്തെ പ്രമുഖനുമായ സുഭാഷ് ദേശായിയുടെ മകൻ ഭൂഷൻ ദേശായിയെ സ്വന്തം ക്യാംപിലെത്തിച്ച ഷിൻഡെയുടെ തന്ത്രം. 

ഭൂഷൻ ദേശായി, ഏക്നാഥ് ഷിൻഡെ (ചിത്രം– ANI)

ഭൂഷൻ ദേശായിയെ തന്റെ ശിവസേനയിലേക്ക് സ്വീകരിക്കാൻ എത്തിയത് ഷിൻഡ‍െ നേരിട്ടാണ് എന്നതിൽനിന്നുതന്നെ ഈ കൂടുമാറ്റത്തിന്റെ പ്രാധാന്യം വ്യക്തം. കുപ്പിവെള്ള നിർ‌മാണം നടത്തുന്ന ഫാക്ടറി നടത്തുകയാണ് ഭൂഷൻ. എന്നാൽ അതിലേറെ അറിയപ്പെടുക സുഭാഷ് ദേശായിയുടെ മകൻ എന്നാണ്. താക്കറെ കുടുംബത്തിന്റെ വിശ്വസ്തനും ഉദ്ധവ് താക്കറെയുടെ വലംകൈയുമായാണ് സുഭാഷ് ദേശായി. 1960–കളിൽ ബാൽ താക്കറെ ശിവസേന രൂപീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുയായിയായിരുന്നു ഇന്ന് 80 വയസ്സുള്ള സുഭാഷ് ദേശായി. പിതാവിനു ശേഷം ഉദ്ദവ് താക്കറെ ശിവസേന തലപ്പത്തെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം നിന്ന മുതിർന്ന നേതാക്കളിലൊരാളുമായിരുന്നു അദ്ദേഹം. മൂന്നു തവണ എംഎൽഎയും പിന്നീട് എംഎൽസിയുമായിട്ടുള്ള അദ്ദേഹം ശിവസേന–ബിജെപി സർക്കാരിലും മഹാ വികാസ് അഘാഡി സർക്കാരിലും വ്യവസായ മന്ത്രിയായിരുന്നു. 

∙ എന്തുകൊണ്ട് ഭൂഷൻ ദേശായി?

ഭൂഷൻ ദേശായി ഷിൻഡെ സേനയിൽ ചേർന്നതിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, തന്റെ മകൻ ശിവസേന രാഷ്ട്രീയത്തിൽ സജീവമല്ലെന്ന് സുഭാഷ് ദേശായി വ്യക്തമാക്കി. ‘‘അതുകൊണ്ട് എന്റെ മകൻ ഏതു പാർട്ടിയിൽ ചേർന്നാലും അത് ഉദ്ധവ് താക്കറെയുടെ ശിവസേനയെ ബാധിക്കില്ല. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ശിവസേനയോടും ബാൽ താക്കറെയോടും ഉദ്ധവിനോടും മാതോശ്രീയോടുമുള്ള (താക്കറെയുടെ വീടിന്റെ പേര്) കൂറ് അങ്ങനെത്തന്നെ തുടരും. ശിവസേന അതിന്റെ പ്രതാപം വീണ്ടെടുക്കുന്നതു വരെ മറ്റെല്ലാ ശിവസൈനികർക്കൊപ്പം ഞാനും പ്രവർത്തിക്കും’’– അദ്ദേഹം പറഞ്ഞു. 

സുഭാഷ് ദേശായി (ചിത്രം– ANI)
ADVERTISEMENT

അതേ സമയം, സുഭാഷ് ദേശായിയുടെ ശക്തികേന്ദ്രമായ ഗോരേഗാവ് മണ്ഡലത്തിലെ ബിജെപി ശക്തമായ എതിർപ്പാണ് ഭൂഷൻ ദേശായിയുടെ കടന്നുവരവിൽ പ്രകടിപ്പിച്ചത്. ഇത്തരത്തിൽ അഴിമതിക്കാരായ ശിവേസനക്കാരെ പാര്‍ട്ടിയിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഗോരേഗാവ് മണ്ഡലം വൈസ് പ്രസിഡന്റ് സന്ദീപ് ജാദവ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് കത്തയയ്ക്കുകയും ചെയ്തു. തങ്ങളുടെ മേലുള്ള അഴിമതി പ്രശ്നങ്ങളിൽനിന്ന് രക്ഷ തേടിയാണ് ഇത്തരം നേതാക്കളുടെ മക്കൾ പാർട്ടിയിൽ അഭയം തേടുന്നത് എന്നാണ് ജാദവ് പറയുന്നത്. 1990, 2004, 2009 വർഷങ്ങളിൽ സുഭാഷ് ദേശായി വിജയിച്ച മണ്ഡലമാണിത്. എന്നാൽ 2014ൽ ബിജെപിയുടെ വിദ്യാ താക്കൂറിനായിരുന്നു ഇവിടെ വിജയം. എന്നാൽ ‘‘പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ പാർട്ടി ചെയ്യുന്നുണ്ട് എന്നതിനാലാണ് ഞാൻ ചേരുന്നത്. എനിക്കിത് ‘വാഷിങ് മെഷീന’ല്ല (അഴിമതിക്കാർ ബിജെപിയിലെത്തുമ്പോൾ കുറ്റവിമുക്തരാക്കപ്പെടുന്നു എന്ന പ്രതിപക്ഷ പരിഹാസം). ഞാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന ആളാണ്. ‍ഞാൻ ഒരു പദവിക്കും വേണ്ടിയല്ല ചേരുന്നതും’’– ഷിൻഡെ സേനയിൽ ചേർന്നതിനു പിന്നാലെ ഭൂഷൻ ദേശായി പറഞ്ഞത് ഇങ്ങനെ.

