‘ഒന്നും പറയാന്‍ അനുവദിച്ചില്ല’: ഹരിത ട്രൈബ്യൂണലിനെതിരെ കോര്‍പറേഷന്‍ അഭിഭാഷകന്
കൊച്ചി∙ ബ്രഹ്മപുരം വിഷയത്തില്‍ നൂറു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത് കോര്‍പറേഷന്‍റെ വാദം കേള്‍ക്കാതെയെന്ന് കൊച്ചി കോര്‍പറേഷന്‍ അഭിഭാഷകന്‍. ‘‘എന്നെ ഒന്നും പറയാന്‍ അനുവദിച്ചില്ല. സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്

കൊച്ചി∙ ബ്രഹ്മപുരം വിഷയത്തില്‍ നൂറു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത് കോര്‍പറേഷന്‍റെ വാദം കേള്‍ക്കാതെയെന്ന് കൊച്ചി കോര്‍പറേഷന്‍ അഭിഭാഷകന്‍. ‘‘എന്നെ ഒന്നും പറയാന്‍ അനുവദിച്ചില്ല. സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഏതാനും മിനിറ്റുകള്‍ മാത്രമേ വാദിക്കാന്‍ കഴിഞ്ഞുള്ളു. മറുപടി സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ഉത്തരവിറക്കുകയായിരുന്നു.’’– അഭിഭാഷകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മാര്‍ച്ച് ആറിനാണ് ബ്രമ്ഹപുരം തീപിടിത്തത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടിസയച്ചത്. 17ന് കേസ് വാദത്തിനായി പരിഗണിച്ചപ്പോള്‍ കോര്‍പറേഷനുവേണ്ടി അഭിഭാഷകനായ ജെയിംസ് പി.തോമസ് ഹാജരായി. എന്നാല്‍ ഒരു വാദവും ഉന്നയിക്കാന്‍ ട്രൈബ്യൂണല്‍ അനുവദിച്ചില്ലെന്ന് ജെയിംസ് പി.തോമസ് പറഞ്ഞു. സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജഗന്ത് മുത്തു രാജിന് മൂന്നു മിനിറ്റ് മാത്രമാണ് വാദിക്കാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറയുന്നു.
വിശദമായ മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞാണ് കേസ് മാറ്റിയത്. ഇതു പാലിക്കാതെ ഉത്തരവ് വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ഉത്തരവിനെതിരെ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഹര്‍ജി നല്‍കുകയാണെങ്കില്‍ ട്രൈബ്യൂണലിന്‍റെ ഈ നടപടിയായിരിക്കും പ്രധാന വാദമായി ഉന്നയിക്കുക.
English Summary: Kochi Corporation's lawyer said that the National Green Tribunal issued the order without hearing the corporation's argument