വാഷിങ്ടൻ∙ ലോക ബാങ്കിന്റെ അധ്യക്ഷസ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ അജയ് ബംഗയ്ക്ക് കോവിഡ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിർമല സീതാരാമനെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും കാണാനിരിക്കെയാണ് ബംഗയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടന്ന കോവിഡ് പരിശോധനയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ലോക ബാങ്കിന്റെ അധ്യക്ഷസ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ അജയ് ബംഗയ്ക്ക് കോവിഡ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിർമല സീതാരാമനെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും കാണാനിരിക്കെയാണ് ബംഗയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടന്ന കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. ബംഗ നിലവിൽ ക്വാറന്റീനിലാണെന്ന് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.

ലോക ബാങ്ക് പ്രസിഡന്റായി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ നാമനിർദേശം ചെയ്തത്. ബംഗയുടെ സ്ഥാനാർഥിത്വം ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്നാഴ്ചയായി ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ തേടാനായി പര്യടനം നടത്തുകയായിരുന്നു ബംഗ. ഇന്നലെയും ഇന്നുമായിരുന്നു ബംഗയുടെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്.

ADVERTISEMENT

Read also: ‘ലൈംഗികാതിക്രമം ഞാൻ പൂർണ മയക്കത്തിലാണെന്നു കരുതി; ഇത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമല്ല’

ഇന്ത്യൻ-അമേരിക്കൻ വംശജനായ ബംഗ, നിലവിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്കിൽ വൈസ് ചെയർമാനാണ്. സാധാരണയായി ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് അമേരിക്കക്കാരും രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) തലവൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുമാണ്.

ADVERTISEMENT

English Summary: World Bank Prez Nominee Ajay Banga Tests Covid Positive; Was Scheduled To Meet PM Modi, FM Sitharaman
 
Show comments