∙ ഭൂഷൻ ദേശായിയുടെ കൂടുമാറ്റം ‘വാഷിങ് മെഷീനോ’?

ബിജെപി എംഎൽഎയായ അതുൽ ഭട്കാൽക്കർ മൂന്നു മാസം മുൻപ് മഹാരാഷ്ട്ര നിയമസഭയിൽ ഒരു ആരോപണമുന്നയിച്ചു. സുഭാഷ് ദേശായി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മകൻ ഭൂഷൻ ദേശായി മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഭൂമി 3100 കോടി രൂപ വിലവരുന്ന പാർ‌പ്പിടാവശ്യങ്ങൾക്കായുള്ള ഭൂമിയാക്കി മാറ്റി എന്നായിരുന്നു ഇത്. ഇതിന്മേൽ അദ്ദേഹം അന്വേഷണവും ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാനും റിപ്പോർട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ സമർപ്പിക്കാനും തീരുമാനമായി. ഇതിനു പിന്നാലെയാണ് ഭൂഷ‍ൻ ദേശായി ഷിൻഡെ ക്യാംപിലെത്തിയിരിക്കുന്നത്. എന്നാൽ ഈ അഴിമതി ആരോപണം മൂലമല്ല താൻ ഷിൻഡെ ഗ്രൂപ്പിലെത്തിയത് എന്നാണ് ഭൂഷൻ പിന്നീട് പ്രതികരിച്ചത്. 

ഏക്നാഥ് ഷിൻഡെ, ആദിത്യ താക്കറെ, സുഭാഷ് ദേശായി എന്നിവർ 2019–ൽ (ഫയൽ ചിത്രം– PTI)

നേരത്തേ, ‘‘ആർക്കൊക്കെ ‘വാഷിങ് മെഷീനി’ലേക്ക് പോകണോ, അവര്‍ക്കൊക്കെ പോകാ’’മെന്ന് ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെ പ്രസ്താവിച്ചിരുന്നു. ‘‘സുഭാഷ് ദേശായി ഞങ്ങളുടെ വലിയ നേതാവാണ്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകൻ ഞങ്ങൾക്കൊപ്പമില്ല. വാഷിങ് മെഷീനിലേക്ക് ആർക്കൊക്കെ പോകണോ അവർ പോകണം’’– എന്നായിരുന്നു ഭൂഷൻ ദേശായി ഷിൻഡെ സേനയിൽ ചേരുന്നതിനെക്കുറിച്ച് ആദിത്യ താക്കറെ പ്രതികരിച്ചത്. 

ADVERTISEMENT

∙ ഉദ്ധവിന്റേത് തകർന്ന കപ്പലോ? മറുകണ്ടം ചാടി മുതിർന്നവർ

മുൻ ആരോഗ്യമന്ത്രിയും ശിവസേന നേതാവുമായ ദീപക് സാവന്താണ് ഏറ്റവുമൊടുവിൽ മറുകണ്ടം ചാടിയ നേതാവ്. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബിജെപി–ശിവസേന സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു സാവന്ത്. എന്നാൽ 2018ല്‍ മത്സരിക്കാൻ സേന സീറ്റ് നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉദ്ധത് താക്കറെ ക്യാംപ് വിട്ട് ഷിൻഡെ പക്ഷത്ത് എത്തിയത്. ശിവസേനയിലെ തലമുതിർന്ന നേതാക്കളിലൊരാളും എംപിയുമായ ഗജാനൻ കിർത്തികർ കഴിഞ്ഞ നവംബറിൽ ഷിൻഡെ സേനയിൽ ചേർന്നതായിരുന്നു ഇതിനു മുൻപ് താക്കറെ നേരിട്ട വലിയ തിരിച്ചടികളിലൊന്ന്. നാലു തവണ എംഎൽഎയും 1999ൽ രൂപീകരിച്ച ആദ്യ ബിജെപി–ശിവസേന മന്ത്രിസഭയിൽ അംഗവുമായിരുന്ന ആളാണ് കിർത്തികർ. തുടക്കത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിനൊപ്പം അടിയുറച്ച നിന്ന കിർത്തികർ മറുകണ്ടം ചാടിയത് വലിയ അമ്പരപ്പാണുണ്ടാക്കിയത്. ഏറെക്കാലമായി താൻ  പാർട്ടിയിൽ അവഗണന നേരിടുന്നു എന്ന പരാതി കിർത്തികറിനുണ്ടായിരുന്നു. 

ഗജാനൻ കിർത്തികർ ഷിൻഡ‍െ പക്ഷത്തിനൊപ്പം ചേർന്നപ്പോൾ. (ചിത്രം: Twitter/mieknathshinde)

ശിവസേനയുടെ തുടക്കത്തിൽ ‘മണ്ണിന്റെ മക്കൾ വാദ’മുയർത്തി പാർട്ടിയുടെ പ്രചരണത്തിന് നേതൃത്വം കൊടുത്ത നേതാക്കളിലൊരാളാണ് അദ്ദേഹം. ബാങ്കുകൾ, ഇന്‍ഷുറൻസ് കമ്പനികൾ, സർക്കാർ–അർധ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തുമുള്ള ‘വൈറ്റ്–കോളർ’ ജോലികൾ തദ്ദേശീയർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സ്ഥാനീയ ലോകാധികാർ ഹക്ക സമിതിയുടെ അധ്യക്ഷൻ കൂടിയായിരുന്നു താക്കറെയെ വിട്ട് ഷിൻഡെ ഗ്രൂപ്പിനൊപ്പം ചേരുമ്പോൾ കിർത്തികർ. അദ്ദേഹത്തിനൊപ്പം ഈ സംഘടനയിൽ പ്രവർത്തിക്കുന്ന ഇടത്തരക്കാരുടെ വലിയൊരു സംഘവും ഷിൻഡെയ്ക്കൊപ്പം ചേർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, കിർത്തികറിന്റെ മകനും ശിവേസന നേതാവുമായ അമോൽ കിർത്തികർ ഇപ്പോഴും താക്കറെ ഗ്രൂപ്പിൽ തുടരുന്നു. പിതാവ് ഷിന്‍ഡെയ്ക്കൊപ്പം ചേർന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പോകരുതെന്ന് താൻ അഭ്യർഥിച്ചിരുന്നുവെന്നും അമോല്‍ പിന്നീട് പറഞ്ഞിരുന്നു. 

ആദിത്യ താക്കറെ. ചിത്രം: twitter/ShivSena

മഹാരാഷ്ട്ര ലെജിസ്‌ലേറ്റിവ് കൗണ്‍സില്‍ അംഗം വിപ്ലവ് ബജോരിയ താക്കറെ ക്യാംപ് വിട്ടതും ഇതുപോലെ അമ്പരപ്പുണ്ടാക്കിയ കാര്യങ്ങളിലൊന്നായിരുന്നു. എംപിമാരും എംഎൽഎമാരും മുതിർന്ന േനതാക്കളുമൊക്കെ പോയെങ്കിലും ആദ്യമായിട്ടായിരുന്നു ഒരു എംഎൽസി താക്കറെയെ വിട്ടു പോകുന്നത്. ആദിത്യ താക്കറെയുെട അടുത്ത അനുയായിയും യുവ സേന നേതാവുമായ അമേയ് ഘോലെ പാർട്ടി വിട്ട് ഷിൻഡെ സേനയ്ക്കൊപ്പം ചേരുന്നു എന്നും നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച ഘോലെ, പക്ഷേ യുവസേനയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ചിരുന്നു. 

∙ കുടുംബവും അകലെ, പാര്‍ട്ടിയും പോയി

‘ബാൽ താക്കറെ ആരുടേയും സ്വകാര്യ സ്വത്തല്ല. അദ്ദേഹം ഈ രാജ്യത്തെ എല്ലാവരുടേതുമാണ്. ഇത്തരത്തിലുള്ള സ്വഭാവം കൊണ്ടൊക്കെയാണ് കൂടെയുണ്ടായിരുന്നവർ അയാളെ വിട്ട് ഷിൻഡെയ്ക്കൊപ്പം പോയി ചേർന്നത്’– ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ഫഡ്നാവിസ് ഇങ്ങനെ പറഞ്ഞിരുന്നു. താക്കറെ കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും ഷിൻഡെയ്ക്ക് ഒപ്പമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ കൂടിച്ചേരൽ വേദി കൂടിയായിരുന്നു ബാൽ താക്കറെയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത ചടങ്ങ്. ബാൽ താക്കറെയുടെ 97–ാം ജന്മദിനത്തോട് അനുബന്ധിച്ച് മഹാരാഷ്ട്ര നിയമസഭയിൽ അദ്ദേഹത്തിന്റെ എണ്ണച്ഛായാ ചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട്, ശിവസേന സ്ഥാപകൻ ഉദ്ധവ് താക്കറെയുടെയും മകന്റെയും സ്വകാര്യ സ്വത്തല്ല ബാൽ താക്കറെ എന്നാണ് ഫഡ്നാവിസും ഷിൻഡെയും വ്യക്തമാക്കിയത്.

ഏക്‌നാഥ് ഷിൻഡെയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് സ്‌മിത താക്കറെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം. Photo: instagram/smitathackeray

ആ ചടങ്ങ് ഉദ്ധവ് താക്കറെ കുടുംബത്തിൽനിന്നുള്ളവർ ഒഴികെയുള്ള ബാൽ താക്കറെ കുടുംബത്തിന്റെ ഒരുമിക്കൽ കൂടിയാകുകയും ചെയ്തിരുന്നു. ബാൽ താക്കറെയുടെ മരുമകനും എംഎൻഎസ് തലവനുമായ രാജ് താക്കറെ, ഉദ്ധവിന്റെ ജ്യോഷ്ഠൻ ജയ്ദേവിന്റെ മുൻ ഭാര്യ സ്മിത താക്കറെ, മകൾ ഐശ്വര്യ, ശിവസേന തലവന്റെ മൂത്ത മകൻ അന്തരിച്ച ബിന്ദു മാധവിന്റെ മക്കൾ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ഷിൻ‌ഡെയെ കണ്ട് അഭിനന്ദിച്ച താക്കറെ കുടുംബത്തിൽനിന്നുള്ള ആദ്യത്തെ ആള്‍ സ്മിത താക്കറെയായിരുന്നു. ബിന്ദു മാധവിന്റെ മകൻ നിഹാർ താക്കറെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി ഷിൻഡെയെ കണ്ടിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഉദ്ധവ് താക്കറെ കുടുംബത്തെ മാറ്റി നിർത്താൻ, ഷിൻഡെ–ബിജെപി സഖ്യം താക്കറെ കുടുംബത്തിലുള്ളവരെത്തന്നെ കളത്തിലിറക്കാനും സാധ്യതയുണ്ട്. 

ഇത്തരത്തിൽ പാർട്ടിയും ചിഹ്നവും കൈവിട്ടുപോയ, നേതാക്കളും പ്രവർത്തകരും കുടുംബക്കാരും കൈയൊഴിഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഉദ്ധവ് താക്കറെ. എന്നാൽ താക്കറെ കുടുംബത്തോട് മുംബൈക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാൽ‌ അടുത്ത തിരഞ്ഞെടുപ്പുകൾ വരെ കാത്തിരിക്കേണ്ടി വരും. ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ അവകാശികളായി തുടരേണ്ടത് താക്കറെ കുടുംബമാണെന്ന നടപ്പുരീതി നിലവിലുണ്ടായിരുന്നു. താക്കറെമാരുടെ കുടുംബവീടായ ‘മാതോശ്രീ’ എല്ലാക്കാലത്തും മുംബൈയിലെ ഒരു സമാന്തര അധികാര കേന്ദ്രവുമായിരുന്നു. പാര്‍ട്ടി പിളർപ്പുണ്ടായതിനു ശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ ഇരു വിഭാഗത്തിനു പ്രത്യേകം പേരുകളും ചിഹ്നങ്ങളും അനുവദിച്ചതോടെ എന്നെങ്കിലും ഇതെല്ലാം തിരിച്ചു പിടിക്കാൻ സാധിക്കുമെന്നായിരുന്നു താക്കറെമാരുടെ വിശ്വാസം. എന്നാൽ അപ്രതീക്ഷിതമായി പാർട്ടി പേരും ചിഹ്നവും തിരഞ്ഞെടുപ്പു കമ്മിഷൻ ഷിന്‍ഡെ പക്ഷത്തിന് അനുവദിക്കുകയായിരുന്നു. ഇതു വലിയ തിരിച്ചടിയാണ് താക്കറെ പക്ഷത്തിനുണ്ടാക്കിയത്. തിരഞ്ഞെടുപ്പു ഗോദയിൽ ഇതിനൊക്കെ തിരിച്ചടി നൽകുമെന്നാണ് ഇപ്പോൾ താക്കറെമാർ പറയുന്നത്. എന്നാൽ പാർട്ടിയുടെയും താക്കറെമാരുടെ തന്നെയും അടിവേരിളക്കുന്ന രീതിയിലാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ. 

English Summary: BJP-Shinde Alliance to Isolate Uddhav Thackeray; More Challenges for Shiv Sena

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT